ഉത്തരാസ്വയംവരം – 3 3

മേശപ്പുറത്തിരുന്ന് ഫോൺ റിങ് ചെയ്യന്നത് കേട്ട് അടുത്തേക് ചെന്നു..
ആരാ ഹരിയേട്ടാ……
ചോദ്യം കേട്ട് സ്‌ക്രീനിൽ നോക്കിയപ്പോ
അമ്മ…
അമ്മയ..
ഞാൻ പറഞ്ഞത് കേട്ട് അവൾ തലയാട്ടി…..

“ഹലോ… അമ്മേ…”
“മോനെ ഗോപാലൻ ചേട്ടനും രാധയും നാട്ടിൽ വന്നിട്ടുണ്ട്…..”
(നന്ദുവിന്റെ അച്ഛനും അമ്മയും ആണ്. അമേരിക്കയിൽ ആരുന്നു അവർ. നന്ദനയുടെ അനിയൻ ആനന്ദ് അമേരിക്കയിൽ സെറ്റിൽ ആയി. അങ്ങനെ ആച്ഛനെയും അമ്മയെയും അവൻ കൊണ്ടുപോയതാണ്. പെട്ടന്ന് എന്റെ മനസ്സിൽ ഓടിയെത്തി… എന്നേ ഭയങ്കര ഇഷ്ടമാരുന്നു അവര്ക്.. എന്റെ തകർച്ച അവരെയും ഒരുപാട് സങ്കടപെടുത്തിയിരുന്നു. കല്യാണ സമയത്ത് അവര്ക് വരാൻ പറ്റിയില്ല. ഒന്ന് പോയി കാണണം എന്നെനിക് തോന്നി )

ആ…. അമ്മേ. നാളെ വരണോ. അവരെന്നാ പോവുന്നെ?…….
ഞാൻ തിരക്കി.
അവർ 2 ആഴ്ച്ച ഉണ്ടെന്ന പറഞ്ഞത്.. അനന്ദിന് നല്ലൊരു ആലോചന വന്നിട്ടുണ്ട്. പെണ്ണ് നാട്ടിലാ…….. അതിനെ കാണാൻ വേണ്ടി വന്നത….
അമ്മ പറയുന്നത് കേട്ട്. എന്റെ മനസൊന്ന് വിടർന്നു.
കൊച്ചുചെറക്കാന്റെ….. കല്യാണം അടിപൊളി….
നാളെ ഞങ്ങള് വരാം…
അങ്ങനെ കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞു ഫോൺ കട്ട് ചെയ്തു…
ഉത്തര ബെഡ് ഒക്കെ വിരിച് റെഡി ആക്കി….
അമ്മ എന്ത് പറഞ്ഞു ഹരിയേട്ടാ…
ആരുടേയ കല്യാണം?
ഇത്തര ചോദിച്ചു.

അമ്മ പറഞ്ഞ കാര്യങ്ങൾ ഞാൻ ഉത്തരയോട് പറഞ്ഞു.

“അപ്പോ അവര് നമ്മുടെ കല്യാണ ടൈം നാട്ടിൽ ഇല്ലാരുന്നോ?”
സംശയരൂപേണ അവൾ തിരിക്കി
“ഇല്ല.”
“ഏതായാലും നാളെ രാവിലെ പോകാം. അവിടെ ചെന്നിട് അവരെയൊക്കെ കാണാമല്ലോ…
ഉത്തര സന്തോഷത്തോടെ പറഞ്ഞു…
മഴ വീണ്ടും തുടങ്ങി…..ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് നോക്കി……. അവൾ തിരിഞ്ഞു നോക്കുന്നതിനു മുമ്പേ ഞാൻ അവളെ വട്ടം പിടിച്ചിരുന്നു….

ഹരിയേട്ടാ വേണ്ട…
അവൾ കുസൃതിയോടെ പറഞ്ഞു കുതറി. എന്റെ പിടിവിട്ടു..
അയ്യടാ…. പറ്റുമെങ്കിൽ എന്നെ പിടിക്ക്
പെട്ടന്ന് അവൾ ഡോർ തുറന്നു താഴേക്കു ഓടി……
എന്നെ കളിയാക്കി ചിരിച്ചുകൊണ്ടുള്ള ആ ഓട്ടം ഞാൻ ഒരു പുഞ്ചിരിയോടെ നോക്കി നിക്കുകയായിരുന്നു…
മഴ കാരണം അങ്ങനെ ആ ദിവസം ഉത്തരയോട് കൂടുതൽ അടുക്കാൻ പറ്റി.. നല്ല ഹ്യൂമർസെൻസ് ഉണ്ട് അവൾക്. എന്റെ ഡയലോഗൊന്നും ഏൽക്കുന്നില്ല..

അത്താഴം കഴിക്കുന്നതിനിടയിൽ ഞാൻ അച്ഛനോട്‌ പറഞ്ഞിരുന്നു…. നാളെ പോകുന്ന കാര്യം…
നാളെ പോകുന്നത് കാരണം. ഞാനും ഉത്തരയും. നല്ലതുപോലെ ഒന്ന് കൂടി……
തളർന്നുപോയി.. ഞങ്ങൾ…
പൂർണ നഗ്നരായി ഒരു ശരീരമായി. എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നവൾ ചോദിച്ചു.

അവര് എന്നെ എങ്ങനെ accept ചെയ്യും ഹരിയേട്ടാ… അവരുടെ മകളുടെ സ്ഥാനത് മറ്റൊരു പെൺകുട്ടിയെ കാണുമ്പോ….

ഇതല്ലേ പൊന്നെ ലൈഫ്… അത് … ആരും വിചാരിക്കുന്നതാരിക്കില്ല നടക്കുന്നത്…അത് മനസിലാക്കി മുന്നോട്ടു പോണം. അതാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്….
ഒരു ത്വാത്വികൻ എന്നോണം ഞാൻ പറഞ്ഞു…
പിറ്റേന്ന് നേരത്തെ തന്നെ ഞങ്ങൾ എണീറ്റു.. റെഡിയായി. എല്ലാരോടും യാത്ര പറഞ്ഞിറങ്ങി… ഉത്തരയോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ തെല്ലൊരു ശങ്ക ഇല്ലാതില്ല….
ഞങ്ങൾ നേരിട്ട് പോയത് എന്റെ തറവാട്ടിലേക്കണ്….

ഉമ്മറത്തു ചാരുകസേരയിൽ. പ്രൗടിയോടെ ഇരിക്കുന്ന മുത്തശ്ശി വണ്ടി കയറി വരുന്നത് നോക്കുന്നു….

ഉത്തര കാറിൽ നിന്നിറങ്ങി…
“മുത്തശ്ശി ”
ഓടിച്ചെന്നു കെട്ടിപിടിച്ചു… ഇവര് തമ്മിൽ എപ്പഴും ഇങ്ങനാണ്. ഒരു പ്രത്യേക ബോണ്ട്‌ ആണ്…ഞാൻ ചിന്തിച്ചു.
ഉത്തര മുത്തശ്ശിയോട് ഒരു കുട്ടിയോട് പെരുമാറുന്നത് പോലെ പെരുമാറി…
എന്നുകത് കണ്ടപ്പോ സന്തോഷം തോന്നി…

” എന്താ ഈ വഴിക്കൊക്കെ….?”
സ്മിതയാന്റി. ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് ചോദിച്ചു
“അതെന്താ ആന്റി അങ്ങനെ ചോദിച്ചേ ഞാൻ ഇവിടുത്തെ അല്ലെ…. ”
ശിവേട്ടൻ എപ്പഴും പറയും നീ ഇവിടൊക്കെ മറന്നൂന്ന്…. നിൻറെ കൊച്ചച്ചനും അമ്മച്ചിയും എല്ലാം ഇല്ലേ ഇവിടെ ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണ്ടേ?? സ്മിതയാന്റി പരിഭവം പറഞ്ഞു…. ശിവൻ കൊച്ചചാനും ആന്റിക്കും എല്ലാം എന്നോട് നല്ല കാര്യം ആരുന്നു… ആന്റിയുടെ പരിഭവം കേട്ട ഉത്തര പറഞ്ഞു…
“ഇനി ഏട്ടൻ എപ്പഴും ഇവിടൊക്കെ കാണും ആന്റി….. ഞാൻ വാക്ക് തരുവാ….”
പോരെ…..
കൊച്ചച്ചൻ എന്തിയെ???
ഞാൻ തിരക്കി….
അവൻ മൂന്നാറ് പോയി. എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞ്..
മുത്തശ്ശിയാണ് എനിക്ക് മറുപടി നൽകിയത്…

വന്നകാലിൽ നിൽക്കാതെ പോയ്‌ ഡ്രസ്സ്‌ ഒക്കെ മാറ്.. എന്നിട്ട് അപ്പുറത്തോട്ട് ചെല്ല്….
രാധേച്ചി നിന്നെ തിരക്കിയാരുന്നു. നിന്റമ്മ വിളിച്ചു പറഞ്ഞില്ലേ.?
മ്മ്… സ്മിതയാന്റി പറഞ്ഞത് കെട്ട് ഞാൻ തലയാട്ടി മൂളി……

ഞങ്ങൾ സ്മിതയാന്റിക് ഒപ്പം അകത്തേക്കു ചെന്നു.

എന്റെ പഴയ റൂം ചൂണ്ടികാട്ടി സ്മിതയാന്റി പറഞ്ഞു ..
എല്ലാം പഴേത് പോലെ തന്നെ ഉണ്ട്. എല്ലാ മാസവും ഈ റൂം ക്ലീൻ ചെയ്യും…..
അകത്തേതിയ എനിക്ക് മനസിലായി.. ആന്റി പറഞ്ഞത് ശരിയാണെന്ന്….
ഉത്തരക് ആകാംഷയാരുന്നു അ റൂമിൽ എന്തൊക്കെ ഉണ്ടെന്നറിയാൻ…. ആ റൂമിൽ ഉത്തരയ്ക് കാണാൻ ഉണ്ടായിരുന്നത്…
നിറയെ ചിത്രങ്ങൾ ആയിരുന്നു
മലനിരകലും നെൽ കതീർ പൂത്തു നിൽക്കുന്ന പാടവും ദീപങ്ങൾ കൊണ്ട് അലങ്കരിച്ച അമ്പലവും…
ആൽത്തറയ്ക് ചുറ്റും ഇരിന്ന് കുശലം പറയുന്ന ആളുകളും … ഒക്കെ നിറഞ്ഞ് നിലക്കുന്ന
ചിത്രങ്ങൾ ആരുന്നു….ആ റൂം മുഴുവൻ…
ഇതൊക്കെ ആരാ വരച്ചത്..
“നന്ദു….. ”
കലങ്ങിയ കണ്ണുകളോടെ ഞാൻ പറഞ്ഞു. ഞാൻ തല താഴ്ത്തി… ഉത്തര എന്റെ അടുതേക് വന്നു..
“എന്താ ഹരിയേട്ടാ ഇത്….”
എന്റെ കവിളിൽ തലോടി അവൾ പറഞ്ഞു…
ഞാൻ ഇറ്റ് വീഴാൻ തുടങ്ങുന്ന കണ്ണുനീർ തുടച്ചു പറഞ്ഞ്…
“സോറി..”
ഒരു ധീർഘശ്വാസം വിട്ടു.
ഹോ……
ഈ ചിത്രം മുഴുവനും
ഞങ്ങൾ പോയിരുന്നിട്ടുള്ള സ്ഥലങ്ങൾ ആണ്.. ഈ നാട് തന്നെയാണ് ഇതു മുഴുവൻ…
ആ ചിത്രങ്ങൾ കണ്ണോടിച്ചു ഞാൻ പറഞ്ഞു..
അതിന്റെ ഇടയിൽ ഒരു ഫോട്ടോയിൽ എന്റെ കണ്ണുടക്കി… ഞാൻ ആ ഫോട്ടോ കയ്യിൽ എടുത്തു ഉത്തരയ്ക് നേരെ നീട്ടി.. ഇതാണ് നന്ദു…..
ഉത്തരയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു….
“എന്ത്‌ സുന്ദരിയാരുന്നു. നന്ദു…”
കറക്റ്റ് തമഴിലെ ഹൻസികയേ പോലെ..
“അവൾ പറഞ്ഞു…”

” ഉത്തരേ ഡ്രസ്സ്‌ മാറുന്നെങ്കിൽ മാറ് രാധമ്മേടെ അടുത്ത് പോയിട്ട് വരാം…. ”

ആ വിഷയം അങ്ങു മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞതാണ്…
ഞാൻ ഇനി മാറുന്നില്ല… എന്നെ ആദ്യമായി കാണുന്നതല്ലേ നല്ലത് ഡ്രെസ്സിൽ ഇരിക്കട്ടെ…
അവളുടെ മറുപടി കേട്ട് ഞാൻ മൂളി
മ്മ്മ്..
എന്നാ ഞാനും മാറുന്നില്ല….
ഞാൻ കണ്ണിറുക്കി പറഞ്ഞു..
“എന്നാ പോവം..”
അവൾ ചോദിച്ചു..
മറുപടി പറയാതെ തന്നെ ഞാൻ പുറത്തിറങ്ങി. കൂടെ ഉത്തരയും….

Leave a Reply

Your email address will not be published. Required fields are marked *