ആപ്പുവിന്റെ അമ്മ 28അടിപൊളി  

അവിടെ അവന്റ ചെരുപ്പ് ഉണ്ടോ എന്ന് നോക്കി.. പക്ഷെ ഇല്ലായിരുന്നു.. ചാവി ചെടിച്ചട്ടിയുടെ ഉള്ളിൽ തന്നെ ഉണ്ട്..

അവൻ വരുന്ന സമയം കഴിഞ്ഞു.. നേരം ഇരുട്ടി തുടങ്ങി… ഇനി എവിടെ പോയിക്കാണും..

ഞാൻ ഡോർ തുറന്നു സാദനങ്ങൾ എല്ലാം അകത്തു വെച്ചു.. എന്നിട്ട് വേഗം എന്റെ ബാഗിൽ നിന്ന് ഫോൺ എടുത്ത് അവന്റെ നമ്പർ എടുത്തു ഒരു നിമിഷം അവിടെ നിന്നു..

പിന്നെ കോൾ ബട്ടൻ പ്രെസ്സ് ചെയ്തു ചെവിയിൽ വെച്ചു…

ഒരു തവണ മുഴുവൻ റിങ് ചെയ്തു. പക്ഷെ ഫോൺ എടുക്കുന്നില്ല..

ഇനി എന്നോട് മിണ്ടാൻ മടിയായതുകൊണ്ടാണോ?…

ഏയ്‌ ഇല്ല.. ഇന്ന് രാവിലെയും അവൻ എന്നോട് മിണ്ടിയതാണ്..

ഇനി ബസ്സിൽ മറ്റോ ആയിരിക്കുമോ.. എത്താറയിട്ട് എടുക്കാത്തതാണോ..

മനസ്സിനൊരു സമാധാനം ഇല്ല.. ഞാൻ വീണ്ടും കാൾ ചെയ്തു..

ദൈവമെ.. ഇനി എന്തായിരിക്കും ഫോൺ എടുക്കാത്തത്.. എന്റെ മനസ്സിൽ ആധി കൂടി…

ക്ലാസിൽ കൂട്ടുകാർ ഒന്നും ഇല്ലെങ്കിലും അവന്റെ കൂടെ ഇരിക്കുന്ന ഒരു കുട്ടിയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഞാൻ വേഗം അതിലേക്ക് വിളിച്ചു..

“ഹലോ..”

“ഹലോ ഞാൻ അർജുന്റെ അമ്മയാണ്..”

“മനസ്സിലായി ആന്റി.. എന്തേ വിളിച്ചേ..”

“അവൻ ഇതുവരെ വീട്ടിൽ എത്തീട്ടില്ല.. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.. മോൻ അവനെ ഇന്ന് കണ്ടായിരുന്നോ ”

“മ്മ്… അവൻ ഇന്ന് മൂന്ന് മണിക്കേ ഇറങ്ങിയല്ലോ ആന്റി..”

അങ്ങനെയെങ്കിൽ ഇനി അവൻ എവിടെ പോയിക്കാണും..

“ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് വിളിച്ചുനോക്കാം..”

“ശെരി മോനെ.. കിട്ടിയാൽ ഒന്ന് വിളിക്കണേ…”

“വിളിക്കാം ആന്റി..”

എല്ലാറ്റിനും കാരണം ഞാനാണ്.. പാവം അവൻ ഇന്ന് രാവിലെയും എന്നോട് സംസാരിക്കാൻ വന്നതാണ്..

ഞാനെന്നെ സ്വയം പഴിച്ചു…

മൂക്കിന്റെ തുമ്പത്ത് ദേഷ്യവും അനാവശ്യമായ വാശിയും!

രമ്യ പറഞ്ഞ ഓരോ വാക്കുകളും എന്റെയുള്ളിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു..

ഞാൻ വേഗം രമ്യയെ വിളിച്ചു..

“ഹലോ”

“എന്താടി…”

“രമ്യാ… അപ്പു.. അവൻ ഇതുവരെ വന്നിട്ടില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല..”

“എടി.. നീ വിഷമിക്കാതെ… അവൻ എവിടെ പോവാനാ..”

“അറിയില്ല… എനിക്ക് പേടിയാവുന്നു..”

“അവനിങ്ങ് വന്നോളും.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ..”

എനിക്ക് വാക്കുകളില്ലായിരുന്നു…

“നീ അവനുമായിട്ട് വഴക്കിട്ടല്ലേ… നിന്നെ നേരത്തെ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു..”

“ഞാൻ..”

“എനിയവൻ അങ്ങോട്ട് പോയിട്ടുണ്ടാവുമോ..”

രമ്യ ചോദിച്ചു…

“അവൻ പോവുമോ?”

“ഞാനൊന്ന് അഞ്ജുവിനെ വിളിക്കട്ടെ… നീ പേടിക്കാതെ ഇരിക്ക്..”

“മ്മ്..”

ഇനി രമ്യ പറഞ്ഞതുപോലെ അങ്ങോട്ട് പോവുമോ?..

ഞാൻ പെട്ടന്ന് ഡോർ ലോക്ക് ചെയ്തു വണ്ടി എടുത്തു ഞങ്ങളുടെ പഴയ വീട്ടിലേക്ക് പായിച്ചു…

POV Shift

കോളജിൽ എങ്ങനെയോ സമയം തള്ളിനീക്കി ഒരു 3 മണി ആയപ്പോൾ ഞാൻ കോളേജിൽ നിന്നിറങ്ങി സ്ഥിരമായി ബസ്സിന്‌ കാത്ത് നിൽക്കുന്ന സ്ഥലത്ത് വന്നു നിന്നു.

“അപ്പൂ..”

ഞാൻ ശബ്ദം കെട്ടിടത്തേക്ക് നോക്കി.

ചേച്ചിയായിരുന്നു.. ചേച്ചി എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു.. ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

“എന്താടാ.. സുഖമാണോ നിനക്ക്.. അമ്മയ്ക്ക് സുഖമാണോ..” ചേച്ചി സന്തോഷത്തോടെ ചോദിച്ചു.

“മ്മ്..” ഞാൻ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് മൂളി..

ഇപ്പൊ തലയ്ക്ക് വേദനയുണ്ടോ… ചേച്ചി തലയിൽ തൊട്ടുനോക്കി…

ഇല്ല..

“എന്താ അപ്പൂ.. നീ ആകെ വല്ലാതിരിക്കുന്നെ.. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലേ നീ..” ചേച്ചി എന്നെ നോക്കി ചോദിച്ചു.

“കഴിച്ചു ചേച്ചി..” ഞാൻ മനസ്സിൽ വന്നത് പറഞ്ഞു.

“നീ കള്ളം പറയുവാ.. നിന്നെ കണ്ടാൽ അറിയാം ഒന്നും കഴിച്ചിട്ടില്ല ന്ന്..”

“അല്ല ചേച്ചി..”

ശെരിക്കും ഞാൻ ഉച്ചക്ക് ഒന്നും കഴിച്ചില്ലായിരുന്നു.. പക്ഷെ അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്..

“വാ.. നമക്ക് എന്തേലും കഴിക്കാം..” ചേച്ചി എന്റെ കയ്യിൽ പിടിച്ച്ക്കൊണ്ട് പറഞ്ഞു.

“വേണ്ട ചേച്ചി..” ഞാൻ വീണ്ടും പറഞ്ഞു നോക്കി..

“നീ ഞാൻ വിളിച്ചാ വരൂലേ ടാ..” ചേച്ചിയുടെ മുഖം വാടി.. അത് കണ്ടപ്പോൾ എനിക്ക് വിഷമമായി..

“അതൊന്നും അല്ല..”

“എന്നാ എന്റെ കൂടെ വാ..” അങ്ങനെ ഞാൻ ചേച്ചിടെ കൂടെ അടുത്തുള്ള ഒരു കടയിൽ കേറി.. കടയിലെ ടേബിളിന് ഇരു വശത്തായി ഞങ്ങൾ ഇരുന്നു.

“എന്താടാ നീ അമ്മയോട് എന്തേലും വഴക്കുണ്ടാക്കിയോ..” ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ ഒന്ന് ഞെട്ടികൊണ്ട് ചേച്ചിയെ നോക്കി..

“അ.. അപ്പൊ അതാണ് കാര്യം..”

“അമ്മയോട് എന്ത് വഴക്കാ ഉണ്ടാക്കിയെ.. അമ്മ വഴക്ക് പറഞ്ഞോ നിന്നെ..”

മ്ച്ചു.. ഞാൻ ഇല്ല എന്ന അർദ്ധത്തിൽ ശബ്ദമുണ്ടാക്കി

“പിന്നെന്താ.. എന്നോട് പറയാൻ പറ്റാത്തത് ആണോ..”

ഞാൻ തലകുനിച്ചു…

“എങ്കി പറയണ്ട..”

ഞാൻ വീണ്ടും ചേച്ചിയുടെ മുഖത്തേക്ക് നിഷ്കളങ്കതയോടെ നോക്കി..

“മ്മ്.. നിനക്കെന്താ കഴിക്കാൻ വേണ്ടേ..”

ഞാൻ ഒന്നും മിണ്ടിയില്ല.

“ചേട്ടാ എന്താ കഴിക്കാനുള്ളെ..” ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവിടെ ഉള്ള ചേട്ടനെ വിളിച്ചു പൊറോട്ടയും ബീഫും ഓഡർ ചെയ്തു.. ചേച്ചി ഒന്നും കഴിച്ചില്ല.. ഞാൻ കഴിക്കുന്നതും നോക്കി അവിടെ ഇരുന്നു..

“ഇപ്പൊ നാല് മണി ആയല്ലേ ഉള്ളു.. നീ എന്റെ കൂടെ വാ നമുക്കൊരു സ്ഥലം വരെ പോവാം..” കഴിച്ചു കഴിഞ്ഞപ്പോൾ ചേച്ചി എന്നെ നോക്കി പറഞ്ഞു.

“ഞാനില്ല ചേച്ചി..” എനിക്കെന്തോ താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞു.

“നീ എന്റെ കൂടെ വരില്ലേ അപ്പൂ..”

“അതല്ല ചേച്ചി.. ഞാൻ പിന്നെ..”

“നീ ഒന്നും പറയണ്ട.. വന്നേ..” എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ ചേച്ചി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ചെയറിൽ വെച്ചിരുന്ന ബാഗും എടുത്ത് ഞാൻ ചേച്ചിയുടെ കൂടെ നടന്നു. ഞങ്ങൾ ഒരു കാറിന്റെ പുറകിൽ വന്നു നിന്നു..

അച്ഛന്റെ കാർ.. എനിക്ക് ഓർമവന്നു..

“വാ കേറ്..” ഡോർ തുറന്നുകൊണ്ട് ചേച്ചി പറഞ്ഞു.

“ചേച്ചി എപ്പഴാ ഡ്രൈവിങ് പഠിച്ചേ..” സീറ്റിൽ കയറിയിരുന്നു കൗതുകത്തോടെ ഞാൻ ചോദിച്ചു.

“അതൊക്കെ പഠിച്ചു..” ചേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ചേച്ചി വണ്ടി സ്റ്റാർട്ട്‌ ചെയ്തു മെല്ലെ മെയിൻ റോഡിലേക്ക് കയറി..

എങ്ങോട്ടാണ് പോവുന്നത് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല..

“നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ..”

“മ്ച്ചും..” ഞാൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി..

ചേച്ചി ഇടത്തെ കൈ കൊണ്ട് എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്നെ നോക്കി..

“ഇപ്പൊ സെക്കന്റ്‌ സെമസ്റ്റർ അല്ലെ..”

“മ്മ്..”

“പടിക്കുന്നുണ്ടോ നീ..”

“മ്മ്..”

ചേച്ചി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. ഞാനൊരുന്നിനും മറുപടിയായി മൂളുകമാത്രം ചെയ്തു.

അപ്പോൾ ചേച്ചിയുടെ ഫോൺ പുറകിലത്തെ സീറ്റിൽ വെച്ചിരിക്കുന്ന ഹാൻഡ്‌ബാഗിൽ നിന്ന് റിങ് ചെയ്യാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *