വില്ലൻ- 2

വില്ലന്റെ ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…

ഇത് ഒരു കമ്പികഥ അല്ല…അതുകൊണ്ട് തന്നെ സെക്സ് സീൻസ് ആഗ്രഹിച്ചു വായിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരും…ഈ ഭാഗം വായിക്കുന്നതിനുമുമ്പ് എല്ലാവരും വില്ലന്റെ ഒന്നാം ഭാഗം വായിക്കുക എന്നാലെ കഥ പൂർണമായും മനസ്സിലാകൂ…

പലരുടെയും അഭിപ്രായങ്ങൾ ഞാൻ വായിച്ചിരുന്നു…അതിലൊന്നാണ് കഥയുടെ അടിത്തറ ഇടാഞ്ഞത്…ഈ കഥ ഒരു മിസ്റ്ററി,സസ്പെൻസ് രൂപത്തിൽ കൊണ്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്…അതുകൊണ്ട് തന്നെ കഥ പോകെ പോകെയെ മനസ്സിലാകൂ…പേജുകൾ കൂട്ടാൻ പലരും റിക്വസ്റ് ചെയ്തിരുന്നു…കൂട്ടാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ ആണ് എന്റെ വിശ്വാസം…ഇനി കഥയിലേക്ക്……

ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു…”എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്”…ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു… കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി…പുറത്തു പോയി റൂം എടുക്കാൻ മാത്രം അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു…എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും ഇല്ലായിരുന്നു…

അവൾ തന്റെ ബാഗ് എല്ലാം എടുത്ത് ഉദ്യാനത്തിന് അടുത്തുള്ള കസേരയിൽ പോയി ഇരുന്നു… അവളുടെ മനസ്സ് കലുഷിതമായിരുന്നു… അവളുടെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു ഈ പഠനം…അതിലൂടെ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കണം എന്ന് അവൾ മനസ്സുകൊണ്ട് കുറെ ആഗ്രഹിച്ചതാണ്…എന്നാൽ ഇപ്പോൾ…മുന്നോട്ട് ഒരു വഴിയും തെളിഞ്ഞു കാണുന്നില്ല…അവൾ ഒരിക്കലും സൂസൻ പറഞ്ഞപോലെ ഡെവിൽസ് ഗ്യാങിൽ പോയി ചേരാൻ ആഗ്രഹിച്ചിരുന്നില്ല എന്തെന്നാൽ അബ്ദുവിന്റെ ഷാഹി കൂലിപ്പണിയെടുത്ത് തന്റെ അമ്മയെയും അനിയനെയും പോറ്റേണ്ടി വന്നാലും മാനം വിറ്റ് ജീവിക്കാൻ താത്പര്യപ്പെടില്ല…അതിലും നല്ലത് മരണമാണ് അവൾക്ക്…എന്നിരുന്നാലും അവൾ വന്നുചേർന്ന അവസ്ഥയെ ഓർത്തു അവൾ വല്ലാതെ സങ്കടപ്പെട്ടു…ഓരോന്ന് ചിന്തിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…പ്രകൃതി അവളെ ആശ്വസിപ്പിക്കാൻ ആയി കാറ്റ് വീശുന്നുണ്ടായിരുന്നു…കാക്കകൾ കരഞ്ഞും പ്രാവുകൾ കുറുകിയും മരങ്ങൾ അതിന്റെ ഇല പൊഴിച്ചും അവളുടെ സങ്കടത്തിൽ പങ്കുചേർന്നു…
ശാന്ത തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു… കോളേജ് തുറക്കാത്തത് കൊണ്ട് പണികൾ കുറച്ച് കുറവായിരുന്നു… ഷാഹി താൻ അവളോട് പറഞ്ഞത് സുസനോട് പറയുമോ എന്ന ഒരു പേടി അവൾക്കില്ലാതിരുന്നില്ല… എന്തെന്നാൽ ആ ചീമപന്നി മതി തന്റെ ഇവിടുത്തെ ജോലി പോവാൻ…എന്നിരുന്നാലും ഷാഹിയുടെ അവസ്ഥയിൽ അവൾക്ക് സങ്കടം ഉണ്ടായിരുന്നു… സുസനെ പേടി ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവൾ സാരി ഉടുക്കുന്നത് കുറച്ച് സ്പീഡിൽ ആക്കി…ഇന്നു തന്നെ അവളുടെ മുൻപിൽ പെട്ടാൽ ചൂടോടെ എല്ലാം കിട്ടും അതിലും നല്ലത് നാളെ കിട്ടുന്നതാ…

ശാന്ത സാരി പെട്ടെന്ന് ധരിച്ച് പുറത്തേക്കിറങ്ങി…കോളേജിന്റെ കവാടം ലക്ഷ്യമാക്കി അവൾ നടന്നു…കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആണ് ഉദ്യാനത്തിന്റെ അടുത്ത് ഷാഹി ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്…ശാന്ത അവളുടെ അടുത്തേക്ക് നടന്നു… അടുത്തെത്താനായപ്പോൾ തന്നെ ശാന്തയ്ക്ക് മനസ്സിലായി ഷാഹി കരയുകയാണെന്ന്…

ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്നു…

എന്താ മോളെ ഇവിടെ ഇരുക്കുന്നെ…ശാന്ത ചോദിച്ചു…

ശബ്ദം കേട്ട് ഷാഹി തുറിച്ചുനോക്കി…ശാന്തയെ കണ്ടതും അവൾ അവളുടെ കണ്ണുനീർ തുടച്ചിട്ട് “ഞാൻ എന്താ ചെയ്യുക ചേച്ചി” എന്ന് ചോദിച്ചു…

ശാന്ത: മോൾക്ക് പുറത്തെവിടെയെങ്കിലും റൂം എടുത്തൂടെ..?

ഷാഹി: അതിനുമാത്രം പൈസയൊന്നും എന്റെ കയ്യിൽ ഇല്ല ചേച്ചി…

ശാന്ത:മോളുടെ ഉപ്പ എന്ത് ചെയ്യുന്നു..?

ഷാഹി: എനിക്ക് ഉപ്പയില്ല… മരിച്ചുപോയി… അമ്മയും അനിയനും മാത്രമേ ഒള്ളു…

ശാന്ത: ഞാൻ എന്താ ചെയ്യുക മോളെ…എന്റെ വീട്ടിൽ നിനക്കും കൂടി പായ വിരിക്കാൻ ഉള്ള സ്ഥലം ഇല്ല മോളെ..ഞാൻ നിസ്സഹായയാണ്…

ഷാഹി:ചേച്ചി പൊയ്ക്കോളൂ… എന്തായാലും എന്നെ വലിയ ഒരു ആപത്തിൽ നിന്ന് എന്നെ രക്ഷിച്ചില്ലേ…അതിനുതന്നെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല…വളരെയധികം നന്ദിയുണ്ട്..

ഷാഹി കൈകൂപ്പിക്കൊണ്ട് ശാന്തയോട് പറഞ്ഞു…

ശാന്ത അവിടെ നിന്ന് നടന്നു…കുറച്ചു ദൂരം നടന്നതിനുശേഷം ശാന്ത തിരിച്ച് ഷാഹിയുടെ അടുത്തേക്ക് നടന്നു…
ശാന്ത തിരിച്ചു വരുന്നതുകണ്ട് “എന്തുപറ്റി ചേച്ചി..?” എന്ന് ശാന്തയോട് ഷാഹി ചോദിച്ചു.

ശാന്ത: മോൾ ഇവിടെ വാ.. നമുക്കൊരാളെ അടുത്തേക്ക് പോകാം..

ഷാഹി:ആരെ അടുത്തേക്കാ ചേച്ചി..

ശാന്ത:മോൾ വാ

എന്ന് പറഞ്ഞ് മുൻപിൽ നടന്നു…

ഷാഹി തന്റെ ബാഗുകൾ എല്ലാം എടുത്ത് ശാന്തയുടെ പിന്നാലെ നടന്നു… ശാന്ത പോയത് കോളേജിന്റെ ഗേറ്റ്കീപ്പർ ചന്ദ്രേട്ടന്റെ അടുത്തേക്ക് ആയിരുന്നു…

അമ്പതുവയസ്സുകഴിഞ്ഞു മുടികളിൽ ചെറുതായി നര കേറിയ സാധുവായ ഒരാൾ ആയിരുന്നു ചന്ദ്രൻ… പഴയ ചുമട്ടുതൊഴിലാളി ആയിരുന്നു ചന്ദ്രൻ…അതുകൊണ്ട് തന്നെ ശരീരം ഇപ്പോളും ഫിറ്റായിരുന്നു…ശാന്തയും ഷാഹി നടന്ന് കോളേജിന്റെ കവാടത്തിനുമുന്നിൽ എത്തി… ശാന്ത ഷാഹിയോട് അവിടെ നിക്കാൻ പറഞ്ഞിട്ട് ചന്ദ്രേട്ടന്റെ അടുത്ത് ചെന്ന് ഷാഹിയുടെ അവസ്ഥ പറഞ്ഞുകൊടുത്തു…

ചന്ദ്രൻ: അതിന് ഞാൻ എന്താ മോളെ ചെയ്യുക… അവളോട് ഉള്ള ജീവനുംകൊണ്ട് നാട്ടിലേക്ക് പോകാൻ പറ…

ശാന്ത: ചന്ദ്രേട്ടൻ വിചാരിച്ചാൽ അവൾക്ക് ഏതേലും ഒരു ചെറിയ റൂം ചുളുവിലക്ക് ഒപ്പിച്ചു കൊടുക്കാൻ സാധിക്കില്ലേ..?

ചന്ദ്രൻ: അതിന് മോളെ എനിക്കീ ബ്രോക്കർ പരിപാടി ഒന്നും ഇല്ലല്ലോ…എന്റെ കയ്യിൽ എവിടുന്നാ റൂം

ശാന്ത: ഒന്ന് ആലോചിച്ചുനോക്ക് ചന്ദ്രേട്ടാ…പാവം പെണ്ണ് ആണ്… അവൾക്ക് ഉപ്പയൊന്നും ഇല്ല… നന്നായി പഠിക്കുന്ന പെണ്ണ് ആണ്… അവൾക്ക് ഇവിടെ മെറിറ്റ് സീറ്റാണ് കിട്ടിയെക്കുന്നെ… നല്ല ഭാവി ഉള്ള പെണ്ണ് ആണ്.. ഒന്ന് ശ്രമിച്ചു നോക്ക്

ചന്ദ്രൻ: മോൾ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകും…എനിക്കും അവളെ സഹായിക്കണം എന്നുണ്ട്…പക്ഷെ ഞാൻ ഈ കാര്യത്തിൽ നിസ്സഹായനാണ്…ആഗ്രഹം ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ സഹായിക്കാനുള്ള ആവതുംകൂടി വേണ്ടേ…നീ അവളോട് നാട്ടിലേക്ക് പോകാൻ പറ

ശാന്ത: ശരി ചന്ദ്രേട്ടാ…

ശാന്ത തിരിച്ചു ഷാഹിയുടെ അടുത്തേക്ക് നടന്നു..അവളുടെ അടുത്തെത്തി “അതും നടക്കില്ല മോളെ…” എന്ന് പറഞ്ഞു…

ഷാഹി: സാരമില്ല ചേച്ചി…എനിക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ…

അവർ രണ്ടുപേരും കോളേജിന് പുറത്തേക്ക് നടന്നു…കുറച്ചുനടന്നപ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളികേട്ടു..അവർ തിരിഞ്ഞു നോക്കി…അപ്പോൾ ചന്ദ്രേട്ടൻ അവരുടെ അടുത്തേക്ക് ഓടി വരുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *