സീൽക്കാരം – 1 Like

ഞാൻ പ്രധാന നിരത്തിൽ നിന്നും ഹോട്ടൽ ‘സീ കാസിലി’ലേക്കുള്ള സർവീസ് റോട്ടിലേക്ക് കാർ തിരിച്ചു.റോഡ് ഇരുട്ട് വീണതും,വിജനവുമായിരുന്നു.എന്നാൽ അകലെ ‘സീ കാസിൽ’ വെളിച്ചത്തിൽ കുളിച്ചു നിന്നു.

സമയം അഞ്ചര കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.കിളികളുടെ പ്രഭാതഗീതങ്ങൾ എങ്ങും അലയടിച്ചു.മഞ്ഞും ,റോഡിനു സമാന്തരമായൊഴുകുന്ന കായലിന്റെ സീൽക്കാരവും തീർച്ചയായും എനിക്ക് നല്ലൊരു മൂഡ് പ്രധാനം ചെയ്തു.

പാൽക്കാരും,പത്രവിതരണക്കാരും തിരക്കിട്ട് എതിരെ കടന്ന് പോയി.ഹോട്ടലിന്റെ രാജകീയമായ കവാടം പിന്നിട്ട് പാർക്കിങ് ഏരിയായിൽ ഞാൻ കാർ നിർത്തിയിറങ്ങി.

ഞാൻ നേരെ റിസപ്ഷനിലേക്ക് ചെന്നു.

“റൂം നമ്പർ 311 ഏത് ഫ്ലോറിലാണ് ?”-റിസപ്ഷനിസ്റ്റിനോട് ഞാൻ ചോദിച്ചു.

“അഞ്ചാമത്തെ ഫ്ലോറിലാണ് മാഡം.”-ആ കുട്ടി മറുപടി പറഞ്ഞു.

“ശരി.”-ഞാൻ ലോബിയിൽ ചെന്നിരുന്നു.പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം അവിടമാകെ പൂത്തുനിന്നു.എ സിയുടെ സുഖകരമായ തണുപ്പ് ഒരു മനോഹര സാന്നിധ്യമായി അവിടെ മുട്ടിത്തിരിഞ്ഞു.ഞാൻ സോഫയിലേക്ക് അമർന്നു.വാനിറ്റി ബാഗ് മടിയിൽ വെച്ച് കണ്ണുകളടച്ച് ചാരിയിരുന്നു.

എനിക്ക് ഏതാണ്ട് അരമണിക്കൂറിനടുത്ത് അവിടെ ചിലവഴിക്കേണ്ടതുണ്ടായിരുന്നു.കാരണം ആറ് മണിക്കാണ് അസിസ്റ്റൻഡ് ഡയറക്ടർ കുമാർ എത്തണമെന്ന് പറഞ്ഞിരുന്നത്.കൃത്യ സമയത്ത് മുറിയിലേക്ക് ചെന്നാൽ മതി എന്നായിരുന്നു എൻറെ തീരുമാനം.നമുക്കായി നിശ്ചയിക്കപ്പെട്ട സമയത്തിനേക്കാൾ നേരത്തേ നമ്മളൊരിടത്തെത്തിയാൽ അത് ഒരു പക്ഷെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായേക്കാം.

സർവീസ് ബോയ് കോഫി കൊണ്ട് വന്നു തന്നു.അത് തികച്ചും സൗജന്യമാണെന്ന് എനിക്കറിയാമായിരുന്നു.പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ‘ടീ കൾച്ചർ’ എന്ന കോൺസെപ്റ്റിന്റെ ഭാഗമാണത്.അതിരാവിലെ എല്ലാവർക്കും ഒരു നല്ല ചായയോ കാപ്പിയോ കൊടുക്കുക എന്നതാണ് ‘ടീ കൾച്ചർ’.അധികപേരിലും അത് സന്തോഷമുണ്ടാക്കും.ഉന്മേഷം നിറക്കും.പോസിറ്റീവ് എനർജി പ്രദാനം ചെയ്യും.ഒരു ദിവസം ഒരു നല്ല ചായയിൽ നിന്നും ആരംഭിക്കുന്നത് മനോഹരമായ കാര്യമാണ്.

സ്വാദിഷ്ടമായിരുന്നു കോഫി.ചൂടും മധുരവുമെല്ലാം പാകത്തിലായിരുന്നു.ആസ്വദിച്ചു കുടിച്ചു.പിന്നെ അൽപ നേരം പത്രമൊന്ന് ഓടിച്ചു നോക്കി.ലോബിയിലെ ക്ലോക്ക് ആറടിച്ചപ്പോൾ ഞാൻ എഴുന്നേറ്റു.റിസപ്‌ഷനിലേക്ക് ചെന്ന് പറഞ്ഞു:
“311 -ലേക്ക് വിളിച്ച് പല്ലവി വന്നിട്ടുണ്ട് എന്നൊന്ന് ഇൻഫോം ചെയ്യണമായിരുന്നു.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“ഓക്കേ മാഡം.”-റിസപ്‌ഷനിസ്റ്റ് ഉടൻ തന്നെ ഇന്റർകോമിൽ 311 ഡയൽ ചെയ്തു.പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചുകൊണ്ട് എന്നെ നോക്കി.

“ഓഡിഷന് വന്നതാണല്ലേ?”-ആ കുട്ടി ചോദിച്ചു.

“അതെ.”-ഞാനും പുഞ്ചിരിച്ചു.

“ചെന്നോളൂ മാഡം.ഓൾ ദി ബെസ്റ്റ്‌”

“താങ്ക്യൂ”-ഞാൻ ലിഫ്റ്റിന് നേരെ നടന്നു.നിമിഷങ്ങൾക്കകം ഞാൻ അഞ്ചാം നിലയിലെ 311 നമ്പർ മുറിയുടെ മുന്നിലെത്തി.വരാന്തയിലെ വലിയ ജാലകങ്ങളിലൂടെ കായൽക്കാറ്റ് ഒഴുകി വന്നു.പുലരിയുടെ അരണ്ട വെളിച്ചത്തിൽ അതീവ മനോഹരമായ കായൽക്കാഴ്ച എൻറെ ഉള്ളം നിറച്ചു.

ഞാൻ കതകിൽ മുട്ടി.

കുമാറാണ് വാതിൽ തുറന്നത്.സുഹാന മാഡത്തിന്റെ ഓഫീസിൽ വെച്ച് ഞാനയാളെ കണ്ടിട്ടുണ്ട്.

“ഗുഡ് മോണിങ്.”-ഞാൻ അയാളെ വിഷ് ചെയ്തു.

“വെരി ഗുഡ് മോണിങ് പല്ലവി..വരൂ.”-കുമാർ എന്നെ അകത്തേക്ക് ക്ഷണിച്ചു.വിശാലമായ ഒരു മുറിയായിരുന്നു അത്.ഒരു സ്റ്റുഡിയോ അപാർട്മെൻറ് പോലുള്ള മുറി.ഹോൾ,കിച്ചൻ ഏരിയ,ഡൈനിങ് ഏരിയ,ബെഡ്‌റൂം എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ടായിരുന്നു ആ മുറിക്ക്.അവിടെ കാസ്റ്റിങ് ഡയറക്ടർ ശേഖറും,ക്യാമറാമാൻ പ്രദീപും,സ്ക്രിപ്റ്റ് റൈറ്റർ ബാബുജിയും രണ്ട് അസോസിയേറ്റ് ഡയറക്‌ടേഴ്സും കുമാറിനൊപ്പമുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ എല്ലാവരും ഗുഡ്മോണിങ് പറഞ്ഞു കൊണ്ട് എനിക്കടുത്തേക്ക് വന്നു.പുഞ്ചരിയോടെ ഹസ്തദാനം നൽകുകയും പരിചയപ്പെടുകയും ചെയ്തു.വളരെ ഫ്രീ ആയിട്ടുള്ള പെരുമാറ്റം കൊണ്ടും,ഇടപെടൽ കൊണ്ടും അവർ എന്നെ കംഫർട്ടബിളാക്കി.

“എന്നാൽ നമുക്ക് തുടങ്ങാം.?”-കുമാർ ചോദിച്ചു.

ഞാൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടി.പ്രദീപ് ക്യാമറയും,അസോസിയേറ്റ്‌സ് ലൈറ്റുകളും ശരിപ്പെടുത്തി.

കുമാർ എന്നെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് നിർത്തി.പിന്നെ ബാബുജിയിൽ നിന്നും ഒരു കടലാസ് വാങ്ങി എനിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു :

“നമ്മുടെ സിനിമയിൽ പ്രധാനപ്പെട്ട മൂന്ന് ഇമോഷണൽ സീക്വൻസുകളാണുള്ളത്.അത് മൂന്നും പല്ലവിയെക്കൊണ്ട് ഞങ്ങളിപ്പോൾ
ചെയ്യിക്കും.പത്തരക്ക് സുഹാന മാഡം വരും.അതിന് മുൻപ് ഏറ്റവും മികച്ച ടേക്കുകൾ പല്ലവി ചെയ്തിരിക്കണം.എങ്കിലേ അവർക്ക് പല്ലവിയുടെ പെർഫോമൻസ് വിലയിരുത്താനും ഒരു തീരുമാനമെടുക്കാനും കഴിയൂ.ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് രണ്ടുപേരുടെയും ഓഡിഷൻ ഇന്നലെ കഴിഞ്ഞു.ഇനി പല്ലവിയുടേതുകൂടി കഴിഞ്ഞിട്ട് വേണം ആരെ തിരഞ്ഞെടുക്കണമെന്ന് സുഹാന മാഡത്തിന് നിശ്ചയിക്കാൻ.”

“ശരി കുമാർ.ഞാൻ റെഡിയാണ്.”-ഞാൻ പറഞ്ഞു.

കുമാർ എനിക്ക് സിറ്റുവേഷൻ പറഞ്ഞു തന്നു.ഡയലോഗ് വായിച്ചു തരികയും,അത് പറയേണ്ട രീതിയെപ്പറ്റി പറഞ്ഞുതരികയും ചെയ്തു.വൈകാരികമായ ആ രംഗത്തിൽ ശബ്ദത്തിൻറെ മോഡുലേഷനിലും,മുഖത്തെ ഭാവത്തിലും ഉണ്ടാവേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു തന്നു.ഞാൻ ഡയലോഗ് മനഃപാഠമാക്കാൻ ശ്രമിച്ചു.കുമാർ പറഞ്ഞു :

“പല്ലവി ചെയ്തോളൂ.ഡയലോഗ് ഞാൻ പ്രോംപ്റ്റ് ചെയ്ത് തരാം.”

“ശരി.”-ഞാൻ ക്യാമറയെ അഭിമുഖീകരിച്ച് അഭിനയിക്കാൻ തയ്യാറായി.മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് ക്യാമറയെ അഭിമുഖീകരിക്കാൻ എനിക്ക് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല.

“ഓക്കേ ഗയ്‌സ്…വിൽ സ്റ്റാർട്ട്.”-കുമാർ ഉറക്കെ പറഞ്ഞു.പരസ്പരം സംസാരിക്കുകയും തമാശകൾ പറഞ്ഞ് ചിരിക്കുകയുമൊക്കെ ചെയ്തിരുന്ന മറ്റുള്ളവർ അതുകേട്ടതും പൊടുന്നനെ നിശബ്ദരായി.എല്ലാവരും ഗൗരവത്തിലായി.സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത അവിടെ പരന്നു.ലൈറ്റുകൾ പ്രകാശിച്ചു.

“സ്റ്റാർട്ട്…ക്യാമറ..”-കുമാർ വിളിച്ചു പറഞ്ഞു.

“റോളിങ്…”-പ്രദീപിൻറെ ശബ്ദം.

“ആക്ഷൻ..”- അടുത്ത നിമിഷം കുമാർ കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു.

അതുകേട്ടതും ഞാൻ ഡയലോഗ് പറയാൻ ആരംഭിച്ചു.ശരീരഭാഷയും ഭാവവും ശബ്ദവുമെല്ലാം ക്രമപ്പെടുത്തി ഞാനാ സീക്വൻസ് പൂർത്തിയാക്കി.കുമാർ പ്രോംപ്റ്റ് ചെയ്തു തന്നതുകൊണ്ട് ഡയലോഗുകൾ തെറ്റാതെ അവതരിപ്പിക്കാൻ കഴിഞ്ഞു.സീൻ തീർന്നതും കുമാർ “കട്ട്” പറഞ്ഞു.എല്ലാവരും നിറഞ്ഞ ചിരിയോടെ ഹർഷാരവം മുഴക്കി.എനിക്കരികിൽ വന്ന് അവരെല്ലാവരും തന്നെ എന്നെ പ്രശംസകൾ കൊണ്ട് മൂടി.എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *