കാഴ്ച ആണ് എന്ന് നീയും ഇപ്പോൾ അറിഞ്ഞു
കഴിഞ്ഞു. ഇത് നിന്നെ അറിയിക്കാൻ മാത്രം
ആണ് ഇത്രയും നേരം നിന്റെ ജീവൻ ഞങ്ങൾ
നിനക്ക് തന്നിരുന്നത്. നിന്നെ കാതുകൊണ്ട്
കുറച്ചു ആൾക്കാർ അപ്പുറത്തും ഉണ്ട്. അവർക്ക്
നിന്നെ കൊടുക്കും മുൻപ് നീ ഒരാളെ കൂടി
പരിജയ പെടണം. ഗോകുൽ ഞങ്ങളെ പോലെ
തന്നെ നിന്റെ ആർത്ഥിക്ക് ഇരയായ ഒരു
കുടുംബത്തിലെ അവസാന കണ്ണി. സംസാര
ശേഷി ഇല്ലാത്തത് കൊണ്ട് അവനു പറയാൻ
ഉള്ളത് ഞാൻ തന്നെ പറയാം നിന്നോട്.
തൽക്കാലം നീ അവനെ ഒന്ന് കാണു.
അത്രയും പറഞ്ഞ ശേഷം അർജുൻ ഗോകുലിനെ
അങ്ങോട്ട് കൊണ്ടുവന്നു. അവൻ മാർക്കസിനെ
നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്ന്. പണ്ട്
തന്റെ കുടുംബത്തിന് നേരെ കഴുകൻ
കണ്ണുകളാൽ നോക്കിയ മർകസ് എല്ലാം
നഷ്ടപ്പെട്ട ഇരിക്കുന്നത് കണ്ട് അവൻ സന്തോഷിച്ചു.
അർജുൻ : നിനക്ക് ഇവനെ അറിയോ മാർക്കസ്.
എങ്ങനെ അറിയാൻ അല്ലെ? ഇവൻ ഗോകുൽ
നിന്റെ ചെയ്തികളാൽ കുടുംബവും സംസാര
ശേഷിയും നഷ്ടപ്പെട്ട ഒരാൾ. ഞങ്ങളൊക്കെ
മൂന്നാമൻ. പിന്നെ നിന്നെയൊക്കെ കുടുക്കാൻ
ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടതും ഇവൻ തന്നെ.
നിനക്കുള്ള ഏറ്റവും നല്ല ശിക്ഷയും ഇവൻ ആണ്
വിധിച്ചിരിക്കുന്നത്. അല്ല ഇനി ഇപ്പോൾ നിന്നെ
എന്തിനാ ഞങ്ങൾ വെച്ചേക്കുന്നത് നമുക്ക്
ബാക്കി കൂടി അങ്ങ് തീർത്തേക്കാം എന്താ?
എല്ലാം നഷ്ടപ്പെട്ട വേദനയിലും അർജുന്റെ
വാക്കുകൾ മാർക്കസിനെ ഭയപ്പെടുത്തി. തന്റെ
ജീവന് വേണ്ടി യാജിക്കാൻ പോലും ആവാതെ
അയാൾ അവിടെ ഇരുന്നു. അർജുൻ
മറ്റുള്ളവരോട് മാർക്കസിനെ
കാത്തിരിക്കുന്നവരെ അങ്ങോട്ട് കൊണ്ടുവരാൻ
പറഞ്ഞു. തന്റെ ചെയ്തികൾ കൊണ്ട് എല്ലാം
നഷ്ടമായ ആരെയൊക്കെയോ പ്രതീക്ഷിച്ച
മാർക്കസ് അക്ഷരാർത്ഥത്തിൽ ഞെട്ടി. അവൻ
ജീവ ഭയത്താൽ ആ കസേരയിൽ അങ്ങോട്ടും
ഇങ്ങോട്ടും തിരിയാൻ തുടങ്ങി.
ഒരു വലിയ ഗ്ലാസ് ടാങ്കിൽ നിറച്ചു പിരാനാ
മാത്സ്യങ്ങളും നിറച്ച സ്‌ട്രെക്ചർ പോലെ ഉള്ള
ഒന്ന് തള്ളി കൊണ്ടുവരുന്ന കിച്ചുവിനെയും
ഗോകുലിനെയും അയാൾ ഭയത്താൽ നോക്കി.
ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് നിന്ന അർജുൻ
മാർക്കസിനോട് പറഞ്ഞു തുടങ്ങി.
അർജുൻ : മാർക്കസ് നിന്നെ വേദനയുടെ അങ്ങേ
അറ്റം കാണിച്ചേ കൊല്ലാവു എന്ന് ഞങ്ങൾക്ക്
നിർബന്ധം ഉണ്ടായിരുന്നു. ഗോകുൽ ആണ് ഇത്
suggest ചെയ്തത്. സൊ lets എൻജോയ്…
അത് പറഞ്ഞുകൊണ്ട് അർജുൻ മാർക്കസിൻറെ
വായിൽ ഒട്ടിച്ചിരുന്നുന്ന ടേപ്പ് പൊളിച്ചു മാറ്റി
അയാൾ ജീവന് വേണ്ടി യാജിക്കാൻ തുടങ്ങി
മാർക്കസ് : പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.
നിങ്ങളോട് ഞാൻ ചെയ്തത് ഒക്കെ തെറ്റാണ്
പ്ളീസ്ഞ്ചൻ വേണേൽ കാലു പിടിക്കാം എന്നെ
ഒന്നും ചെയ്യരുത് പ്ലീസ്
അയാൾ അവർ മൂന്നു പേരെയും മാറി മാറി
നോക്കി കെഞ്ചാൻ തുടങ്ങി അവർ അത് കണ്ട്
ആസ്വദിച്ചത് അല്ലാതെ വേറെ ഒന്നും ചെയ്തില്ല.
കുറച്ചു സമയത്തിന് ശേഷം അർജുൻ പറഞ്ഞു തുടങ്ങി….
അർജുൻ : മാർക്കസ് നീ കാലൊന്നും പിടിക്കേണ്ട
ഞാൻ പിടിക്കാൻ പോകുവാ നിന്റെ കാൽ. പിന്നെ all the best.
അത്രയും പറഞ്ഞുകൊണ്ട് അർജുൻ
മാർക്കസിന്റെ കാലിൽ പിടിച്ചു ശേഷം
അയാളുടെ കാലിന്റെ തള്ള വിരലിൽ ഒരു ചെറിയ മുറിവുണ്ടാക്കി.
കിച്ചു : അപ്പോൾ മാർക്കസ് ഈ ജന്മത്തിൽ
നിന്റെ ആയുസ്സ് കഴിയുന്നു അർജുൻ പറഞ്ഞ
പോലെ തന്നെ ഗുഡ് ബൈ. ആൻഡ് all the best 😌😡
അത്രയും പറഞ്ഞ ശേഷം അവർ മൂന്നുപേരും
കൂടി അയാളെ കസേരയോട് കൂടെ തന്നെ
എടുത്ത് ആ ടാങ്കിലേക്ക് ഇരുത്തി. കഴുത്തോളം
മാത്രം വെള്ളം ഉള്ള ടാങ്കിൽ ഇരുത്തിയപ്പോഴും
