സച്ചിനും നീരജയും – 1
Sachinum Neerajayum | Author : Trendy
ഞാൻ സച്ചിൻ ഇത് എന്റെ ഇപ്പോഴത്യേം പോലെ ഉള്ള ഒരു യാത്ര . ഞാൻ എന്തിനു പോകുന്നു എന്ന് ചോദിച്ചാൽ അറിയില്ല പക്ഷെ എനിക്ക് ഒറ്റയ്ക്ക് യാത്ര പോകുന്നത് ഒരുപാട് ഇഷ്ടം ആണ്. പുതിയ പുതിയ സ്ഥലം ആളുകൾ ഒക്കെ അത് ഒരു സുഖം ആണ്.
ഞാൻ ഇതൊക്കെ പറയുമ്പോൾ നിങ്ങൾ ഒക്കെ വിചാരിക്കും വല്ല കാർ അതോ ബൈക്കിൽ ആയിരിക്കും എന്ന് എന്നാൽ നിങ്കൾക്ക് തെറ്റി. ഞാൻ ബസ്സിൽ ആണ് പോകുന്നത്. കാറ്റ് ഒക്കെ കൊണ്ട് പോകാൻ നല്ല രസം ആണ്. (ഞാൻ നമ്മുടെ നായകനെ പറ്റി പറഞ്ഞില്ലാലോ ഇതാണ് സച്ചിൻ ബിസ്സിനെസ്സ് മാൻ ആയ രാജേന്ദ്രന്റെയും ഗീതുംവുന്റെയും ഒറ്റ മകൻ.)
എനിക്ക് എപ്പോഴും സിമ്പിൾ ആയി ജീവിക്കാൻ ആണ് ഇഷ്ടം. എത്ര ഒക്കെ പണം ഉണ്ടെങ്കിലും ഞാൻ എന്റെ ആവശ്യങ്കൾക്ക് അധികം ഒന്നും അച്ഛന്റേം അമ്മേടെന്നും വാങ്ങില്ല എന്താ അല്ലേ ഞാൻ പണ്ട് മുതലേ ഇങ്ങനെ ആണ്. പക്ഷെ നമ്മുടെ സ്വന്തം കമ്പനി ഇൽ ഒരു ജോലി ഉണ്ട് പേരിനു അതുകൊണ്ട് മോന്ത്ൽി സാലറി അതിൽ വരും.
അത് അച്ഛൻ തന്നെ ചെയുന്ന പണി ആണ് എനിക്ക് സ്വന്തം കാലിൽ നിക്കണം എന്ന് പറഞ്ഞു ജോലി നോക്കി തുടങ്ങിയപ്പോ പുള്ളിക്ക് ഭയങ്കര സെന്റി അടി ഒക്കെ ആയി അങ്ങനെ അച്ഛൻ ആണ് കമ്പനി ഇൽ ചുമ്മാ എനിക്ക് ഒരു പോസ്റ്റ് തന്നു അവിടെ ഇരുത്തിയിരിക്കുന്നെ. എനിക്ക് ഉണ്ട് ബെസ്റ്റ് ഫ്രണ്ട് സൂര്യ പണ്ട് മുതലേ അവൻ എന്റെ കൂടെ ആണ്.
നമ്മുടെ കമ്പനി ഇൽ തന്നെ ജോലി ചെയുന്ന മഹേഷിച്ചേട്ടന്റെയും ഗായത്രി ചേച്ചീടേം ഉറ്റ പുത്രൻ ആണ്. നമ്മുടെ രണ്ടു ഫാമിലിസ് ഉം അത്രയ്ക്കു ബെസ്റ്റ് ആണ്. എനിക്കും അവനും ഒരു പ്രേശ്നമേ ഉള്ളു ആരെങ്കിലും എന്തെങ്കിലും എന്നെ യോ അവനെയൊക്കെ പറഞ്ഞ പിന്നെ പറഞ്ഞവനെ ഒതുക്കീട്ട് ഏഹ് വേറെ സംസാരങ്ങൾ ഉള്ളു അത് പണ്ടും അതേയ് ഇപ്പോഴും അങ്ങനെ ആണ്.
പക്ഷെ എന്റെ യാത്ര പോക്ക് ഒക്കെ അവനു ഇഷ്ടം ഉള്ള കാര്യം അല്ല കാരണം അവനെ ഞാൻ കൂടെ കൊണ്ട് പോകില്ലല്ലോ അതാ. അവൻ അവിടെ ഉണ്ട് എന്ന ധൈര്യത്തിൽ ആണ് എന്റെ കറക്കം. ബട്ട് കറക്കം കഴിഞ്ഞു വന്നാൽ അവൻ ആയിരിക്കും പോയ എന്റെ യാത്രയെ കുറിച്ച് അറിയേണ്ടത്. എനിക്ക് ഉണ്ട് എന്റെ ബെസ്റ്റ് കാർ മൈ ഓനെ ആൻഡ് ഒൺലി ക്രൂസ് അത്യാവശ്യം നല്ല മോഡിഫൈഡ് ആണ് ചെക്കൻ.
എനിക്ക് ബൈക്ക് ആയിരുന്നു പണ്ട് ഇഷ്ടം പക്ഷെ ബൈക്ക് ഓടിച്ചു എനിക്ക് എന്തേലും പറ്റുമോ എന്ന് ഉള്ള എന്റെ അമ്മേടെ പേടി കൊണ്ട് ഞാൻ പിടിച്ച പിടിയാലേ ഇവനെ അങ്ങ് വാങ്ങി. ഞാനും സൂര്യയും ബി എസ് സി ഒക്കെ കഴിഞ്ഞു. പിന്നെ എന്നെ അവിടെ അച്ഛൻ കമ്പനി ഇൽ ചുമ്മാ ഒരു പോസ്റ്റ് തന്നപ്പോ അവനേം തന്നു. പക്ഷെ അവൻ എന്റെ അടിമ കണ്ണ് ആണ് ചിലപ്പോ എന്റെ വർക്ക് ഒക്കെ ഞാൻ അവനെ കൊണ്ട് ചെയ്യിക്കും.
അങ്ങനെ ഒരിക്കെ യാത്ര ഒക്കെ കഴിഞ്ഞു വന്നപ്പോ അമ്മ പറയുവാ കറങ്ങി നടക്കു എപ്പോഴും നിന്നെ എത്രയും പെട്ടന്ന് പിടിച്ചു ഞാൻ കെട്ടിക്കും അപ്പൊ നിന്റെ ഒറ്റയ്ക്ക് ഉള്ള കറക്കം തീരുമല്ലോ എന്ന്. ഞാൻ അത് മൈൻഡ് ആക്കാതെ അങ്ങ് പോയി കാരണം അമ്മ എന്റെ കല്യാണ കാര്യം പറയാൻ തുടങ്ങീട്ട് കുറച്ചു ആണ് ഞാൻ കൊച്ചു ആണ് എന്ന് പറഞ്ഞാൻ ജാതകം എന്ന് ഒക്കെ പറഞ്ഞു വരും.
പിന്നെ അമ്മയും ഞാനും അതിന്റെ പേരിൽ സംസാരം ആകും അത് കൊണ്ട് ഞാൻ അങ്ങനെ മിണ്ടൂല്ല ഇപ്പൊ അമ്മ കല്യാണ കാര്യം പറഞ്ഞാൽ. എന്റെ കല്യാണ കാര്യത്തിൽ എല്ലാർക്കും ഭയങ്കര കാര്യം ആണ് അമ്മയ്ക്കും സൂര്യക്കും അവന്റെ അച്ഛനും അമ്മയ്ക്കും പക്ഷെ എന്റെ അച്ഛൻ ആണ് എൻെറ ആശ്വാസം പുള്ളി എന്റെ കൂടെ നിക്കും. പണ്ട് മുതലേ അങ്ങനെ ആണ്.
അങ്ങനെ കുറച് നാൾ അങ്ങനെ അങ്ങ് പോയി എനിക്ക് 25 വയസു ആയ ദിവസം എന്റെ ബര്ത്ഡേ അന്ന് രാവിലെ എല്ലാരും ആയി അമ്പലത്തിൽ ഒക്കെ പോയിട്ടു ഒക്കെ വന്നു ഇരുന്നപ്പോ അമ്മ ഈ വർഷം നിന്റെ കല്യാണം നടത്തണം എന്ന് ആണ് ജ്യോൽസ്യൻ പറയുന്നത് അത് കൊണ്ട് എന്റെ പൊന്ന് മോൻ ഒന്ന് ഈ പടം ഒക്കെ നോക്കിയേ എന്ന് പറഞ്ഞു മാട്രിമോണി ഇൽ ഉള്ള ഏതൊക്കെയോ പെൺകുട്ടികളെ കാണിച്ചു ഞാൻ അപ്പോഴേ എണീറ്റു പോയി റൂമിൽ.
അച്ഛൻ : എടി അവനു ഇപ്പൊ വേണ്ട എന്ന് അല്ലേ പിന്നെ എന്തിനു ആഹ് നിർബന്ധിക്കണേ അമ്മ : നിനകൾക്ക് അറിയാവുന്നെ അല്ലേ അവനു ഇപ്പൊ നടന്നില്ലെ പിന്നെ 30 കഴിഞ്ഞേ നടക്കൂ എന്ന് പിന്നെ അവന്റെ ദോഷങ്ങൾ ഒക്കെ. അച്ഛൻ : അത് അമ്മ : നിങ്ങൾ ഒന്ന് സംസാരിക്കു അവനോടു. അച്ഛൻ : മ്മ് സൂര്യ : ആഹാ നിങ്ങൾ എന്താ ഇവിടെ ചർച്ച അവൻ എന്തിയെ. എന്തോന്നോ ഉണ്ടല്ലോ. അമ്മ : സ്ഥിരം ഇല്ലേ അല്ലേ ഞാൻ കല്യാണ കാര്യം പറയുമ്പോ അവൻ പോകും സൂര്യ : ആന്റി അവനു ഇപ്പോ വേണ്ട എന്ന് അല്ലേ അമ്മ : ദേ ചെറുക്കാ ഒരു എണ്ണം ഞാൻ തരും എല്ലാം നിനക്കും അറിയാവുന്നെ അല്ലേ സൂര്യ : അറിയാം അച്ഛൻ : നീ വന്ന നന്നായി നിന്നെ കാണാൻ ഞാൻ ഇരുന്നേ ആണ്. സൂര്യ : എന്താ അങ്കിൾ അച്ഛൻ : നിനക്കും അവനും സാലറി കുറവ് ആണോ. സൂര്യ : എന്റെ പൊന്ന് അങ്കിൾ ഇപ്പൊ കിട്ടുന്ന തന്നെ എനിക്ക് കൂടുതൽ ആണ് അവിടത്തെ സീനിയർസ് ഇന്റെ സാലറിയേ കാട്ടി കൂടുതൽ ആഹ് എനിക്കും അവനും തരുന്നേ പിന്നെ എന്താ. അച്ഛൻ : അല്ലടാ ഞാൻ ചോദിച്ചതാ. ആഹ് പിന്നേ നീ പോയി മഹേഷിനേം ഗായത്രിയെ കൂട്ടി വാ. അവന്റെയോ എന്റെയോ കാർ എടുത്തോ. സൂര്യ : ശെരി അങ്കിൾ അമ്മ : ഡാ പിന്നെ കുറച്ചു ഡ്രസ്സ് കൂടെ എടുത്തോ കുറച്ചു നാൾ ഇനി അവർ ഇവിടെ ആണ്. കേട്ടല്ലോ സൂര്യ : കെട്ടേ
താഴെ എന്തൊക്കെ സംസാരം നടക്കുന്നു എന്ന് തോന്നുന്നു അഹ് നടക്കട്ടെ അതൊക്കെ അച്ഛൻ എന്തേലും ഒക്കെ ചെയ്യും. ഞാൻ അങ്ങനെ പാട്ട് ഒക്കെ കേട്ടു അങ്ങനെ കിടന്നു ഉറങ്ങി പോയി. വൈകിട്ട് ഒക്കെ ആയപ്പോ എണീറ്റു താഴെ വന്നപ്പോ അമ്മ പുറത്തു പോയി അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ മുഖം ഒക്കെ കഴുകി വന്നപ്പോ അച്ഛൻ കട്ടൻ തന്നു.
അച്ഛൻ : ഡാ നീ ഫ്രീ ആണോ ഞാൻ : അഹ് എന്താ അച്ഛാ അച്ഛൻ : എന്നാ നമുക്ക് ഒന്ന് പുറത്തു പോകാം നീ ആഹ് കാർ എടുക്കു. ഞാൻ : അല്ല എങ്ങോട്ട് ആഹ് അച്ഛൻ : നീ വാ ഞാൻ : കാർ ഇൽ ഇരുന്നപ്പോൾ ഫുൾ ചിന്ത എന്തോ ഉണ്ടല്ലോ എന്ന് അച്ഛൻ : നീ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി അങ്ങ് നിർത്ത്. ഞാൻ : വണ്ടി ഒതുക്കി നിർത്തിയപ്പോ അച്ഛൻ അങ്ങ് ഇറങ്ങി അവന്റെ ഉള്ള ഒരു കളിങ്ങിൽ ഇരുന്നു. അച്ഛൻ : ഡാ അമ്മ പറഞ്ഞ കാര്യം ഞാൻ : അച്ഛനും എന്താ ഇപ്പൊ ഇങ്ങനെ പറയണേ അച്ഛൻ : അല്ലടാ അവൾക്കു നല്ല പേടി ആണ് അവൾക്കു വിഷമവും ഇണ്ട്. നിനക്ക് എന്തേലും ആകുവോ എന്ന പേടി ആണ് ഞാൻ : എനിക്ക് എന്ത് ആകാൻ ഇതൊക്കെ ചുമ്മാതെ അല്ലേ. അച്ഛൻ : നിനക്ക് ഒന്നും ആകുന്നതു എനിക്കും അവൾക്കും ഒക്കെ സഹിക്കാൻ പോലും പറ്റില്ലടാ ഞാൻ : അയ്യേ സങ്കട പെടാൻ പറഞ്ഞെ അല്ല. ഞാൻ ഒരു കല്യാണത്തെ പറ്റി ഒന്നും ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല. അച്ഛൻ : നീ പേടിക്കണ്ട നിന്നെ പിടിച്ചു നാളെ കെട്ടിക്കേ ഒന്നും ഇല്ല. നിനക്ക് ഒരാളെ ഇഷ്ടം ആയിട്ടു ഏഹ് കെട്ടിക്കൂ. നിന്റെ ഇഷ്ടങ്കൽ ആണ് നമ്മുടേം. ഞാൻ : ആഹ് പക്ഷെ അച്ഛൻ : എന്താ ഒരു ഞാൻ : ഞാൻ ആരേം നോക്കി വെച്ചിട്ട് ഇല്ല. നിങ്ങൾ ആയി ഒരാളെ കണ്ടു പിടിക്ക്. പക്ഷെ എനിക്ക് അവളുടെം കുടുംബത്തിന്റെ0 സാമ്പത്തികം അല്ലാഹ് വേണ്ടത് നല്ല ഒരു ഭാര്യ ആണ്. എന്റെ അച്ഛനേം അമ്മയെയും നോക്കുന്ന ഒരു നല്ല മോളെ ആണ്. അച്ഛൻ : അതൊക്കെ സെറ്റ് ആക്കാം. നീ സമ്മതിച്ചല്ലോ ഞാൻ : അച്ഛൻ പറഞ്ഞാൽ നോ എന്ന് പറയൂല്ലല്ലോ ഞാൻ അച്ഛൻ : ബാ വീട്ടിൽ പോവാം