വേശ്യയെ പ്രണയിച്ചവൻ

മലയാളം കമ്പികഥ – വേശ്യയെ പ്രണയിച്ചവൻ

ഇന്നും എന്റെ ചിന്തകളെ ഭ്രാന്തമായി കൊല്ലുന്നവൾ.. ഞാൻ അറിഞ്ഞ ആദ്യ പെണ്ണ് എന്റെ ചാരു.. പെണ്ണ് എന്താണ് അവളുടെ ഗന്ധം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു എന്റെ അമ്മ..അടുപ്പിലെ ചാരത്തിന്റെയും മുടിയിലെ കനെച്ച എണ്ണയും മണമുള്ള എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന എന്റെ അമ്മയുടെ വിയർപ്പിന്റെ ഗന്ധം..

അടുക്കള ജോലിക്ക് പോയ ഏതോ ഒരു വീട്ടിലെ മുതലാളിയുടെ വികാരം അതാണ് ഞാൻ.. നാടും വീടും ഉപേക്ഷിച്ചു എന്നെയും കൊണ്ട് ഈ നാട്ടിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു.. ഒരുപാട് കഷ്ട്ടപ്പെട്ടു അമ്മ എന്നെ പഠിപ്പിച്ചത്.. അമ്മക്ക് എപ്പോഴും പറയാനുള്ളത് ഒന്നുമാത്രം….

” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…”

ഒരുപക്ഷേ തന്റെ മകൻ കാരണം അമ്മക്ക് വന്നൊരു അവസ്ഥ മറ്റൊരു പെൺകുട്ടിക്ക് ഉണ്ടാകാൻ പാടില്ല എന്ന് കരുതി തന്നെ ആണ് എപ്പോഴും ഈ കാര്യം എന്നെ ഓർമ്മിപ്പിക്കുന്നത്…. അതുകൊണ്ട് തന്നെ പെൺകുട്ടികളോട് ഒരു പ്രത്യേക വാത്സല്യവും സ്നേഹം ഉള്ളിൽ ഉണ്ട്… എന്നിരുന്നാലും പെൺകുട്ടികളോട് ആരോടും അതികം സംസാരിക്കാറില്ല എന്ന് മാത്രം… ആകെ ഈ ഭൂമിയിൽ തനിക്കു പറയാനുള്ള ഒരു ബന്ധം അമ്മ അത് ഒന്നുമാത്രം.. അതും ഇന്ന് തനിക്ക് ഇല്ല… ഈ ഭൂമിയിൽ ഇനി എനിക്ക് ബന്ധങ്ങളും സ്വന്തങ്ങളും ഒന്നും ഇല്ല…

അമ്മ മരിച്ചതിൽ പിന്നെ എന്റെ ജീവിതം തോന്നിയപോലെ ആയി.. സൗഹൃദം, മദ്യം, മയക്കുമരുന്ന്, എന്ന് വേണ്ട എല്ലാം.. പക്ഷേ ഒന്ന് മാത്രം അമ്മ എപ്പോഴും പറയാറുള്ള പെണ്ണ് അതൊന്നു ഒഴിച്ചു മറ്റെല്ലാ ദുശീലങ്ങളും ഇന്ന് എനിക്കോപ്പം ഉണ്ട്.. അങ്ങനെ ഇരിക്കെ ഒരുദിവസം സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പോയി ബോംബെ തെരുവിലേക്ക് … അവിടെ അത്യാവശ്യം വേണ്ട എല്ലാം പണം ഉണ്ടെകിൽ മുൻപിൽ കൊണ്ടുത്തരാൻ ആളുകൾ നിരന്നു നിൽക്കുന്നു..ട്രെയിൻ ഇറങ്ങിയ ഞങ്ങൾക്ക് അരികിലേക്ക്‌ ഒരാൾ വന്നു…

” സർ ആപ്പ് കഹാ ജാ രേഹാഹേ?”

” ഹമെൻ യഹാൻ ഇക്ക് അച്ചാ ഹോട്ടൽ മേം ജാ ലേ ജായെ.. “

അയാൾക്കുള്ള മറുപടികൊടുത്തത് അനിൽ ആയിരുന്നു അത്യാവശ്യം നന്നായി ഹിന്ദി ഭാഷയിൽ സംസാരിക്കാൻ അവന്‌ അറിയാം.. റെയിൽവേ സ്റ്റേഷനിൽ നിന്നും അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ഞങ്ങളെയും കൊണ്ട് റിക്ഷക്കാരൻ അതിവേഗം യാത്ര തുടർന്നു… ഞങ്ങളെ വെളിയിൽ നിർത്തി അയാൾ എന്തൊക്കെയോ ഹോട്ടലിലെ റിസപ്ഷനിൽ ഇരിക്കുന്ന ആളിനോട് പറയുന്നത് കാണാം.. കുറച്ച് നിമിഷങ്ങൾക്ക്‌ ശേഷം ഞങ്ങൾക്ക് അടുത്തേക്ക് അയാൾ വന്നു…

” സർ ആയെ “

റിസപ്ഷനിലെ പരിപാടി ഒക്കെ കഴിഞ്ഞു റൂമിൽ ചെന്ന് വിശാലമാക്കി ഒരു കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള മദ്യവും ഭക്ഷണവും മേശപ്പുറത് ഉണ്ടായിരുന്നു.. കുളിക്കുന്നതിനിടയൽ സുരേഷ് പറയുന്നത് കേട്ടിരുന്നു ഒരു പെൺകുട്ടിയുടെ കാര്യം.. പെണ്ണിനോട് ഒട്ടും താല്പര്യം ഇതുവരെയും തോന്നിയിട്ടില്ല എന്നുള്ളത് ആണ് സത്യം.. പക്ഷേ ഇന്ന് താൻ അത് നിരസിച്ചാൽ ഒരുപാട് ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകേണ്ടി വരും.. അവരെ ബോധ്യപ്പെടുത്താൻ കുറച്ച് സമയം അവൾക്കൊപ്പം ഇരുന്നിട്ട് തിരികെ മുറിയിൽ നിന്നും ഇറങ്ങാം എന്ന് മനസ്സിൽ ഉറപ്പിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

മദ്യം കഴിക്കുന്നതിനിടയിൽ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന് നോക്കിയ ഞാൻ കണ്ടത് എനിക്ക് മുൻപിൽ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെ ആയിരുന്നു.. കരിമഷിയെഴുതിയ അവളുടെ കണ്ണുകൾക്ക്‌ വല്ലാത്തൊരു വശ്യത ഞാൻ കണ്ടു.. ഞാൻ സ്വയം മറന്നു കുറച്ച് നിമിഷങ്ങൾ അവളുടെ കണ്ണുളളിലേക്ക് ഒരു മത്സത്തെ പോലെ ഊളിയിട്ടിറങ്ങി..

” ആരാടാ അത്?”
അനിലിന്റെ ചോദ്യമാണ് എന്നെ അവളുടെ മിഴികളിൽ നിന്നും മോചിതനാക്കിയത്..

“അത് അയാൾ പറഞ്ഞ പെൺകുട്ടി. “

“അവളോട്‌ ഇങ്ങോട്ട് കയറി വരാൻ പറ നീ.”

“മലയാളികൾ അണോ നിങ്ങൾ സമാധാനം ആയി… “

ഇത്രയും പറഞ്ഞ് അവൾ വാതിൽ കൈ കൊണ്ട് പതുക്കെ തള്ളി തുറന്നു അകത്തേക്ക് കയറി.. അനിലിന്റെ അടുത്തു ചെന്നിരുന്നു മദ്യക്കുപ്പി എടുത്ത് ഗ്ലാസ്സിലേക്ക് അവർക്ക് ഇരുവർക്കും നൽകുന്നത് ഞാൻ അൽപം ദൂരെ ഒരു ചാരുകസേരയിൽ ഇരുന്നു നോക്കി.. സ്വന്തം ശരീരം കൊത്തിവലിക്കാൻ നിൽക്കുന്നവർക്കു മുൻപിൽ എത്ര ലാഹവത്തോടെയാണ് അവൾ ഇരിക്കുന്നത്.. അനിൽ അവളെടെ തോളിൽ കയ്യിട്ട് കൊണ്ട് അടുത്തുള്ള മുറിയിലേക്ക് പോയി..

” എങ്ങനെ ഉണ്ട് അളിയാ അവൾ?”

കുറച്ച് മണിക്കൂറുകൾക്ക് ശേഷം മുറിയിലേക്ക് തിരികെ വന്ന അനിലിനോട്‌ സുരേഷിന്റെ ചോദ്യമായിരുന്നു അത്..

” അളിയാ ഒന്നും പറയാനില്ല ആള് കൊള്ളാട്ടോ കൊടുക്കുന്ന കാശിനു ഒരു ഒന്നൊന്നര മുതൽ ആണ്… പോയിട്ട് വാ നീ.. “

അടുത്ത ഊഴം തന്റെത് ആണ്.. വെപ്രാളം കൂടി വന്നു ഓരോ നിമിഷങ്ങൾ കടന്ന് പോകും തോറും… അടുത്തിരുന്ന മദ്യക്കുപ്പി എടുത്ത് വെള്ളമൊഴിക്കാതെ രണ്ടെണ്ണം അകത്താക്കി.. എന്റെ അമ്മയുടെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞു വന്നു… ആ വാക്കുകൾ ഓർത്തപ്പോൾ തന്നെ എന്റെ ചങ്ക് വിറക്കാൻ തുടങ്ങി…തിരികെ സുരേഷ് മുറിയിൽ വന്നു.. ഞാൻ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുക്കലേക്ക്‌ നടന്നു.. മനസ്സിൽ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിറഞ്ഞു.. മനസ്സിനെ നിയന്ത്രിച്ചു നിർത്തി ഒരുവിധം അവളുടെ അടുത്തു എത്തി ഞാൻ..

മുറിയിലേക്ക് വാതിൽ തുറന്നു ചെന്ന ഞാൻ കണ്ടത്ത് കിടക്കയിൽ അർദ്ധനഗ്നമായ അവളുടെ ശരീരം ആയിരുന്നു.. അവളുടെ ശരീരം കൊത്തിവലിക്കാൻ അടുത്ത ആളെ പ്രതീക്ഷിച്ചു ഇരിക്കുന്ന അവളെ അൽപനേരം ഞാൻ നോക്കി നിന്നു… ആ കണ്ണുകളിൽ താൻ കുറച്ച് മുൻപ് കണ്ട തിളക്കം നഷ്ടം ആയിരിക്കുന്നു..വാതിലടച്ചു ഞാൻ അവൾക്കരികിൽ കിടന്ന കസേരയിൽ ഇരുന്നു.. എന്നെ അൽപനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു..

“അല്ല മാഷേ എന്തേ ഇങ്ങനെ നോക്കി ഇരിക്കാൻ അണോ ഇങ്ങോട്ട് വന്നേ? അല്ലെങ്കിൽ കുറച്ച് സമയം തരു ഞാൻ ഒന്നു കുളിച്ചിട്ട് വരാം ശരീരം മുഴുവനും വിയർത്തിരിക്കുവാ ഒരു പത്തുമിനിറ്റ് വേഗം വരാം മാഷിനെ ഒരുപാട് ഇരുത്തി മുഷിപ്പിക്കില്ല ഞാൻ.. “

ഞാൻ അവൾക്ക് നേരെ തലയാട്ടി അടുത്ത് കിടന്ന തോർത്ത്‌എടുത്ത് അവളുടെ പാതി നഗ്നത മറച്ചു കുളിമുറിയിലേക്ക് പോയി.. അവളുടെ മാഷേ വിളിയും, കരിമഷിയെഴുതിയ കണ്ണുകളും തന്റെ മനസ്സിലേക്ക് കയറിക്കൂടിയിരിക്കുന്നു.. കുളിക്കുന്നിടയിൽ അവൾ ഏതോ ഒരു പാട്ട് പാടുന്നത് ഞാൻ കേട്ടു.. വെള്ളം വീഴുന്ന ശബ്ദം കാരണം വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നില്ല എങ്കിലും കേൾക്കുവാൻ മാധുര്യം ഉള്ള ശബ്ദം..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.