കലാമന്ദിർ

ഹോംസ്‌റ്റേ ഉടമ 50 വയസ്സുള്ള ആളാണ്. ഒരു വിടർന്ന പുഞ്ചിരിയോടെ പുള്ളി എന്നെ എൻ്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം വറ്റിപ്പോയി, ഞാൻ ഉറങ്ങി പോയി. പിറ്റേന്ന് രാവിലെ, ഞാൻ എഴുന്നേൽക്കുന്നത് പക്ഷികളുടെ മൃദുലമായ കരച്ചിലും ജനലിനു വെളിയിൽ ഇലകളുടെ മൃദുവായ മുഴക്കവും കേട്ടാണ്. വരാന്തയിലേയ്‌ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ഭൂപ്രകൃതിയിൽ പൊൻവെളിച്ചം വിതറിക്കൊണ്ട്, കുന്നുകൾക്ക് മുകളിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ചയാണ് എന്നെ വരവേറ്റത്.

ഹോംസ്റ്റേ ഉടമ: ഗുഡ് മോർണിംഗ്, ശ്യാം! നീ നന്നായി ഉറങ്ങിയോ? ശ്യാം: ഉറങ്ങി ചേട്ടാ . ഇവിടുത്തെ വ്യൂ കൊള്ളാലോ ചേട്ടാ. ഹോംസ്റ്റേ ഉടമ: എന്റെ നാട് ശ്യാമിന് ഇഷ്ടപെടും . ബ്രേക്ക്ഫാസ്റ്റ് റെഡി ആണ്.എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി. സെർവ് ചെയ്‌യാം.

ശ്യാം: നന്ദി. കേരളത്തിലെ ഭക്ഷണം കഴിച്ചതു കാലങ്ങൾ ആയി. എനിക്ക് കാത്തിരിക്കാനാവില്ല. കുളിച്ചാറ് വരാം ചേട്ടാ. എണിറ്റു കഴിക്കയം.ചേട്ടാ ഞാൻ ചോദിക്കാൻ മറന്നു. ചേട്ടന്റെ പേര് എന്തായിരുന്നു?

“ബെന്നി”

കുളി കഴിഞ്ഞു, മേശയ്ക്കരികിലിരുന്ന്, ശ്യാമിന് പരമ്പരാഗത കേരളീയ വിഭവങ്ങളുടെ സ്വാദിഷ്ടമായ വിളമ്പുന്നു, ഓരോന്നിനും രുചിയും മണവും. “ചേട്ടാ, ഇത് ആരാ ഉണ്ടാക്കിയത്? ശരിക്കും സ്വാദിഷ്ടമാണ്” “ബിന്ദു! എൻ്റെ ഭാര്യ ബിന്ദു ഉണ്ടാക്കി” “ബിന്ദു ചേച്ചിയുടെ പ്രെട്യേകം നന്ദി പറയുന്നേ. ഫുഡ് സൂപ്പർ ആയിട്ടുണ്ട്.”

 

തുടരും…