ചെകുത്താനെ പ്രണയിച്ച മാലാഖ – 3

തുണ്ട് കഥകള്‍  – ചെകുത്താനെ പ്രണയിച്ച മാലാഖ – 3

ഹായ് ഫ്രണ്ട്സ്,
കഴിഞ്ഞ ഭാഗങ്ങൾ വായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി….നിങ്ങളുടെ സ്നേഹം ഒന്നു കൊണ്ട് മാത്രം അടുത്ത ഭാഗത്തിലേയ്ക്ക് പോകാം.നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തോ അത് ഇവിടെ ലഭിക്കാൻ സാദ്ധ്യത കുറവാണ്.അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീന അറിയാതെ സ്റ്റെപ്പിൽ ഇരുന്നു പോയി.ആ ഇരുപ്പിൽ അവളുടെ ചിന്ത ഭൂതകാലത്തെ തഴുകിയുണർത്തി.അതെ കൃത്യമായി പറഞ്ഞാൽ അഞ്ചു വർഷം മുമ്പ്. ..തനിക്ക് തൻറെ കുടുംബത്തിലുളളവരെ പിരിയാനോ വീട്ടിൽ നിന്നും മാറി നില്ക്കാനോ അത്രയും വലിയൊരു കോളേജിൽ അതും ബാംഗ്ലൂർ പോലൊരു മെട്രോപൊളിറ്റൻ സിറ്റിയിൽ പഠിക്കാനോ ഒന്നും താല്പ്പര്യമില്ലായിരുന്നു.താല്പര്യം പോയിട്ട് അതിനെ കുറിച്ച് ചിന്തിക്കാൻ കൂടിയുളള ധൈര്യം തനിക്കില്ലായിരുന്നു.സ്കൂളിൽ പൊതുവെ അന്തർമുഖിയായിരുന്ന തനിക്ക് ആകെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരി അപർണ്ണയായിരുന്നു.അവളുടെ തണലിൽ മാത്രം നിന്നിരുന്ന തനിക്ക് സ്കൂളിലെ ആൺകുട്ടികളുമായി യാതൊരു പരിചയവും ഇല്ലായിരുന്നു. എന്തിന് ആരുടെയും പേരുപോലും.ചർച്ചിലെ സ്ഥിതിയും മറ്റൊന്നല്ലായിരുന്നു.ജിയയുളളപ്പോൾ മാത്രം സൺഡേ ക്ളാസ്സ് അറ്റെൻറ് ചെയ്യുമായിരുന്നു, അത്ര തന്നെ.
അങ്ങനെയുളള തന്നെ സെൻറ് മേരീസ് പോലൊരു വലിയ കോളേജിൽ അയച്ചു പഠിപ്പിക്കേണ്ട ഒരു കാര്യവുമില്ല.കാരണം പ്ളസ്ടു വിനു എല്ലാ സബ്ജക്ടിനും നല്ല മാർക്കോടുകൂടി പാസ്സായ തനിക്ക് അഡ്മിഷൻ വിചാരിക്കുന്ന കോഴ്സ് വിചാരിക്കുന്ന കോളേജിൽ ലഭിക്കുമായിരുന്നു. എന്നിട്ടും വീട്ടിൽ അത് സമ്മതിച്ചില്ല.കാരണം പപ്പക്കും മമ്മിക്കും തന്നെ സെൻറ് മേരീസിൽ ചേർക്കണം എന്ന നിർബന്ധമായിരുന്നു. പണച്ചാക്കുകളുടെ മക്കൾ പഠിക്കുന്ന ആ കോളേജിൽ തങ്ങളുടെ മൂത്തമകൾ പഠിക്കുന്നു എന്നു പറയുമ്പോളുണ്ടാകുന്ന അഭിമാനം, അതിൽ മുഴുകിയപ്പോൾ തൻറെ ആഗ്രഹങ്ങൾക്കോ സ്വപനങ്ങൾക്കോ അവർ യാതൊരു മുൻതൂക്കവും നൽകിയില്ല.കരഞ്ഞു….പട്ടിണി കിടന്നു….ഫലമില്ല.വീട്ടുകാർ, ബന്ധുക്കൾ, നാട്ടുകാർ, എന്തിന് പളളിയിലെ ഫാദർ വരെ ഉപദേശപെരുമഴ ചൊരിച്ചപ്പോൾ പിന്നെ സമ്മതിക്കാതെ നിർവ്വാഹമില്ലാതായി.കോളേജിൽ അഡ്മിഷനുമെടുത്ത് കോളേജ് ഹോസ്റ്റലിൽ തന്നെ റൂമും ശരിയാക്കി മടങ്ങുമ്പോൾ അവരുടെ മനസ്സിൽ എല്ലാ മാതാപിതാക്കളെയും പോലെ മകളെ ഒരു വലിയ കോളേജിലാക്കി ഇനി അവളുടെ ഭാവിയെകുറിച്ച് പേടിക്കേണ്ട എന്നായിരുന്നുവെങ്കിൽ ആ ഹോസ്റ്റൽ വരാന്തയുടെ ഒഴിഞ്ഞ ഒരു മൂലയിൽ ആരെയും പരിചയമില്ലാതെ ഒറ്റപ്പെട്ട് നിന്ന് കൊണ്ട് നിറകളളുകളോടെ അവരെ നോക്കി നിന്ന തന്നെ മാത്രം ആർക്കും കാണാൻ കഴിഞ്ഞില്ല.
അന്നു രാത്രി കിടക്കുമ്പോഴും ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. ഒരുഭാഗത്ത് വീട്ടിൽ നിന്നും വീട്ടുകാരിൽ നിന്നും അകന്നതിലുളള വിഷമം മറ്റൊരു ഭാഗത്ത് പരിചയമില്ലാത്ത സ്ഥലം, പരിചയമില്ലാത്ത ആളുകൾ.എന്നാൽ അതിലെല്ലാം വലുത് നാളത്തെ ദിവസം. തൻറെ കോളേജ് ലൈഫിലെ ഫസ്റ്റ് ഡേ.അങ്ങനെ ചിന്തിച്ചു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.പിറ്റേന്ന് രാവിലെ ഫ്രഷ്-എൻ അപ്പായി കോളെജിൽ എത്തുമ്പോൾ താൻ കരുതിയില്ല അതൊരിക്കലും തൻറെ ജീവിതത്തിന്റെ ഏടുകളിൽ കുറിച്ചിടാൻ തക്ക ഒരു ദിവസമായി മാറുമെന്ന്.എന്തായാലും റാഗിംങ് കാണുമെന്നുറപ്പിച്ചു ചെന്നതിനാൽ ആദ്യം ഒരു പുതുമ തോന്നിയില്ല.പക്ഷെ പോകെ പോകെ പപ്പയ്ക്കു പറയൽ വരെയെത്തിയപ്പോൾ മനസ്സിലെ ഭയവും നിരാശയും വിഷമവും എല്ലാം കൂടി കണ്ണുനീരായി രൂപാന്തരപ്പെട്ടു.എന്നാൽ അതിലും വലിയത് പുറകെ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുളളൂ.
”ഹ..ഹ..ഹ..എന്നാൽ മോളു ആദ്യം ആ നില്ക്കുന്ന ചേട്ടനൊരു മുത്തം കൊടുത്തെ!!”
തൻറെ ജീവിതത്തിൽ ഇതുവരെ മറക്കാൻ കഴിയാത്ത വാക്കുകൾ.ആ നിമിഷം…അങ്ങു മരിച്ചു പോയെങ്കിൽ മതിയായിരുന്നു എന്നു ചിന്തിച്ചുപോയി.ഇതുവരെ ഒരു പുരുഷനെ മുഖമുയർത്തി നോക്കാത്ത താൻ…. ആരാണെന്നു പോലും അറിയാത്ത ഒരുത്തനെ….ഛെ!!!!
ആ സമയം ചിലന്തി വലയിൽ അകപ്പെട്ട് അതിജീവനത്തിനായി കേഴുന്ന ഒരു പ്രാണിയെപ്പോലെ ചുറ്റും നിന്ന അപരിചിതമായ മുഖങ്ങളിലേക്ക് ഒരു സഹായഹസ്തത്തിനായി കേണു.പക്ഷെ ഒരിടത്തും തന്നെ സഹായിക്കാനുളള ശ്രമങ്ങൾ കണ്ടില്ല. ഭൂരിപക്ഷം മുഖങ്ങളും പുച്ഛത്തോടെ തന്നെ നോക്കിയപ്പോൾ ചില മുഖങ്ങളിൽ മാത്രം ഒരു നിസ്സഹായത കണ്ടു.പക്ഷെ തനിക്കത് പര്യാപ്തമായിരുന്നില്ല.ദൈവത്തെ താൻ നേരിട്ടു കണ്ട നിമിഷങ്ങൾ. അവിടെ നിന്നു തന്നെ കർത്താവിനു മുന്നിൽ മുട്ടുകാലിൽ പലപ്രാവശ്യം വീണു.ഏതായാലും കർത്താവ് തൻറെ പ്രാർത്ഥന കേട്ടു.അതിനാലാവും. . തന്നെ രക്ഷിക്കാനായി ദൈവം ആളെ അയച്ചത്.എന്നാൽ ദൂതനുപകരം ചെകുത്താനാണു വന്നതെന്നുമാത്രം.

അവിടേക്ക് പാഞ്ഞു വന്ന ആ ബൈക്കിൻറെ ശബ്ദം അത് സാധാരണയിൽ വ്യത്യസ്ത മായിരുന്നു. നെഞ്ചിടിപ്പിക്കുന്ന തരത്തിൽ സൈലൻസർ മോഡിഫൈ ചെയ്തിരുന്നു.എന്തായാലും ആ ബൈക്കിൻറെ ശബ്ദം കൊണ്ട് മാത്രം അവിടെ നിന്നിരുന്നവർക്കെല്ലാം ആളെ മനസ്സിലായിരുന്നു.അവരുടെയെല്ലാം കണ്ണുകളിൽ ഭീതിയുടെ മുൾപടർപ്പ് നിഴലിച്ചിരുന്നു.ആ കണ്ഠത്തിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ആ പേരുച്ഛരിക്കപ്പെട്ടു.”””ചെകുത്താൻ!!”””അതിശയത്തോടെ അതിലുപരി ഭീതിയോടെ അതിലുമുപരി കൃതജ്ഞതയോടെ തൊട്ടുമുന്നിലായി നിർത്തിയ ബുളളറ്റിൽ നിന്നുമിറങ്ങുന്ന ആ രൂപത്തെ നോക്കി നിന്നുപോയി.അടിക്കാനോങ്ങിയവനും കൂടെ നിന്നവൻമാരും ഏത് മാളത്തിൽ പോയി എന്ന് GPS നു പോലും കണ്ടുപിടിക്കാൻ പറ്റില്ലെന്ന് തോന്നി.
എന്നാൽ ആ രൂപവും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞു.ആദ്യ ദിനം ക്ളാസ്സിൽ ഇരിക്കുമ്പോൾ എല്ലാപേരും തമ്മിൽ തമ്മിൽ പരിചയപ്പെടുന്നുണ്ടായിരുന്നു.താൻ മാത്രം അതിനൊന്നും മിനക്കെട്ടില്ല.തനിക്കവിടെ ഒരാളെ മാത്രം പരിചയപ്പട്ടാൽ മതിയാരുന്നു.പരിചയപ്പെടുന്നതിലുമുപരി ഒരു നോട്ടമെങ്കിലും കണ്ടാൽ മതിയായിരുന്നു. ”ഒരു നന്ദി പറയാൻ….”ഒടുവിൽ ഉച്ചയ്ക്കുളള ഇൻറർവെല്ലിൽ ഞാൻ എൻറെ ലക്ഷ്യത്തെ കണ്ടെത്തി.അപർണ്ണയുടെ കൂടെയല്ലാതെ വർഷങ്ങളോളം പഠിച്ച സ്കൂളിൽ നടക്കാറില്ലാത്ത താൻ ഏതോ ഒരു കാന്തിക ശക്തിയുടെ പിൻബലത്തിൽ അയാളെ കണ്ടെത്തി.ഒരു കോളേജ് മുഴുവൻ പേടിക്കുന്ന ആ രൂപത്തിനടുത്തേക്ക് റ്റ്ഒരു നന്ദി പറയാൻ വേണ്ടി ഒരു പീക്കിരി പെണ്ണ്… ഓർക്കുമ്പോൾ ഇപ്പോൾ അത്ഭുതം തോന്നുന്നു.അയ്യാളും കൂടെ അഞ്ചാറു പേരും ഉണ്ടായുന്നു.തെല്ലൊരു ഭയത്തോടെ അതിലുപരി ജിജ്ഞാസയോടെ അവിടേക്ക് കാലെടുത്തു വച്ചു.പെട്ടെന്ന് ഒരു കൈ എൻറെ ഇടതു കയ്യിൽ പിടുത്തമിട്ടു.
”ഹേയ്യ്..ഒ…”നേരത്തെ തന്നെ ഉളളിലുണ്ടായിരുന്ന ഭയത്തിൻറെ ആലകൾ ആ പിടുത്തത്തിൽ പുറന്തളളപ്പെട്ടു.തിരിഞ്ഞു നോക്കുമ്പോൾ ഒരു പെണ്ണ്, അവളെന്നെ പെട്ടെന്ന് പിടിച്ചു വലിച്ച് ഒരു ഒഴിഞ്ഞ ക്ലാസ്സിൽ കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *