Related Posts
എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….
ഇനി കഥയിലേക്ക്….
🖤സീത കല്യാണം🖤
”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….
”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….
”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..
”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..
”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.
”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….
”’വേണ്ട ….ഞാൻ പൊക്കോളാം ”’….ഞാനുറക്കെ പറഞ്ഞിട്ട് ബാഗും എടുത്തോണ്ട് ഇറങ്ങി.
”’വീട്ടി എത്തട്ട് നിനക്ക് ഞാൻ കാണിച്ചു തരാം”’….ഞാൻ പതിയ പറഞ്ഞോണ്ട് പുറത്ത് ഇറങ്ങി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
എന്തോ ഭാഗ്യത്തിന് അന്നരം തന്നെ ബെൽ അടിച്ചു….ക്ലാസ് തീർന്നതും അവൾ ബുക്സ് എല്ലാം എടുത്തോണ്ട് പുറത്ത് ഇറങ്ങി…എന്നെ പാസ്സ് ചെയ്യുമ്പോൾ എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കിക്കൊണ്ട് സ്റ്റാഫ് റൂമിലോട്ട് പോയി.
”’പോടി പുല്ലേ….നിനക്ക് ഞാൻ വെച്ചിട്ടുണ്ട്”’…..ഞാൻ അവളെ നോക്കി പതിയെ പറഞ്ഞു.
”’അളിയാ ദേവാ …..നിൻ്റെ പെണ്ണ് ഇന്ന് നല്ല ദേഷ്യത്തിൽ ആണെല്ലോ… എന്നാ പറ്റി”’…..രഞ്ജു എൻ്റെ അടുത്ത് വന്ന് ചോദിച്ചു.
”’അത് ഒന്നുമില്ല അളിയാ…ഞാൻ എന്നും രാവിലെയിറങ്ങാൻ നേരത്ത് അവൾക്കൊരു ഉമ്മ കൊടുക്കും….ഇന്ന് കൊടുത്തില്ലാ…. അതിൻ്റെയാ”’…..ഞാൻ രഞ്ജുനെ നോക്കി പറഞ്ഞിട്ട് തിരികെ ക്ലാസ്സിലേക്ക് കേറി.
എന്താ സംഭവം എന്ന് മനസിലായില്ലാല്ലേ….ഞാൻ ക്ലാസിലിരുന്ന് മൊബൈലിൽ കളിച്ചൊണ്ടിരുന്നത് പുള്ളിക്കാരി കണ്ടൂ….എന്നെ ഒന്ന് വാട്ടാൻ കിട്ടിയ ചാൻസ് നല്ലോണം അങ്ങ് മുതലാക്കി…പുറത്താക്കി……എന്നെ ഗെറ്റ് ഔട്ട് അടിച്ചത് ‘ ജാനകി ‘…എൻ്റെ ക്ലാസ്സ് ടുട്ടർ….കൂടാതെ എൻ്റെ സഹധർമിണി….എൻ്റെ ഭാര്യ….’ ജാനകി ദേവൻ ‘….എൻ്റെ ജാനൂട്ടി……
ഒരു രഹസ്യം കൂടി ഞാൻ പറയാം….. ജാനകി എൻ്റെ ഭാര്യയാണെന്ന് കോളേജില്ലുള്ളവർക്കോ നാട്ടുകാർക്കോ അറിയില്ല…ഞങ്ങളുടെ വീട്ടുകാർക്ക് മാത്രം അറിയുന്ന രഹസ്യം…..ഇതൊരു രഹസ്യമാകാൻ കാരണമുണ്ട്…അത് ഞാൻ പതിയെ പറയാം…..
എന്നെ കുറിച്ച് പറഞ്ഞില്ലലോ അല്ലേ…..ഞാൻ ദേവ നാരായണൻ 23 വയസ്സ്….നാരായണ വർമയുടെയും ഭാഗ്യലക്ഷ്മിയുടെയും ഏക പുത്രൻ….. അച്ഛന് സ്വന്തമായി പല ബിസിനസുകളുമുണ്ട് അതുകൊണ്ട് സുഖ ജീവിതം……ഞാൻ അച്ഛൻ്റെ ചിലവിൽ ഇപ്പൊൾ കൊല്ലത്ത് ഒരു ബിസിനെസ്സ് സ്കൂളിൽ എംബിഎ ചെയ്യുന്നു….
പിന്നെ ജാനകി ദേവൻ ….ഞാൻ പഠിക്കുന്ന എൻ്റെ കോളജിൽ ടുട്ടറായിട്ട് ജോലി ചെയ്യുന്നു….എന്നെ കാളും രണ്ടു വയസ്സിനു മൂപ്പ് (25)…..കൂടാതെ എൻ്റെ മാമന്റെ ( അമ്മയുടെ സഹോദരൻ) മകളും കൂടി ആണ്….മാമൻ്റെ പേര് ശിവശേകർ ഭാര്യ(മാമി) ചിത്ര….അവർക്ക് ഇനി ഒരു മകൻ കൂടി ഉണ്ട് രഞ്ജിത്ത് എന്ന രഞ്ജു …. അതെ അവൻ ആ നാറി പറഞ്ഞു വരുമ്പോൾ എൻ്റെ അളിയനായിട്ട് വരും….
ഞങ്ങളുടെ രണ്ട് കൂട്ടരുടെയും വീട് ഒരേ കോമ്പൗണ്ടിലാണ്.
Back to present
ക്ലാസ്സിലോട്ട് കേറി ബാഗുവെച്ചിട്ട് തിരിഞ്ഞപ്പോളാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന നിമ്മിയെ ഞാൻ കണ്ടത്….നിമ്മിയെ കണ്ടമാത്രയിൽ എൻ്റെ മനം ഇന്നലത്തെയും ഇന്നതെയും സംഭവ വികാസത്തിലക്ക് ചേക്കേറി….
Yesterday afternoon…
”’ദേവാ എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ടായിരുന്നു”’……
”’മ്മ്…. നീ പറഞ്ഞോ…….അതിനെന്തിനാണ് ഇങ്ങനെയൊരു മുഖവര..?”’….
”’ഡാ….അത് പിന്നെ കുറച്ച് പേഴ്സണലാണ്… നമ്മുക്ക് അങ്ങോട്ട് മാറി നിൽക്കാം”’…..അവൾ പതിയ പറഞ്ഞു.
”’മ്മ്….ശെരി വാ”’…..
കോളേജിൻ്റെ സൈഡിലെ വാകമര തണലിൽ അൽപ നേരമായിട്ടും വിധുരത്തിലക്ക് നോക്കി നിൽക്കുന്നതല്ലാതെ അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ തന്നെ നിശബ്ദത ഭേദിക്കാൻ തീരുമാനിച്ചു….
”’ഡീ…. നീ ചുമ്മാ ആളെ ആസ്സാക്കാതെ കാര്യം പറ”’…..
”’അതു പിന്നെ ദേവാ……എനിക്ക് പറയാനുള്ളത്…….ഞാൻ…..എങ്ങനെ പറയും”’…..
”’ഡി പെണ്ണേ വല്ലതും മൊഴിയാനുണ്ടെങ്കിൽ മൊഴി…..ചുമ്മാ മനുഷ്യൻ്റെ സമയം കളയാനായിട്ട്”’…..
”’ഡാ അത് പിന്നെ….ഞാൻ….അത്….എനിക്ക്…..നിനക്ക് എന്നോട്…..അല്ല…..പിന്നെ….എനിക്ക്”’….
”’ഡീ പെണ്ണേ… നീ കാര്യം പറ..”‘…..
“‘ഡാ എനിക്ക് നിന്നെ ഇഷ്ടമാണ്”‘……അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“‘മ്മ്മ….എനിക്കും നിന്നെ ഇഷ്ടമാണ്…..നീ എൻ്റെ ചങ്ക് ഫ്രണ്ടല്ലേ”‘….
“‘ഡാ ആ..ഇഷ്ടമല്ല……I really like you….I Love You”‘…..
“‘ഡീ നീ എന്തുവാ ഈ പറയുന്നത്…..നീ ഇപ്പൊൾ എന്താ പറഞ്ഞതെന്ന് വല്ല പിടിത്തവും ഉണ്ടോ…… എനിക്ക് ഒരിക്കലും നിന്നെ അങ്ങനെ കാണാൻ കഴിയില്ല…നീ ഇത് എന്നോട് ഒരു മാസം മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എൻ്റെ ഹൃദയത്തിൽ പ്രധിഷ്ട്ടിപിച്ചേനെ…..പക്ഷേ ഇപ്പൊൾ എനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ല……നീ എൻ്റെ നല്ലൊരു ഫ്രണ്ടാണ്…ഇനി എന്നും അങ്ങനെ തന്നെയായിരിക്കും….…. നമ്മുക്ക് ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ല”‘…….
“‘ദേവാ നീ അല്ലേ ഇപ്പൊൾ പറഞ്ഞത് നീ എന്നെ മുമ്പെയായിരുന്നെങ്കിൽ സ്വീകരിച്ചേനെന്ന്….പിന്നെ എന്ത് കൊണ്ട് ഇപ്പോൾ…എനിക്ക് ആരും കൊതിക്കുന്ന സൗന്ദര്യമില്ലേ…. കാശില്ലേ…. നിനക്കെന്നെ കഴിഞ്ഞ ഒന്നര വർഷമായിയറിയാം….എനിക്ക് നിന്നെയും….ഇതിൽ കൂടുതൽ എന്ത് വേണം”‘…..
“‘നീ പറഞ്ഞതെല്ലാം എനിക്ക് നിന്നെ ജീവിതത്തിലേക്ക് സ്വീകരിക്കാനുള്ള കാരണങ്ങളായെക്കാം നിമ്മി….പക്ഷേ ഇതിനെ എല്ലാം ഭേദിക്കാൻ തക്കവണ്ണം ഒരു കാരണമുണ്ട്…..അതിപ്പൊൾ എനിക്ക് പറയാൻ പറ്റില്ല….സമയമാവുമ്പോൾ ഞാൻ തന്നെ പറയാം നിന്നൊട്”‘….
“‘നിനക്ക് വേറെ വല്ല പെൺകുട്ടിയെയും ഇഷ്ടമാണോ…..ആണെങ്കിൽ നമ്മടെ ക്ലാസ്സിൽ ഉള്ളതാണൊ…അതോ ജൂനിയർ പെണ്ണോ ….അല്ലേ വേറെ എവിടെയെങ്കിലും ഉള്ളതാണൊ…….പറ എന്നോട്”‘……ഇത് പറഞ്ഞപ്പോഴേക്കും നിമ്മിയുടെ സ്വരം ഉയർന്നിരുന്നു.