അശോകപുരി എന്ന മഹാരാജ്യം അധികാര കൊതിയും പരസ്പര വിശ്വാസമില്ലായ്മയും കാരണം അഞ്ച് രാജ്യങ്ങൾ ആയി പിരിഞ്ഞു. ഇന്നും അതിർത്തി തർക്കവും വെറുപ്പ് മൂലം ഉണ്ടാകുന്ന പ്രേശ്നങ്ങൾ കാരണവും പരസ്പരം യുദ്ധങ്ങൾ നടക്കാറുണ്ട്.
ദേവപുരി, ഉത്തരപുരി, പണ്ട്യനാട്, ദക്ഷിണപുരി, ഉദയപുരി എന്നിവയായിരുന്നു ആ രാജ്യങ്ങൾ.
മറ്റുരാജ്യക്കാർ തങ്ങളുടെ അവകാശം പറഞ്ഞു. രാജ്യ ഖജനാവും, രാജ്യസമ്പത്തും കൈകലക്കിയപ്പോൾ പണ്ഡിയനാടിന്റെ രാജാവായ മാർത്ഥണ്ടവർമൻ ആവിശ്യപെട്ടത് രാജ്യ സൈനത്തിൽ ഉണ്ടായിരുന്ന ശാസ്ഥ ഗോത്രത്തിൽ പെട്ട അടിമകളെ മാത്രമായിരുന്നു. മറ്റ് എല്ലാ രാജ്യങ്ങളും ആയി അതിർത്തി പങ്കിട്ടിരുന്നത് പണ്ട്യനാട് മാത്രമായിരുന്നു അത്കൊണ്ട് തന്നെ എപ്പോൾ ഏത് രാജ്യം തങ്ങളെ ആക്രമിക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ തങ്ങളുടെ ഉടമ ആയ രാജാവിന് വേണ്ടി ജീവൻ കളയാൻ ജനനമെടുത്തവരും സാധരണ മനുഷ്യർക്ക് ഉള്ളതിന്റെ പതിന്മടങ് കരുത്തും ബുദ്ദിയും ഉള്ള ശാസ്ഥ ഗോത്രത്തിൽ പെട്ട അടിമകൾ ആ രാജ്യത്തെ സംരക്ഷിച്ചു പൊന്നു.
തലമുറകൾ കഴിഞ്ഞിട്ടും ആ രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള പക കൂടുക അല്ലാതെ കുറഞ്ഞിട്ടില്ല ഒരാവസരത്തിനായി അവർ കാത്തിരുന്നു.
——————————————————————–
പണ്ട്യനാട്ന്റെയും ഉദയപുരിയുടെയും അതിർത്തികളിൽ വീണ്ടും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടക്കുക ആണ്.
” നീ എന്താ ഇങ്ങനെ നിൽക്കുന്നത്….. വേഗം റെഡി ആകു കാഹളം ഇപ്പോൾ മുഴങ്ങും “
” ഇതായിരിക്കും ചിലപ്പോൾ നമ്മുടെ അവസാന യുദ്ധം…. അല്ലെ “
” എന്താ നിനക്ക് ഭയം ഉണ്ടോ…. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടല്ലേ നമ്മൾ സേനയിൽ ചേർന്നത് “
” പണ്ട്യനാട്ന്റെ സേനാപതി രണധിരൻ ആണ് അതാണെന്റെ ഭയം…… അവൻ ഒറ്റക്ക് തന്നെ നുറുപേരെ നേരിടും…… നമ്മുടെ സൈന്യത്തിനു അവരുടേതിന്റെ പകുതിപോലും ആൾബലം ഇല്ല….. ഈ യുദ്ധം നാശം മാത്രമേ വിതക്കു “
” ഹഹ നീ ഭയപ്പെടണ്ട അവരുടെ സൈന്യത്തിന്റ ബലത്തിനെ കുറിച്ചും രണധീരനെക്കുറിച്ചും അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ രാജാവ് യുദ്ധത്തിന് പുറപ്പെട്ടിട്ട് ഉണ്ട് എങ്കിൽ എന്തോ മുന്നിൽ കണ്ടിട്ടിട്ടുണ്ട് എന്നാണ് അർത്ഥം…….. നീ ധൈര്യം ആയിട്ട് യുദ്ധത്തിന് ഒരുങ്ങു “
ഉദയപുരിയിലെ ഭടൻ മാർ വിചാരിച്ചത് പോലെത്തന്നെ ആ യുദ്ധം ഒരു ചതികളം ആയിരുന്നു.
ഇരുരാജ്യങ്ങളുടെയും സൈനങ്ങൾ നേർക്കുനേർ നിന്നു. യുദ്ധകാഹളം മുഴങ്ങിയപ്പോൾ അവർ അലറിക്കൊണ്ട് പരസ്പരം പോരാടിക്കാൻ തുടങ്ങി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
പണ്ട്യനാട്ന്റെ സൈന്യം യുദ്ധത്തിൽ മുന്നിട്ട് നിന്നു. അവരുടെ പടത്തലവൻ രണധീരൻ തന്റെ മുന്നിൽ പെട്ടവരെ എല്ലാം വെട്ടി വിയ്ത്തി മുന്നോട്ട് കുതിച്ചു. രണധീരന്റെ കരുത്തു കണ്ട് പേടിച്ച ഉദയപുരിയിലെ സൈന്യം തിരിഞ്ഞു ഓടാൻ തുടങ്ങി . ഇത് കണ്ട രണധീരൻ തന്റെ കുതിര പുറത്തു നിന്നും ഇറങ്ങി. എന്നിട്ട് തിരിഞ്ഞു നിന്ന് തന്റെ സൈന്യംത്തെ വിലക്കി.
” നിർത്തു…….. തിരിഞ്ഞു ഓടുന്നവരെ ആക്രമിക്കാൻ പാടില്ല.”
പണ്ട്യനാടന്റെ പടയാളികൾ ഒരുയുദ്ധം കൂടി ജയിച്ച സന്തോഷത്തിൽ അർതുവിളിച്ചു. അവരോടൊപ്പം രണധീരനും പങ്കെടുത്തു. അവരുടെ അടുത്തേക്ക് പണ്ട്യനാട്ന്റെ മന്ത്രിമാരിൽ ഒരാളായ ഭൈരവൻ തന്റെ രഥത്തിൽ വന്നു.
” ബെലെ ഭേഷ്…… രണധീര നിന്നെ വെല്ലാൻ ആരും ഇല്ല എന്ന് ഒരിക്കൽ കൂടി നീ തെളിയിച്ചിരിക്കുന്നു “
അയാൾ ചിരിച്ചു കൊണ്ട് രണധീരന്റെ തോളിൽ തട്ടിയ ശേഷം പടയാളികളോടായി പറഞ്ഞു.
” പണ്ട്യനാട്ന്റെ ചരിത്രത്തിലേക്ക് ഒരു വിജയം കൂടി സമ്മാനിച്ച നിങ്ങൾക്ക് ആയി എന്റെ ചെറിയ സമ്മാനം…… മറ്റ് രാജ്യക്കാർ ഒരിക്കൽ എങ്കിലും രുചിച്ചു നോക്കണം എന്ന് വിചാരിക്കുന്ന അമൃതേത്….. പണ്ഡിയനാടിന്റ നിലവാറകളിൽ മാത്രം ഉള്ള അപൂർവ്വ ശേഖരം “
ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു കൂടം തുറന്നു. അതിൽ നിന്നും വന്ന വാസന പടയാളികളെ ആവേശത്തിൽആയുതി. അവർ ആ രഥം വളഞ്ഞു. ഭൈരവാൻ ഒരു മുളംപണയിൽ കുറച്ച് എടുത്ത് ബാക്കി ഭടൻമാർക്ക് നൽകി. അയാൾ അതും മായി രണധീരന്റെ അടുത്തേക്ക് വന്നു അയാൾക്ക് അത് നൽകി. രണധീരൻ ഒന്ന് ചിരിച്ചു കൊണ്ട് അത് കുടിച്ചു. ശേഷം സംശയത്തോടെ ആ പനിയത്തിലേക്ക് നോക്കി. അമൃതേത് അയാൾ മുമ്പ് കുടിച്ചിട്ടുണ്ട് ഇത് അതല്ല വേറെ എന്തോ ആണ്. ഒരു ശബ്ദം കെട്ട് ചുറ്റും നോക്കിയ രണധീരൻ കാണുന്നത് കുഴഞ്ഞു വിഴുന്ന തന്റെ പടയാളികളെ ആണ്. അയാൾക്ക് തല ചുറ്റുന്നതായി തോന്നി. രണധീരൻ വാൾ ഊരി ഭൈരവന്റെ നേരെ തിരിഞ്ഞു.
” ദ്രോഹി…….. “
ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു പൊതി മുകളിലേക്ക് എറിഞ്ഞു.
അതിൽ നിന്നും ചുവപ്പ് നിറത്തിൽ ഉള്ള പൊടി അന്തരീക്ഷത്തിൽ പടർന്നു. അത് കണ്ട ഉദയപുരിയുടെ പടത്തലവൻ തന്റെ പടയെ പണ്ട്യനാട്ന്റെ നേർക്ക് നയിച്ചു.
ഭൈരവനെ ആക്രമിക്കാൻ വന്ന രണധീരന് തന്റെ ബോധം പോകുന്നപോലെ തോന്നി. പക്ഷെ അയാൾ തന്റെ മുഴുവൻ ശക്തിയും എടുത്ത് ഭൈരവന് അടുത്തേക്ക് കുതിച്ചു. ഭൈരവൻ തന്റെ വാൾ എടുക്കുന്നതിനു മുൻപ് തന്നെ രണധീരൻ അയാളുടെ തല കൊയ്തിരുന്നു. തഴെ വീണു പിടയുന്ന ഭൈരവനെ നോക്കി നിന്ന രണധീരനെ ഭൈരവന്റെ തേരാളി ചവിട്ടി വിഴ്ത്തി. തറയിൽ വീണ രണധീരന്റെ ബോധം നഷ്ട്ടപെട്ടു.
രണധീരന് ബോധം വരുമ്പോൾ കൈകലുകൾ ബന്ധിച്ച നിലയിൽ ഒരു തെരിനു പിന്നിൽ കിടക്കുക ആയിരുന്നു. അയാൾ നിരങ്ങി തെരിൽ നിന്നും നിലത്തു വീണു. തറയിൽ വീണ രണധീരൻ തന്റെ ശക്തി ഉപയോഗിച്ച് കയ്യിൽ കെട്ടിയിരുന്ന കയർ പൊട്ടിച്ചെറിഞ്ഞു. അപ്പോയെക്കും രണധീരനെ പടയാളികൾ വളഞ്ഞു കഴിഞ്ഞിരുന്നു. അയാൾ തന്റെ കൈയിൽ കിട്ടിയവരെ എല്ലാം നിലം പരിഷക്കി.പക്ഷെ ഉദയപുരിയുടെ പട അയാൾക്ക് നേരെ അമ്പെയ്‌തു. തന്റെ ശരീരത്തിൽ തരച്ച അമ്പുകൾ ഊരി എടുത്ത് കൊണ്ട് അയാൾ പോരാടി. അതിനിടയിൽ കാലിൽ തരച്ച ഒരമ്പ് ഊരി എടുക്കാൻ കുനിഞ്ഞ രണധീരന് നേരെ അവർ വല വീശി നല്ല കട്ടി ഉള്ള വളകൾ ഒന്നിന് പുറകെ ഒന്നായി അയാൾക്ക് നേരെ വീണുകൊണ്ടിരുന്നു. അതിന് പുറമെ കയറിൽ കുരിക്കിട്ട് അയാൾക്ക് നേരെ അറിഞ്ഞു കൊണ്ട് അയാളെ ബന്ധനസ്ഥാനക്കി. രണധീരനെ തറയിലൂടെ വലിച്ചു ഇഴച്ചു കൊണ്ട് ഉദയപുരി ലക്ഷ്യമാക്കി അവർ നീങ്ങി.
ഉദയപുരി കോട്ടക്കുള്ളിൽ അവർ കടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നവർ അമ്പരപ്പൊടെ തങ്ങളുടെ പടയാളികളെ നോക്കി. പരാജയപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ട് ഇവിടെ നിന്നും പോയവർ യുദ്ധം ജയിച്ചു മടങ്ങി വന്നിരിക്കുന്നു പിന്നെ ആരെകൊണ്ടും കിഴടക്കാൻ സാധിക്കില്ല എന്ന് വിചാരിച്ച രണധീരനെ ബന്ദി ആക്കി കൊണ്ട് വന്നിരിക്കുന്നു.
രണധീരൻ പതിയെ തറയിൽ നിന്നും എഴുന്നേൽക്കാൻ നോക്കുന്നുണ്ടായിരുന്നു. കട്ടിയുള്ള വലകളും കയറുകളും കൊണ്ട് ബന്ദിദനായ അയാൾക്ക് അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ശരീരത്തിൽ കുന്തം കൊണ്ട് കുത്തിയും കല്ലുകൊണ്ട് എറിഞ്ഞും അവർ രസിച്ചു.