ഓർമ്മപ്പൂക്കൾ – 7 11

ടപ്പ്….. ടപ്പ്… ഗ്ലാസ്സിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്. നേരം വെളുത്തിരിക്കുന്നു. കണ്ണിൽ അടിച്ചു കയറുന്ന സൂര്യരശ്മികൾ . ആദ്യം ഒന്നും വ്യക്തമായില്ല.വീണ്ടും ആരോ വണ്ടിയുടെ ഗ്ലാസ്സിൽ തട്ടി വിളിക്കുകയാണ് . മുന്നിൽ പച്ച യൂണിഫോമിട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ . വണ്ടിക്ക് ചുറ്റും നിൽക്കുകയാണ് അവർ. ഞാൻ അമ്മയെ നോക്കി നല്ല ഉറക്കത്തിലാണ് .ഇന്നലെ ഞങ്ങൾ കണ്ട ജോണും ബഷീറും കൂട്ടത്തിൽ ഉണ്ട്. ഞാൻ ഗ്ലാസ്സ് താഴ്ത്തി. ഉദ്യോഗസ്ഥരുടെ മുഖത്ത് കോപം ഉണ്ട്.
“നിങ്ങൾ എന്തു തോന്ന്യവാസമാണ് കാണിച്ചത്? ‘ കേസെടുക്കേണ്ട ഓഫൻസ്സാണ് . കുറഞ്ഞത് മൂന്ന് വർഷം ജയിലിൽ കിടക്കേണ്ടിവരും” ഓഫീസർ എന്ന് തോന്നിക്കുന്ന ഒരാൾ ദേഷ്യത്തോടെ പറഞ്ഞു .
ഞാനൊന്നും മിണ്ടാതെ ഇരിക്കുകയാണ്. അമ്മയെ പതുക്കെ തട്ടി വിളിച്ചു.കൺതുറന്ന അമ്മ ചുറ്റും നിൽക്കുന്ന ഫോറസ്റ്റുകാരെ കണ്ട് അമ്പരന്നു .
” നിങ്ങളോട് ഞങ്ങൾ ഇന്നലെ പറഞ്ഞതല്ലേ എത്രയും പെട്ടെന്ന് സ്ഥലം വിടാൻ ” .ബഷീർ അമ്മയെ നോക്കി ചോദിച്ചു.
” ഞങ്ങൾ പോകാൻ ഇറങ്ങിയതാണ്.ഇരുട്ടിലും മഴയിലും വഴിതെറ്റി ഇവിടെ എത്തിയതാ. വണ്ടി തിരിക്കാനും പറ്റിയില്ല. ആരെങ്കിലും വിളിക്കാൻ ഫോണിന് റേഞ്ചും ഇല്ലായിരുന്നു. പേടിയും ക്ഷണവും കൊണ്ട് ഉറങ്ങിപ്പോയതാണ് ഓഫീസർ .അമ്മ അത് വിദഗ്ധമായി അർദ്ധസത്യം പറഞ്ഞു.
“ഏതായാലും രണ്ടുപേരുടെയും ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം ” . ജോൺ ഞങ്ങളെ നോക്കി പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി ഒന്ന് നോക്ക് ചുറ്റും ” .മറ്റൊരാൾ ‘
ഞാനും അമ്മയും ഡോറുകൾ തുറന്നു പുറത്തിറങ്ങി.
ഞങ്ങളുടെ വണ്ടിക്ക് ചുറ്റും ചൂട് മാറാത്ത ആനപ്പിണ്ഡങ്ങളും ആനകളുടെ പല വ്യാസത്തിലുള്ള കാലടിപ്പാടുകളും .
” മൂന്ന് ആനകൾ ഉണ്ടായിരുന്നു”.
അവരുടെ കനിവോ ദൈവത്തിന്റെ കരുതലോ .ഏതായാലും നിങ്ങള് രക്ഷപ്പെട്ടു. ” ഓഫീസർ പറഞ്ഞു
“ക്ഷമിക്കണം തെറ്റുപറ്റിപ്പോയി.മനപ്പൂർവമല്ല ” അമ്മ .
“വേഗം പോകാൻ നോക്ക് .നിങ്ങൾ പോയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ, “‘ .ആ ഓഫീസർ ഗൗരവത്തോടെ പറഞ്ഞു.
ഞാൻ വണ്ടി സ്റ്റാർട്ടു ചെയ്തു . പുറത്ത് നിൽക്കുന്നവരെ ഒന്ന് നോക്കി ഞാൻ വണ്ടി മുന്നോട്ട് എടുത്തു . റിവേഴ്സ് ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ ഞങ്ങളെ നോക്കി നിൽക്കുകയാണ് വനപാലകർ .
ഞാൻ അമ്മയെ നോക്കി . അമ്മയുടെ മുഖത്ത് ഒരു കള്ളചിരിയുണ്ട്.
ഞാൻ അമ്മയെ നോക്കി , ജഗതി ശ്രീകുമാർ പറയുന്നത് പോലെ , അമ്മ പറഞ്ഞ ഡയലോഗ് പറഞ്ഞു
” ക്ഷമിക്കണം തെറ്റ് പറ്റിപ്പോയി ”
അമ്മ അത് കേട്ട് പൊട്ടി ചിരിച്ചു . കൂടെ ഞാനും

തുടരും …….

Leave a Reply

Your email address will not be published. Required fields are marked *