💝 ഗോലിസോഡാ 💝 – 2

💝 ഗോലിസോഡാ 💝 – 2

GolisodaPart 2  | Author : Nedumaran Rajangam

[ Previous Part ]


 

“””””””””””””നിനക്ക് കുറച്ച് കൂടുവാ മാളു….!!”””””””””

 

 

“””””””””””””അച്ഛനെന്താ ഈ പറേണെ…..?? തെറ്റ് അവന്റെ ഭാഗത്താ. എന്നിട്ടും അവനെ ന്യായികരിക്കുവാണോ……??”””””””””””

 

 

“””””””””””””ഞാൻ ആരേം ന്യായികരിക്കുന്നത് അല്ല. കുറച്ച് മുന്നേ നീ എന്തൊക്കയാ കാട്ടി കൂട്ടിയേന്ന് വല്ലോ ബോധവും ഉണ്ടോ…..?? ആ പിള്ളേര് പാവം., അതുങ്ങള് ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. വേറെ വല്ലോരും ആയിരുന്നേ. നിന്റെ ചുമരിന്മെന്ന് വലിച്ചെടുക്കായിരുന്നു…..!!””””””””””””

 

 

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“””””””””””””അവന്മാരാണോ പാവം…..?? അതിനിടക്ക് വേറൊരുത്തൻ വന്നതായിരുന്നല്ലോ അവനെന്താക്കയെ എന്നെ പറഞ്ഞെന്ന് അച്ഛനും കേട്ടതല്ലേ….?? അച്ഛൻ പോലും ഒരുവാക്ക് മിണ്ടിയില്ലല്ലോ.””””””

 

 

“””””””””””എനിക്കൊന്നും മോശമായിട്ട് തോന്നിയില്ല. എല്ലാം നീ ചോദിച്ച് വാങ്ങിച്ചത് അല്ലേ…..??””””””””””

 

 

“””””””””””ദേ അച്ഛാ……”””””””””””

 

 

“”””””””””മ്മ് മതി നിർത്ത് വേണ്ട സാധനങ്ങളൊക്കെ വാങ്ങ് പോവാം……!!””””””””

 

 

 

അവന്മാരെ ഞാൻ വിടില്ല. ഇനി എന്റെ കൈയിൽ കിട്ടിയാൽ എന്റെ കൈയിലെ ചൂട് ഞാൻ അവന്മാരെ അറിയിക്കും. മനസ്സിൽ അതും കുറിച്ചിട്ട് ഞാൻ കടയിലേക്ക് കേറി. കൊറേ നാൾക്ക് ശേഷം പോണതല്ലേ എന്തേലുമൊക്കെ വാങ്ങണോല്ലോ., പണ്ട് കുട്ടന് ഏറ്റവും ഇഷ്ട്ടം പൂ കേക്കിനോടായിരുന്നു. ഇഷ്ട്ടം മാത്രമല്ല, ഒരുതരം ആർത്തിയായിരുന്നു അതിനോട് എന്റെ ചെക്കന്. പിന്നെ കണ്ണിൽ കണ്ട പലഹാര സാധനങ്ങളൊക്കെ വാങ്ങി. എല്ലാത്തിന്റെയും കാശും കൊടുത്ത് തിരിയുമ്പോഴും എന്റെ കണ്ണ് ആ കടക്കാരനിലായിരുന്നു, ഞാൻ കടയിലോട്ട് കേറിയപ്പോ തൊട്ടുള്ള ചെറഞ്ഞുള്ള നോട്ടം. ഇങ്ങരേം ഒന്ന് സ്കെച്ച് ചെയ്ത് ഇടുന്നത് നല്ലതാ…….!!

 

 

 

സ്ഥലമൊക്കെ വല്ലാതെ മാറീട്ടുണ്ട്. അച്ഛൻ പറഞ്ഞു, നടക്കാവുന്ന ദൂരമേ ഉള്ളൂന്ന്. പിന്നെയൊരു കൈയില് സാധങ്ങളും വച്ച് മറുകൈ അച്ഛന്റെ കൈയോട് ചേർത്ത് ഞാൻ നടന്നു ബാല്യകാലം സ്വർഗ്ഗകരമാക്കിയ ഞങ്ങടെ തറവാട്ടിലേക്ക്………!!

 

 

 

“””””””””””””””അമ്പോ ഒരു മാറ്റവും ഇല്ലല്ലേ അച്ഛാ……??”””””””””””””””

 

 

എന്റെ ചോദ്യത്തിന് ഉത്തരം തരുന്നത് പോയിട്ട് ഞാൻ ചോദിച്ചത് അച്ഛൻ കേട്ടൊന്ന് കൂടി അറിയില്ല. പഴേ ഓർമ്മകൾ ഒക്കെയും അയവിറക്കുവാകും……!!

 

 

ഞാൻ ഗേയിറ്റും തുറന്ന് ഉള്ളിലേക്ക് കേറി. അപ്പോഴും അച്ഛൻ പുറത്ത് തന്നെ നിപ്പാണ്. ദൈവമേ ഇനി മനസ്സ് എങ്ങാനും മാറി തിരിച്ച് പോവേണ്ടി വരോ…..??

 

 

“”””””””””””അച്ഛാ…….??”””””””””””””

 

 

“”””””””””””മോള് ചെല്ല് അച്ഛൻ വന്നോളാം….!!””””””””

 

 

ഹാവൂ., സമാധാനമായി. അച്ഛനെ നോക്കി ചിരിച്ചിട്ട് ഞാൻ നേരെ അങ്ങ് വിട്ടു. മുൻവാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. കുറച്ച് മുന്നേ അച്ഛൻ നോക്കി നിന്നത് പോലെ ഞാനും നോക്കി നിന്നുപ്പോയി. അതിനുള്ളിലൂടെ ഓടി കളിക്കുന്ന ഞാനും കുട്ടനും. ഒരുമിച്ചിരുന്ന് പലഹാരങ്ങൾ കഴിച്ച് പാമ്പും കോണിയും കളിക്കുന്ന ചേച്ചിമാരും ഞങ്ങളും. ചുറ്റുപാടും നോക്കി എന്തോ കള്ളത്തരം മുഖത്തൊളുപ്പിച്ച് പാല് കട്ട് കൂടിക്കാൻ വരുന്ന പൂച്ചയുടെ മുഖഭാവത്തിൽ കുട്ടൻ. അവനെന്റെ അടുത്ത് വന്ന് കറങ്ങി തിരിഞ്ഞു നിക്കുന്നു. ഒന്നൂടെ ചുറ്റും നോക്കുന്നു. പിന്നെയെന്റെ കവിളിൽ അമർത്തി ചുംബിച്ചു. സ്വപ്നത്തിൽ ആണെങ്കിൽ പോലും ഞാനും ഞെട്ടി. എന്നലവിടെ കുറുമ്പ് ചിരിയുമായി എല്ലാം കാട്ടിക്കൂട്ടിട്ട് ഓടുന്ന അവനും അവന് പിന്നെ ടാ കള്ളാ ന്നും വിളിച്ചോടുന്ന ഞാനുമാത്രം. ഞെട്ടല് മാറി പകരം മുഖത്ത് നാണം തെളിഞ്ഞു.

 

 

 

“”””””‘””‘”””ആരാ മനസ്സിലായില്ല…….!!””””””””””””””

 

 

 

പിന്നിൽ നിന്നും കേട്ട ആ ശബ്ദം. എന്റെ കണ്ണ് നിറച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എന്റെ അമ്മയുടെ ശബ്ദം കേട്ടൂ.

 

 

“”””””””‘”””””അനിതാമ്മേ……..””””””””””””””

 

 

 

സ്നേഹത്തിൽ ചാലിച്ച ആ വിളിയിൽ കണ്ണുനീരും ഒരുപോലെ കലർന്നിരുന്നു., അതിനാൽ തന്നെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു. ഇടറുന്ന കാലുകൾ വകവയ്ക്കാതെ ഓടിച്ചെന്നാ മാറിൽ വീഴുമ്പോ കാൽ കീഴിലുള്ള ഈ ഭൂമിയും തലയ്ക്ക് മേലെയുള്ള ആകാശവും വെട്ടിപ്പിടിച്ച ഒരു തോന്നലായിരുന്നു. എല്ലാം മറന്ന് അമ്മയിലേക്ക് അലിഞ്ഞു ചേരാൻ ഞാൻ അതിയായി ആഗ്രഹിച്ചു. നിറഞ്ഞൊഴുകുന്ന മിഴികൾ അതിന് സാക്ഷിയായി.

 

 

“”””””””””””””അമ്മേടെ ഉണ്ടക്കണ്ണിയാ……??””””‘””””””

 

 

 

“””””””””””””””മ്മ് അനിതാമ്മേടെ ഉണ്ടക്കണ്ണി തന്നെയാ………!!””‘”””‘”””””””””

.

 

 

അമ്മ മാത്രേ അങ്ങനെ വിളിച്ചിട്ടുള്ളൂ. അതെന്റെ അമ്മക്ക് മാത്രം അവകാശപ്പെട്ട പേരാ ഉണ്ടക്കണ്ണി……!! അമ്മയുമെന്നേ ഇറുക്കെ പുണർന്നു. ആ നിമിഷം ഞാനറിഞ്ഞു ഏറെ കൊല്ലങ്ങൾക്ക് ശേഷം ഒരമ്മയുടെ സ്നേഹം…….!! നെറ്റിത്തടത്തിൽ അറിഞ്ഞ നനവ്., എന്റെ അനിതാമ്മ കരയുവാണോ…….??

 

 

“””””””””””എന്തമ്മേ…..?? എന്തിനായിപ്പോ കണ്ണ് നിറക്കണേ…….??”””””””””””””

 

 

അമ്മയിൽ നിന്നും വിട്ടുമാറി ആ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.

 

 

 

“””””””””””””ഈ ജന്മം കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല എന്റെ കുട്ടിയേ.””””””””””””

 

 

 

“”””””””””””””പക്ഷെ എനിക്കങ്ങനെ അല്ല, അനിതമ്മയെ കാണാൻ പറ്റുമെന്ന് എനിക്കുറപ്പായിരുന്നൂ…..??””””””””””””

 

 

 

“”””””””””””അവനെവിടെ…..?? കണ്ടില്ലല്ലോ……!!”””””””””””””

 

 

“”””””””””””അച്ഛൻ പുറത്തുണ്ട് ഗേറ്റിന് വെളിയിൽ…..!!””””””””””””

 

 

 

“””””””””””””അതെന്താ അവൻ അവിടെ തന്നെ നിന്നു കളഞ്ഞേ……?? മോള് അകത്തേക്ക് ചെല്ല് ഞാനവനെ പോയി വിളിച്ചിട്ട് വരാം….!!”””””””””””

 

 

“”””””””””””””അനിതമ്മക്ക് ദേഷ്യമുണ്ടോ അച്ഛനോട്…….??””””””””””””””

 

 

 

“””””””””‘””””””””എനിക്ക് ദേഷ്യോ……?? അവനല്ലേ ഞങ്ങളോടൊക്കെ ദേഷ്യം…..?? അതുകൊണ്ടല്ലേ ലക്ഷ്മി മരിച്ച് എഴിന്റന്ന് നിന്നേം കൂട്ടിട്ട് അവൻ ഇവിടുന്ന് ഇറങ്ങിയേ……!!””””””””””””””

 

 

“”””””””””””””അങ്ങനെയൊന്നും അല്ല അനിതമ്മേ, അച്ഛന്റെ മനസ്സ് ശെരിയല്ലായിരുന്നു…., വരുന്ന വഴി അച്ഛൻ എന്നോട് പറഞ്ഞതാ. ഇവിടെ നിന്നാ അമ്മയുടെ ഓർമ്മകൾ അച്ഛനെ വേദനിപ്പിക്കൂന്നുമൊക്കെ……!!””””””””””””

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.