ഒരു തുടക്കകാരന്‍റെ കഥ – 6

തുണ്ട് കഥകള്‍  – ഒരു തുടക്കകാരന്‍റെ കഥ – 6

നേരം വെളുത്തപ്പോൾ അപ്പുവിന്റെ കണ്ണുകളിൽ ഇരുട്ടിനെ കീറി മുറിച്ച് വെളിച്ചം കടന്നു വന്നു

കിളികളുടെ ചിലയ്ക്കുന്ന ശബ്ദം ആ പ്രഭാതത്തിന് പ്രത്തേകം ഈണമായി മാറി

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവൻ ജനാലയിലൂടെ പുറത്തേക്കും നോക്കി ചിന്തകളെ കൂട്ടുപിടിച്ചു , ജാനുവിന്റെ ഇന്നലത്തെ പരാക്രമം, കുറച്ചു കൂടി മെച്ചപ്പെടുത്തണമായിരുന്നു എന്നുള്ള കുറ്റബോധം .

അമ്മു അവനെ എഴുനേല്പിക്കുവാൻ മുറിയിൽ വന്നപ്പോൾ , അവൻ പുറത്തേക്ക് നോക്കി എഴുനേറ്റ് ഇരിക്കുന്നതാണ് കണ്ടത്

“ ആഹാ ഇതെന്താ ഇന്ന് നേരത്തെ എഴുന്നേറ്റോ “

അവൻ അവളെ നോക്കി ചിരിച്ചു

അവൻ അഴിച്ചിട്ട ഡ്രെസ്സൊക്ക് പെറുക്കി എടുത്തു

“ ഇന്നെന്നാ പറ്റി നേരത്തെ എഴുന്നേൽക്കാൻ “

“ ആ … തന്നെ എഴുന്നേറ്റതാ …”

“ ഇന്നലെ … എന്നാ എന്നോട് മിണ്ടാതെ പോയത്”

“ അത് നീ എന്നോട് മിണ്ടാത്തതുകൊണ്ട് “

“ അപ്പൂവേട്ടൻ മിണ്ടാത്തത് കൊണ്ടല്ലേ ഞാനും മിണ്ടതിരുന്നെ “

“ എനിക്കെന്തോ ഒരു വിഷമവും കുറ്റഭോധവും വന്നപ്പോൾ നിന്നോട് മിണ്ടാൻ ഒരു മടി “

“ ഉം … “

“ എണീക്കുന്നില്ലേ “

“ മടി “

“ ആഹാ …. ‘അമ്മ ഇന്നലെ കൂടി പറഞ്ഞേ ഉള്ളു”

“ എന്തോന്ന് “

“ അപ്പുവെട്ടന്റെ മടിയെ പറ്റി “

“ ഹും.. നീ പ്യോടി കൊരങ്ങത്തി“

“ നീ പോടാ നത്തോലി അപ്പു…ഇന്ന് പോകുന്നില്ലേ കടയിൽ “

“ പോണം….. “

“ എന്ന റെഡി ആവാൻ നോക്ക് “

“ ഇല്ലെങ്കിൽ…”
“ആ എന്താ കുഞ്ഞമ്മേ “

“നീ എന്താ നേരത്തെ കിടന്നോ “

“ ഏയ്‌ ചുമ്മാ …. “

“ നീ അമ്മുവുമായി വഴക്കിട്ടൊ”

അത് കേട്ടപ്പോൾ ആണ് അവന് അമ്മു എന്ന പെണ്ണിനെപ്പറ്റി ഓർമ വന്നത്

“ അയ്യോ അമ്മു … അവൾക്കെന്നാ പറ്റിയെ . ഞാൻ അവളോട് ഒന്നും പറഞ്ഞില്ല കുഞ്ഞമ്മേ”

“ ആ അത് തന്നാ പ്രശ്നം … നീ വന്നതിനു ശേഷം ഒന്നും അവളോട് മിണ്ടിയില്ലന്ന് “ അവളതാ അപ്പുറത്തിരുന്ന് കരഞ്ഞോണ്ട് നടപ്പുണ്ട് “

“ അയ്യോ എന്റെ അമ്മു “

അവൻ അവളുടെ അടുത്തേക്ക് ഓടി. എവിടെയും കാണാഞ്ഞിട്ട് അവൻ വീടിന് പുറത്ത് ഇറങ്ങി ചുറ്റും നോക്കിയപ്പോൾ അവൾ വീടിൻടെ സൈഡിൽ ഒറ്റയ്ക്കിരുന്ന് കരയുന്നു

“ അമ്മുട്ടീ ….. “

ആ നീട്ടി വിളികേട്ടപ്പോൾ അവൾ അവനെനോക്കി ഏങ്ങി ഏങ്ങി കരഞ്ഞു

“ അമ്മുസേ … സോറി മോളെ ഞാൻ അറിയാതെ .. സോറി മോളെ ക്ഷെമിക്കെന്നോട് “

അവൾ അവനെ വലിഞ്ഞു മുറുകി കെട്ടിപിടിച്ച് കാരഞ്ഞുകൊണ്ടേ ഇരുന്നു .

അവൻ അവളെയും താങ്ങി പിടിച്ച് പറമ്പിലെ പേര മരത്തിന്റെ ചുവട്ടിലേക്ക് പോയി

അവിടെ ഇരിക്കാൻ ചാര് ബെഞ്ച് ഉണ്ടായിരുന്നു

അവൻ അവളെ അവിടെ ഇരുത്തി അവളുടെ അരികിൽ അവനും ഇരുന്നു അവളുടെ കരച്ചിലിന്റെ ഇടയിൽ അവന് ഒന്നും പറയാൻ തോന്നിയില്ല

അവൾ അവന്റെ മടിയിൽ തലവച് കിടന്ന് വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു

അല്പ നേരത്തിന്‌ ശേഷം

“ അമ്മൂ ……… “

“ ഉം … “

“ എന്തിനാ മോള് കരയുന്നേ “

അവൾ അതിന് ഒരക്ഷരവും മിണ്ടിയില്ല

“ഞാൻ മിണ്ടാത്തതിനാണോ “

“ ഉം ….”
“ ഞാൻ … ഞാൻ എന്തൊക്കയോ ഓർത്ത് പോയപ്പോൾ നിന്റെ കാര്യം ശ്രെദ്ധിച്ചില്ല “

വീണ്ടും നിശബ്ദത

“ എന്നോട് ക്ഷെമിക്കില്ലേ “

“ ഉം … “

“ ഇപ്പഴും സങ്കടമാണോ “

“ ഉം…. “

“ അമ്മുട്ടീ … ഒന്ന് നേരെ ഇരുന്നെ”

അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു

അവളുടെ കലങ്ങിയ കണ്ണുകൾ അവന്റെ ഉള്ളിൽ വേദന പടർത്തി

“ എന്റെ മടിയിൽ ഇരിക്കുവോ “

“ ഉം…. “

“ എന്നാ വാ “

അവൾ പതിയെ എഴുനേറ്റ് അവന്റെ മടിയിൽ ചെരിഞ്ഞിരുന്നു

പെട്ടന്ന് തന്നെ അവൾ അവന്ടെ കഴുത്തിലൂടെ കൈ ഇട്ട് അവനെ കെട്ടിപിടിച്ചു .

“ വാവേ …. “

“ഉം ….. “

“മൂളാതെ എന്തെങ്കിലും മിണ്ട് പൊന്നു “

“ അപ്പുവേട്ടൻ എന്നോട് മിണ്ടാതിരുന്നാ എനിക്ക് സഹിക്കാൻ പറ്റുമെന്ന് തോനുന്നുണ്ടോ “

“ എനിക്കറിയാം അമ്മൂട്ടീ…. എന്തോ ആലോചിച്ച് പോയതോണ്ടാ “

“ ഏത് പെണ്ണിനെ പറ്റിയാ ആലോജിച്ചേ”

“പെണ്ണോ … “

“ നുണപറയാൻ നിൽക്കണ്ട പറഞ്ഞോ ഏത് പെണ്ണിനെ പറ്റിയ “

“ അയ്യോ അമ്മു പെണ്ണൊന്നുമല്ല … ഞാൻ ഷോപ്പിനെ കുറച്ചൂടെ ഡെവലോപ്പ് ചെയ്യിക്കുന്ന കാര്യമൊക്കെ ആലോജിച്ചതാ “

“ ഹും … എനിക്കത്ര വിശ്വാസം വന്നിട്ടിലാ..”

അപ്പു അവളുടെ കണ്ണുകൾ തുടച്ചു

“ സോറി “
“ സാരൂല്ല “

“ ഉമ്മ “

അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു

അവരങ്ങനെ കുറച്ച് നേരം ഇരുന്നു .

അവരുടെ അടുത്തേക്ക് ചെറിയച്ഛനും കുഞ്ഞമ്മയും നടന്നു വന്നു

“ അമ്മു ദേ ചെറിയച്ഛൻ വരുന്നു “

അവൾ വേകം എഴുനേറ്റ് മാറാൻ തുടങ്ങി

വേണ്ട വേണ്ട അവിടെത്തന്നെ ഇരുന്നോ

ചെറിയച്ഛൻ വന്ന്‌ അവന്ടെ അരികിൽ ഇരുന്നു

“ ഡി വേണേ ഇവിടിരുന്നോ “

“ പോ മനുഷ്യാ “

“ഓ പിന്നെ വന്നിരിക്കെടി”

ചെറിയച്ഛൻ കുഞ്ഞമ്മയുടെ കൈൽ പിടിച്ച് മടിയിൽ ഇരുത്തി

അമ്മു എന്റെ മടിയിലും ഞങ്ങൾ അങ്ങനെ കുറച്ച് നേരം ഇരുന്നപ്പോൾ അച്ഛച്ഛനും ഞങ്ങളുടെ റ്റ്സംസാരം കേട്ട് വന്നു . അച്ഛച്ഛനെ കണ്ടതും കുഞ്ഞമ്മ ചാടി എണീറ്റു കൂടെ അമ്മുവും ഞാനും

“ ഇതെന്താ ഇവിടെ ഇരിക്കുന്നെ “

“ ഒന്നുല്ല അച്ഛാ ചുമ്മാ കാറ്റും കൊണ്ട് വർത്തമാനം പറഞ്ഞിരുന്നു “

“ ആ എങ്കി അപ്പു നീ ദാസനെയും ഉഷേനേം അവളേം ഇങ് വിളി “

അച്ഛച്ഛൻ എന്തോ കാര്യമായ ചർച്ചയ്ക്കാണെന്ന് ഞങ്ങൾക്ക് മനസിലായി

ഞാൻ പോയി അച്ഛനെയും അമ്മയെയും അച്ഛമ്മയെയും കുഞ്ചുനേയും പിള്ളേരെയും വിളിച്ചു

എല്ലാവരും കൂടി മുറ്റത്ത് ഒത്തുകൂടി

“ കുറേ കാലമായി ഇങ്ങനെ എല്ലാവരും കൂടി അല്ലെ ദാസാ “

“ആ ….. “

“ കുഞ്ചു നീ നാളെ പോണുണ്ടോ “

“ആ ഉണ്ട് അച്ഛച്ചേ “
“ നാളെ ഞായർ അല്ലെ കടകൾ ഒന്നും തുറക്കുന്നില്ലലോ “

“ ഇല്ല “

ചെറിയച്ഛൻ മറുപടി നൽകി

“ ആ ഇങ്ങനെ എല്ലാവരെയും ഒത്ത് കിട്ടിയതുകൊണ്ട് ഞാനൊരു കാര്യം അങ്ങ് ചോദിക്കുവാ . എല്ലാവരും തീരുമാനം ആലോചിച്ചു പറ “

എല്ലാവരും അച്ഛച്ഛനെ ശ്രെദ്ധിച്ചിരുന്നു

“ നമ്മുടെ ഈ കുടുംബം ഇതുവരെ ഒരു കുടുംബ കലഹം ഇല്ലാതെ നല്ലത് പോലെ മുന്നോട്ടേക് പോയി . അതിന് ജഗദീശ്വരനോട് നന്ദി പറയുന്നു .

ദാസാ മൂത്തമകനായ നീ മറ്റൊരു വീട് വച്ച് മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ “

എല്ലാവരും ഒന്ന് ചെറുതായി ഞെട്ടി

“ ഞാൻ ചിന്തിച്ചിട്ടുണ്ട് “

“ അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്”

ചെറിയച്ഛൻ ഇടയ്ക്ക് കയറി പറഞ്ഞു

“ ഇത്രയും കാലം നമ്മുടെ ഈ കുടുംബം നല്ല സന്തോഷത്തോടെയാണ് കടന്ന് പോയിട്ടുള്ളത് , ഇനി എന്തായാലും അമ്മായി അമ്മ പോരോ , നാത്തൂൻ പോരോ ഇണ്ടാവാനും പോകുന്നില്ല .

പിന്നെ എന്തിനാ അച്ഛാ ഈ കുടുംബത്തെ കീറി മുരിക്കുന്നെ “

“ എനിക്ക് കീറി മുറിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല, എന്റെ മക്കൾ എന്നും ഒന്നിച്ചുണ്ടാവാം എന്നാണ് എന്റെ ആഗ്രഹം പക്ഷെ നാട്ട് നടപ്പ് നോക്കണ്ടേ, കുടുംബത്തിന്റെ അംഗസംഖ്യ നോക്കണ്ടേ “

Leave a Reply

Your email address will not be published. Required fields are marked *