എന്ന് നിന്റെ ശ്രീക്കുട്ടി

പിന്നൊരു കാര്യം പറയാൻ മറന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങളുടെ പ്രേമം വീട്ടിൽ പൊക്കിയിരുന്നു… മാത്രമല്ല എന്റെ വല്യച്ഛന്റെ മക്കളും ചെറിയച്ഛനും കൂടെ അവനെ ഒരുപാട് തല്ലിയിരുന്നു…

അങ്ങനെ അച്ഛൻ പറഞ്ഞു നീ ഇപ്പോഴും അവനേം മനസ്സിൽ കൊണ്ടു നടക്കുവാണോ ഒരിക്കലും നിങ്ങളുടെ വിവാഹം നടക്കില്ല. അത് അവനെ കൊന്നിട്ടാണേലും ശരി… എന്നിട്ടെന്നെ ഒരുപാട് അടിച്ചു. ഞാൻ അച്ഛനോട് പറഞ്ഞു നിങ്ങളെന്നെ തല്ലിയാലും കൊന്നാലും വേണ്ടില്ല എനിക്കൊരു ജീവിതമുണ്ടെൽ അത് അജുവിനോടൊപ്പമാണെന്ന്… ഈ വിഷയങ്ങളെല്ലാം ഞാൻ അജുവിനോട് പറഞ്ഞു. എന്നാൽ അവൻ പറഞ്ഞു ഞാൻ എത്രയും പെട്ടെന്ന് വരാമെന്നു….

അങ്ങനെ അവനു ലീവ് പാസ്സ് ആയി എയർ പോർട്ടിലേക്കു വരുന്ന വഴി അവന്റെ കാർ skidd ആയി മറിഞ്ഞു… എന്നാൽ ഞാൻ ഈ വിവരമെല്ലാം അറിയുന്നത് ആറു മാസങ്ങൾക്കു ശേഷമാണ്.. അവന്റെ ബ്രദർ വഴി. അത് കേട്ടതും ഞാൻ വല്ലാണ്ടായി. കാരണം അന്ന് അവസാനം വിളിച്ചപ്പോളെന്നോട് ഞാൻ ഇതാ എയർപോർട്ടിലേക്കു പോയികിണ്ടിരിക്കാണെന്ന് പറഞ്ഞ ആളുടെ വേറെ ഒരു വിവരവും പിന്നീട്ണ്ടായില്ല..

എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി കഴിഞ്ഞു ഞാൻ… എന്നാൽ അവൻ ഇപ്പോഴും ബെഡിൽ തന്നെയാണ്.. അവന്റെ അനുജനെ ഇവിടെ നാട്ടിൽ തന്നെയുള്ള അവന്റെ ഉപ്പാന്റെ അനുജന്റെ വീട്ടിൽ നിർത്തി ഉപ്പയും ഉമ്മയും ദുബൈക്ക് പറന്നു…. എല്ലാം അവന്റെ ബോസ്സ് യൂസുഫ് അലി sir ന്റെ നല്ല മനസുകൊണ്ട് …

അവന്റെ എല്ലാ കാര്യങ്ങളും ഹോസ്പിറ്റൽ ചെലവ് എല്ലാം കമ്പനി വഹിച്ചുകൊള്ളാമെന്നു sir ഉറപ്പു നൽകി. എന്താവശ്യമുണ്ടേലും എന്റെ PA യുമായി ബന്ധപെട്ടാൽ മതിയെന്നും അവന്റെ ഉപ്പാക്കും ഉമ്മാക്കും ഉറപ്പു നൽകി…

എന്നാൽ ഇതിനിടക്ക്‌ എന്റെ ഇപ്പോഴത്തെ ഭർത്താവ് ആയ പാരമ്പര്യ തറവാട്ടുകാരായ വടക്കേ വല്യ മംഗലത്തെ അവസാന സന്തതിയും കേരളത്തിലാകെ എയോളം വലിയ ജ്വല്ലറികളും ബൂസ്വത്തുക്കളും മറ്റുപല പല ബിസ്സിനസ്സുകളുമുള്ള നാല്പത്തിനോടടുത്തു പ്രായം വരുന്ന ദിനേശൻ എന്ന ആളുടെ കല്യാണ ആലോചന കൂടി വന്നപ്പോൾ അച്ഛന്റെ കണ്ണ് മഞ്ഞളിച്ചു..

എന്നാൽ ഞാൻ ഒരുക്കമല്ലായിരുന്നു… അയാളെന്നെ പെണ്ണ് കാണാൻ വന്നു വീട്ടുകാരുടെ നിർബന്ധതിന് വയങ്ങി അനിഞൊരുങ്ങി കലങ്ങിയ കണ്ണുമായി ഞാൻ അവർക്കു മുന്നിൽ പ്രദർശന വസ്തുവായി നിന്നു കൊടുത്തു. എന്നാൽ അയാളുടെ കണ്ണുകൾ എന്റെ ശരീരത്തിലൂടെ ഓടി നടന്നു.. ഇതെല്ലാം കണ്ടപ്പോൾ എനിക്കായാളോട് കൂടുതൽ അറപ്പു തോന്നി……

അയാളുടെ കൂടെ വന്ന ബ്രോക്കർ പറഞ്ഞു ദിനേഷന് കുട്ടിയോടെന്തെങ്കിലും സംസാരിക്കാനുണ്ടോ എന്ന് ചോദിച്ചതും അയാളെന്നെ നോക്കി സോഫയിൽ നിന്നും എഴുന്നേറ്റു…. ഞങ്ങളെ എന്റെ മുറിയിലേക്ക് ആക്കി…….

അയാളെന്റെ അരികിലേക്ക് വന്നെന്നോട് ചോദിച്ചു എന്തിനാ കണ്ണ് നിറചിരിക്കുന്നത് എന്നെ ഇഷ്ടമായില്ല അല്ലെ.. അപ്പോഴും ഞാൻ തല താഴ്ത്തി തന്നെ നിന്നു. അയാൾ തുടർന്നു ഈ ജന്മത്തിൽ ഇനിയൊരു കല്യാണം വേണ്ട എന്ന് കരുതിയതാ പക്ഷെ ബ്രോക്കർ വീട്ടിൽ വന്നു നിന്റെ ഫോട്ടോ കാണിച്ചപ്പോൾ മനസ്സാകെ തളർന്നു..

നിന്നെപ്പോലൊരു കുട്ടിയെ കിട്ടിയാൽ ഞാൻ എങ്ങനെയാ വേണ്ടാന്നു പറയാ…. ഈ സമയം ഞാൻ അയാളോട് കാലു പിടിച്ചു പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ട്ടമാണ് അവനിപ്പോൾ ഗൾഫിലാണ് അജ്മൽ എന്നാണ് പേര് എന്നെ കെട്ടാൻ വേണ്ടി നാട്ടിലേക്ക് വരാൻ വേണ്ടി എയർ പോർട്ടിലേക്കു വരും വഴി അവൻ യാത്ര ചെയ്ത കാർ മറിഞ്ഞു അവനിപ്പോൾ ഹോസ്പിറ്റലിലാണ്. ഞാൻ അവൻ വരുന്നതും കാത്തു ജീവിക്കാനു ദയവായി ചേട്ടൻ ഈ വിവാഹത്തിൽ നിന്നും പിന്മാറണം.. എന്നാൽ അയാൾ സൗമ്യമായി ചിരിച്ചുകൊണ്ട് എന്റെ തോളിൽ പിടിച്ചുയർത്തി എന്നോട് പറഞ്ഞു മൈൽ എന്ത് വന്നാലും നിന്റച്ഛൻ നിന്നെ ആർക്കു കൊടുത്താലും അന്യ മദസ്തനായ ഒരാൾക്ക് നൽകില്ല. അതുകൊണ്ട് എന്റെ കൂടെ സന്തോഷ മായി ജീവിച്ചോ…

എന്നും പറഞ്ഞു കൊണ്ട് അയാൾ റൂമിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ അയാളോട് പറഞ്ഞു നിങ്ങളെന്നെ കെട്ടില്ലാ. ഇനി അഥവാ കെട്ടിയാൽ തന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന നിങ്ങളുടെ ഭാര്യകുണ്ടാവേണ്ട ചാരിത്ര്യം എനിക്കില്ല.. ഞാനും അവനും തമ്മിൽ എല്ലാ തരത്തിലുമുള്ള ശാരീരിക ബന്ധവും കഴിഞ്ഞതാണ്…

അയാൾ അപ്പോഴും എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി അയാൾ അവരോടായി പറഞ്ഞു അയാൾക്കീ വിവാഹത്തിന് സമ്മതമാണെന്ന്.. ഞാൻ ആകെ തകർന്നു പോയി. എല്ലാം പറഞ്ഞിട്ടും അയാൾ വിവാഹത്തിൽ നിന്നും പിന്നെ മാറിയില്ലേൽ അയാൾക്കാവശ്യം എന്റെ ശരീരമാണെന്ന്…. അന്ന് രാത്രി ഞാൻ അജുവിനെ വിളിച്ചു എന്നാൽ ഫോണെടുക്കുന്നില്ല റിങ് ചെയ്യുന്നുണ്ട്….

അന്ന് രാത്രി തന്നെ ഞാൻ വീട്ടിൽ നിന്നും എലിവിഷം എടുത്ത് കുടിച്ചു മരിക്കാൻ വേണ്ടി ചെയ്തതാണ് എന്നാൽ കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു അത്ര തന്നെ അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവുമുണ്ടായില്ല. എന്നാൽ ഞാൻ ഹോസ്പിറ്റലിൽ നിന്നും വരുന്നെന് മുന്നേ തന്നെ അവർ കല്യാണത്തിനുള്ള തീയതി കുറിച്ചിരുന്നു ഞാൻ വരുമ്പോൾ കാണുന്നത് വീട്ടിൽ ഉയർന്ന വലിയ കല്യാണ പന്തൽ…

അതുകണ്ടതും ഞാൻ അമ്മയെ ദയനീയ മായി ഒന്ന് നോക്കി…. അമ്മ എന്നെ മാറോടു ചേർത്ത് പറഞ്ഞു മോളെ നീ ഇഷ്ട്ടപെടുന്ന ആളുടെ കൂടെ ജീവിക്കുന്നത് കാണാൻ തന്നെയാ അമ്മക്കിഷ്ട്ടം എന്നാൽ അവനെവിടെ.. അവൻ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് മോൾക്ക്‌ തോന്നുന്നുണ്ടോ അമ്മക്കും അച്ഛനും മോളുടെ ജീവിതമാ വലുത് അതുകൊണ്ടല്ലേ അച്ഛൻ മോളെ പൊന്നു പോലെ നോക്കുന്ന ഒരാളെ കണ്ടെത്തിയത് മോളു സമ്മതിക്കു….. ഇല്ലമേ ഞാൻ സമ്മതിക്കില്ല എന്റെ ശവത്തിലല്ലാതെ അയാൾ താലി കെട്ടില്ല..

നേരം ഇരുട്ടി മയങ്ങി.. അമ്മടേം അച്ഛന്റേം റൂമിൽ നിന്നും വല്ലാണ്ടൊരു ബഹളം…. ഞാൻ ഓടി ചെന്ന് നോക്കി എന്നാൽ അകത്തോട്ടു കയറിയില്ല… അമ്മേടെ സംസാരം കേൾക്കുന്നുണ്ട് എന്റെ മോൾടെ ആഗ്രഹം പോലെ അവളെ അവൾ ഇഷ്ടപ്പെടുന്നവന് കൊടുത്തൂടെ അച്ഛൻ അമ്മേടെ മുഖത്തടിക്കുന്ന ശബ്‌ദം ഞാൻ കേട്ടു,,

എന്നിട്ട് തെറിവിളിയോടെ കണ്ടവന്മാർക്ക് കൊടുക്കാൻ വേണ്ടീട്ടല്ലെടീ ഞാൻ ഇവളെ ഉണ്ടാക്കിയെ.. ഞാൻ നിശ്ചയിച്ച സമയത്ത് ദിനേശനുമായുള്ള കല്യാണം നടന്നില്ലേൽ അവളെയല്ല നിന്നെയായിരിക്കും ഞാൻ കൊല്ലുക അത് കണ്ടിട്ട് അവൾ മറ്റവന്റെ കൂടെ പോവുമെങ്കിൽ പൊയ്ക്കോട്ടേ.. ഇതുകേട്ടതും എന്റെ ശരീരം മുഴുവൻ തളർന്നു.. ഞാൻ ഇങ്ങനൊക്കെയോ എന്റെ റൂമിലേക്ക്‌ നടന്നു

ബെഡിൽ കയറി കിടന്നിട്ടു മോനിലെടുത്തു അവന്റെ ഫോട്ടോ നോക്കി കുറെ കണ്ണുനീർ വാർത്തു….. എന്നിട്ട് മെസ്സന്ജറിലും വാട്സാപ്പിലും ഞാൻ ചാറ്റുകളെല്ലാം വായിച്ചു കൂടുതൽ കരഞ്ഞു…..