ആനിയുടെ പുതിയ ജോലി – 2 Like

“ഏയ്‌, എനിക്കതൊന്നും ഇഷ്ടമല്ല. അവന്മാരുടെ ഒരു വേലയും എന്റെ അടുത്ത് നടക്കില്ല..” ആനി തല വലത്തേക്കും ഇടത്തേക്കും ആട്ടിക്കൊണ്ട് പറഞ്ഞു.

“എങ്കിൽ നിന്റെ ഇഷ്ടം.. പോ.. പോയി വീണ്ടും ജോലിയും കളഞ്ഞിട്ട് വാ..” ചിത്രയും തിരിച്ചടിച്ചു.

ആനി ഒന്നും പറയാനാകാതെ ചിത്രയെ മിഴിച്ചു നോക്കി.. അവളുടെ കണ്ണിൽ ചെറിയൊരു മിഴിനീർ തളം കെട്ടി..

“ആനി.. നിന്റെ മനസ്സിലുള്ളത് എന്താണെന്ന് എനിക്കറിയാം.. ഞാനും ആദ്യമൊക്കെ അങ്ങനെയായിരുന്നു. പക്ഷേ ഇവിടെ അങ്ങനെയായാൽ പറ്റില്ല.. എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നതെന്ന് വേണേൽ കൂട്ടിക്കോ..” ചിത്ര തന്റെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“മ്മ്.. ശെരി, ഞാൻ ട്രൈ ചെയ്യാം. ഞാൻ എന്താണ് ചെയ്യേണ്ടത്?” ആനി അവളോട്‌ ചോദിച്ചു.

“ജസ്റ്റ്‌ റിലാക്സ് ടാ… അതത്ര പാടുള്ള കാര്യമൊന്നുമല്ല. ഞാനുണ്ടല്ലോ നിന്നെ അവിടെ നിന്നെ സഹായിക്കാൻ. എന്തായാലും, ആദ്യം തന്നെ ഒരു കാര്യം. ഇനി മുതൽ നീ സീരിയലിൽ കാണുന്ന അമ്മായിമാരെപ്പോലെ എല്ലാം മൂടിക്കെട്ടി ഡ്രസ്സ്‌ ധരിക്കുന്നത് നിർത്തുക. കുറച്ചു കൂടി മോഡേൺ ആവണം.” ചിത്ര പറഞ്ഞു.

“ഈ ഡ്രെസ്സിങ്ങ് സ്റ്റൈലിനു എന്താ കുഴപ്പം?” ആനി അമ്പരപ്പോടെ ചോദിച്ചു.

ചിത്ര ഒരു കള്ളച്ചിരിയോടെ, “അതൊക്കെ നിനക്ക് മനസ്സിലാവും.. ഇപ്പൊ നീ ഈ കോഫി കുടിക്ക്.”

അവരുടെ സംസാരം തുടർന്നു. ആനിയെ അവളുടെ പുതിയ ജോലിയിലും അതിനായുള്ള ഡ്രെസ്സ് ഷോപ്പിംഗിലുമൊക്കെ സഹായിക്കാമെന്ന് ചിത്ര വാഗ്ദാനം ചെയ്തു..

 

പുതിയ ജോലി

 

 

ഒരാഴ്ചയ്ക്കുള്ളിൽ ആനിയ്ക്ക് ചിത്രയുടെ കമ്പനിയിൽ ജോലി ലഭിച്ചു. വീണ്ടും അവൾ പുരുഷന്മാരുടെ കോർപ്പറേറ്റ് ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറായി.. ജോയ്ൻ ചെയ്യേണ്ട ദിവസം രാവിലെ അവളുടെ വീട്ടിൽ..

 

“ആഹാ.. ഇതാണോ നിന്റെ പുതിയ സാരി?”  ആനി ഹാളിലേക്ക് വന്നപ്പോൾ അവളുടെ ഭർത്താവ് റോഷൻ അൽപ്പം അത്ഭുതത്തോടെ ചോദിച്ചു.

 

“യെസ്.. ഫസ്റ്റ് ഡേ തന്നെ ഒരു മതിപ്പ് ഉണ്ടാക്കാൻ ഓഫീസിൽ മോഡേൺ വസ്ത്രം ധരിക്കണമെന്ന് ചിത്രയാ നിർബന്ധിച്ചെ..” ആനി കുറച്ച് നാണത്തോടെ മറുപടി പറഞ്ഞു.

 

ആ സാരി അത്ര മോശമായ രീതിയിൽ ഒന്നുമല്ല ആനി ഉടുത്തിരുന്നത്. എന്നാലും അവൾ ഇത്തരമൊരു സാരി ധരിക്കുന്നത് ആദ്യമായിട്ടായിരുന്നു. മുന്താണി ചെറുതായി മടക്കി വശത്തേക്ക് ധരിക്കണമെന്നും സാരിയുടെ ഞൊറി അൽപ്പം താഴേക്ക് നീക്കണമെന്നും ചിത്ര അവളെ നിർബന്ധിച്ചിരുന്നു. ആനിയ്ക്ക് അത് വളരെ കൂടുതലായിട്ടാണ് തോന്നിയത്. അതുകൊണ്ട് അവളത് കഴിയുന്നതുപോലെ നീക്കി വെച്ചു. പതിവുപോലെ മുടി ഒരു ക്ലിപ് വെച്ച് കെട്ടി നെറ്റിയിൽ അവളൊരു ചുവന്ന പൊട്ടും വെച്ചു. അതിലാണ് അവൾക്ക് കൂടുതൽ ഭംഗിയെന്ന് റോഷൻ എപ്പോഴും പറയാറുണ്ട്..

 

“മ്മ്, എനിക്ക് ഇഷ്ടായി ആനി.. ഗുഡ് ലക്ക് ഫോർ ദ ഇന്റർവ്യൂ ഡിയർ..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“താങ്ക്സ് റോഷേട്ടാ.. വൈകിട്ട് വന്നിട്ട് അവിടുത്തെ വിശേഷങ്ങൾ പറയാം ട്ടോ..” അവൾ റോഷന്റെ കവിളിലൊരു ചുംബനം നൽകി. റോഷൻ തിരിച്ചും.

 

ടിന്റുമോനെ സ്കൂൾ ബസിൽ കയറ്റി വിട്ടിട്ട് റോഷൻ ഓഫീസിലേക്ക് പോയി. ആനി ചിത്രയ്ക്കായി വെയ്റ്റ് ചെയ്തു. ഫസ്റ്റ് ഡേ ആയതുകൊണ്ട് ആനിയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാൻ എത്താമെന്ന് ചിത്ര പറഞ്ഞിരുന്നു. ചിത്ര അൽപ്പനേരം കഴിഞ്ഞപ്പോൾ അവളുടെ കാറിൽ എത്തി.

 

“താങ്ക്സ് ടാ.. ഇത്ര ദൂരം എനിക്കു വേണ്ടി വന്നല്ലോ.” ആനി തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ട സന്തോഷത്തിൽ പറഞ്ഞു.

 

“നോ വറീസ് ടാ. വാ നമുക്ക് വേഗം പോവാം.” ആനി ആ കാറിൽ കയറി പാസഞ്ചർ സീറ്റിൽ ഇരുന്നു. അവൾ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു ഇന്ന്. ചിത്ര ആനിയെ ഒന്ന് സ്കാൻ ചെയ്ത് അത്ര തൃപ്തികരമല്ലാത്ത മട്ടിൽ ഒരു നെടുവീർപ്പ് നൽകി. ആനി അതുകണ്ട് ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.

 

“മ്മ്, അറ്റ്ലീസ്റ്റ്, നീ സാരി കുറച്ചെങ്കിലും താഴോട്ടു ഇറക്കി ഉടുത്തല്ലോ. പുരുഷന്മാർക്ക് അതൊക്കെ ഇഷ്ടമാണ്.”

 

ആനി അതുകേട്ട് നാണിച്ചു പോയി. ചിത്ര സംസാരം തുടർന്നു. മറ്റുള്ളവരുമായി എങ്ങനെ സൗഹാർദ്ദപരമായി പെരുമാറണമെന്ന് ആനിയ്ക്ക് ചില നിർദ്ദേശങ്ങൾ നൽകി. അങ്ങനെ അവർ ഓഫീസിൽ എത്തി. അതൊരു വലിയ കമ്പനി ആയിരുന്നു. അവർ ലിഫ്റ്റിൽ കയറി പത്താം നിലയിൽ എത്തി. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ ചിത്ര ആനിയെയും വലിച്ചുകൊണ്ട് നേരെ ലേഡീസിന്റെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ആനിയ്ക്ക് അതെന്തിനാണെന്ന് മനസ്സിലായില്ല. അവിടെ നിന്ന ചിലർ അവരെ നോക്കുന്നതുമവൾ കണ്ടു.

 

“എന്താടാ.. നീയെന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നെ? എനിക്കിപ്പോ മുള്ളാനൊന്നും തോന്നുന്നില്ല!..” ആനി അവളുടെ കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് സ്വരം താഴ്ത്തി പറഞ്ഞു.

 

“അടങ്ങി നിൽക്ക് പെണ്ണെ.. ഞാൻ നിന്നെ ഒന്നുകൂടി ഒന്ന് റെഡി ആക്കട്ടെ..” അവൾ ആനിയെയും കൊണ്ട് വാഷ്ബേസിന്റെ അടുത്തുള്ള കണ്ണാടിയുടെ മുന്നിലെത്തി. എന്നിട്ട് ആനിയുടെ ക്ലിപ് ചെയ്തുവെച്ച മുടി അഴിച്ചിട്ട് അത് സ്വതന്ത്രമാക്കി. ആനി അത്ഭുതത്തോടെ ഒരു പാവയെ പോലെ നിന്നു കൊടുത്തു. ചിത്ര തന്റെ മേക്കപ്പ് കിറ്റ് എടുത്ത് തുറന്ന് ആനിയുടെ മുഖത്ത് കുറച്ചൊക്കെ മേക്കപ്പ് ഇട്ടുകൊടുത്തു.

 

“ഞാൻ അന്നേ നിന്നോട് മേക്കപ്പിന്റെ കാര്യം പറഞ്ഞതാ. എല്ലാ ദിവസവും മേക്കപ്പ് ഇട്ടുകൊണ്ടേ നീ ഇവിടെ വരാവൂ.” ചിത്ര അവളോട് ശകാരമട്ടിൽ പറഞ്ഞു. “മുടി ഇനി മുതൽ ക്ലിപ് ഇട്ട് വെക്കേണ്ട. നിനക്ക് നല്ല സിൽക്കി ഹെയർ ഉണ്ട്. അതിനെ വെറുതെ ഇങ്ങനെയിടുന്നതാ നിനക്ക് കൂടുതൽ ഭംഗി.” ആനി ഒന്നും മിണ്ടാതെ ചിത്രയുടെ ചെയ്തികൾ നോക്കി നിന്നു. ചിത്ര പിന്നീട് ആനിയുടെ സാരിയുടെ മുന്താണി ഒന്നുകൂടി ചെറുതായി മടക്കി വശത്തേക്ക് ക്രമീകരിച്ചു. അതവളുടെ പുതിയ ബ്ലൗസ്സിൽ കുറച്ച് ക്ലീവേജ് വ്യൂ നൽകുകയും ചെയ്തു. ആ പിളർപ്പ് കണ്ടപ്പോൾ ആനി ഒന്ന് പരിഭ്രാന്തയായി..

 

“ചിത്ര.. അതൽപ്പം കൂടുതലല്ലേ?” ആനി പരാതി പോലെ പറഞ്ഞു..

 

“അതൊന്നും സാരമില്ല ടാ.. അങ്ങനെയാണ് ഞാനും സാരി ധരിക്കുന്നത്.. അപ്പോൾ നിനക്കും ഒരു പ്രോബ്ലവുമുണ്ടാവില്ല.” ചിത്ര അവൾക്ക് ഉറപ്പ് നൽകി.

 

“ഇന്നത്തെ ദിവസം തന്നെ എക്സാമ്പിൾ ആക്കിക്കോ, വ്യത്യാസം കാണാം. ജസ്റ്റ്‌ ട്രസ്റ്റ്‌ മി ടാ..” ചിത്ര പറഞ്ഞു. ആനി പിന്നെ ഒന്നും മിണ്ടിയില്ല. അവൾക്ക് ചിത്രയെ വിശ്വാസമായിരുന്നു.

 

അവളുടെ ഡ്രെസ്സിങ്ങിൽ ഒടുവിൽ തൃപ്തയായ ശേഷം ആനിയെ ചിത്ര കണ്ണാടിയുടെ നേർക്ക് തിരിച്ചു നിർത്തി.  ആനിയാ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തനിക്ക് കൂടുതൽ അഴക് വന്നതായിരുന്നു തോന്നിപ്പോയി. ചിത്രയുടെ മേക്കപ്പ് അവളുടെ മുഖസൗന്ദര്യത്തെ കൂടുതൽ എടുത്തുകാണിച്ചു എന്ന് വേണം പറയാൻ. പക്ഷേ കഴുത്തിനു താഴേക്കു നോക്കിയ അവൾ അൽപ്പം ഞെട്ടി പോയി. അവൾ ഭരിച്ചിരുന്ന ചുവന്ന ബ്ലൗസിന്റെ ഇടയിൽ മുലകളുടെ വെട്ട് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അതിനും താഴേക്ക് നോക്കിയപ്പോൾ അവളുടെ പൊക്കിൾ മറച്ചുകൊണ്ടാണെങ്കിലും വയറിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തുറന്നുകാണിക്കുന്നതായി ആനിയ്ക്ക് കാണാൻ കഴിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *