അനുപല്ലവി – 11

Related Posts


അനു എഴുന്നേറ്റു പല്ലവിയുടെ അടുത്തേക് നീങ്ങുന്നത് നിറഞ്ഞു നിന്ന കണ്ണുകളിൽ അവൾ അവ്യക്തമായി കണ്ടു.. അവൾ അവനിൽ നിന്നും പിന്നിലോട്ടു നീങ്ങി കൊണ്ടിരുന്നു… ഇതെല്ലാം കണ്ടു പൃഥ്‌വി സ്തബ്ധനായി നിന്ന് പോയി..
(തുടർന്നു വായിക്കുക )
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഹേയ് ചിന്നു “
“എന്ത് പറ്റി നിനക്ക് “
പല്ലവിയുടെ കയ്യിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ് ഞാൻ പല്ലവിയുടെ അടുത്തേക് ചെന്നത്.. നിലത്തു വീണു കിടക്കുന്ന ട്രേ ഞാൻ കണ്ടു… അവളുടെ വിശ്വാസങ്ങളുടെ തകർച്ച പോലെ തറയിൽ ചിതറി കിടക്കുന്ന കത്രികകളും ട്വീസേഴ്സും..
തറയിൽ നിന്ന് ലിസ്റ്റെർ ബാൻഡേജ് സിസെറും, ഡ്രസിങ് സിസെറും അഡ്സൺ ഫോസെപ്‌സും ബാൻഡേജ് കോട്ടണും എല്ലാം ഞാൻ എടുത്തു ട്രെയിൽ എടുത്തു ടേബിളിലേക് വെച്ചു
ഞാൻ അവളുടെ അടുത്തേക് നടക്കുമ്പോൾ അവൾ മെല്ലെ പുറകോട്ടു നീങ്ങുന്നത് കണ്ടു ആ കണ്ണുകൾ നിറഞ്ഞിരുന്നു…
പൃഥ്‌വി പറഞ്ഞത് കേട്ടിട്ടാവാം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നതെന്നു എനിക്ക് മനസ്സിലായി…
“എടോ താൻ ഒരു നേഴ്സ് അല്ലേ ഇത്ര സില്ലി ആണൊ… വന്നേ.. “അവളുടെ രണ്ടു തോളുകളിലും പിടിച്ചു അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോളേക്കും അവ നിറഞ്ഞു തുളുമ്പിയിരുന്നു
ചിന്നുവിന്റെ കയ്യും പിടിച്ചു ഞാൻ ടേബിളിനു അരികിലേക്കു നടന്നു…
പ്രിത്വിയുടെ മുഖം കണ്ടപ്പോൾ അവൻ പറഞ്ഞു വന്നതു അബദ്ധം ആയി എന്ന ഭാവം കണ്ടു..
ഞാൻ കണ്ണടച്ച് കാണിച്ചു…ഒന്നും സാരമില്ല എന്ന അർത്ഥത്തിൽ.. അതിനു ശേഷം അവന്റെ അരികിൽ ഉണ്ടായിരുന്ന ചെയർ വലിച്ചു നീക്കിയിട്ടു പല്ലവിയോടും ഇരിക്കാൻ ആവശ്യപ്പെട്ടു…
“പൃഥ്‌വി ബാക്കി പറ….നീയെന്തിനാ അവിടെ പോയത്…”
” അവർ വിളിച്ചിട്ട് തന്നെയാണ് പോയതു..”
“എന്തിനു.. “
“നമ്മൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ മാത്രമേ അവർ എടുത്തു വെച്ചിരിക്കുന്ന സെമെൻ അവർ യൂസ് ചെയ്യൂ.. പിന്നെ സെമെൻ നമ്മൾ കൊടുത്താൽ ആറുമാസം കൂടുമ്പോ റൂറ്റീൻ ടെസ്റ്റ്‌ ഉണ്ടാവും…സെമെൻ കൊടുത്തവർക് വല്ല രോഗങ്ങളും ഉണ്ടോ എന്നറിയാൻ പക്ഷെ സാധാരണ ഗതിയിൽ അതൊന്നും നടക്കാറില്ല…
വർഷങ്ങൾ കൂടിയാണ് ഈയിടെ പ്രതീഷ് എന്നെ വിളിച്ചത്.. അതു കൊണ്ടാണ് ഞാൻ പോയത്.. പിന്നെ ഇനി ആ സെമെൻ യൂസ് ചെയ്യേണ്ട എന്നു റിക്വസ്റ്റ് ചെയ്യാൻ കൂടി ആണ്‌ ഞാൻ പോയത് .. “
“പക്ഷെ അവരുമായുള്ള എഗ്രിമെന്റ് പ്രകാരം നമുക്ക് അത് പറയാൻ അവകാശം ഇല്ലല്ലോ.. “ഞാൻ സംശയത്തോടെ ചോദിച്ചു.
“ഇല്ല.. ”
“അത് കൊണ്ടാണ് ഫോണിൽ പറഞ്ഞാൽ ശെരി ആവില്ല എന്നു വിചാരിച്ചു ഞാൻ നേരിട്ട് പോയത്. “
“ഞാൻ അവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു…”
“എന്നിട്ട്.. “
“എന്നിട്ടെന്താ.. ഞാൻ അവിടെ പോയി നമ്മുടെ പ്രതീഷിനെയും രഘുവിനെയും നിനക്ക് ഓർമയില്ലേ… “
“ങ്ങാ.. രഘു കാരണം ആണല്ലോ നീ ഇങ്ങനൊരു സാഹസത്തിനു മുതിർന്നത്..
എന്നെ കൊണ്ട് ചാടിച്ചതും.. “
“എടാ അത് പിന്നെ… നിന്റെ പേരുണ്ടെന്നല്ലേ അല്ലേ ഉള്ളു സാധനം എന്റെ അല്ലേ… “
പല്ലവി ഇതെല്ലാം കേട്ടു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ നോക്കി..
“ചിന്നു ഇതെല്ലാം ഇവൻ ഒപ്പിച്ച പണിയാ..

ഇവന്റെ ബാർ മേറ്റ്സ് ആയിരുന്നു ഈ രഘു.. എന്നെ നോക്കിയ പല്ലവിയോടായി ഞാൻ പറഞ്ഞു “
“ബാർ മെറ്റോ…” പല്ലവി കൗതുകത്തോടെ ചോദിച്ചു..
“ഹ്മ്മ്..അതും ഒരു സംഭവമാണ്.. ഞാൻ ഇരുന്ന കസേര മുന്നോട്ടു നീക്കി ടേബിളിനടുത്തേക് ഇട്ട് രണ്ടു കയ്യും ടേബിളിലേക് വെച്ചു പല്ലവിയോടായി പറയാൻ തുടങ്ങി..
“ദേ ഇവന്റേം ഡോണയുടെയും കൊടുമ്പിരി കൊണ്ട പ്രേമം…മിക്കവാറും രണ്ടും തമ്മിൽ എന്തെങ്കിലും പറഞ്ഞു അടി കൂടും… ഇപ്പോളും അതിനു മാറ്റം ഒന്നും വന്നിട്ടില്ല… ങ്ങാ അടി കൂടി കഴിഞ്ഞാൽ അതിന്റെ ദേഷ്യത്തിന് ബാറിൽ പോയി രണ്ടെണ്ണം അടിക്കും.. ഇവന് കൂട്ട് പോവാൻ ഞങ്ങൾ രണ്ടു പേരും.. ഞാനും മെർവിനും.. അവിടെ നിന്ന് കിട്ടിയ കമ്പനി ആണ്‌ രഘുവും പ്രതീഷും. രഘു സി എം ഒ യും പ്രതീഷ് ഒരു ഡോക്ടറും ആയിരുന്നു രണ്ടുപേരും ചേർന്നാണ് ആ BFC എന്ന ക്ലിനിക് നടത്തിയിരുന്നത് “
“എന്നിട്ട് ഉണ്ണിയേട്ടൻ കുടിക്കുവോ…? “
“ആന കാര്യതിനെടേലാ അവളുടെ ചേന കാര്യം…” എനിക്ക് ദേഷ്യം വന്നു…
“ഹ ഹ.. ഇപ്പോ മനസ്സിലായോ മോനെ അനു.. എന്തിനാ പെൺപിള്ളേരും ആയിട്ട് ഒടക് ഉണ്ടാക്കുന്നെ എന്നു.. ഈ സൈസ് ആണ്‌ എല്ലാം…. നമ്മള് കാര്യായിട്ട് എന്തേലും പറയുമ്പോ.. അതിനിടെൽ ഇങ്ങനെ ഓരോ കുനിഷ്ടു ചോദ്യം കൊണ്ട് വരും.. “
“ഓഹ്.. “ചുണ്ടു ഒരു വശത്തേക്കു കൊട്ടി അവൾ എന്നോട് പരിഭവം കാട്ടി..
ഞാൻ പറഞ്ഞതിന്റെ ബാക്കിയായി പൃഥ്‌വി തുടർന്നു
“ഇവൻ പറഞ്ഞത് സത്യം ആണ്‌ പല്ലവി.. ഞാൻ ബാറിൽ ഇവന്മാരെ വിളിച്ചു കൊണ്ട് പോകുമായിരുന്നു വേറൊന്നും കൊണ്ടല്ല അവിടെ കൊടുക്കാൻ ക്യാഷ് വേണ്ടേ….
എന്റെ കയ്യിൽ അതുണ്ടായിരുന്നില്ല അതുണ്ടായിരുന്നത് പാലാക്കാരൻ അച്ചായനായ തോമാച്ചന്റെ ഒരെ ഒരു മകൻ മെർവിന്റെ കയ്യിലാണ്.. പിന്നെ തിരിച്ചു റൂമിലേക്കു വരുമ്പോൾ വണ്ടി ഓടിക്കാൻ ബോധം ഉള്ള ഒരാള് വേണ്ടേ അത് ഇവൻ ആണ്‌.. ഞങ്ങൾ രണ്ടാൾ കഴിക്കുമ്പോളും ഇവൻ കഴിക്കാറുണ്ടായിരുന്നില്ല…”
ഞാൻ നന്ദി സൂചകമായി അവനെ നോക്കി..
പല്ലവിയും എന്നെ വല്ലാതൊന്നു ഇരുത്തി നോക്കി..
പക്ഷെ എന്റെ ആശ്വാസത്തിന് കണ്ണ് ചിമ്മി തുറക്കുന്ന നിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു..
“അവനുള്ളത്‌ ഞങ്ങൾ മേടിക്കും എന്നിട്ട് റൂമിൽ പോയിരുന്നു കൂടും… “
“നീ അതൊക്കെ ഇവിടെ പറയേണ്ട ആവശ്യം എന്താ പൊറിഞ്ചു..” എനിക്ക് ദേഷ്യം വന്നു..
“അയ്യെടാ അങ്ങനെ നീ മാത്രം അങ്ങനെ പുണ്യവാളൻ ആവണ്ടട്ടോ.. “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ങ്ങാ നീ ബാക്കി പറ.. “
“നിനക്ക് ഓർമ്മയുണ്ടോ നമ്മൾ ഫെർട്ടിലിറ്റി സെന്ററിൽ പോയ ദിവസം.. “
എന്റെ ഓര്മയിലേക് ആ ദിവസങ്ങൾ കടന്നു വന്നു… ബേബി ഫെർട്ടിലിറ്റി സെന്ററിൽ നിന്നും രഘു വന്നു ക്ലാസ്സിൽ ഒരു സെമിനാർ എടുത്ത ദിവസം…രഘു വിന്റെ ഒരുപാടു നാളത്തെ നിർബന്ധതിന് വഴങ്ങി ആണ്‌ കോളേജിൽ ഒരു സെമിനാർ അവധരിച്പ്പിക്കാൻ വഴി ഉണ്ടാക്കി കൊടുത്തത്… അവൻ എടുത്തത് സെമെൻ ഡൊനേഷനെ കുറിചുള്ള ഒരു സെമിനാർ ആയിരുന്നു .
**** ***** ***** ***** ***** ****** ****** ******
രഘു വിന്റെ നല്ല സെമിനാർ ആയിരുന്നല്ലേ അനു.. നൈറ്റ്‌ ക്യാന്റീനിൽ ഇരിക്കുമ്പോൾ ആയിരുന്നു പൊറിഞ്ചു ചോദിച്ചത്..
“നീ ആരോടാ പൊറിഞ്ചു ചോദിക്കുന്നെ മെർവിനോടാണോ.. ” ഞാൻ ചോദിച്ചു
അവൻ എന്റെ തോളിൽ ചാരി കിടന്നു നല്ല ഉറക്കം ആയിരുന്നു..
“പിന്നല്ലാതെ പീഡിയാട്രിക്സ് പീരിയഡ് തന്നെ എനിക്ക് ഉറക്കം വരുന്ന പീരിയഡ് ആണ്‌…വല്ല രാവിലെയും എടുക്കാൻ ഉള്ളതിന് പണ്ട് പ്ലസ്ടു വിനായിരുന്നേൽ ഉച്ച കഴിഞ്ഞു കെമിസ്ട്രി ഇപ്പോ പീഡിയാട്രിക്സ് ഇതൊക്കെ ഉറങ്ങാനുള്ള പീരിയഡ് ആണ്‌ മക്കളെ ” മെർവിന് പറഞ്ഞു
“ആഹാ അതെന്നു മുതൽ.. ” ഞാൻ പരിഹാസത്തോടെ ചോദിച്ചു
“ആ കോന്തൻ തോമസ് പഠിപ്പിക്കാൻ തുടങ്ങിയത് മുതൽ.. ” അവൻ മറുപടി പറഞ്ഞു
“ഹ ഹ അത് ശെരിയാ പണ്ട് ആനി ഡോക്ടർ ക്ലാസ്സ്‌ എടുത്തോണ്ടിരുന്നപ്പോൾ ഇവനെന്തൊരു ശുഷ്‌കാന്തി ആയിരുന്നു “
“അത് ഉദ്ദേശം വേറെ അല്ലാരുന്നോ പൊറിഞ്ചു “
“ആനി ഡോക്ടർ ക്ലാസ്സ്‌ എടുത്തോണ്ടിരുന്നപ്പോൾ നിനക്ക് ഓർമ്മയുണ്ടോ അനു.. ഇവൻ ചോദിച്ച സംശയങ്ങൾ “
“ഏതു “
“നിയോനാറ്റോളജി ചാപ്റ്റർ എടുത്തോണ്ടിരുന്നപ്പോ ഇവൻ ബ്രേസ്റ് ഫീഡിങ്ങിനെ കുറിച്ച് ചോദിച്ച സംശയം.”
“ഹാ ഓർമയുണ്ട് ടെക്‌നിക്‌സ് ഓഫ് ഫീഡിങ് എന്തൊക്കെ ആണെന്ന് കാണിച്ചു തരുവോ എന്നല്ലേ… “
“ഹ ഹ അത് കൊണ്ടെന്താ പിറ്റേ ദിവസം ഇവൻ ക്ലാസ്സ്‌ എടുക്കേണ്ടി വന്നില്ലേ “
മെർവിന്റെ ക്ലാസ്സ്‌ ഓർത്തു ചിരിച്ചു കൊണ്ടാണ് ഞങ്ങൾ റൂമിലേക്കു വന്നതു.
ഞാനും പ്രിത്വിയും ഒരു റൂമിലും മെർവിൻ മറ്റൊരു റൂമിലും ആണ്‌.. പക്ഷെ രാത്രി മിക്കവാറും രണ്ടു ബെഡും അടുപ്പിച്ചിട്ടു മെർവിനും കൂടെ വന്നു കിടക്കും..
രാത്രി കിടക്കുമ്പോൾ ആണ്‌ പൃഥ്‌വി വീണ്ടും ആ അഭിപ്രായം എടുത്തിട്ടത്.. ഞാൻ മെല്ലെ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു .. മെർവിൻ അവൻറെ ഏതോ പുതിയ ലൈനുമായി കുറുകി കൊണ്ടിരുന്നു..
“എടാ അനു.. “
“ഹ്മ്മ്.. “അനു മൂളി..
“എടാ… പൃഥ്‌വി വീണ്ടും എന്നെ കുലുക്കി വിളിച്ചു..
“ങ്ങാ പറയെടാ.. “
“നമുക്കും സെമെൻ ഡോണറ്റ് ചെയ്താലോ… “
“നിനക്കെന്താ വട്ടാണോ…”
“നിനക്ക് അറിയാഞ്ഞിട്ടാ ഹൈ പ്രൊഫഷൻ സെമെന് നല്ല ഡിമാൻഡ് ആണെന്ന രഘു പറഞ്ഞത്… “
“അതുമല്ല.. എനിക്ക് കുറച്ചു കാശിനു ആവശ്യം ഉണ്ട്‌… “
“നിനക്കിപ്പോ എന്തിനാ കാശിന്റെ ആവശ്യം.. “
“സെമസ്റ്റർ ഫീ അടച്ചല്ലോ… “
“എടാ ഡോണയുടെ ബര്ത്ഡേ വരുന്നുണ്ട്.. അവൾക് എന്തേലും ഗിഫ്റ്റ് മേടിച്ചു കൊടുക്കണം… “
“ഹ്മ്മ് കൊമ്പത്തു കേറി പിടിക്കുമ്പോ ഓർക്കണം.. ഇങ്ങനെ ഗിഫ്റ്റ് ഒക്കെ കൊടുക്കേണ്ടി വരുമെന്ന്.. ”
ഫോണിൽ കുറുകി കൊണ്ടിരുന്ന മെർവിൻ അത് കട്ടാക്കി കൊണ്ട് പറഞ്ഞു..
“നീ പോടാ നാറി… ആഴചയിൽ ആഴ്ചയിൽ ഉടുപ്പ് മാറുന്ന പോലെ ലൈൻ മാറ്റുന്ന തെണ്ടി എന്നെ ഉപദേശിക്കാൻ വരേണ്ട.. “
“ങ്ങാ നിങ്ങൾ എന്തേലും ചെയ് …” അവൻ അതും പറഞ്ഞു തിരിഞ്ഞു കിടന്നു
“രഘു എത്ര തരാം എന്നു പറഞ്ഞു.. “അനു പ്രിത്വിയോട് ചോദിച്ചു
“അതൊക്കെ സെറ്റ് ആക്കിയിട്ടുണ്ട് നമ്മൾ രണ്ടാളും കൊടുക്കുക ആണെങ്കിൽ നാൽപതു തരും… “
“എടാ കൊടുക്കുന്നതിനല്ല പക്ഷെ നമ്മൾ അറിയാതെ നമ്മുടെ കുട്ടി എവിടേലും ഒക്കെ ജീവിക്കുക എന്നു പറഞ്ഞാൽ.. എന്തോ.. എനിക്കതു ഉൾകൊള്ളാൻ ആവുന്നില്ല.. “
“പക്ഷെ അനു എത്രയോ കുട്ടികൾ ഇല്ലാത്തവർക്ക് അതൊരു ആശ്വാസം അല്ലേ.. ഒരു അച്ഛനും അമ്മയും എങ്കിലും നമ്മൾ കാരണം സന്തോഷപെടുമെങ്കിൽ.. ഒരുപക്ഷെ നമ്മുടെ ആ കുട്ടി ആയിരിക്കില്ലേ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിച്ചു വളരുക. നീയെന്താ അതൊർക്കാതെ…”
“എന്തായാലും ഞാനില്ല… ” ഞാൻ പറഞ്ഞു.
“ഓക്കേ.. നീ എന്റെ കൂടെ വന്നാൽ മതി ഞാൻ എന്തായാലും കൊടുക്കാൻ തീരുമാനിച്ചു….” അവൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു
അവൻ പറഞ്ഞതൊക്കെ ചിന്തിച്ചു കൊണ്ട് കിടന്നു ഞാൻ എപ്പോളോ ഉറങ്ങി…
“ഇവിടുന്നെങ്ങനാടാ സെമെൻ എടുക്കുന്നെ.. ”
പിറ്റേ ദിവസം ഫെർട്ടിലിറ്റി സെന്ററിന്റെ റിസപ്‌ഷനിൽ ഇരിക്കുമ്പോ ഞാൻ അവനോടു ചോദിച്ചു.
“ആ.. എനിക്കറീല്ല… നോക്കാം. “
“Mr.പൃഥ്‌വി… “ഒരു കിളിനാദം കേട്ടാണ് നോക്കിയത്..
ഒരു സുന്ദരിയായ പെൺകുട്ടി.. അവൾ വൈറ്റ് ഷർട്ടും ബ്ലാക് ഓവർ കോട്ടും ധരിച്ചിരുന്നു.മുട്ടിനു മുകളിൽ നിക്കുന്ന സ്കിൻ ടൈറ്റ് സ്‌കേർട്ടിന് താഴേക്കു കൊഴുത്ത കാൽ വണ്ണകളെ മൂടുന്ന ശരീരത്തിന്റെ നിറമുള്ള സ്റ്റോക്കിങ്സും ധരിച്ചിരുന്നു..കോട്ടിനു മുകളിലെ ചെറിയ നെയിം ബോര്ഡിലെ അക്ഷരങ്ങളെ ഞാൻ വായിച്ചു “ശിശിര “
പ്രിത്വിയുടെ കണ്ണുകളും അവളുടെ ദേഹത്തായിരുന്നു..
“മെർവിന് വരാത്തത് നന്നായി “പൃഥ്‌വി പറഞ്ഞു
“അത് ശെരിയാ വന്നിരുന്നേൽ ആ കോഴി പിന്നെ ഇവിടുന്നു ഇറങ്ങില്ലായിരുന്നു ” ഞാനും പ്രതിവചിച്ചു.
“നിങ്ങളെ രഘു സർ വിളിക്കുന്നുണ്ട്.. ” അവൾ പറഞ്ഞു
ഞങ്ങൾ സിഎംഒ എന്നെഴുതിയ ബോർഡ്‌ വെച്ച മുറിയുടെ ഡോർ തുറന്നു ഉള്ളിലേക്കു ചെന്നു..
അവിടെ രഘു ഇരുപ്പുണ്ടായിരിന്നു..
“ഹായ് ഗുഡ് മോർണിംഗ് ഡോക്ടർസ്….”
“ഗുഡ് മോർണിംഗ്.. “ഞങ്ങളും തിരിച്ചു അഭിവാദ്യം ചെയ്തു..
“ഡോക്ടര് ആയിട്ടില്ല മാഷേ…സപ്പ്ളി ഒക്കെ എഴുതിയെടുക്കണ്ടേ..” ഞാൻ പറഞ്ഞു
“എന്നായാലും ആവുമല്ലോ… “ചിരിച്ചു കൊണ്ട് രഘു പറഞ്ഞു..
“എന്താ രണ്ടാളും ഡോനെറ്റ് ചെയ്യാൻ തീരുമാനിച്ചോ…”
“ഉവ്വ് രഘു.. “ഞാൻ ഇല്ല എന്നു പറയാൻ തുടങ്ങുന്നതിനു മുന്നേ അവൻ പറഞ്ഞിരുന്നു..
ഞാൻ ദേഷ്യത്തോടെ പ്രിത്വിയുടെ മുഖത്തേക് നോക്കി.. അവൻ ചിരിയോടെ കണ്ണിറുക്കി കാണിച്ചു..
“സീ.. പൃഥ്‌വി.. അനു.. നിങ്ങളുടെ കയ്യിൽ നിന്ന് ഞങ്ങൾ ഇതു സ്വീകരിച്ചാലും ഇതൊരിക്കലും സ്‌പേർമ് സ്വീകരിക്കുന്ന ആൾക്കോ മറ്റാർക്കുമെങ്കിലുമോ വെളിപ്പെടുത്തില്ല നിങ്ങളുടെ പേര് പോലും ഇവിടെ നോട്ട് ചെയ്യില്ല പകരം ഒരു കോഡ് ആയിരിക്കും.. “
“രഘു ഒരു ഫോം ഫിൽ ചെയ്യാനായി മുന്പിലേക് എടുത്തു വെച്ചു.. ഇതു നിങ്ങളെ കുറിച്ചുള്ള കുറച്ചു ഡീറ്റെയിൽസ് ഫിൽ ചെയ്യാനാണ് അഡ്രസ് ഞങ്ങളുടെ കയ്യിൽ വെക്കും എങ്കിലും അതൊരിക്കലും പുറത്ത് പോവില്ല പോയാൽ അത് ഞങ്ങളുടെ ഈ ഫെർട്ടിലിറ്റി സെന്ററിനെ തന്നെ ബാധിക്കും….ഈ ഫോമിൽ ഫിൽ ചെയ്യേണ്ടത്.. നിങ്ങളുടെ, ഹെയർ കളർ, ഐ കളർ, ഹൈട്, വെയിറ്റ്, കോംപ്ലെക്‌ഷൻ, തുടങ്ങിയ കാര്യങ്ങൾ ആണ്‌..”
” പിന്നെ ഒരു ബോഡി ടെസ്റ്റും ബ്ലഡ്‌ ടെസ്റ്റും ഉണ്ട്‌ അതിവിടുന്നു തന്നെ ചെയ്യും.. “
“ഈ സെമെൻ എങ്ങനെ എടുക്കും.. പൃഥ്‌വി സംശയം ചോദിച്ചു… “
“പ്രിത്വിക് അറിയില്ലേ.. “ചെറിയ ഒരു ചിരിയോടെ രഘു ചോദിച്ചു..
“രഘു അത്… “
“എടോ.. പുറത്ത് റൂം ഉണ്ട്‌ ഇവിടുന്നു ഒരു 100ml ബോട്ടിൽ തരും… മാസ്റ്റർബേത് ചെയ്തു സെമെൻ കലക്ട ചെയ്താ മതി.. അല്ലെങ്കിൽ ആ ബോട്ടിൽ വീട്ടിൽ കൊണ്ട് പോയി കലക്ട ചെയ്തു വൺ അവറിൽ ഇവിടെ എത്തിച്ചാൽ മതി “
“ബാക്കി ഫോര്മാലിറ്റീസ് എല്ലാം ശിശിര ഹെല്പ് ചെയ്യും.. “
“ഏതു മാസ്റ്റർബേത് ചെയ്യാൻ ആ കുട്ടി സഹായിക്കുവോ? ചിരിച്ചു കൊണ്ട് പൃഥ്‌വി അന്വേഷിച്ചു… “
“മോനെ ഇതു ഫെർട്ടിലിറ്റി സെന്റർ ആണ്‌ ഫ&&&%$ങ് സെന്റർ അല്ല..” രഘുവും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
പൃഥ്‌വി ചമ്മിയ മുഖത്തോടെ ഡോർ തുറന്നു പുറത്ത് വന്നു..
“എടാ പട്ടി ഞാൻ നിന്റെ കൂടെ വന്നു എന്നെ ഉള്ളു.. അല്ലാതെ ഞാൻ ഡോണെറ്റ് ചെയ്യാൻ ഒന്നും പോകുന്നില്ല…”
പുറത്തേക് ഇറങ്ങുമ്പോൾ ഞാൻ പ്രിത്വിയോട് ദേഷ്യത്തിൽ പറഞ്ഞു
“എടാ നീ പേടിക്കണ്ട അതിനൊക്കെ വഴി ഉണ്ട്‌ നീ കൂടെ നിന്നാൽ മതി.. “
രഘു പറഞ്ഞത് അനുസരിച്ചു ഞങ്ങൾ ശിശിരയെ പോയി കണ്ടു… ടെസ്റ്റുകൾ എല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു വാ വട്ടമുള്ള രണ്ടു ബോട്ടിൽ എടുത്തു തന്നിട്ട് അവൾ സെമെൻ കളക്ട ചെയ്തു കൊണ്ട് വരാൻ പറഞ്ഞു…കൂടെ കയ്യും പെനിസും ക്ലീൻ ചെയ്യാൻ ഒരു ലിക്വിഡും .
“സർ സോപ്പ് ഒന്നും ഉപയോഗിക്കരുത് ഇതിട് തന്നെ ക്ലീൻ ചെയ്തിട്ട് കല്ലെക്ട ചെയ്യണം.. പിന്നെ നിങ്ങൾ ഇപ്പോ തന്നെ തരാൻ അല്ലേ.. വീട്ടിൽ പോയിട്ട് അല്ലല്ലോ.. “
“ഹേയ് അല്ല ഞാൻ ഇപ്പൊ തന്നെ തരാം ശിശിരയെ വല്ലാതൊന്നു നോക്കി പൃഥ്‌വി പറഞ്ഞു.. “
അവൻറെ കോഴി നോട്ടം കണ്ടു ഞാൻ അവൻറെ കയ്യിൽ പിടിച്ചമർത്തി..
പക്ഷെ ശിശിര ഇതത്രെ കണ്ടതാ എന്ന മട്ടിൽ ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു
” വീട്ടിൽ പോയി കളക്ട ചെയ്യുവാണേൽ വൺ അവറിൽ ഇവിടെ എത്തിക്കണം.. പിന്നെ ഫ്രിഡ്ജിൽ ഒന്നും വെക്കരുത്. കൊണ്ട് വരുമ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ ഇടണം.. “
“അതെന്തിനാ..? ” പ്രിത്വിക്ക് വീണ്ടും സംശയം.
“ബോഡി ടെംപെറേച്ചറിൽ തന്നെ മെയിന്റൈൻ ചെയ്യാൻ ആണ്‌.. “അവൾ മറുപടി പറഞ്ഞു
“ഓക്കേ.. ഓകെ. “
വീണ്ടും സംശയിച്ചു നിൽക്കുന്ന ഞങ്ങളെ കണ്ട ശിശിര വീണ്ടും തിരക്കി..
“എന്താ സർ ഇനിയ്യും വല്ല ഡൗട്ടും.. “
“ഇതെങ്ങനാ കൃത്യായിട്ട് ഇതിൽ തന്നെ… ഒഴിക്കുക.. “അവൻ എന്നെ തോണ്ടി ചോദിച്ചു…
ഞാൻ കൈ മലർത്തി…
“അല്ല.. ഇതിൽ എങ്ങനെ.. ”
സംശയത്തോടെ അവൻ ശിശിര യോട് ചോദിച്ചു…
“ഓഹ്.. അങ്ങനെ.. “അവൾ മനസ്സിലായി എന്ന മട്ടിൽ ചിരിച്ചു കൊണ്ട് തല കുലുക്കി
“സർ എന്നാൽ ഞങ്ങൾ ഒരു കോണ്ടം തരാം അതിൽ കളക്ട ചെയ്തു ഇതിലേക്കു മാറ്റിയാൽ മതി.. “
“ഒക്കെ.. ഏതാ ഫ്ലേവർ… ” പൃഥ്‌വി എടുത്തടിച്ചു ചോദിച്ചു
“ഹ്ഹാ ഹാ..” അതിനു മറുപടിയായി അവൾ ചിരി പിടിച്ചു നിർത്താൻ ആവാതെ ചിരിച്ചു..
“സർ ഇതു സെമെൻ കളക്ട ചെയ്യാനാണ്.. അല്ലാതെ… ” ബാക്കി പറയാതെ അവൾ അർത്ഥഗർഭമായ് നോക്കുക മാത്രം ചെയ്തു
അവൻറെ ചമ്മിയ മുഖത്തേക് നോക്കിയ എനിക്കും ചിരി വന്നു
അവൻറെ കൂടെ പോയല്ലോ എന്നായിരുന്നു എന്റെ ചിന്ത..
അവൻ ചമ്മലോടെ ആണെങ്കിലും കോണ്ടവും വാങ്ങി…
“സാറിന് വേണോ” അവൾ എന്നെ നോക്കി ചോദിച്ചു
“വേണ്ട.. “ഞാൻ മറുപടി പറഞ്ഞു..
കോഡ് നമ്പർ എഴുതി സ്റ്റിക്കർ ഒട്ടിച്ച രണ്ടു ബോട്ടിലുമായി ഞങ്ങൾ ആ വാഷ്‌റൂമിലേക് നടന്നു..
നടക്കുന്നതിനിടയിൽ തന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി അവൻറെ കയ്യിലേക് കൈ മാറിയിരുന്നു..
“നീ തന്നെ കൊടുത്ത മതി.. “ഞാൻ കുപ്പി അവൻറെ കയ്യിൽ കൊടുത്തോണ്ടു പറഞ്ഞു..
‘അല്ല എങ്ങനെ എടുക്കും നീ ഇവിടുന്നു.. “
“അതിനല്ലേ മോനെ കഷ്ടപ്പെട്ട് ഒപ്പിച്ച 1ജിബി ക്ലിപ്പിങ്‌സ്..” അവൻ പോക്കറ്റിൽ നിന്നും അവൻറെ N73 നോക്കിയ ഫോൺ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു.
“ഹോ അപ്പോ തുനിഞ്ഞിറങ്ങിയേക്കുവാ അല്ലേ.. “ഞാൻ ചോദിച്ചു
“കാമുകിക് വേണ്ടി ജീവൻ വേണേലും പണയം വെക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ഇതു കുറച്ചു കൂടുതൽ ആയിപ്പോയി.. “