നവവധു – 10

കമ്പികഥ – നവവധു – 10

കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും ഒരായിരം നന്ദി പറഞ്ഞുകൊണ്ട് നവവധുവിന്റെ പത്താം ഭാഗം ഇതാ….ഇതിനും നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു… അഭിനന്ദനങ്ങൾ ആയാലും വിമർശനം ആയാലും മടിക്കാതെ പറയുമല്ലോ….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാ എന്നാ പറ്റി???? എന്റെ ചോദ്യത്തിന് മറുവശത്ത് നിന്നും മറുപടി ഉണ്ടായില്ല. ചേച്ചിയുടെ നിലവിളിക്ക് ഒപ്പം ചെവിപൊട്ടുന്ന ഒരു ഒച്ചയുമാണ് കേട്ടത്. വെടി പൊട്ടിയത് പോലെ…..അതോടൊപ്പം ഫോണും കട്ടായി.

പരിഭ്രമത്തോടെ ഞാൻ തിരിച്ചു വിളിച്ചു. മറുവശത്ത് ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടി. ഒരുനിമിഷം കൊണ്ട് ഞാൻ വിയർത്ത്കുളിച്ചു. ഒരു നിമിഷത്തേക്ക് എനിക്ക് എന്ത് ചെയ്യണം എന്നൊരു ഐഡിയ കിട്ടിയില്ല.

പെട്ടെന്ന് ബോധം വന്നു. ഞാൻ ബൈക്കിന്റെ അടുത്തേക്കോടി. എന്റെ ഓട്ടം കണ്ടതും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന സീനിയർ ചേട്ടന്മാരും ഒപ്പം ത്രിമൂർത്തികളും എന്റെ പിറകെയൊടി.

എന്താടാ…എന്നാ പറ്റി????…..ജോ…..നിക്ക്….പിന്നിൽ നിന്നുള്ള വിളിയൊച്ചകൾ ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ നിക്കാൻ പറ്റുന്നില്ല….കാലുകൾ അറിയാതെ ഓടുകയായിരുന്നു. സെക്കന്റുകൾ കൊണ്ട് ബൈക്കിനടുത്തെത്തി. ബൈക്ക് സ്റ്റർട്ടാക്കി….അപ്പോഴാണെൽ അതിന് ഒടുക്കത്തെ സ്റ്റർട്ടിങ് പ്രോബ്ലം. സെൽഫുമില്ല….കിക്കറുമില്ല…..

മൈരു… ഞാൻ ചാടിയിറങ്ങി. ബൈക്ക് ശക്തിയായി നിലത്തേക്കിട്ടു. അല്ലേലും ഈ മൈരു ആവിശ്യനേരത് ഉപകരിക്കില്ല. ദേഷ്യം തീരാതെ ഞാൻ ബൈക്കിനിട്ട് മൂന്നാലു ചവിട്ട് ചവിട്ടി.

അപ്പോഴേക്കും ഓടിയെത്തിയ എല്ലാരും എന്റെ ചുറ്റും കൂടി…. പെണ്ണുങ്ങള് നിന്ന് ശക്തിയായി കിതച്ചു. കിതപ്പിനിടയിലും എന്ത് പറ്റിയെന്ന് അവര് ചോദിക്കുന്നുണ്ടായിരുന്നു…

എന്റെ സൗമ്യേച്ചി…..അത്രയേ എന്റെ വായിൽ വന്നുള്ളൂ. ബാക്കി പൂർത്തിയാക്കാതെ ഞാൻ അവരെ വകഞ്ഞുമാറ്റി പുറത്തേക്കോടി.

മറ്റൊരുത്തന്റെ വണ്ടി മേടിക്കാനുള്ള ബുദ്ധി പോലും ആ സമയം എനിക്ക് വന്നില്ല എന്നതാണ് സത്യം. ആ അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ….എത്രയും വേഗം ശിവേട്ടന്റെ വീട്ടിലെത്തണം അത്രയേ ആ സമയത്ത് എന്റെ മനസിൽ ഉണ്ടായിരുന്നൊള്ളു.

പോകുന്ന പോക്കിൽ പലവട്ടം ഞാൻ ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു. സ്വിച്ച് ഓഫ് തന്നെ. അന്നാദ്യമായി ഞാൻ ഫോൺ ഉണ്ടാക്കിയവന്റെ അപ്പന് വരെ വിളിച്ചു. എന്തിനാണ് അതെന്ന് എനിക്ക് ഇന്നും അറിയില്ല.

ഞാൻ വീട്ടിലേക്ക് വിളിച്ചു. അവിടെയും ആരും ഫോൺ എടുത്തില്ല. എല്ലാം കൂടി എവിടെ പോയി തോലഞ്ഞോ ആവോ….ഏത് നേരത്താണോ ആ ഒഴിഞ്ഞ കോണിൽ കൊണ്ടുപോയി വീട് വെക്കാൻ ശിവേട്ടന് തോന്നിയത്????അടുത്തെങ്ങും ഒറ്റ മനുഷ്യൻ പോലുമില്ല….പൂറ്…. വീട്ടുകാരെയും നാട്ടുകാരെയും ഞാൻ ഒരു കാരണവും ഇല്ലാതെ വെറുതെ തെറിയും പറഞ്ഞുകൊണ്ട് ഞാൻ ഓടി. ആരും കേൾക്കുന്നില്ലങ്കിലും എന്തോ അത് നിർത്താൻ എനിക്ക് കഴിയുന്നില്ല. പെട്ടെന്ന് ഞാൻ കവലയിലെ അറിയാവുന്ന ഓട്ടോക്കാരെ വിളിച്ചു. സംഭവം എനിക്കറിയാവുന്നത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

നാട്ടിൻപുറത്തെ ഏക ഗുണം ഇതാണ്. ഒരാൾ അറിഞ്ഞാല് ആ നാട് മൊത്തം അറിഞ്ഞോളും. ഒരു വീട്ടിൽ ഒരു പ്രശ്നമാണ് എന്നറിഞ്ഞാൽ അതാ നാടിന്റെ പ്രശനമായാണ്‌ ഞങ്ങള് കാണാറു. ആരെങ്കിലും ഓടിച്ചെല്ലും എന്നെനിക്ക് ഉറപ്പായിരുന്നു.

ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ തല്ലിയലച്ചു വീണു…. എന്തൊക്കെയോ ദേഹത്ത് കുത്തിക്കേറി. ഞാനതൊന്നും അറിഞ്ഞില്ല…. കരയുന്ന സൗമ്യേച്ചിയുടെ ഒരു രൂപം മാത്രമായിരുന്നു മനസ്സിൽ….

ഓടിക്കിതച്ചു ഞാൻ ശിവേട്ടന്റെ വീട്ടിലെത്തുമ്പോൾ ഒരു യുദ്ധതിനുള്ള ആളുണ്ട് ആ മുറ്റത്ത്. കൂട്ടം കൂടി നിക്കുന്നു. ഒരു മരണ വീടിന്റെ പ്രതീതി.

ഈശ്വരാ…..ശിവേട്ടന് എന്തെങ്കിലും????? എന്റെ ചിന്ത പോയത് ആ വഴിക്കാണ്. ഞാൻ ആ റോഡിൽ വേരുറച്ച പോലെ തറഞ്ഞുനിന്നു.

പണ്ട് ശിവൻ തല്ലിക്കൊന്ന ആരുടെയെങ്കിലും വീട്ടുകാരോ കൂട്ടുകാരോ ആയിരിക്കും…. വാളുമെടുത്തു വെട്ടാനും കൊല്ലാനും നടന്നപ്പോ ഓർത്തുകാണില്ല ഇങ്ങനെയൊരു വിധി….ആളുകള് പിറുപിറുത്തുകൊണ്ട് എന്നെ കടന്നു പോകുമ്പോ ഞാൻ ആകെ തകർന്നു നിക്കുവരുന്നു.

എന്താണ് സംഭവിച്ചത്???? ഒന്നും മനസ്സിലാവുന്നില്ല. ആ വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ കാലുകൾക്ക് ശക്തി ഇല്ലാത്തത് പോലെ. അതോ മനസ്സിനോ????

ജോ….എന്നെ ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു വിളി.

ഏ…. നടുങ്ങിയാണ് ഞാൻ നോക്കിയത്.

മുറ്റത്തുനിന്നു കയറിവരുന്ന വിശാലും രണ്ടുമൂന്നു സീനിയർ ചേട്ടന്മാരും.

നീയിത് എതിലെയാടാ ഓടിയത്???? ഞങ്ങള് വരുന്ന വഴിക്കൊന്നും നിന്നെ കണ്ടില്ലല്ലോ????

ഞാൻ….പിന്നെ…..എനിക്കൊരു മറുപടി പറയാൻ കഴിഞ്ഞില്ല. എങ്ങനെ പറയും???? ഏതൊക്കെയോ ഇടവഴിയിൽ കൂടിയും ആരുടെയൊക്കെയോ പറമ്പിൽ കൂടിയുമാണ് ഞാൻ ഓടിയത്.

ശിവേട്ടന് എന്നാ പറ്റിയെ???? ആകെ വായിൽ വന്നത് അതാണ്. ചോദിച്ചപ്പോഴേക്കും ഞാൻ വിതുമ്പിപ്പോയി.

എന്താ???? ടാ…. നീയിത് എന്നാക്കെയാ പറയുന്നേ???? ശിവേട്ടന് എന്നാ പറ്റാൻ???? വിശാലിന്റെ മറുചോദ്യം.

അപ്പൊപിന്നെ????ഞാൻ മുറ്റത്തു കൂടിനിക്കുന്ന ആളുകളെ സംശയഭാവത്തിൽ നോക്കി.

ടാ…. ശിവേട്ടന്റെ ചേച്ചി……വിശാൽ പറയാൻ വന്നത് പെട്ടെന്ന് നിർത്തി.

സൗമ്യേച്ചി ….ചേച്ചിക്ക് എന്ത് പറ്റിയെടാ???? എനിക്കാകെ പ്രാന്ത് പിടിക്കുംപോലെ തോന്നി. ഞാൻ വിശാലിനെ പിടിച്ചുലച്ചു.

അത്…അതുപിന്നെ…..ചേച്ചി ഒരാളെ വെട്ടി.

എന്നാന്നു????? വിശാൽ പറഞ്ഞത് എനിക്ക് ശെരിക്കും മനസ്സിലായില്ല. ഞാൻ അവിശ്വനീയതയോടെ അവനെ നോക്കി.

എനിക്കും ഒന്നുമറിയില്ല…. മിറ്റത്തും വീടിനകത്തുമൊക്കെ മൊത്തം ചോരയാ…..

കൊന്നോ??? എന്തോ പെട്ടെന്ന് എനിക്ക് വായിൽ വന്നത് അതാണ്. അതൊരു ആകാംഷ ആയിരുന്നില്ല. നിലവിളി ആയിരുന്നു.

ഏയ്‌….ആരൊക്കെയോ കണ്ടത് കൊണ്ട് അവനെ പൊക്കിയെടുതോണ്ടു പോയിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്ക് ആയിരിക്കും…..പറഞ്ഞത് ഒരു സീനിയർ ചേട്ടനാണ്.

കേറിപ്പിടിച്ചപ്പോ വെട്ടിയതാണെന്നാ തോന്നണെ…..ആരോ ഫോണിൽ പറഞ്ഞുകൊണ്ട് അങ്ങോട്ട്‌ വന്നു. ഞാൻ അവനെ ഒരു നിമിഷം തുറിച്ചു നോക്കിനിന്നു.

പെട്ടന്നാണ് ഞാൻ സൗമ്യേച്ചിയെക്കുറിച് ഓർത്തത്.

ടാ…. എന്നിട്ട് സൗമ്യേച്ചി എന്ത്യേ????

ആ…ഞാൻ കണ്ടില്ല…അകത്തെവിടെയെയോ ആ….അങ്ങോട്ട് അടുക്കാൻ കൂടി വയ്യ. അവിടെ മൊത്തം ആളാ…..

ഒരു മരണവീട്ടിൽ എന്നപോലെ ആളുകൾ കൂട്ടം കൂടി നിന്നു. ഞാൻ വിളിച്ചു പറഞ്ഞവർ എന്നോട് വന്ന് എന്തൊക്കെയോ ചോദിച്ചു….എനിക്കറിയാവുന്നത് ഞാനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *