ഹിസ്-സ്റ്റോറി – 2 Like

Related Posts


ശക്തമായ മഴ കാരണം മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റാതെ ആയി. സൂര്യവർദ്ധൻ ഒരു മറച്ചുവട്ടിൽ രഥം നിർത്തി.അയാൾ രഥത്തിൽ നിന്നും ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.ശാന്തനു രഥത്തിൽ നിന്നും ഇറങ്ങി കണ്ണനെ അഴിച്ചു മരത്തിനു ചുവട്ടിലേക്ക് മാറ്റി നിർത്തി. കണ്ണൻ നന്ദിസുചകമായി ഒരു ശബ്ദം ഉണ്ടാക്കി എന്നിട്ട് ശാന്തനുവിൻറെ കയ്യിൽ നക്കാൻ തുടങ്ങി.

” നീ എന്താണ് ഈ കാണിക്കുന്നത് മഴ തോർന്നാൽ ഉടൻ നമ്മുക്ക് പോകാൻ ഉള്ളതാ ”

” നമ്മൾ ഇപ്പോൾ യാത്ര ചെയ്യുന്നില്ലല്ലോ അത്രയും സമയം വെറുതെ എന്തിനാ ഇവൻ രഥത്തിന്റെ ഭാരം തങ്ങുന്നത് ”

” ഇത് ഒരു കുതിര അല്ലെ അതിന്റ പണി അല്ലെ അത്‌ ”

” നിങ്ങക്ക് ഇവൻ വെറും ഒരു കുതിര ആയിരിക്കും എനിക്ക് ഇവൻ എന്റെ കണ്ണൻ ആണ്‌ ഇത്രയും നാൾ എനിക്ക് ഇവൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. ഇവനെ മാത്രം അല്ല ഒരു ജീവിയെയും അനാവശ്യം ആയി ദ്രോഹിക്കാൻ പാടില്ല ”

സൂര്യവർദ്ധൻ ശാന്തനുവിന് അടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ രഥത്തിൽ ഒരു അമ്പ് വന്നു തറച്ചു അത്‌ സൂര്യവർദ്ധനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അയാൾ പെട്ടെന്ന് രഥത്തിന് പിന്നിൽ മറഞ്ഞു . ശാന്തനു എന്താ നടക്കുന്നത് എന്ന് അറിയാതെ ചുറ്റും നോക്കി സൂര്യവർദ്ധൻ അവനോട് മരത്തിനു പിന്നിൽ ഒളിക്കാൻ പറഞ്ഞു. അവർക്ക് നേരേക്ക് ഒരുപാട് അമ്പുകൾ പാഞ്ഞു വന്നു. ഇതിനിടക്ക് സൂര്യവർദ്ധൻ രഥത്തിൽ ഉണ്ടായിരുന്ന വില്ലും ആവനാഴിയും എടുത്തു അമ്പ് വരുന്ന ഭാഗം ലക്ഷ്യമാക്കി അമ്പെയ്യാൻ തുടങ്ങി. പക്ഷെ മഴയുടെ മറവിൽ അമ്പുകൾ ലക്ഷ്യം ഇല്ലാതെ എവിടെയോ പതിച്ചു.

മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. സൂര്യവർദ്ധൻന് തന്റെ എതിരാളികളെ കാണാൻ കഴിഞ്ഞു. അയാൾ അതിൽ ഒരുവനെ ലക്ഷ്യം വെച്ച് അമ്പെയ്തു.

“ആഹ്ഹ്ഹ്ഹ്ഹ് ”

കുട്ടത്തിൽ ഒരാൾ മരണപെട്ടപ്പോൾ മറ്റുള്ളവർ അമ്പെയ്ത് നിർത്തി അവർ മരങ്ങളുടെയും പറയുടെയും മാറവ്പറ്റി മുന്നോട്ട് നിങ്ങി. സൂര്യവർദ്ധൻ തന്റെ വില്ല് നിലത്തിട്ട്. അരയിൽ നിന്നും വാൾ ഊരി മുന്നോട്ട് നടന്നു.
എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു

“ദേവപുരിയിലെ പോരാളികൾ ഒളിപ്പോർ നടത്താറില്ല. ഒന്നും ഇല്ലെങ്കിലും നമ്മൾ ഒരേ അങ്കത്തട്ടിൽ വിദ്യഅഭ്യസിച്ചവരല്ലേ നേർക്ക് നേരെ വാ ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അത്‌ കെട്ട് മറഞ്ഞിരുന്നവരിൽ രണ്ട് പേർ സൂര്യവർദ്ധനു നേരെ അലറിക്കൊണ്ട് വന്നു. സൂര്യവർദ്ധൻ ഒരുത്തനെ ചവിട്ടിവിയ്തി മറ്റേവന്റെ നെഞ്ചിൽ വാൾ കൊണ്ട് വെട്ടി. അതിന് ശേഷം ചവിട്ട് കൊണ്ട് വീണവനു നേരെ വളുയർത്തി. സൂര്യവർദ്ധൻ വാൾവീശുന്നതിനു മുൻപ് ശാന്തനു അവന്റെ കയ്യിൽ കടന്നു പിടിച്ചു.

” അരുത് കൊല്ലരുത്. ”

സൂര്യവർദ്ധൻ ശാന്തനുവിനെ തള്ളിമാറ്റി. എന്നിട്ട് തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിച്ച പടയാളിയുടെ തല വെട്ടിമാറ്റി. ആ ചോര ശാന്തനു വിന്റെ മുഖത്തു പതിച്ചു.

മറഞ്ഞിരുന്ന പടയാളികൾ എല്ലാവരും ഒരേ സമയം മുന്നോട്ട് കൂതിച്ചു. സൂര്യവർദ്ധൻ അവരെ തന്റെ വാൾ കൊണ്ട് നേരിട്ടു. ശാന്തനു അതെല്ലാം നോക്കി നിൽക്കുക മാത്രം ചെയ്തു.

കുറച്ചു കഴിഞ്ഞു സൂര്യവർദ്ധൻ പടയാളികളാൽ ചുറ്റപെട്ടു. സൂര്യവർദ്ധനെ പിന്നിൽ നിന്നും വെട്ടാൻ തയ്യാറെടുക്കുന്ന ഒരു പടയാളിയെ ശാന്തനു ശ്രെദ്ധിച്ചു. പെട്ടെന്ന് എന്തോ ഒരു പ്രേരണയാൽ ശാന്തനു അവന്റെ കയ്യിൽ പിടിച്ചു വലിച്ചെറിഞ്ഞു. അയാൾ അൽപം ദുരെക്ക് തെറിച്ചു വീണു.

ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് ശാന്തനു വിന് മനസിലായില്ല. അവൻ അവന്റെ കയ്യിലേക്ക് നോക്കിനിന്നു. ആ കാഴ്ച കണ്ട പടയാളികളിൽ കുറച്ചു പേരും ഞെട്ടി ശാന്തനുവിനെ നോക്കി. ഒരു കൈ കൊണ്ട് ഒരാളെ വലിച്ചെറിയുവാൻ തക്ക ശക്തി ഉള്ള ഒരു യോദ്ധാവിനെ അവരാരും കണ്ടിട്ടില്ല. അവരിൽ ചിലർ ശാന്തനുവിനെ ആക്രമിക്കാൻ മുന്നോട്ട് വന്നു. അവർ വാളുകൊണ്ടും മുഷ്ടി കൊണ്ടും അവനെ നേരിട്ടു. പക്ഷെ ശാന്തനു അവരെ നേരിടാതെ ഒഴിഞ്ഞു മാറുക മാത്രം ചെയ്തു.

പടയാളികളിൽ കുറച്ചുപേർ ശാന്തനുവിന് നേരെ തിരിഞ്ഞത് കൊണ്ട് സൂര്യവർദ്ധൻ തന്റെ നേരെ വന്നവരെ നിഷ്പ്രയാസം നേരിട്ടു.

ശാന്തനു ഒരു തിക്കാഞ്ഞ അഭ്യാസിയെ പോലെ വാളുകളുടെ മൂർച്ചയിൽ നിന്നും ഒഴിഞ്ഞുമറി. തന്റെ നേരെ വന്നവരെ വക വരുത്തിയ ശേഷം. സൂര്യവർദ്ധൻ ശാന്തനുവിന് നേരെ വന്നവരെ ഓരോരുത്തരെ ആയി വേട്ടിവിയ്തി.പക്ഷെ ശാന്തനു സൂര്യവർദ്ധനെ തടയാൻ നോക്കി.അതുകാരണത്താൽ അവർ തമ്മിൽ പിടിവലി നടന്നു. അതിനിടയിൽ ഒരാൾ സൂര്യവർദ്ധൻ കുത്താൻ ഒരുങ്ങുന്നത് ശാന്തനു കണ്ടു.അവൻ സൂര്യവർദ്ധനെ രക്ഷിക്കാൻ ആയി തള്ളിമാറ്റി പക്ഷെ സ്വയം ഒഴിഞ്ഞുമാറാൻ മറന്ന ശാന്തനുവിന് കുത്തേറ്റു.

“ആഹ്ഹഹ്ഹ ”

കുത്ത് കൊണ്ട ശാന്തനു അലറി. ആ അലർച്ചയിൽ പേടിച്ച് പോയ പടയാളി കുത്തിയ കത്തി വലിച്ചുരി. ശാന്തനു തന്റെ മുഴുവൻ ശക്തിയും എടുത്ത് അവനെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് തെറിച്ചു അയാൾ ഒരു പാറയിൽ ചെന്ന് ഇടിച്ചു. അയാൾ നിലത്ത് കിടന്ന് ഒന്ന് പിടച്ചു അതിന് ശേഷം മരണത്തിന് കിഴടങ്ങി.

കുത്ത് കിട്ടിയതിനെ കൾ വേദന ശാന്തനുവിന് അപ്പോഴാണ് തോന്നിയത്.താൻ കാരണം ഒരാൾ മരണപെട്ടിരിക്കുന്നു തന്റെ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിക്ക പെട്ടിരിക്കുന്നു. അവൻ നിലത്ത് മുട്ടുകുത്തി നിന്നു. ഇതേ സമയം ഞെട്ടിതരിച് നിന്ന മറ്റ് പടയാളികളെ സൂര്യവർദ്ധൻ വധിച്ചു.

സ്വബോധം ഇല്ലാതിരുന്ന ശാന്തനുവിനെ സൂര്യവർദ്ധൻ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു എന്നിട്ട് ഒരു തുണി കൊണ്ട് അവന്റെ വയറിൽ മുറിവിന് മുകളിലൂടെ മുറുക്കി കെട്ടി.

“അഹ് ”

മുറിവിലെ കെട്ട് മുറുകിയപ്പോൾ ശാന്തനു ഉണ്ടാക്കിയ ശബ്ദം കെട്ട് സൂര്യവർദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

” നീ അല്ലെ അവന്മാരെ കൊല്ലരുത് എന്ന് തടസം നിന്നത് ഞാൻ അവന്റെമാരെ അപ്പോൾ തന്നെ കൊന്നിരുന്നെങ്കിൽ ഈ വേദന സഹിക്കേണ്ടി വരുമായിരുന്നോ ”

ശാന്തനു അവനെ ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്തു.

” നീ വാ നമ്മുക്ക് ഉടനെ കൊട്ടാരത്തിൽ എത്തണം അവിടെ നിനക്ക് നല്ല വൈദ്യ സഹായം കിട്ടും ”

അവർ രണ്ടുപേരും രഥത്തിന്റെ അടുത്തേക്ക് നടന്നു. സൂര്യവർദ്ധൻ കണ്ണനെ രഥത്തിൽ ബന്ധിച്ചു. ശാന്തനു രഥത്തിൽ കയറാതെ അവിടെ നിന്നു.

” എന്താ…എന്ത് പറ്റി വേഗം കയറു ”

” താൻ ദേവപുരിയിലെ യുവരാജാവ് ആണെന്ന് അല്ലെ പറഞ്ഞത്.. നമ്മൾ ഇപ്പോൾ ദേവപുരിയുടെ രാജ്യത്തിർത്തിക്കുള്ളിൽ ആണ് നിൽക്കുന്നത്. ഇവിടെ വെച്ചു ആരാ നിന്നെ ആക്രമിക്കാൻ…. കട്ടിൽ വെച്ച് നിന്നെ ആക്രമിച്ചത് നിന്റെ പടയാളികൾ തന്നെ ആണെന്ന് നീ പറഞ്ഞു ….. ആരാ നീ….എന്ത് സഹായമാണ് നീ എന്നിൽ നിന്നും പ്രേതീക്ഷിക്കുന്നത് ”

Leave a Reply

Your email address will not be published. Required fields are marked *