മറ്റൊരു മുറിയിൽ ഇരുന്നു കൊണ്ടു റൂമിൽ അടക്കപ്പെട്ട ചേച്ചിയെയും ജോണിനെയും നോക്കി കൈയിലെ ലോലിപൊപ്പും ചപ്പി ലീന തന്റെ വിജയം മുന്നിൽ കണ്ട് കൊണ്ടു മൈക്കിലൂടെ വിളിച്ചു പറഞ്ഞു
സ്റ്റെല്ല ദയനീയമായി ജോണിനെ നോക്കി…. പക്ഷെ ഡോർ തുറക്കാൻ ശ്രമിച്ചു പരാജയപെട്ട ജോൺ ആ റൂമിൽ നിസ്സഹായൻ ആയിരുന്നു
അടുത്ത നിമിഷം ആ മുറിയിലേക്ക് ഒരു തരം ഗ്യാസ് ഓപ്പൺ ആയി… ജോണും സ്റ്റെല്ലയും മൂക്കും വായും പൊത്തി പിടിച്ചു… പക്ഷെ… ഒരു കാര്യവും ഉണ്ടായില്ല. 10 സെക്കന്റ് പോലും അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാതെ അവർ രണ്ടും മയങ്ങി വീണു….
കുറച്ചു നേരം കഴിഞ്ഞു… കണ്ണ് തുറക്കുന്ന ജോൺ ഒരു കസേരയിൽ പിന്നിലേക്ക് കൈകൾ രണ്ടും വിലങ്ങിട്ട നിലയിൽ ആയിരുന്നു… അവൻ റൂമിൽ സ്റ്റെല്ലയെ നോക്കിയെങ്കിലും സ്റ്റെല്ല അവിടെ ഉണ്ടായിരുന്നില്ല..അവൻ കസേരയിൽ കിടന്നു കുതറി….
അടുത്തിരുന്നു വൈൻ കുടിക്കുന്ന ലീനയെയും വിക്ടോറിനെയും നോക്കി ജോൺ അലറി…
സ്റ്റെല്ല എവിടെടാ… നായിന്റെ മോനെ…..
ലീന ജോണിന്റെ വെപ്രാളം കണ്ട് പൊട്ടിചിരിക്കുകയാണ് ചെയ്തത്…..അവൾ പതുക്കെ എഴുന്നേറ്റു ജോണിന്റെ അടുത്തേക്ക് നടന്നു…..
Relax… അവളെ ഞാൻ കൊന്നിട്ടൊന്നുമില്ല… കൊന്ന് തീർക്കാൻ ആയിരുന്നെങ്കിൽ എനിക്കത് എപ്പോളെ ആകാമായിരുന്നു…. അവൾ കൊല്ലാതെ കൊല്ലാ കൊല ചെയ്യുന്നതാ എനിക്കിഷ്ടം…..
Fuck യു… സ്വന്തം ചേച്ചിയെ ഇത്ര മാത്രം ടോർചർ ചെയ്യാൻ മാത്രം അവൾ നിന്നോടെന്താ ചെയ്തേ…..
ജോൺ പരുക്കൻ ശബ്ദത്തിൽ ലീനയുടെ നേരെ നോക്കി കൊണ്ട് ചോദിച്ചു…….
ലീന ജോണിന്റെ മുടിയിൽ തഴുകി കൊണ്ട്….. അവനെ ഒരു റൗണ്ട് വലം വച്ചു
സ്റ്റെല്ലയുടെ കാര്യം അവിടെ നിൽക്കട്ടെ… ഞാൻ ഇത്ര നാൾ അന്വേഷിച്ചത് നിങ്ങളെ പറ്റിയാണ്… ഇന്റർപ്പോൾ അന്വേഷിക്കുന്ന കോടീശ്വരൻ ആയ ആയുധകച്ചവടക്കാരൻ.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പോലീസ്കാരിയെ സഹായിക്കുന്നു അതും ഒന്നല്ല പല തവണ…. ഞാൻ ആദ്യം കരുതി നിനക്കവളോട് പ്രണയം മൂത്തു കണ്ണ് കാണാതായതു കൊണ്ടായിരിക്കുമെന്ന്…. പക്ഷെ… നിന്നെ പറ്റി നല്ലോണം ഒന്ന് മെനക്കെട്ട് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലായി റൊമാൻസ് അല്ല കാര്യമെന്ന്….
ജോൺ ഇതുവരെ ഇല്ലാത്ത പോലെ പരിഭ്രമിച്ചു ലീനയെ നോക്കി.. ലീന പറയുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കാതെ വിക്ടറും അമ്പരപ്പോടെ ലീനയെ നോക്കി നിന്നു
ലീന വീണ്ടും തുടർന്നു
Seriouly ജോൺ… നിന്നെ പറ്റി അന്വേഷിച്ചു ഞാൻ അവസാനം എത്തിയത് കോട്ടയത്തുള്ള ഒരു വൃദ്ധ സദനത്തിൽ ആണ്.. എന്റെ അമ്മ എന്റെ അച്ഛനെ ഉപേക്ഷിച്ചു പോയി ജോലി ചെയ്തിരുന്ന അതെ വൃദ്ധസദനത്തിൽ….
മറ്റൊരു തരത്തിൽ പറഞ്ഞാൽ നിന്റെ അച്ഛനും ആയി എന്റെ അമ്മ പ്രണയത്തിൽ ആയി രണ്ടാം കെട്ട് നടത്തിയ അതെ സ്ഥലത്തേക്ക്…..
നിനക്ക് സ്റ്റെല്ലയോട് പ്രണയം ആയിരുന്നില്ല… She is u r step sister….
Ofcourse എന്റെയും… ഞങ്ങളുടെ കുഞ്ഞനിയൻ…. അച്ഛൻ രണ്ടാണെങ്കിലും ഒരേ അമ്മയുടെ വയറ്റിൽ ജനിച്ചവർ….. അല്ലേടാ… കുഞ്ഞനിയ……..
ലീനയുടെ വായിൽ നിന്നു വരുന്ന രഹസ്യങ്ങൾ കേട്ട് കിളി പോയ പോലെ ആയിരുന്നു വിക്ടോറിന്റെ നിൽപ്പ്… ഒപ്പം തന്റെ രഹസ്യങ്ങൾ ലീന കണ്ട് പിടിച്ചതിന്റെ പകപ്പിൽ ജോണും…..
