നാദിയ – 3

യാ ഉണ്ട് നമ്മൾ എല്ലാരും ഒത്തുകൂടുന്നു മറ്റന്നാൾ പോരെ
ഓഹ് മതി മതി എനിക്കൊരു പ്രശ്നവും ഇല്ല മറ്റന്നാൾ നമുക്ക് പൊളിക്കാം അല്ല ജെസ്സിയും ജെയ്സൺ ഒക്കെ എവിട
നിങ്ങൾ രണ്ടാളും ഒരേ മുറിയിൽ അല്ലെ എന്നിട്ടും എന്താ ഒരുമിച്ചു വരാത്തത്
അത് നീ ജെസ്സിയോട് തന്നെ ചോദിക്കു ന്റെ വണ്ടിയിൽ കയറാൻ പേടിയാണ് പോലും എന്നിട്ടാണ് കാലത്തു ബസ്സിൽ കയറി വരുന്നത് മണ്ടി
അപ്പോയെക്കും ജെസ്സി അവിടെ എത്തിയിരുന്നു എന്താടി എന്നെപ്പറ്റി കുറ്റം പറയുന്നത് ജെസ്സി ചോദിച്ചുകൊണ്ടു ഇടയിൽ കയറി
ഒന്നൂല്ലേ ഞാൻ നിനക്ക് എന്റെ വണ്ടിയിൽ കയറാൻ പേടി ആണെന്ന് പറയായിരുന്നു
എടി അതിനൊക്കെ ആരെങ്കിലും വണ്ടിയെന്നു വിളിക്കോ ആ തകർക്കുള്ളിൽ എപ്പോയെക്കെ കയറിയോ അപ്പോയൊക്കെ എവിടെങ്കിലും തട്ടി പോറിയിട്ടുണ്ടാവും കഴിഞ്ഞ ആഴ്ച നിന്റെ വണ്ടിയുടെ ഡോർ തുറന്നത് ആണ് ഈ കാണുന്നത് ജെസ്സി കൈ ഉയർത്തി കാണിച്ചു
ഓഹ് ഞങ്ങൾ പാവങ്ങൾ ആണേ നമുക്ക് ബെൻസ് ഒന്നും വാങ്ങാൻ ഉള്ള കഴിവൊന്നും ഇല്ലേ
Aആ അത്രയേ പറഞ്ഞിട്ടുള്ളു നീ ബെൻസ് വാങ്ങുന്ന കാലത്തു ഞാനും നിന്റെ കൂടെ വരും പോരെ ജെസ്സി നാദിയായുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു
അല്ല നീ ക്യുസ്റ്റെയ്നർ തയ്യാറാക്കിയോ (നാദിയയും ജെസ്സിയും ജെർണലിസം ആണ് പഠിക്കുന്നത് അതിന്റെ ഭാഗമായി ഒരു പ്രൊജക്റ്റ്‌ ഉണ്ട് അതിൽ ടൈപ്പിംഗ്‌ ആണ് നാദിയയുടെ റോൾ ഏതെങ്കിലും മേഖലയിൽ പ്രശസ്തർ ആയ വ്യക്തികളിൽ ആരെങ്കിലും എടുത്തു ഒരു ഇന്റർവ്യൂ നടത്തുക തുടർന്നു ഒരു ഫീച്ചർ അത്രയും ചെയ്യുക ഇന്റർവ്യൂ ചെയ്യാം എന്ന് ജെസ്സി ഏറ്റെടുത്തിരിക്കുകയാണ് )
ആടി പക്ഷെ ഒരു പ്രശ്നം ഉണ്ട്
എന്തു പ്രശ്നം
എന്നിക്ക് ഇന്നാണ് അപ്പോയ്ന്റ്മെന്റ് കിട്ടിയത് മോളെ
അതിനെന്താ നിനക്ക് പോകൂടെ
എടി ഇന്നു വൈകിട്ട് ഞാൻ പറഞ്ഞില്ലേ ഒരു കസിൻ മാര്യേജ് ഉണ്ട്
അപ്പൊ അപ്പോയ്ന്റ്മെന്റ് മാറ്റിക്കൂടെ
അങ്ങനെ മാറ്റാൻ പറ്റുന്ന ആളല്ല മോളെ കക്ഷി ഒരു വമ്പൻ സ്രാവ് ആണ്
അതാരാടി വമ്പൻ സ്രാവ്
അങ്ങനെ ഒരു സ്രാവ് ആണ് അയാളുടെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയാൽ പിന്നെ നമ്മുടെ ബാച്ചിലെ ബെസ്റ്റ് പെർഫോമൻസ് നമ്മുടെ ആവും
ആളെ പറയെടി പുല്ലേ വെറുതെ കലിപ്പിക്കാതെ
ഹുസൈൻ ഗ്രൂപ്പ്‌ ചെയർമാൻ സാകിർ ഹുസൈൻ
ആരു സാകിർ ഹുസൈനോ നിനക്ക് എങ്ങനെ കിട്ടിയെടി അയാളുടെ അപ്പോയ്ന്റ്മെന്റ്
അതൊക്കെ കിട്ടി മോളെ ഞാൻ കണ്ണും പൂട്ടി അയാളുടെ മെയിൽ idiyilekku ഒരു മെസ്സേജ് കാച്ചി അപ്പോയ്ന്റ്മെന്റ് ചോദിച്ചു രണ്ടാമത്തെ ദിവസം റിപ്ലൈ വന്നെടി ഇന്നു 2മണിക്ക് ചെല്ലാൻ പറഞ്ഞു
എന്നിട്ട് നീ എന്താ നേരത്തെ പറയാഞ്ഞത്
അത് നിനക്ക് സസ്പെൻസ് തരാം എന്ന് കരുതി പക്ഷെ ഇപ്പൊ ഇങ്ങനെ ആയില്ലെ
വല്ലാത്ത സസ്പെൻസ് ആയിപോയി ന്നട്ട് ഇപ്പൊ വെള്ളത്തിൽ വരച്ച വര പോലെ ആയില്ലെഇനി ഇപ്പൊ എന്തു ചെയ്യും നിനക്ക് ആ മാര്യേജ് സ്കിപ് ചെയ്തൂടെ
എടി മണ്ടി ഞാൻ പറഞ്ഞില്ലേ മാര്യേജ് രജിസ്റ്റർ ആണ് ഞാൻ ആണ് സാക്ഷികളിൽ ഒന്ന് ഞാൻ പോയെ പറ്റു ഇനി ഇപ്പൊ ഒരു വഴിയേ ഉള്ളു നീ പോയാൽ നടക്കും ക്വിസ്റ്റൻ ഒക്കെ ഞാൻ റെഡി ആക്കി നീ പോകുന്നു ചോദിക്കുന്നു വരുന്നു
എടി നീ എന്താ ഈ പറയുന്നത് എനിക്ക് ഇത്തരം കാര്യങ്ങൾ ഒക്കെ പേടി ആണെന്ന് നമ്മുടെ ക്ലാസ്സിൽ എല്ലാരും നോക്കിനിൽക്കെ എന്തെങ്കിലും സംസാരിക്കാൻ തന്നെ ഭയമാണ് എനിക്ക് ആ ഞാൻ എങ്ങനെ ആണ് സാകിർ ഹുസൈൻ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് അതും എനിക്ക് അയാളെ കുറച്ചു ഒന്നുമറിയാതെ
അതിനു നീ ഒന്നുമറിയണ്ട ഞാൻ എഴുതിയ ചോദ്യങ്ങൾ ഓരോന്ന് ചോദിക്കുന്നു ഫോണിൽ റെക്കോർഡ് ചെയ്യുന്നു തിരിച്ചു വരുന്ന എനിക്ക് തരുന്നു ഞാൻ പ്രൊജക്റ്റ്‌ ടൈപ്പ് ചെയ്യുന്നു
എടി എന്നാലും ഞാൻ പോയാൽ ശെരി ആവില്ലെടി
ഓഹ് ന്റെ പെണ്ണെ നീ പോയാൽ പൊളിക്കും അപ്പൊ ഉച്ചക്ക് പോക്കോളണം ഇന്റർവ്യൂ കഴിഞ്ഞു നീ ഫ്രീ ആണ് ടൈപ്പിംഗ്‌ ഞാൻ ആണല്ലോ ചെയ്യുന്നത്
മം ആരോടും പറ്റില്ല എന്ന് പറഞ്ഞു ശീലമില്ലാത്തതുകൊണ്ടും പിന്നെ ജെസ്സിയോടുള്ള സ്നേഹം കൊണ്ടും അവൾക്ക് അത് ഏറ്റെടുക്കേണ്ടിവന്നു ജെസ്സി എപ്പോഴും ഇങ്ങനെത്തന്നെയാണ് എന്തെങ്കിലും പറഞ്ഞു മുങ്ങും ഇനി ടൈപ്പിംഗ്‌ കൂടി നാദിയ തന്നെ ചെയ്യേണ്ടിവരും അതവൾക്കും അറിയാമെങ്കിലും ജെസ്സി അവളുടെ ആത്മിത്രം ആയതുകൊണ്ട് അവൾ എല്ലാം ഏറ്റെടുക്കാൻ താല്പര്യം കാണിച്ചു
1.45ഓടെ തന്നെ നാദിയ ഹുസൈൻ ഹൌസിൽ എത്തി ഇന്ത്യയിലെ ഹുസൈൻ ഗ്രൂപ്പ്‌ ഹെഡ് ഓഫീസ് ആണ് ഹുസൈൻ ഹൌസ് അവൾ ഉള്ളിൽ ഒരല്പം ഭയത്തോടെ തന്നെ അകത്തേക്ക് പ്രവേശിച്ചു
സാരി ധരിച്ച അതിസുന്ദരി ആയ ഒരു യുവതി അവളെ റിസെപഷനിൽ സ്വീകരിച്ചു നാദിയ അവളെ ഒന്നു ശ്രദ്ധിച്ചു റെഡ് കളർ സാരിയാണ് ആ പെൺകുട്ടി ധരിച്ചിരിക്കുന്നത് റെഡ് ജാക്കറ്റ് തന്നെയാണ് ഫുൾ സ്ലീവ് ആണ് ജാക്കറ്റ് പുറം പൂർണമായും മറക്കുന്ന ജെക്റ്റിന്റെ പിന്നിൽ കഴുത്തിൽ കോളർ ഉണ്ട്താനും മുടി പിന്നിൽ ചുറ്റി കെട്ടിവച്ചിരിക്കുന്നു അവൾ ധരിച്ച സാരി വിലകൂടിയ മറ്റേറിയൽ ആണെന്ന് അതുവിളിച്ചോതുന്നു
നാദിയ തന്റെ അപ്പോയ്ന്റ്മെന്റ് കുറിച്ച് പറഞ്ഞു ആ പെൺകുട്ടി സോഫയിൽ ഇരിക്കാൻ പറഞ്ഞു ഒരഞ്ചുമിനുട്ട് കൊണ്ട് മറ്റൊരു സുന്ദരിയായ യുവതി അങ്ങോട്ട് കടന്നുവന്നു അവളുടെ സാരി കണ്ടപ്പോൾ ആണ് ഇതാണ് അവിടുത്തെ യൂണിഫോം കോഡ് ആണെന്ന് നാദിയ മനസ്സിലാക്കുന്നതും അവരുടെ വിലകൂടിയ വസ്ത്രങ്ങൾ കാണുമ്പോൾ താൻ ധരിച്ച പർദ്ദ കുറഞ്ഞുപോയി എന്നവൾക്ക് തോന്നിപോയി നാദിയ നോക്കി നിൽക്കെ നാദിയയെയും കൂട്ടി ആ സുന്ദരി ലിഫ്റ്റിന് അടുത്തെത്തിയിരുന്നു ലിഫ്റ്റിൽ കയറി 5മത്തെ ഫ്ലോർ ഞെക്കി ലിഫ്റ്റ് പെട്ടെന്ന് തന്നെ മുകളിൽ എത്തി സുന്ദരി നയിച്ചവഴികളിലൂടെ നാദിയ ചെയർമാൻ എന്നെഴുതിയിരിക്കുന്നമുറിയിലേക്ക് അടുത്ത് അടുക്കുന്തോറും അവളുടെ കാലുകൾ പതുക്കെയായിത്തുടങ്ങി ഹൃദയമിടിപ്പ് വര്ധിച്ചുവന്നു മുറിയുടെ മുന്നിൽ എത്തിയപ്പോൾ സുന്ദരി പതുക്കെ നിന്നു
പ്ലീസ് knock the ഡോർ ആൻഡ് ഗെറ്റ് in mr സാകിർ is inside ഇത്രയും പറഞ്ഞു അവളെ പുറത്തു നിർത്തി സുന്ദരി നടന്നുനീങ്ങി നാദിയ കുറച്ചു നേരം അവിടെ തന്നെ നിന്നു ഒരൽപ്പം കൂൾ ആയപ്പോൾ അവൾ പതുക്കെ knock ചെയ്ത്
യെസ് പ്ലീസ് അകത്തു നിന്നും കിട്ടിയ പെർമിഷന്റെ ബലത്തിൽ അവൾ പതുക്കെ വാതിൽ തുറന്നു തുറക്കുന്നതിനിടയിൽ അവൾക്കൊരബദ്ധഒരബദ്ധം പറ്റി അവൾ ഒരൽപ്പം ബലംകൊടുത്താണ് വാതിൽ തള്ളിയത് കണ്ടപ്പോൾ വാതിൽ ബാരമുള്ളതെന്നു തോന്നിയതുകൊണ്ടാണ് അവൾ ബലം പ്രയോഗിച്ചത് പക്ഷെ വാതിൽ അവൾ പ്രതീക്ഷിക്കുന്നതിനും എത്രയോ നിസാരമായിരുന്നു കൈവിട്ടുപോയ അവൾ വാതിൽ തുറന്നുപോയി മുട്ടുകുത്തിവീണു നാളുകാലിൽ നിന്നുപോയി
വിശാലമായ തന്റെ ക്യാബിനിൽ വശത്തു ഒരുക്കിയ കോഫീമേക്കരിൽ കോഫി ഉണ്ടാക്കികൊണ്ടിരുന്ന സാകിർ ശബ്ദ കേട്ടു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് വീണുകിടക്കുന്ന നദിയായെ ആണ് അവൻ പെട്ടെന്ന് അതൊക്കെ ഇട്ടെറിഞ്ഞു അവളുടെ അടുക്കലേക്കു പെട്ടെന്നെത്തി കൈകളിൽ പിടിച്ചു പതുക്കെ ഉയർത്തി
Are you ok അവൻ ഒരൽപ്പം ആശങ്കയോടെത്തന്നെ ചോതിച്ചു
Ya…ya..yah iam fine നാദിയ വൈകിയെങ്കിലും പറഞ്ഞൊപ്പിച്ചു അപ്പോഴാണ് നാദിയ സാക്കിറിനെ ശ്രദ്ധിക്കുന്നത് അതെ കാലത്തു തന്നെ വണ്ടി ഒതുക്കാൻ ഹെല്പ് ചെയ്ത ചെറുപ്പക്കാരൻ തനിക്കൊരു താങ്ക്സ് പോലും പറയാൻ ഇടം താരത്തെ ഓടിമാഞ്ഞ ആ വ്യക്തി
If anything feel painfull you have to say സാക്കിറിന്റെ വാക്കുകൾ ആണ് അവളെ ചിന്തയിൽ നിന്നും ഞെട്ടിയുണർത്തിയത്
ആഹാ…… അവൾ പറഞ്ഞത് എന്തെന്ന് എന്ന അർത്ഥത്തിൽ അവനോടു ചോദിച്ചു
Nothing I just ask are you fine
Yes yes sir absalutely അവൾ റിപ്ലൈ നൽകി
Then ok സാകിർ മുറിയിൽ ഇട്ടിരുന്ന രണ്ടു സിംഗിൾ സോഫകൾ എതിർവശങ്ങളിൽ ആയി ഇട്ടിട്ടുള്ളതിൽ ഒന്നിൽ ഇരുന്നു നദിയയോട് എതിർവശം ഉള്ള സോഫയിൽ ഇരിക്കൻ പറഞ്ഞു അവൾ ഒന്നുമടിച്ചെങ്കിലും ഇരുന്നു നാദിയ ഇരുന്നപ്പോൾ തന്നെ രണ്ടു മഗ്ഗിൽ കോഫിയുമായി സാകിർ അവളുടെ അടുത്തെത്തി ഒന്നവൾക്കു നീട്ടി അവൾ നന്ദി പറഞ്ഞുകൊണ്ടു അത് വാങ്ങി
ജെസ്സിക്ക് എന്തുപറ്റി ജെസ്സി ഒരു മെസ്സേജ് അയച്ച പരിജയം ഉള്ളിവെങ്കിലും ഒരുപാട് കാലമായി അറിയുന്നപോലെയാണ് സാക്കിറിന്റെ സംസാരം
ചോദ്യം കേട്ടു കുടിച്ചുകൊണ്ടിരുന്ന കോഫി ഒരൽപ്പം തലയിൽ കയറിപ്പോയെങ്കിലും
അവൾക്കൊരു കല്യാണം ഉണ്ടെന്ന് പറഞ്ഞു അവൾ പരിഹരിച്ചു പതുക്കെ കയ്യിലെ ഫയൽ തുറന്നു ചോദ്യങ്ങൾ എഴുതിയ പേപ്പർ വെളിയിൽ എടുത്തു ശേഷം ശ്വാസം ഒന്നുവലിച്ചുവിട്ടു പിന്നെ സാക്കിറിനെ നോക്കി സാകിർ അവളുടെ ഭയം കൊണ്ടുള്ള ചേഷ്ടകൾ ഒക്കെ നോക്കി രസിക്കുകായാണ് അവൻ ആദ്യമായിട്ടാണ് ഇങ്ങനെ തന്നെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നത് അവളുടെ പെരുമാറ്റം തന്നെ അവൾ ഇതിനു തയ്യാറല്ല എന്നവന് മനസ്സിലാക്കികൊടുത്തു
തുടങ്ങാം നാദിയ തല ഉയർത്തി ചോദിച്ചു
താങ്കൾ തയ്യാറെങ്കിൽ സാകിർ തിരിച്ചു പറഞ്ഞു
Ok നാദിയ പതുക്കെ ഫോൺ എടുത്തു അതിൽ റെക്കോർഡർ ഓൺ ചെയ്തു ടേബിളിൽ വച്ചു ബാഗിൽ കൈ ഇട്ടു പേന തപ്പിയപ്പോൾ ആണ് പേന എടുക്കാൻ മറന്നുപോയ കാര്യം മനസിലാവുന്നത് സാക്കിറിന്റെ പിന്നിലായി ഓഫീസ് ടേബിൾ ഉണ്ട് അവിടെ പേനകൾ കിടത്തിവച്ചിരിക്കുന്നതു കാണുന്നുണ്ട് അതുചോദിക്കാൻ മടി ആണുതാനും ത്താൻ ഒന്നിനും പ്രീപരേഡ് അല്ലെന്ന് സാകിർ മനസ്സിലാക്കിയാൽ ഉള്ള നാണക്കേട് അവളെ തടഞ്ഞു
സാകിർ പക്ഷെ പേനയുടെ കാര്യം മനസ്സിലാകി തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു ഒരു പേന എടുത്ത് പതുക്കെ അവൾക്കു നീട്ടി മടിച്ചു മടിച്ചുതന്നെ അവൾ അത് വാങ്ങി പിന്നെ ആദ്യ ചോദ്യത്തിലേക്ക് കടന്നു
ഈ ചെറിയ പ്രായത്തിൽ തന്നെ…. അവൾ പറഞ്ഞു തീരുന്നതിനു മുൻപേ സാകിർ ചോദ്യം പൂർത്തിയാക്കി
നിങ്ങൾ എങ്ങനെ ഇത്രയും വലിയ ബിസിനസ്‌ ഉയരങ്ങളിൽ എത്തി ഇതല്ലേ താൻ ചോദിക്കാൻ വന്നത്
നാദിയ ഒന്ന് തലയാട്ടുക മാത്രം ചെയ്തു
ഞാൻ ദിവസവും ഒരു ഇന്റർവ്യൂ എങ്കിലും അറ്റൻഡ് ചെയ്യും എല്ലായിടത്തും ഫസ്റ്റ് ക്യുഎസ്ടിയൻ ഇതുതന്നെ പിന്നെ ഉത്തരത്തിലേക്കു കടന്നു
എന്റെ ആളുകളുമായുള്ള പെരുമാറ്റം പിന്നെ തൊഴിലാളികൾക്ക് നൽകുന്ന വേദനം ഹുസൈൻ ഗ്രൂപ്പിന്റെ വിശ്വാസ്യത എല്ലാം എന്നെ സഹായിച്ചു
Ok താങ്ക്സ് രണ്ടാമത്തെ ചോദ്യം നിങ്ങള്ക്ക് കേരളത്തിൽ പലയിടത്തും നെൽപ്പാടങ്ങൾ ഉള്ളതായി അറിഞ്ഞു അതൊക്കെ നിങ്ങൾ tax ഡിഡക്ഷൻ കിട്ടാൻ വേണ്ടി ചെയ്യുന്നതാണ് എന്നൊരു അഭ്യുഹം ഉണ്ട് അത് സെരിയാണോ അതോ നഷ്‌ടമാകുന്ന പാഠങ്ങൾ സംരക്ഷണം നൽകാൻ ഉള്ള പദ്ധതി വല്ലതും ആണോ
ആ it’s a big question ആദ്യം തന്നെ പറയാം tax വെട്ടിക്കേണ്ട ആവശ്യം ഹുസൈൻ ഗ്രൂപ്പിന് ഇല്ല ഞങളുടെ എല്ലാ അപ്പ്‌ടുഡേറ്റ് ആണ് ഞങ്ങൾക്ക് ഒന്നും ഒളിക്കാൻ ഇല്ല പിന്നെ അവിടെ പ്രകൃതിയെ സംരക്ഷിക്കുക എന്ന പദ്ധതിയും ഞങ്ങൾക്കില്ല ഞങ്ങൾ അവിടെ ചെയ്യുന്നത് തികച്ചും ജൈവകൃഷി ആണ് 100%ഓർഗാനിക് അത്തരം റൈസ് വിപണിയിൽ ഇറക്കിയാൽ we can get a high profit so അതിൽ ബിസിനസ്‌ അല്ലാതെ മറ്റൊന്നും ഇല്ല
പല billonairsum പലതരം ചാരിറ്റി പ്രവത്തനങ്ങൾ ചെയ്യാറുണ്ട് ബട്ട്‌ ഹുസൈൻ ഗ്രൂപ്പിന്റെ പേര് മാത്രം എവിടെയും കാണാറില്ല നിങ്ങൾ ചാരിറ്റി ചെയ്യാത്തതോ അതോ ചെയ്യുന്നത് മറച്ചു വെക്കുന്നതോ
Skip the question സാകിർ ഒരൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു ഞാൻ ജെസ്സിയോട് പറഞ്ഞിരുന്നു പേർസണൽ questions മാക്സിമം ഒഴിവാക്കണം എന്ന്പക്ഷെ ഇതിപ്പോ എനിക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ട് ഉണ്ട്
സോറി sorry mr സാകിർ നാദിയ ഒരൽപ്പം വിക്കി വിക്കി പറഞ്ഞു ഇത് ഞാൻ ഉണ്ടാക്കിയതല്ല അതുകൊണ്ട് ആണ്
ഓഹ് its ok ഞാൻ പറഞ്ഞു എന്ന് മാത്രം അടുത്ത ചോദ്യം ചോദിച്ചോളൂ
ഒക്കെ നാദിയ പതുക്കെ അടുത്ത ചോദ്യം തപ്പി ഉണ്ടായ വിറയലിൽ എന്താണ് ചോദിക്കുന്നത് എന്ന് മറന്നുപോയി അവൾ ചോദിച്ചു
നിങ്ങൾ ഒരു ഗേ ആണോ ചോദിച്ചു കഴിഞ്ഞ ശേഷം ആണ് അവൾ തന്റെ തെറ്റ് മനസ്സിലാക്കുന്നത്
ഒഹ്ഹ്ഹ് സോറി സോറി ഞാൻ അറിയാthe ജസ്റ്റ്‌ ചോദിച്ചു പോയെ ഉള്ളു നാദിയ ഇരുന്നു വിയർത്തു പോയി മനസ്സിൽ ഓർത്തു പടച്ചോനെ ജെസ്സി എന്തു പണിയാണ് തന്നത് അവളുടെ കയ്യിൽ നിന്നും പോയി
സാകിർ ഒന്നു പകച്ചുപോയി പിന്നെ ഒന്ന് പൊട്ടിച്ചിരിച്ചു ……ചിരി ഒന്നു അടക്കിയപ്പോൾ തന്നെ നോക്കി അന്താളിചിരിക്കുന്ന നാദിയയെ നോക്കി അവൻ തുടർന്നു
No I am not a gay
അത് പരിഹാസമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് നദിയയ്‌ക്കു മനസ്സിലായില്ല പക്ഷെ I ഇനി ഈ ഇന്റർവ്യൂ തുടരാൻ അവൾക്ക് പറ്റില്ലായിരുന്നു തുടക്കം മുതൽ തന്നെ പാളി ഇനിയും ഇത് മുന്നോട്ട്പോയാൽ എന്താവുമെന്ന് ഇപ്പോയൊന്നും പറയാനും പറ്റില്ല ജെസ്സി എന്തെല്ലാമാണ് എഴുതിവച്ചിരിക്കുന്നത് എന്നത് അറിയുകയും ഇല്ല
അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടുകൊണ്ട് തന്നെ സാകിർ ചോദിച്ചു
Are you ok എന്തുപറ്റി
ഇതുതന്നെ അവസരം അവൾ മനസ്സിൽ ഓർത്തു പതുക്കെ കൈകൊണ്ടു പതുക്കെ നെറ്റിയിൽ വച്ചു ഉഴിഞ്ഞു തലവേദന ഉള്ളപോലെ അഭിനയിച്ചു
Yah something wrong I feel a small headache
ആണോ ifeel so ഇവിടെ മെഡിക്കൽ crew ഉണ്ട് വേണമെങ്കിൽ ഞാൻ വിളിക്കാം
No no no need of that എനിക്ക് ഇത് ഇടക്ക് ഉണ്ടാവാറുണ്ട് ഒന്ന് കിടന്നാൽ മാറിക്കോളും if you don’t mind I have to go
അതിനെന്താ no പ്രോബ്ലം its happens you can go
Ok താങ്ക്സ് സാകിർ അവൾ മുന്നോട്ടു നടക്കാൻ തുടങ്ങി പക്ഷെ അവളുടെ പ്രതീക്ഷക്കു വിപരീതമായി സാകിർ അവൾക്കു കൂടെ നടന്നു ലിഫ്റ്റ് വരെ കൊണ്ടാക്കി അവളുടെ കോളേജിനെ കുറിച്ചും മുന്നോട്ട് ഉള്ള പ്ലാനുകളെ കുറിച്ചും ഒക്കെ പറഞ്ഞു
Ok അപ്പോൾ നല്ലൊരു പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ നിങ്ങൾക്ക് ചെയ്യാൻ പറ്റട്ടെ സാകിർ ആശംസിച്ചു
അങ്ങനെ പറ്റും എന്ന് തോന്നുന്നില്ല mr sakir എന്റെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെനിക്ക് കിട്ടിയില്ല നാദിയ സങ്കടത്തോടെ പറഞ്ഞു
സാകിർ പതിയെ അവളുടെ കയ്യിൽ കരുതിയിരുന്ന ചോദ്യങ്ങൾ എഴുതിയ പേപ്പർ കൈകളിൽ ആക്കി പതിയെ അവളെ യാത്രയാക്കി
തന്റെ മുറിയിലേക്ക് വളരെ ഷീണിച്ചുകൊണ്ടാണ് നാദിയ കയറിവന്നത് വരുമ്പോൾ തന്റെ ലാപ്ടോപ്പിന് മുന്നിൽ മെയിൽ ചെക്ക് ചെയ്യുന്ന ജെസ്സിയെയാണ് കാണുന്നത്
എങ്ങനെ ഉണ്ടായിരുന്നെടോ ഇന്റർവ്യൂ ജെസ്സി ചോദിച്ചു
വളരെ ശോകം ആയിരുന്നു
ശോകോ ന്നട്ട് നിനക്ക് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയല്ലോ അതും വളരെ വിശദമായി തന്നെ എല്ലാം എഴുതി മെയിൽ ചെയ്തല്ലോ
ഏഹ്ഹ് മെയിൽ ചെയ്തോ
ആടി ന്നാ നോക്ക് അപ്പോഴാണ് നാദിയ മെയിൽ കാണുന്നത് ജെസ്സിയുടെ മെയിൽ ഐഡിയിൽ സാകിർ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം മെയിൽ ചെയ്തിരിക്കുന്നു
ഈ പ്രൊജക്റ്റ്‌ റിലീസ് ആയാൽ നമ്മുടെ പ്രൊജക്റ്റ്‌ ആയിരിക്കും ബെസ്റ്റ് പ്രൊജക്റ്റ്‌ ആർക്കും ഇതുപോലെ ഒരു ഇരയെ കിട്ടിയിട്ടില്ല എന്നാണ് എന്റെ അറിവ് അതും നീ സ്റ്റാറും ആവും ജെസ്സി നാദിയയോടായി പറഞ്ഞു
നമ്മൾ രണ്ടുപേരും കൂടി ചെയ്ത പ്രൊജക്റ്റ്‌ അല്ലെ അതിൽ ഞാൻ മാത്രം എങ്ങനെ സ്റ്റാർ ആവും
പിന്നെ നിനക്ക് mr സാകിർ ഹുസൈൻ തന്നെ അപ്പ്രീസിയേഷൻ ലെറ്റർ തന്നാൽ പിന്നെ സ്റ്റാർ ആവില്ലേ
നാദിയ സംശയത്തോടെ ജെസിയെ നോക്കി പിന്നെ ലാപ്പിലേക്കും അപ്പോഴാണ് സാകിർ അവരുടെ ലെറ്റർ പാടിൽ എഴുതി അയച്ചിരിക്കുന്ന അപ്പ്രീസിയേഷൻ ലെറ്റർ കാണുന്നത് അവൾക്ക് അതൊരു അത്ഭുതം ആണ് ഉണ്ടാക്കിയത്
ആ പിന്നെ എങ്ങനെ ഉണ്ട് mr sakir hussain
ആ ഒരു ജന്റിൽമാൻ
ജെന്റിൽമാനോ അത്രയേ ഉള്ളു
പിന്നെ എന്താ പറയാ ഗുഡ് ലൂകിംഗ് ആണ്, ഹാൻഡ്‌സം ആണ്, നല്ല ഡ്രസ്സ്‌ സെൻസ് അങ്ങനെ അങ്ങനെ ഓക്കേ പറയാം
അപ്പൊ പെണ്ണ് ഞാൻ വിചാരിച്ചപോലെയല്ല നല്ലൊരു സ്കാനിങ് തന്നെ നടത്തിയാല്ലോ ജെസ്സി കളിയാക്കി പറഞ്ഞു
ഇതിൽ ഇപ്പോ എന്താ കളിയാക്കാൻ ഉള്ളത് ഏതൊരാളും കാണുന്നതല്ലേ ഞാനും കണ്ടിട്ടുള്ളു പിന്നെ നീന്നോടാരാ പറഞ്ഞത് ഗേ ആണോ എന്നുള്ള ചോദ്യം ഒക്കെ എഴുതാൻ ചോദിച്ചു കുടുങ്ങിപ്പോയി നിനക്കൊരു സുജനായെങ്കിലും തന്നോടായിരുന്നോ

Leave a Reply

Your email address will not be published. Required fields are marked *