സാംസൻ 1
Samson Part 1 | Author : Cyril
ഇതൊരു ലവ് സ്റ്റോറി എന്നു പറയാൻ കഴിയില്ല. ഇതിൽ തെറ്റും ശരിയും എന്ന കോൺസപ്റ്റുമില്ല. ഇതില്‍ വരുന്ന ഒരു കാര്യങ്ങളേയും ഞാൻ ന്യായീകരിക്കുകയുമില്ല. ഇവിടെ സ്നേഹം, സെക്സ്, കുടുംബം, അവിഹിതം തുടങ്ങി എന്തൊക്കെ വരുമെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ട് fantasy എന്ന genre മാത്രമാണ് ഞാൻ കൊടുത്തിട്ടുള്ളത്. അപ്പോ ശെരി, വായിക്കാൻ ആഗ്രഹം ഉള്ളവർ വായിച്ചോളൂ.
_____________________________________________________________________________
“സാം അങ്കിള്‍….., എണീക്കങ്കിൾ..!” എന്റെ മുറപ്പെണ്ണിന്‍റെ അഞ്ച് വയസ്സുള്ള മകൾ, സുമി യാണ് എന്നെ ഉണർത്താൻ ശ്രമിച്ചത്.
ചെറിയ നേര്‍ച്ച പെട്ടിയെ കുലുക്കി നോക്കുന്നത് പോലെയാണ് ഉറങ്ങി കിടന്നിരുന്ന എന്റെ നെഞ്ചത്ത് കേറി ഇരുന്നിട്ട് എന്റെ തലയെ പിടിച്ചവൾ കുലുക്കിയത്.
“എടി കാന്താരിക്കുട്ടി…! ഇന്ന് ഞായറാഴ്ചയല്ലേ! കുറച്ചു നേരം കൂടി അങ്കിള്‍ ഉറങ്ങട്ടെ…. മോള് പോയി ടിവിയിൽ കാർട്ടൂൺ നോക്ക്.” കണ്ണ് തുറക്കാതെ ഞാൻ ചിലമ്പി.
“കാർട്ടൂൺ വേണ്ട.., എനിക്ക് ബൈക്കില്‍ പോണം.” സുമി ചിണുങ്ങി.
പക്ഷേ ഞാൻ പിന്നെയും ഉറങ്ങാന്‍ ശ്രമിച്ചതും അവൾ ചറപറാന്ന് എന്റെ മുഖത്ത് നക്കീട്ട് കുഞ്ഞുങ്ങളുടെ ഉച്ചസ്ഥായിലുള്ള മധുരമായ ആ ശബ്ദത്തില്‍ ചിരിച്ചു.
“ഡീ.. കാന്താരി…., നിന്നെ എന്തു ചെയ്യുമെന്ന് നോക്കിക്കോ…!!” അവളെയും അടക്കി പിടിച്ചെണീറ്റു കൊണ്ട് ഇക്കിളിപ്പെടുത്തിയതും അവള്‍ കൂവി ചിരിച്ചു. എന്നിട്ട് എന്റെ പിടിയില്‍ നിന്നും ഊർന്നിറങ്ങിയവൾ പുറത്തേക്കോടി രക്ഷപ്പെട്ടു.
എന്റെ മൂക്കിലും വായിലും കവിളിലും പറ്റിപ്പിടിച്ചിരുന്ന അവൾടെ ചാളുവ തുടച്ചിട്ട് ഞാൻ ചിരിച്ചു.
കുഞ്ഞുങ്ങള്‍ മഹാ സംഭവം തന്നെയാണ്.
ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ടാണ് എനിക്കുള്ള ചായയുമായി എന്റെ ഭാര്യ, ജൂലി, ഞങ്ങടെ ബെഡ്റൂമിലേക്ക് കേറി വന്നത്.
ജൂലിയുടെ കണ്ണില്‍ ഒരു വിഷമം തങ്ങി നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു.
ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ട് വര്‍ഷം ആയതേയുള്ളു. അവള്‍ക്കിപ്പൊ ഇരുപത്തിയഞ്ചും, എനിക്ക് ഇരുപത്തിയെട്ട് വയസ്സുമായി.
മുറിയിലേക്ക് കേറി വന്ന ജൂലിടെ മുഖത്ത് പെട്ടന്നൊരു വാട്ടമുണ്ടായി. നിരാശയും സങ്കടവും എല്ലാം അവളുടെ മുഖത്ത് സ്പഷ്ടമായി തെളിഞ്ഞു നിന്നു.
“നമുക്കും ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ—” മേശപ്പുറത്ത് ചായ വച്ചിട്ട് സുമി ഓടിപ്പോയ വഴിയേ നോക്കി ജൂലി സങ്കടപ്പെട്ടു.
“നമുക്കിടയിൽ സെക്സ് ഇല്ലാതെ കുഞ്ഞ് എങ്ങനെ ഉണ്ടാവാനാ? നിന്നെ ഞാൻ വെറുതെ നോക്കിയിരുന്നാ നമുക്ക് കുഞ്ഞ് ഉണ്ടാവില്ലല്ലൊ!?” ഞാൻ പോലും പ്രതീക്ഷിക്കാത്ത വാക്കുകൾ എന്റെ വായില്‍ നിന്നും വീണുപോയി.
എന്നെയും അറിയാതെ എന്റെ നീരസം പ്രകടമായതും ഞാൻ ഞെട്ടി പോയി. കൂടുതലായി എന്റെ നാവീന്ന് വീഴാതിരിക്കാൻ എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചു.
ജൂലി പെട്ടന്ന് സങ്കടത്തിൽ എന്നെ വെട്ടി തിരിഞ്ഞു നോക്കി. കണ്ണുനീരും ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. എനിക്കും പെട്ടന്ന് സങ്കടമുണ്ടായി.
“അയ്യോടി…. എന്റെ പുന്നാര ഭാര്യ കരയുവാന്നോ!?” തിടുക്കപ്പെട്ടെഴുന്നേറ്റ് അവളെ തോളില്‍ പിടിച്ചു, എന്നിട്ട് സമാധാനിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി.
“വേണ്ട, എന്നെ തൊടണ്ട…, ഒന്നും പറയണ്ട..! അവളെന്റെ കൈ തട്ടി മാറ്റി.” എല്ലാമറിഞ്ഞു വച്ചിട്ട് ഇങ്ങനെ കുറ്റപ്പെടുത്താൻ സാമേട്ടന് മനസ്സു വന്നല്ലോ!?” അവൾ കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങിയോടി.
അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നിയതും എന്റെ നെറ്റിത്തടം ഞാൻ ഉഴിഞ്ഞു.
ജനിച്ചത് മുതലേ അവള്‍ക്ക് ചെറിയ ആസ്ത്മ കാരണം ശ്വാസതടസ്സം ഉണ്ടായിരുന്നാണ്. അത്ര വലിയ പ്രശ്‌നമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നത്രെ.
പക്ഷേ ഞങ്ങടെ വിവാഹ ശേഷമാണ് അവളുടെ അസുഖം അത്ര ചെറുതല്ലെന്ന സത്യം മനസ്സിലായത് : ഞങ്ങൾ സെക്സ് ചെയ്യാൻ തുടങ്ങിയതും അവള്‍ക്ക് ശ്വാസം കിട്ടാതെ പിടഞ്ഞ് എന്നെ തള്ളിമാറ്റി നല്ലോണം കിതച്ചു കൊണ്ട് ജൂലി കരയുമായിരുന്നു.
ആദ്യമായി അവളുടെ വെപ്രാളവും പരാക്രമവും കണ്ട ഞാന്‍ ശെരിക്കും പേടിച്ചു പോയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞ് അവൾ നോര്‍മല്‍ ആകുകയും ചെയ്യുമായിരുന്നു.
“എനിക്ക് സെക്സ് പറ്റുന്നില്ല, സാമേട്ടാ. ഞാൻ ശ്വാസം മുട്ടി ചത്തു പോകും.” ഇത്രയും വാക്കുകളെ ആവര്‍ത്തിച്ചു പറഞ്ഞു കരഞ്ഞുകൊണ്ട് അവസാനം അവള്‍ ഉറങ്ങി പോകുമായിരുന്നു.
ചിലപ്പൊ സെക്സിനെ കുറിച്ചുള്ള ഭയം കാരണമാണ് അവള്‍ക്കിങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതിയിരുന്നത്.
പക്ഷേ ഒരു മാസം കഴിഞ്ഞിട്ടും അവള്‍ക്ക് മാറ്റം ഉണ്ടായില്ല. അതുകൊണ്ട് അവള്‍ക്ക് വേറെ എന്തോ പ്രശ്നം ഉണ്ടെന്നു ഞാൻ സംശയിച്ചു. ഉടനെ അവളെ നല്ലോരു ഹോസ്പിറ്റലിൽ ഞാൻ കൊണ്ടുപോയി.
ഒരു ഫുൾ ചെക്കപ്പിനു ശേഷം അവള്‍ക്ക് ആസ്ത്മ അല്ലെന്ന് തെളിഞ്ഞു — പക്ഷേ അവള്‍ടെ ഹൃദയത്തിലെ മൂന്ന് വാൽവുകൾ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നും, ഹൃദയത്തിൽ ചെറിയൊരു സുഷിരം ഉണ്ടെന്നും കണ്ടെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും തകർത്തു പോയിരുന്നു.
പക്ഷേ അവള്‍ക്ക് ആകെ പത്തോ പന്ത്രണ്ടോ വര്‍ഷത്തിന്‍റെ ആയുസ്സ് കുറയും, എന്നാൽ ചികിത്സയിലൂടെ വലിയ പ്രശ്നം കൂടാതെ ജൂലിക്ക് ജീവിക്കാൻ കഴിയുമെന്നു ഡോക്ടര്‍ ഉറപ്പു തന്നതും, ഉടന്തന്നെ ജൂലിയുടെ ട്രീറ്റ്മെൻറ്റും ആരംഭിച്ചു.
ജൂലിക്ക് വേറെ ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു : എത്ര ഡോസ് കുറഞ്ഞ ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചാലും അവളുടെ ശരീരത്തിന് താങ്ങാനുള്ള ശേഷിയില്ലായിരുന്നു, മരുന്ന് കഴിച്ച ഏതാനും നിമിഷങ്ങള്‍ക്കകം ബോധം നശിച്ചതു പോലെ ഏഴെട്ട് മണിക്കൂറെങ്കിലും ജൂലി ഉറങ്ങുമായിരുന്നു.
അതുകൊണ്ട് രാത്രി മാത്രം കഴിക്കാനുള്ള മരുന്നുകളെയാണ് ഡോക്ടർ അവള്‍ക്ക് കൊടുത്തത്. പിന്നെ എല്ലാ രണ്ടാഴ്ച കൂടുമ്പോൾ ചെക്കപ്പിനും പോണം.
പക്ഷേ എന്നിട്ടും അവളുടെ ശ്വാസതടസ്സ പ്രശ്നം തുടരുക തന്നെ ചെയ്തു.
അതും പോരാത്തതിന്, സെക്സ് എന്ന വാക്കിനോട് പോലും അവള്‍ക്ക് വെറുപ്പായി തുടങ്ങി.. എന്റെ ലിംഗത്തെ കാണുന്നത് തന്നെ അവള്‍ക്ക് അറപ്പായി മാറിയിരുന്നു.
പക്ഷേ എന്തൊക്കെയായാലും എന്നോടുള്ള സ്നേഹത്തിന് മാത്രം കുറവൊന്നും വന്നിട്ടില്ല. ദിനംപ്രതി അവള്‍ക്ക് എന്നോടുള്ള സ്നേഹം കൂടി കൊണ്ടാണ് പോകുന്നത്. എന്നെ കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങുന്നതും അവള്‍ക്ക് പ്രിയപ്പെട്ട കാര്യമാണ്.