ഞാൻ ഒരു ഊബർ ബുക്ക് ചെയ്‌തു നേരെ ഒരു ഹോസ്പിറ്റലിൽ പോയി. ഒരുദിവസം അഡ്മിറ്റ് ആവണം എന്ന് പറഞ്ഞു അവിടെ നിന്നു. മരുന്ന് കാപ്പിയും കഴിച്ചപോയെ എന്റെ പനി വിട്ടു മാറാൻ തുടങ്ങി.ഞാൻ ഫോൺ എടുത്തു നോക്കി ഉമ്മിയുടെ മെസ്സേജ് കണ്ടു.ഒരു അഡ്രെസ്സ് ആണ്.
സീമ ജേക്കബ് എന്നാണ് പേര്. താഴെ ഒരു ഫോൺ നോമ്പറും ഉണ്ട്.
എന്നോട് ആ നംമ്പറിലേക് മെസ്സേജ് അയക്കാൻ പറഞ്ഞു.
ഞാൻ അയച്ചു.
ആ ചേച്ചി എന്നെ രാത്രി വിളിച്ചു അവർ ദുബായിൽ ആണ്. വീട്ടിൽ ആരും ഇല്ല. വീടിന്റെ എല്ലാ കാര്ര്യങ്ങളും പറഞ്ഞു തന്നു.
ആവിശ്യത്തിന് ഉപയോഗിക്കാൻ എന്നവണം ഒരു കാറും സ്കൂട്ടറും അവിടെ ഉണ്ട് കീ വീടിന്റെ അകതുണ്ടെന്നും പറഞ്ഞു.
ഞാൻ ശെരി ഓക്കേ എന്ന് പറഞ്ഞു. ഉമ്മാക്ക് വിളിച്ചു കാര്ര്യങ്ങൾ എല്ലാം പറഞ്ഞു.
ഉമ്മ എന്നോട് സൂക്ഷിച്ചു ജീവിക്കാൻ പറഞ്ഞു അകൗണ്ടിൽ ഒരു പാട് പൈസ ഇട്ടിട്ടുണ്ട് നീ ഇഷ്ട്ടം പോലെ ജീവിച്ചോ എന്ന് പറഞ്ഞു.
ഞാൻ വളരെ ഹാപ്പി ആയി. ഹോസ്റ്റലിലെ നശിച്ച ജീവിതത്തിൽ നിന്നും രക്ഷ പെട്ടു എങ്കിലും എന്റെ വീഡിയോ അവരുട കയ്യിൽ ഉണ്ടന്ന കാര്യം ഞാൻ ഓർത്തു. എനിക്ക് എന്തോ പേടി ആയി.അവർ എന്തെങ്കിലും ചെയ്യുമോ എന്ന് എന്റെ ഉള്ളിൽ ഇങ്ങനെ അലട്ടുവാൻ തുടങ്ങി.എങ്ങനെയോ അന്ന് രാത്രി ഞാൻ കഴിച്ചു കൂട്ടി. ഡിസ്ചാർജ് ഷീറ്റ് മേടിച് ഞാൻ ഇറങ്ങാൻ നേരം അതാ ഒരു ആക്സിൻഡ് കേസ് ആണ് എന്ന് തോനുന്നു. ഡോക്ടർമാരും സിസ്റ്റർ മാരും ഓടുന്നുണ്ട്. ഒരു പെൺ കുട്ടിയെ ആണ് സ്ട്രചെറിൽ കൊണ്ട് വരുന്നത് എന്ന് എനിക്ക് മനസ്സിലായി. മുഖം വ്യക്തം ആയില്ല. മുഖത്തു എല്ലാം രക്തം കലർന്നിരുന്നു.ഞാൻ പെട്ടന്ന് തന്നെ എന്റെ ബില്ല് അടച്ചു സീമ ആന്റി യുടെ വീട്ടിൽ പോയി. അപ്പുറത്തെ വീട്ടിൽ ആയിരുന്നു വീടിന്റെ താക്കോൽ അത് മേടിച് വീട്ടിൽ കയറി കെടന്നു.
ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴ്കും കോളേജ്ൽ പോകാൻ ഉള്ള സമയം ആയി. ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ കുറച്ചു ചമഞ്ഞൊരുങ്ങി തന്നെ ആണ് പോകും.
പടച്ചോനെ നല്ല ആൺപിള്ളേർ വല്ലവരും കാണണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. കാർ ന്റെ ചാവി എടുത്തു. അപ്പോഴാണ് എനിക്ക് കത്തിയത് കാർ വേണ്ട പണി പാളും…..!
വെറുതെ സീനിയർസിനോട് ചൊറിയാൻ പോകണ്ട. അവൾ സ്‌കൂട്ടർ എടുത്തു കോളേജ്ലേക്ക് വിട്ടു.
കോളേജിൽ എത്തി നല്ല അടിപൊളി കോളേജ്. വെൽക്കം ഫ്രഷേഴ്‌സ് എന്നല്ലം എഴുതിയ ബോർഡ് എല്ലാം കാണുന്നുണ്ട്.പോകുന്ന വഴി സീനിയർ ചേട്ടൻമാർ എല്ലാം നമ്പറും ഇൻസ്റ്റാഗ്രാം ഐഡിയും എല്ലാം തരുന്നുണ്ട്. അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ക്ലാസ്സിൽ എത്തി. ക്ലാസ്സിൽ ഭൂരിപക്കവും ഗേൾസ് ആയിരുന്നു. മലയാളിൽ എല്ലാം ഉണ്ടെന്ന് തോനുന്നു. പെട്ടന്ന് ക്ലാസ്സിലേക്ക് ഒരു മിസ്സ് കടന്ന് വന്നു.ഗുയ്സ് ഐആം യൂവർ ട്യൂട്ടർ….
മാം എല്ലാവരേംയും പരിചയപെട്ടു കൊണ്ടിരിക്കെ ഒരു അനൗൺസ് മെന്റ് മൈക് ലൂടെ പ്രിൻസിപാൾ പറഞ്ഞു.
“നമ്മുടെ കോളേജ് ലെ ഒരു കുട്ടി ആക്സിഡന്റ് ആയി കിംസ് ഹോസ്പിറ്റലിൽ സീരിയസ് നിലയിൽ ആണ്. അവൾകു ബ്ലഡ് അത്യാവശ്യം ആണ്. വളരെ സീരിയസ് ആണ് A-ve ബ്ലഡ് ഗ്രൂപ്പ് ഉള്ളവർ അരങ്കിലും ഉണ്ടങ്കിൽ പെട്ടന്ന് അവിടെ ചെല്ലണം ” എന്നായിരുന്നു അതിന്ടെ ഉള്ളടക്കം.
ഞാൻ പെട്ടന്ന് എഴുനേറ്റു എന്റെ ബ്ലഡ് ഗ്രൂപ്പ് a-v ആണ്.മിസ്സ് എന്നോട് വേഗം ചെല്ലാൻ പറഞ്ഞു. വളരെ റെയർ ബ്ലഡ് ഗ്രൂപ്പ് ആയതു കൊണ്ട് തന്നെ അത് കിട്ടാൻ പ്രയാസം ആണ് എന്ന് എനിക്ക് അറിയാമായിരുന്നു.
ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി ഞാൻ രാവിലെ വന്ന ഹോസ്പിറ്റലിൽ തന്നെ ആണ് ഇതെന്ന് എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി. കോളേജിലെ ഒരുപാട് കുട്ടികൾ അവിടെ ഉണ്ട്. ഞാൻ പെട്ടന്ന് തന്നെ ബ്ലഡ് ബാങ്കിൽ പോയി കാര്യം പറഞ്ഞു.കുറച്ചു അതികം ബ്ലഡ് വേണ്ടിവരും. എന്ന് പറഞ്ഞു ഞാൻ എടുത്തോളാൻ പറഞ്ഞു. അപ്പോഴേക്കും ഡോൺർ വന്ന വിവരം എല്ലാവരിലേക്കും എത്തിയിരിന്നു.കൂടുതൽ ആയി ബ്ലഡ് എടുത്തതിന്റെ അലസ്യത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി. എന്റെ കാലിൽ എന്തോ നനവ് പടരുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ ഒരു കുട്ടി കാലിൽ മുഗം വച്ചു കരയുന്നു. ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു ആ മുഖo കണ്ടതും ഞാൻ പേടിച്ചു വിറച്ചു.
