ആരോഹി

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.
ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.
ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.
കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.
ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.
ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

അവളെ കുറച്ച് നേരം കൂടി ചിന്തകളുടെ ലോകത്ത് വിടാമെന്ന് വിചാരിച്ച ആയുഷ് ചുറ്റുമൊന്ന് ശ്രദ്ധ തിരിച്ചു. അവന്റെ മുഖത്ത് ചെറുതായൊന്നു പുഞ്ചിരിപടർന്നു. തന്റെ വശത്ത് കാമുകിയുമായി വന്നിരിക്കുന്ന ചെറുപ്പക്കാരൻ മുതൽ ആ ഷോപ്പിൽ ഉണ്ടായിരുന്നു ഭൂരിഭാഗം ചെറുപ്പക്കാരും ആരോഹിയെ അവൾ അറിയാതെ നോക്കുന്നുണ്ട്.
അവരെ കുറ്റം പറയാൻ പറ്റില്ല. എങ്ങനെ നോക്കാതിരിക്കും. ഞാൻ നേരിട്ടു കണ്ടിട്ടുള്ളതിൽ ഏറ്റവും സൗന്ദര്യവതിയായ പെൺകുട്ടി ആരോഹി ആയിരുന്നു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോൾ ആ മുഖത്ത് ഉണ്ടാകുന്ന ഒരു തിളക്കം ഉണ്ട്. അത് മാത്രം മതി മറ്റെല്ലാം മറന്ന് നോക്കി നിന്നു പോകാൻ. എനിക്കേറ്റവും ഇഷ്ട്ടം അവൾ ചിരിക്കുമ്പോൾ അരുണാഭമായ ആ കവിളിൽ തെളിഞ്ഞു വരുന്ന നുണക്കുഴികളാണ്. ആ നുണക്കുഴികളിൽ കെട്ടിപിടിച്ച് ഒരു ഉമ്മ വയ്ക്കുവാൻ തോന്നിപ്പോകും.
സൗഹൃദം ഒരു ലഹരിയാണ് എനിക്കെന്ന് പറഞ്ഞു നടന്നിരുന്ന എനിക്ക് അവസാനമായി ലഭിച്ച ലഹരിയുടെ ഉന്മാദ അവസ്ഥയാണ് ആരോഹി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എന്റെ രഹസ്യങ്ങളുടെ കാവൽക്കാരി. ആരോഹിക്ക് ശേഷം മറ്റൊരു സുഹൃത്തും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ടില്ല.. അല്ലെങ്കിൽ മറ്റൊരാളെയും ഒരു പരുതിയിൽ കൂടുതൽ എന്നോട് അടുക്കാൻ അവൾ സമ്മതിച്ചിട്ടില്ല എന്ന് വേണം പറയാൻ.
രണ്ടു വർഷം മുൻപാണ് ഞങ്ങൾ പരിചയപ്പെടുന്നത്. എന്നെക്കാളും ഒരു വയസ്സിന്റെ ഇളപ്പമേ അവൾക്കുള്ളു.. ഇപ്പോൾ ഇരുപത്തിആറ് വയസ്. എന്റെ അത്രതന്നെ പൊക്കമാണ് അവൾക്കുള്ളത്. ഗോതമ്പിന്റെ നിറമെന്നൊക്കെ പറയുന്നപോലെ വെളുപ്പിനോടൊപ്പം ഒരു സ്വർണം കലർന്ന നിറമായിരുന്നു അവൾക്ക്. മാൻമിഴി കണ്ണുകളെന്നൊക്കെ കവികൾ എഴുതിയിരിക്കുന്നത് വായിച്ചിട്ടുണ്ടെങ്കിലും കവി ഭാവനയിൽ വിടർന്ന അത്തരമൊരു കണ്ണ് നേരിട്ടു കാണുന്നത് ആരോഹിയിൽ ആയിരുന്നു. തോളിനു കുറച്ചു താഴേക്ക് എത്തുന്ന നീളമേ അവളുടെ മുടിക്ക് ഉള്ളായിരുന്നു.. പക്ഷെ നല്ല തിങ്ങി നിറഞ്ഞവ ആയിരുന്നു ആ മുടികൾ. അവളതു സ്റ്റെപ് കട്ട് ചെയ്താണ് ഇട്ടിരിക്കുന്നത്. അവൾ നടക്കുന്നത് അനുസരിച്ച് ആ മുടി പൊങ്ങുകയും താഴുകയും ചെയ്യും. ഒരു പ്രത്യേക ഭംഗി ആണ് അത് കാണുവാൻ. ഒരു മോഡലിനെ അനുകരിക്കുന്ന ശരീര പ്രകൃതി ആണ് അവൾക്ക്. മുഴച്ച് നിൽക്കുന്ന മാറിടം അവിടെ നിന്നും ഒതുങ്ങിയ അരക്കെട്ട് തൊട്ടു താഴെയായി കുറച്ച് പിന്നിലേക്ക് തള്ളിനിൽക്കുന്ന മാംസഗോളങ്ങൾ.
കുറച്ച് മോഡേൺ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ അവൾക്ക് ഇഷ്ട്ടമായിരുന്നു. ഇന്നിപ്പോൾ ഇട്ടിരിക്കുന്നത് ഒരു ബ്ലാക്ക് ജീൻസും ചുവപ്പിൽ കറുത്ത കോളങ്ങൾ ഉള്ള ഷർട്ടും ആണ്. അവളുടെ മാറിടം അതിൽ മുഴച്ച് നിൽപ്പുണ്ട്.
“ആരോഹി..”
മറ്റെന്തിലോ ശ്രദ്ധിച്ചിരുന്ന അവളുടെ നോട്ടം ഒരു ഞെട്ടലോടെ എന്നിലേക്ക് പതിഞ്ഞു.

“എന്താടോ ഇത്ര വലിയ ആലോചന..വന്നപ്പോൾ മുതൽ ഒരു മിണ്ടാട്ടം ഇല്ലല്ലോ.”
അവൾ കൈയിലിരുന്ന കോഫി ടേബിളിൽ വച്ചു. എന്നിട്ട് എന്നെ തന്നെ ഒന്ന് നോക്കി.
“ഇന്നലെ വീട്ടിൽ പോയി വന്നതിനു ശേഷം ആണല്ലോ നീ എങ്ങനെ.. വീട്ടിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?”
അവളുടെ പതിഞ്ഞ സ്വരം എന്റെ കാതിൽ പതിച്ചു.
“ഇന്നലെ എന്റെ പെണ്ണ് കാണൽ ആയിരുന്നു.”
എന്റെ ഉള്ളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടാകാതിരുന്നില്ല. ശബ്ദത്തിൽ ഇടറൽ ഉണ്ടാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളോട് ചോദിച്ചു.
“എന്നിട്ട് വീട്ടിൽ പോകുമ്പോൾ ഇങ്ങനെ ഒരു സംഭവം ഉള്ളതായി എന്നോട് നീ പറഞ്ഞില്ലല്ലോ.”
“വീട്ടിൽ എത്തിയപ്പോഴാടാ ഞാനും അറിയുന്നത് തന്നെ.”
“എന്നിട്ട് ചെറുക്കനെ നിനക്ക് ഇഷ്ടപ്പെട്ടോ?”
അത് ചോദിക്കുമ്പോഴും അവൾക്ക് ഇഷ്ട്ടപെട്ടു കാണില്ല എന്ന മറുപടി ലഭിക്കും എന്നൊരു പ്രത്യാശ എന്റെ മനസ്സിലുണ്ടായിരുന്നു. ചെറുക്കന് ആരോഹിയെ ഇഷ്ട്ടപെടാതിരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ലായിരുന്നു. ആര് കണ്ടാലും ഒറ്റ നോട്ടത്തിൽ ഇഷ്ട്ടപെട്ടുപോകും അവളെ.
“എനിക്കങ്ങനെ പ്രതേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ തോന്നിയില്ല. കാണാൻ കൊള്ളാം, ആസ്‌ട്രേലിയയിൽ നല്ല ഹൈ സാലറിയുള്ള ജോലി. പപ്പക്കും മമ്മിക്കും ആ ബന്ധത്തിൽ നല്ല താല്പര്യം ഉണ്ട്. അവരുടെ ഇഷ്ട്ടം എന്താന്ന് വച്ചാൽ ചെയ്തുകൊള്ളാൻ ഞാൻ പറഞ്ഞു.”
അത് കേട്ടപ്പോൾ മുഖത്ത് ഒരു പുഞ്ചിരി പടർത്തുവാൻ ഞാൻ ശ്രമിച്ചു. പക്ഷെ മനസിനുള്ളിൽ പ്രത്യാശയുടെ അവസാന കിരണങ്ങളും അസ്തമിച്ചിരിക്കുന്നത് പോലെ.
കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്റെ മനസ് എന്നോട് തന്നെ ഒരു ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു… ഡാ നിനക്കവളോട് സൗഹൃദത്തേക്കാളുപരി പ്രണയം കലർന്ന ഒരു സൗഹൃദം അല്ലെ ഉള്ളതെന്ന്.
ആരോഹി കല്യാണത്തെ കുറിച്ച് പറഞ്ഞ ഈ ഒരു നിമിഷം എനിക്ക് മനസിലായി എനിക്കവളോട് സൗഹൃദത്തേക്കാളുപരി പ്രണയം ആയിരുന്നു ഉണ്ടായിരുന്നതെന്ന്.
നീറുന്ന മനസോടെ ഞാൻ ചോദിച്ചു.
“കല്യാണം ഉണ്ടെങ്കിൽ ഉടനെ തന്നെ കാണുമോ?”
“അവർക്ക് മൂന്നു മാസത്തിനുള്ളിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം.”
അവളുടെ വാക്കുകളിൽ ഒരു താല്പര്യമില്ലായിമ ഉണ്ടോ? എന്തോ ഒരു നിസ്സംഗത അവളുടെ സ്വരത്തിൽ.
ഒരു ചെറു ചിരി നിറഞ്ഞ മുഖത്തോടെ ഞാൻ ചോദിച്ചു.
“കല്യാണം കഴിഞ്ഞാൽ നീയും ഓസ്‌ട്രേലിയയിലേക്ക് പറക്കുമായിരിക്കും അല്ലെ?”
“അഹ്.. റിസൈന്‍ തീയതി ഉടനെ ഓഫീസിൽ എഴുതികൊടുക്കേണ്ടി വരും.”
ആ ഒരു വാക്കുകളിൽ നിന്നും ഞാൻ ഉറപ്പിച്ചു. അവളുടെ വീട്ടുകാർ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
പിന്നീട് എനിക്കൊന്നും ചോദിക്കുവാൻ കഴിഞ്ഞില്ല. ഞാൻ നിശബ്തനായി പുറത്തേക്ക് നോക്കി ഇരുന്നു. ചിന്തകൾക്ക് തീ പിടിച്ചു. അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറയണമോ? വേണ്ടയോ? പറഞ്ഞാൽ ഇത്രയും നാൾ സൗഹൃദം നടിച്ചു വഞ്ചിച്ച ഒരുത്തനായി തന്നെ അവൾ കാണില്ലേ.
മനസ്സിൽ മൊത്തം ചോദ്യങ്ങൾ മാത്രം നിറഞ്ഞു. ഒന്നിനും ഉത്തരം ലഭിച്ചില്ല. പെട്ടെന്ന് അവൾ എന്തോ പറഞ്ഞത് പോലെ എനിക്ക് തോന്നി.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്താ?”
“നമുക്ക് പോയാലോ? നീയെന്നെ ഫ്ലാറ്റിലേക്ക് ഒന്ന് ആക്കി തരുമോ?”
ഞാൻ ഒന്ന് മൂളി. അവൾ പഴ്സ് തുറന്ന് പൈസ ബില്ലിനൊപ്പം വച്ച ശേഷം പുറത്തേക്ക് നടന്നു. കൂടെ ഞാനും.
എന്റെ മനസ് ഒരു വികാരം ഇല്ലാത്തവനെ പോലെ ആയി കഴിഞ്ഞിരുന്നു. ചെയ്യുന്നത് മൊത്തം യന്ത്രികമായിട്ടാണ്.
ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എന്റെ പിന്നിൽ കയറി ഇരുവശത്തും കാലുമിട്ടിരുന്നു.
ഓഫീസിൽ വർക്ക് ചെയ്യുന്ന മറ്റൊരാൾക്കൊപ്പവും അവൾ ബൈക്കിൽ യാത്ര ചെയ്തിട്ടില്ല. ആരോടും അധികം അടുപ്പം കാണിക്കാതിരുന്ന അവൾ എന്നോടൊപ്പം ബൈക്കിൽ പോകുന്നത് കാണുമ്പോൾ ഓഫീസിലുള്ള ചിലർക്കൊക്കെ ആദ്യം അത്ഭുതമായിരുന്നു. മറ്റു ചിലർക്ക് അസൂയയും.
ഞാൻ ബൈക്ക് ഓടിച്ച് തുടങ്ങിയപ്പോൾ ആരോഹി എന്റെ ചുമലിൽ മുഖം ചേർത്ത് ചേർന്നിരുന്നു. ആരോഹിയുടെ ശരീരത്തിന്റെ ഇളം ചൂടും അവളുടെ ചൂട് നിശ്വാസവും എനിക്ക് അറിയാൻ കഴിയുന്നുണ്ട്. പക്ഷെ ഒരിക്കൽ പോലും അവളിൽ നിന്നും ഉണ്ടായിട്ടുള്ള ശരീര സ്പര്ശങ്ങള് ഞാൻ രതിചിന്തകളോടെ ആസ്വദിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഓരോ വണ്ടികളെയും പിന്നിലാക്കി ബൈക്ക് മുന്നോട്ട് പായുന്നതിനിടയിൽ എന്റെ ചിന്തകളും പിന്നിലേക്ക് പറന്നു.
.
.
ഓഫീസിൽ മാനേജരെ കണ്ട് ജോലിക്ക് ജോയിൻ ചെയ്ത ശേഷം പിന്നെ പരിചയപ്പെടുന്നത് ടീം ലീഡർ രാജേഷേട്ടനെ ആണ്. നാൽപ്പതിനോടടുത്ത പ്രായം ഉള്ള ഒരു ഒരാൾ. സൗമ്യമായ പെരുമാറ്റം. ജോലിയെക്കുറിച്ചുള്ള ഏകദേശ രൂപം പുള്ളിക്കാരൻ പറഞ്ഞു തന്നു. ഫീൽഡ് വർക്കിനെക്കാളും ഓഫീസിൽ വർക്ക് തന്നെയാണ് കൂടുതലും ഉണ്ടാവുകയെന്ന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *