ആനിയുടെ പുതിയ ജോലി – 2 Like

 

അറിയാതെയവൾ കൈകൊണ്ടാ ഭാഗങ്ങൾ മറയ്ക്കാൻ ശ്രമിച്ചു. പക്ഷേ ചിത്രയുടെ ശക്കാരിച്ചുള്ള നോട്ടം കണ്ടപ്പോൾ അവൾക്കാ ചെയ്തി വിചിത്രമായി തോന്നി. അതുകൊണ്ടവൾ തന്റെ കൈകൾ ഇരുവശങ്ങളിലേക്ക് വയ്ക്കാൻ പരമാവധി ശ്രമിച്ചു. അവൾക്കാ ഡ്രെസ്സിങ്ങ് രീതി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്ന് പരീക്ഷിചു നോക്കാമെന്ന് അവൾ സ്വയം വാഗ്ദാനം ചെയ്തു..

 

ചിത്രയെ സംബന്ധിച്ച് സ്ത്രീകൾ ആ ഓഫീസിൽ സാധാരണയായി വസ്ത്രം ധരിക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ ആനിയ്ക്ക് ഇത് അവളുടെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു പടിയായിരുന്നു.

 

“ഈ പൊട്ടിന്റെ കാര്യമോ?” തനിക്കത് വേണോ വേണ്ടയോ എന്ന് ഉറപ്പില്ലാതെ ആനി ചോദിച്ചു.

 

“പൊട്ട് ശരിക്കും നല്ലതാണ്.. നിന്നെ അതിൽ കാണാൻ കൂടുതൽ സെക്‌സിയായി തോന്നും. ഇന്നത്തേക്ക് അതങ്ങനെ കിടന്നോട്ടെ..” ആനിയെ വീണ്ടും നാണിപ്പിച്ചുകൊണ്ട് ചിത്ര മറുപടി നൽകി.

 

“ഹ്മ്ം, ശെരി വാ, നമുക്ക് പോകാം.”

 

 

ആനി ഒരിക്കലും ഇതുപോലെ സാരി ഉടുത്തിട്ടില്ല. വീട്ടിൽ നിന്ന് എവിടെ പോയാലും മൂടിക്കെട്ടിയ രീതിയിൽ മാത്രമേ അവൾ ഡ്രെസ്സ് ചെയ്തിട്ടുള്ളു. ആ അവൾ, കൂട്ടുകാരിയുടെ നിർബന്ധപ്രകാരം ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ തുറന്നുകാട്ടി, അതും തനിക്ക് പരിചയമില്ലാത്ത ഒരു ഓഫീസിൽ കൂടി നടക്കുന്നു. ചിത്രയും സമാനമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ആനിയുടെ സൗന്ദര്യത്തിനു മുന്നിൽ ചിത്ര ചില പടികൾ താഴെയായിരുന്നു.

 

ഓഫീസിലെ ആൾക്കൂട്ടത്തിനിടയിലൂടെ ആനി ചിത്രയുടെ നടത്തത്തിലെ സ്റ്റൈൽ അനുകരിക്കാൻ ശ്രമിച്ചു. ഓഫീസിലെ മറ്റ് സ്ത്രീകളെയും ആനി നോക്കി. അവരെല്ലാം സമാനമായ വസ്ത്രം ധരിച്ചിരുന്നുവെന്ന് കണ്ടപ്പോൾ അവൾക്ക് വീണ്ടും ആശ്വാസം തോന്നി. ഇനിമുതൽ അവളും അവരെപ്പോലെ കോർപ്പറേറ്റ് ലോകത്തിലെ ഒരു വനിത ആണെന്ന് അവൾ മനസാലെ വിധിയെഴുതി..

 

ആനിയെയും കൂട്ടി ചിത്ര നേരെ മാനേജരുടെ ഓഫീസിലേക്ക് ചെന്ന് വാതിലിൽ മുട്ടി. അകത്തേക്ക് വരാൻ നിർദേശം കിട്ടിയപ്പോൾ അവർ രണ്ടുപേരും കയറി.

 

“ഗുഡ്മോർണിംഗ് രാജേഷ് സർ. ഇതാണ് ആനി.” ചിത്ര അവളുടെ കൂട്ടുകാരിയെ മാനേജർക്ക് പരിചയപ്പെടുത്തി. മാനേജർ രാജേഷ് 40 വയസുള്ള ഒരാളായിരുന്നു. അൽപ്പം കഷണ്ടിയും നരയും കയറിയ എന്നാലും കാണാനും തരക്കേടില്ലാത്ത മുഖം.

 

“ഹലോ, ഗുഡ് മോർണിംഗ് സർ.” ആനിയും കൂട്ടിച്ചേർത്തു. രാജേഷ് തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവരെ അഭിവാദ്യം ചെയ്തു. ആനിയ്ക്ക് ഒരു ഷേക്ക്‌ഹാൻഡും കൊടുത്ത് ജോലി കിട്ടിയതിൽ അഭിനന്ദിച്ചു.

 

“വെൽക്കം ടു ദ കമ്പനി, ആനി. ഗ്ലാഡ് ടു മീറ്റ് യൂ.” ആനിയ്ക്ക് അയാളുടെ പെരുമാറ്റത്തിൽ നല്ല മതിപ്പു തോന്നി. തന്റെ പഴയ മാനേജരുമായി താരതമ്യം ചെയ്യുമ്പോൾ ഇദ്ദേഹം സൗമ്യനാണെന്ന് അവൾക്ക്‌ മനസ്സിലായി.

 

കുറച്ചുകൂടി ചർച്ചകൾക്കൊടുവിൽ, “ഞാൻ തനിക്ക് നമ്മുടെ ടീമിനെ പരിചയപ്പെടുത്താം.” എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ഒരു മിനിറ്റ് പുറത്തേക്ക് പോയി. ചിത്രവും ആനിയും പരസ്പരം നോക്കി പുഞ്ചിരി തൂകി. ആനി വളരെ ത്രില്ലിൽ ആയിരുന്നു.

 

 

രാജേഷിനോടൊപ്പം അവരുടെ ടീം അകത്തേക്ക് വന്നു. ആനി അത്ഭുതത്തോടെ വന്നവരെ നോക്കി.  രാജേഷ് പരിചയപ്പെടുത്തിയതു പോലെ 3 പേർ ആ ടീമിലുണ്ടായിരുന്നു. ടോണി, സമീർ, അമർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. മൂവരും ചെറുപ്പക്കാർ.

 

ആനി എല്ലാവരോടും സ്വയം പരിചയപ്പെടുത്തി. ഓരോരുത്തരായി മുന്നോട്ട് വന്ന് അവളുടെ കൈയിൽ ഷേക്ക്‌ഹാന്റ് നൽകി വെൽക്കം ചെയ്തു. അതിൽ ടോണി എന്ന് പേരുള്ള പയ്യൻ ഷേക്ക്‌ഹാന്റ് നൽകിയപ്പോൾ തന്റെ കയ്യിൽ പിടിച്ചപ്പോൾ ഒന്ന് ചെറുതായി അമർത്തിയത് ആനിയുടെ ശ്രെദ്ധയിൽ പെട്ടില്ല..

 

അവർ മൂവരും തിരിച്ചു പോയപ്പോൾ രാജേഷ് തുടർന്നു, “മിസ്സ്‌ ആനി, ഇവർ മൂന്നു പേരും ചെറിയ പിള്ളേരാ. കോളേജിൽ നിന്ന് ഇന്റേൺഷിപ് വഴി ജോലിയിൽ കയറിയവരാണ്. ഏതാനും മാസങ്ങളായി കമ്പനിയിൽ വന്നിട്ട്. ടീം ലീഡർ എന്ന നിലയിലുള്ള ആനിയുടെ എക്സ്പീരിയൻസിനെക്കുറിച്ച് ചിത്ര എന്നോട് പറഞ്ഞിരുന്നു. സോ, അവരെ ഉപദേശിക്കാനും സമയാസമയം ജോലി തീർത്തിട്ടില്ലെങ്കിൽ ഗുണദോഷിക്കുവാനുമുള്ള പൂർണസ്വാതന്ത്ര്യം ഞാൻ ആനിക്ക് വിട്ടുതരുന്നു. ഞാൻ ആവശ്യപ്പെടുന്ന സമയത്ത് വർക്ക്‌ തീർത്തു തന്നാൽ നിങ്ങളുടെ ടീമിന് വേഗം ഈ കമ്പനിയിൽ ഉയരം.. ഓൾ ദ ബെസ്റ്റ്!..”

 

അതു കേട്ടപ്പോൾ ആനി ചിത്രയെ ഞെട്ടലോടെ ഒന്ന് നോക്കി. അവൾക്കറിയില്ലായിരുന്നു ആദ്യമേ തന്നെ അവൾക്ക് ടീം ലീഡർ പോസ്റ്റ്‌ കിട്ടുമെന്ന്. ഉടനെ അവൾ സമനില വീണ്ടെടുത്തുകൊണ്ട് രാജേഷിന്റെ മുഖത്തു നോക്കി നന്ദി രേഖപ്പെടുത്തി.

 

“തീർച്ചയായും സാർ, താങ്ക്സ്..” ആനി മറുപടി പറഞ്ഞു.

 

“മ്മ്, ഹാപ്പി ആയല്ലോ ആനി. എന്റെ ഓഫീസ് താഴത്തെ ഫ്ലോറിലാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിചാൽ മതി കേട്ടോ..” ചിത്ര പറഞ്ഞു.

 

ആനി ചിത്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവളെ യാത്രയാക്കി. രാജേഷ് ആനിയ്ക്ക് ഓഫീസിന്റെ ഓരോ സ്ഥലങ്ങളും ചുറ്റിക്കാണിച്ചു. നടക്കുമ്പോൾ ആനിയ്ക്ക് ചില സമയം അയാൾ തന്റെ ശരീരത്തിൽ അറിയാത്ത രീതിയിൽ നോക്കുന്നതായി തോന്നിപ്പോയി. ചിത്ര പറഞ്ഞത് അവളോർത്തു, രാജേഷിന് ഈ നോട്ടം മാത്രമേ ഉള്ളെന്നും, നിരുപദ്രവകാരിയാണെന്നുമൊക്കെ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും അയാളുടെ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ ആനി തന്റെ എടുത്തുകാണിക്കുന്ന ഭാഗങ്ങൾ അറിയാത്ത രീതിയിൽ കൈ കൊണ്ട് മറയ്ക്കാൻ ശ്രെമിച്ചുകൊണ്ട് അയാളോടൊപ്പം നടന്നു. ഒടുവിൽ രാജേഷ് ആനിയ്ക്ക് അവളുടെ ഓഫീസ് ക്യാബിൻ കാണിച്ചു കൊടുത്തു.

 

“ആനിയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, എന്റെ ഓഫീസിലേക്ക് വന്ന് പറയാം. ഗുഡ് ലക്ക്!” രാജേഷ് അവളെ ഒന്നുകൂടി അടിമുടി നോക്കിയിട്ട് പറഞ്ഞുകൊണ്ട് പോയി.

 

‘അയാൾ ആരാണെന്നാ വിചാരം.. ഒരു പെണ്ണിന്റെ വേണ്ടാത്തിടത്തൊക്കെ ഇങ്ങനെ നോക്കാമോ.. എന്റെ ബോസ്സ് ഇല്ലായിരുന്നെങ്കിൽ ഒരെണ്ണം പൊട്ടിച്ചേനെ.. ആ ഇനി എല്ലാം ശ്രെധിച്ചു ചെയ്യാം..’ ആനി മനസ്സിൽ പിറുപിറുത്തുകൊണ്ട് അവളുടെ ക്യാബിനിലേക്ക് പോയി ഇരുന്നു..

 

– തുടരും

ടോണി

Leave a Reply

Your email address will not be published. Required fields are marked *