ആപ്പുവിന്റെ അമ്മ 28അടിപൊളി  

“അപ്പു.. നീ ആ ഫോൺ ഒന്ന് എടുക്കുവോ..” ഡ്രൈവ് ചെയ്യുകയായിരുന്നതുകൊണ്ട് ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ പുറകിലേക്ക് കൈ ഇട്ട് ബാഗ് എടുത്ത് അതിൽ നിന്ന് ഫോൺ പുറത്തെടുത്തു..

ചേച്ചി അച്ഛന്റെ കവിളിൽ ഉമ്മ വെയ്ക്കുന്ന ഒരു ഫോട്ടോയും ഒപ്പം ‘Daddy🥰’ എന്നും സ്‌ക്രീനിൽ തെളിഞ്ഞു വന്നു..

അച്ഛന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി..

“ആരാടാ..” ഫോണിലേക്ക് തുറിച്ചു നോക്കികൊണ്ടിരിക്കുന്ന എന്നോട് ചേച്ചി ചോദിച്ചു..

ഞാൻ ഒന്ന് പതറി.. പിന്നെ ഒന്നും മിണ്ടാതെ ഫോൺ ചേച്ചിയുടെ നേരെ നീട്ടി..

ചേച്ചി ഫോണിലേക്കു നോക്കി.. പിന്നെ എന്റെ മുഖത്തേക്ക് നോക്കി..

എന്നിട്ട് ഇൻഡിക്കേറ്റർ ഇട്ട് കാർ ഇടത് സൈഡിലേക്ക് ഒതുക്കി നിർത്തി.. എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ചേച്ചി ഡോർ തുറന്നു പുറത്തേക്ക് പൊയി..

അമ്മയുമായി പിരിഞ്ഞ ശേഷം അച്ചനെ ഞാൻ പിന്നെ കണ്ടിട്ടില്ല.. അച്ഛനോട് എനിക്ക് ദേഷ്യമുണ്ടോ എന്ന് ചോദിച്ചാൽ.. എനിക്കറിയില്ല..

“നമുക്ക് പോവാം..?” അല്പസമയം കഴിഞ്ഞപ്പോൾ ഡോർ തുറന്നുകൊണ്ട് ചേച്ചി ചോദിച്ചു.. എന്നിട്ട് കാറിൽ കേറി ഫോൺ ഡാഷിൽ വെച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു..

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.. ചേച്ചിയുടെ മുഖം വാടിയിട്ടുണ്ട്.. ഒരുപക്ഷെ അച്ഛനായിരുന്നിട്ടും ആരാണെന്ന് ചോദിച്ചപ്പോൾ പറയാതിരുന്നത് കൊണ്ടാവുമോ..?

“എന്താടാ നീ ഇങ്ങനെ നോക്കുന്നെ..” ചേച്ചിയെ മിഴിച്ചു നോക്കുന്നത് കണ്ട് ചേച്ചി എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..

“മ്ച്ചും..” എന്ന് ശബ്ദമുണ്ടാക്കി പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിലേക്ക് നോക്കി ഇരുന്നു..

കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല..

വണ്ടി ഒരു ബിൽഡിംഗ്‌ ന് മുന്നിൽ ചെന്ന് നിർത്തി..

“അപ്പൂ.. നീ ഇവിടെ ഇരുന്നോ ചേച്ചി പെട്ടന്ന് വരാം..” എന്ന് പറഞ്ഞു ചേച്ചി ഇറങ്ങി ആ ബിൽഡിങ്ങിലേക്ക് പോയി..

“മ്മ്..” ഒന്ന് മൂളി ഞാൻ അവിടെ തന്നെ ഇരുന്നു..

5 മിനുട്ട് കഴിഞ്ഞിട്ടും ചേച്ചിയെ കാണാതെ ആയപ്പോൾ ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി അവിടെയൊക്കെ നോക്കി.. പക്ഷെ അവിടെയെങ്ങും കണ്ടില്ല.. പിന്നെ ഞാൻ കാറിന്റെ സൈഡിൽ ചാരി നിന്ന് റോഡിലെ വണ്ടികൾ നോക്കി അങ്ങനെ നിന്നു.

“അപ്പൂ..”

നല്ല പരിചിതമായ ഒരു പരുക്കൻ ആൺ ശബ്ദം.. ഞാൻ ശബ്ദം കെട്ടിടത്തേക്ക് നോക്കി..

അച്ഛൻ..!

അച്ഛനെ കണ്ടപാടെ ഞാനൊന്നു ഞെട്ടി.. എന്തുകൊണ്ടാണ് എന്നെനിക്കറിയില്ല..

“എത്രയായി മോനെ ഒന്ന് കണ്ടിട്ട്.. മോന് സുഖമാണോ?..” അച്ഛൻ അതും ചോദിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..

പെട്ടന്ന് ഒഴിഞ്ഞുമാറുന്ന പോലെ ഞാൻ കുറച്ചു പുറകിലേക്ക് നീങ്ങി നിന്നു.. എനിക്കങ്ങനെ ചെയ്യാനാണ് അപ്പോൾ തോന്നിയത്..

അത് അച്ഛന് വിഷമമായി എന്ന് മുഖത്ത് നിന്ന് മനസിലാക്കാം..

“അച്ഛാ കണ്ടില്ലേ അപ്പൂനെ.. ഞാൻ പറഞ്ഞപ്പോ അച്ഛൻ വിശ്വസിച്ചില്ലല്ലോ..” ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

“നീ എന്താ അച്ഛനെ കണ്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നെ..” ചേച്ചി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ നിന്നു.. അച്ഛന്റെ മുഖത്ത് നോക്കാൻ എന്തോ മടിയുള്ളപോലെ..

“അപ്പൂ.. ടാ.. അച്ഛനോട് മോന് ദേഷ്യമാണോ..” അച്ഛൻ ചോദിച്ചു.. അച്ഛന്റെ ശബ്ദം ഇടറിയിരുന്നു..

അത് കേട്ടപ്പോൾ എനിക്ക് വിഷമമായി.. ഞാനാകെ സമ്മർദ്ധത്തിൽ ആയി.. അച്ഛനോട് മിണ്ടണോ.. ഞാൻ ഒന്നും മിണ്ടാതെ നിന്നാൽ അച്ഛന് അത് വിഷമമാവില്ലേ.. അല്ലെങ്കിൽ കുറച്ചു വിഷമിക്കട്ടെ.. അമ്മയെ ചതിച്ചിട്ടല്ലേ.. എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി..

“ചേച്ചി.. ഞാൻ പൊക്കോട്ടെ..” ഒടുവിൽ ചേച്ചിയുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്ന് ഞാൻ ചോദിച്ചു..

“എന്താ അപ്പൂ.. എന്തുപറ്റി.. നമ്മടെ അച്ഛനല്ലേ..” ചേച്ചി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല..

“എങ്കിൽ നമുക്ക് പോവാം.. നീ കാറിൽ കേറി ഇരുന്നോ..” അത്രയും പറഞ്ഞു ചേച്ചി ഡോർ തുറന്നുതന്നു.

ഞാൻ മടിച്ചുകൊണ്ട് കാറിലേക്ക് കേറിയിരുന്നു..

ചേച്ചി അച്ഛനെ കുറച്ചു അപ്പുറത്തേക്ക് വിളിച്ചു എന്തോ സംസാരിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു..

“വണ്ടി അച്ഛൻ എടുക്കുന്നോ..” ഒടുവിൽ ചേച്ചി മുന്നിലെ ഡോർ തുറക്കുന്നതിനിടെ ചോദിച്ചു..

“വേണ്ട, മോളെടുത്തോ.. അച്ഛൻ പുറകിൽ കേറിക്കോളാം..” അച്ഛൻ പറഞ്ഞു.

ഞാൻ കരുതിയത് അച്ഛൻ ഞങ്ങളുടെ കൂടെ വരില്ല എന്നായിരുന്നു.. എനിക്കിപ്പോൾ കാറിൽ നിന്ന് ഇറങ്ങിപ്പോവാൻ ആണ് തോന്നിയത്..

“പോവാം..” ചേച്ചി കയറി ഇരുന്നുകൊണ്ട് ചോദിച്ചു..

വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു.. യാത്രയ്ക്കിടയിൽ ഞാനൊന്നും മിണ്ടിയില്ല..

കുറച്ചു ദൂരം പിന്നിട്ടപ്പോൾ വണ്ടി പെട്ടന്ന് മെയിൻ റോഡിൽ നിന്ന് ഇടത് സൈഡിലേക്ക് വളച്ചു ഒരു പോക്കറ്റ് റോഡിലേക്ക് കയറി.. ഞാനപ്പോൾ ചേച്ചിയെ നോക്കി.. ചേച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.

കുറച്ചു മുന്നോട്ട് എത്തിയപ്പോൾ റോഡ് സൈഡിൽ ബോർഡിൽ ബീച്ച് എന്ന് എഴുതി വെച്ചത് കണ്ടു..

പണ്ട് ഒരുപാട് പ്രാവശ്യം ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഇവിടെ വന്നിരുന്നത് എനിക്ക് ഓർമവന്നു.. ഞാൻ മിററിലൂടെ അച്ഛനെ ഒന്ന് നോക്കി. അച്ഛൻ എന്നെ നോക്കി ഇരിക്കുകയാണ്.. അത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് നോട്ടം മാറ്റി പുറത്തേക്ക് നോക്കി ഇരുന്നു..

കുറച്ചു കൂടെ മുന്നോട്ട് എത്തി വണ്ടി ഒതുക്കി നിർത്തി..

“മ്മ്.. ഇറങ്ങിക്കേ..” ചേച്ചി എന്നെ നോക്കി പറഞ്ഞു..

ഞാൻ ഇറങ്ങാൻ മടി ഉള്ളത് പോലെ അവിടെ തന്നെ ഇരുന്നു..

“നിനക്ക് ചെറുപ്പത്തിൽ കടല് ഭയങ്കര ഇഷ്ടമായിരുന്നില്ലേ.. വന്നേ..” ഒടുവിൽ ചേച്ചി ഇറങ്ങി വന്നു എന്റെ സൈഡിലെ ഡോർ തുറന്നു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

“അപ്പൂ.. ദേ വന്നില്ലെങ്കിൽ ചേച്ചി പിണങ്ങും കേട്ടോ..” ഞാൻ അവിടെ തന്നെ ഇരുന്നപ്പോൾ പരിഭവം നടിച്ചു ചേച്ചി പറഞ്ഞു.. അത് കണ്ടപ്പോൾ പിന്നെ ഇരിക്കാൻ തോന്നിയില്ല.. ഞാൻ ചേച്ചിയുടെ കൂടെ പോയി..

അച്ഛൻ കാറിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത കടയിലേക്ക് പോവുന്നത് കണ്ടു.

ബീച്ചിൽ അതികം ആളുകളൊന്നും ഇല്ലായിരുന്നു..ഞാൻ അസ്തമയ സൂര്യനെ നോക്കി അവിടെ നിന്നു..

“നിനക്ക് ഇതുവരെ അച്ഛനോടുള്ള ദേഷ്യം മാറിയില്ലേ..” ചേച്ചി എന്റെ അടുത്ത് വന്നു നിന്നുകൊണ്ട് ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല..

“നമ്മുടെ അച്ഛൻ പാവല്ലേടാ.. അച്ഛന് നിന്നെ എത്ര ഇഷ്ടാണെന്ന് നിനക്ക് അറിയില്ലേ..” ചേച്ചി തുടർന്നു.

“മോളേ.. ദാ..” അപ്പോൾ അച്ഛൻ രണ്ട് കോൺ ഐസ്ക്രീം വാങ്ങി അങ്ങോട്ട്‌ വന്നു..

“മ്മ്..” ചേച്ചി ഒരെണ്ണം എന്റെ നേരെ നീട്ടി..

Leave a Reply

Your email address will not be published. Required fields are marked *