ഒരിക്കൽക്കൂടി – 1 27

 

ആരാണത്?

 

വിശ്വേട്ടന്റെ മകൾ കാർത്തികയാണോ അത്

ഈശ്വരാ കാർത്തികയാണെങ്കിൽ തീർന്നു.

വിശ്വേട്ടൻ ഇന്നുതന്നെ എന്നെ ഇവിടുന്ന് പറപ്പിക്കും

എങ്ങനെയെങ്കിലും കാർത്തികയോട് സോറി പറയണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

അവളുടെ റൂമിലേക്ക് കയറി ചെന്നാലോ അല്ലെങ്കിൽ വേണ്ട വീണ്ടും അവൾ ബഹളം ഉണ്ടാക്കും അവൾ പുറത്തുവരുന്നത് വരെ വെയിറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.

റൂമിന് പുറത്തിറങ്ങി ഞാൻ അവളുടെ റൂം തുറക്കുന്നതും കാത്തു നിന്നു.

 

വാതിൽ തുറക്കുന്നതും കാത്തുനിന്ന എന്നെ തേടി വന്നത് മറ്റൊരു വിളി ആയിരുന്നു

 

താഴെനിന്നും സുമിത്രയുടെ വിളിയാണ് ഭക്ഷണം കഴിക്കാനാണ്

 

ഞാൻ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴെ ചെന്നു

 

ഡൈനിങ് ടേബിളിൽ വിശ്വേട്ടനും സുമിത്രേച്ചിയും ഇരിക്കുന്നുണ്ട് കാർത്തികയെ അവിടെ ഒന്നും കാണുന്നില്ല.

 

അവൾ മുകളിൽ തന്നെയായിരിക്കും ഈശ്വരാ ഇപ്പോൾ അവൾ ഇറങ്ങി വന്നാൽ എന്നെപ്പറ്റി വിശ്വേട്ടനോട് പറഞ്ഞു കൊടുക്കുമോ.

അച്ചു കാർത്തിക വന്നിട്ടുണ്ട് നീ കണ്ടിരുന്നോ?

അവൾ മുകളിലുണ്ട് സുമിത്രേച്ചി എന്നോട് പറഞ്ഞു

ആ മകളെയും കണ്ടു അവളുടെ എല്ലാം കണ്ടു എന്ന് ഞാൻ മനസ്സിൽ പതിയെ പറഞ്ഞു. ഇനി അവൾ താഴെ വന്നാൽ നിങ്ങൾ എന്നെ ഇവിടുന്ന് പറഞ്ഞു വിടുകയും ചെയ്യും

 

ഞാൻ : ആ ഇല്ല കണ്ടില്ല സുമിത്ര ചേച്ചി

സുമിത്ര : കൂട്ടുകാരിയെ കാണാൻ പോയിട്ട് ഇപ്പോൾ വന്നതേയുള്ളൂ മുകളിലത്തെ മുറിയിൽ ഉണ്ടാവും

വിശ്വ : അവൾ വല്ലതും കഴിച്ചോ സുമിത്രേ

സുമി : അവള് കൂട്ടുകാരുടെ വീട്ടിൽ നിന്ന് കഴിച്ചിട്ട് വന്നേ എന്നാ പറഞ്ഞത്

വിശ്വ : നന്ദു കഴിക്ക് മോൻ ഇവിടത്തെ ഭക്ഷണം ഒക്കെ ഇഷ്ടപ്പെടുമോ ആവോ?

സുമി : അതെന്താ മനുഷ്യാ ഞാൻ ഉണ്ടാക്കുന്നത് അത്ര മോശമാണോ

വിശ്വ : അവന് നമ്മുടെ രുചിയൊക്കെ പിടിക്കുമോ ഞാൻ അതാ ഉദ്ദേശിച്ചത്

ഞാൻ : എല്ലാം നല്ല രുചി ഉണ്ട് വിശ്വേട്ടാ എനിക്ക് ഭക്ഷണ കാര്യത്തിൽ അത്ര കടുംപിടുത്തം ഒന്നുമില്ല

 

അങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ മുകളിൽ നിന്നും കാർത്തിക ഇറങ്ങി വന്നു.

കടും നീല കളർ പാവാടയും മഞ്ഞ കളർ ബനിയനും ആണ് അവളുടെ വേഷം ടൈറ്റായി ശരീരത്തോട് ഒട്ടിക്കിടക്കുന്ന ടീഷർട്ട് ആയതിനാൽ അവളുടെ ആകാര വടിവ് എടുത്തു കാണിച്ചു സുമിത്ര ചേച്ചിയെ പോലെ വെളുത്ത നിറമാണ് അവൾക്ക് കുറച്ച് തടിച്ച ശരീരം ഒത്ത ഉയരം

പതിയെ സ്റ്റെപ്പ് ഇറങ്ങി വന്ന അവൾ എന്റെ നേരെ എതിർ വശത്തായി ഇരുന്നു.

 

സുമി : കാർത്തു മോൾക്ക് ഇത് ആരാണെന്ന് മനസ്സിലായോ?

മനസ്സിലാകാതെ കാർത്തിക എന്നെ നോക്കി

സുമി : കോഴിക്കോടുള്ള അച്ഛന്റെ സുഹൃത്ത് രവി അങ്കിളിന്റെ മകനാണ്………അശുതോഷ് നമ്മുടെ നന്ദു…

 

 

കാർത്തിക എന്നെ നോക്കി താല്പര്യമില്ലാത്ത പോലെ ഒന്ന് പുഞ്ചിരിച്ചു

ഞാനും കഷ്ടപ്പെട്ട് ഒരു പുഞ്ചിരി മറുപടിയായി നൽകി.

 

ഫുഡ് കഴിച്ചു കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു.

 

ഞാൻ മുകളിലേക്ക് പോയി ബാൽക്കണിയിൽ പോയി നിന്നു.

നേരത്തെ അലക്കി കൊണ്ടിരുന്ന ചേച്ചിയെ ഇപ്പോൾ അവിടെ കാണാനില്ല.

സമാധാനം സുഖമായി പുറത്തോട്ട് നോക്കാമല്ലോ ഇനി അവരെ വായിനോക്കിയതാണെന്ന് വിചാരിച്ചു അവരുടെ പുച്ഛവും സഹിക്കേണ്ട.

 

ഏയ്‌……

 

പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

 

കാർത്തികയാണ് അവൾ എന്റെ അടുത്തേക്ക് നടന്നു വരികയാണ്. രൂക്ഷമായി എന്നെ ഒന്ന് നോക്കിയിട്ട്

എന്റെ വലതു വശത്തു ആയി ബാൽക്കണിയുടെ കൈവരിയിൽ പിടിച്ച് അവൾ നിന്നു.

 

അവളോട് സംസാരിക്കണോ അതോ അവിടെനിന്ന് പോകണോ എന്ത് ചെയ്യണം എന്ന് അറിയാതെ

ഞാൻ നിന്നപ്പോഴാണ് അവൾ സംസാരിച്ചു തുടങ്ങിയത്

 

കാർത്തി : എപ്പോൾ വന്നു

ഞാൻ : രാവിലെ

കർത്തി : എന്തിനാ എന്റെ മുറിയിൽ വന്നത്

ഞാൻ : അമ്മയുമായി ഫോണിൽ സംസാരിച് കൊണ്ട് മുറിയിലേക് വന്നതാ നമ്മുടെ രണ്ട് പേരുടെയും റൂം അടുത്തടുത്തു ആയത്കൊണ്ട് വാതിൽ തുറന്നത് മാറി പോയി

സോറി…

കാർത്തി : എനിക്കും തോന്നി. നിങ്ങൾ ആരാണെന്ന് അറിയാത്തത് കാരണം ഞാൻ വല്ലാതെ പേടിച്ചു പോയി

പിന്നെ നിങ്ങൾ പെട്ടെന്ന് പുറത്തേക് പോയത് കണ്ടപ്പോ ആശ്വാസമായി

അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു. അച്ഛന്റെ ഫ്രണ്ടിന്റെ മകൻ വരുന്നുണ്ട് എന്ന് രാവിലെ അമ്മ പറഞ്ഞായിരുന്നു നിങ്ങൾ പോയപ്പോ ഞാൻ അത് ഓർത്തു

.

ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് എന്നെ നന്ദു എന്ന് വിളിക്കാം

അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ശെരിഎന്ന അർത്ഥത്തിൽ തലയാട്ടി..

 

കുറച്ചുസമയത്തെ നിശബ്ദതക്കു ശേഷം അവൾ വീണ്ടും സംസാരിച്ചു തുടങ്ങി..

 

കാർത്തി : നന്ദു ഇപ്പോൾ എന്ത് ചെയ്യുന്നു

ഞാൻ : പ്ലസ്ടു കഴിഞ്ഞു

കാർത്തി : ഇനി എന്താ പ്ലാൻ

ഞാൻ : ബി. കോം ചെയ്യണം എന്നിട്ട് അച്ഛന്റെ കൂടെ കടയിൽ നിൽക്കണം. എനിക്ക് കൂടുതൽ പഠിക്കാൻ ഇഷ്ടമില്ല പിന്നെ നാട്ടിൽ തന്നെ നിൽക്കാനാണ് ഇഷ്ടം

അത്കൊണ്ടാ.

കാർത്തി : എനിക്കും നമ്മുടെ നാട്ടിൽ തന്നെ കൃഷിയൊക്കെ നോക്കി ജീവിക്കാനാണ് ഇഷ്ടം

പക്ഷേ അമ്മക്ക് അതൊന്നും ഇഷ്ടമല്ല.

പഠിച്ചു വലിയ ജോലി വാങ്ങാൻ ആണ് എപ്പോഴും പറയുന്നത് പക്ഷെ അച്ഛൻ എനിക്ക് സപ്പോർട്ട് ആണ്.

ഞാൻ : അപ്പോൾ നമ്മൾ രണ്ടുപേരും സെയിം വേവ് ലെങ്ത് ആണല്ലേ.?

കർത്തി 🙁 ചിരിച്ചുകൊണ്ട്) ഏറെക്കുറെ

ഞാൻ : അല്ല കാർത്തിക എന്താ പഠിക്കുന്നത്?

കാർത്തി : ഞാൻ പ്ലസ്വൺ. ഇനി പ്ലസ് ടു

 

കുറച്ചുസമയത്ത് സംസാരം കൊണ്ട് ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവന്നു അവൾ വളരെ ഫ്രീയായി എന്നോട് സംസാരിക്കാൻ തുടങ്ങി.

ഞങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളെപ്പറ്റിയും സ്കൂൾ കാലഘട്ടത്തിൽ അനുഭവങ്ങളും എല്ലാം പങ്കുവച്ചു.

 

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അവൾക്ക് സംഭവിച്ച അപകടത്തെപ്പറ്റിയും തുടർന്ന് ഒരു വർഷത്തെ ക്ലാസ് നഷ്ടപ്പെട്ടതിനെ പറ്റിയും അവൾ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഞങ്ങൾ ഒരേ വയസ്സാണ്.

 

എന്നെപ്പോലെ തന്നെ അവൾക്കും പാട്ട് ഒരുപാട് ഇഷ്ടമാണ്. എന്നെപ്പോലെ തന്നെ അവളും ചെറുതായി പാടുമായിരുന്നു.

 

വരമഞ്ഞളാടിയ രാവിന്റെ മാറിൽ എന്ന ഗാനം എനിക്ക് വേണ്ടി അവൾ പാടി തന്നു

 

അവളുടെ നിർബന്ധത്തിന് വഴങ്ങി എനിക്കും ഒരു പാട്ടു പാടേണ്ടതായി വന്നു.

 

ജീവാംശമായി താനേ നീ എന്നിൽ….

ഞാനും പാടി

 

വൈകിട്ട് അവൾക്ക് ട്യൂഷന് പോകാനുള്ളതിനാലും ഇന്നവിടെ ക്ലാസ് ടെസ്റ്റ് നടക്കുന്നതിന്നാലും പഠിക്കാൻ വേണ്ടി റൂമിലേക്ക് പോയി.

 

ഞാൻ കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് റൂമിൽ പോയി കിടന്നു.

നടന്ന കാര്യങ്ങളെല്ലാം ഞാൻ മനസ്സിൽ ഓടിച്ചു രാവിലെ കണ്ടക്ടർ ആയി ഉണ്ടായിരുന്ന പ്രശ്നം

Leave a Reply

Your email address will not be published. Required fields are marked *