“എല്ലാം ചേച്ചി കേട്ടുകാണും…”
“ഹലോ… ആതീ…”
“ഇക്കയവിടെ പെണ്ണിനേം ഉമ്മ വച്ചു കിടന്നോ… അയാൾ ജില്ല വിട്ടിട്ടുണ്ട്.”
“ആര്?”
“രാജൻ…”
“എവിടെയുണ്ട് ആ നാറി ഇപ്പോ?”
“മൂന്നാർ ആണ് അവന്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത്.”
“ഉറപ്പാണോ?”
“യെസ്… സിം മാറാനുള്ള ബുദ്ധി ഉണ്ടെങ്കിലും മൊബൈൽ മാറാനുള്ള ബുദ്ധി അയാൾക്ക് ഉണ്ടായില്ല”
“കറക്റ്റ് ലൊക്കേഷൻ കിട്ടാൻ ചാൻസ് ഉണ്ടോ?”
“കിട്ടി. അവിടെയൊരു ടീ എസ്റ്റേറ്റ്. ചിന്നകാനാൽ അടുത്ത്. ഒരു പഴയ ടീ എസ്റ്റേറ്റ് ആണ്. ഇപ്പോ ഫങ്ക്ഷനിങ് അല്ല.”
“ശെരി… നീയാ അഡ്രസ് ഒന്ന് അയക്ക്. ഞാൻ നോക്കട്ടെ”
“പിന്നെ ഇക്കാ… എന്നെ ഇന്നലെ കമ്മിഷണർ വിളിച്ചിരുന്നു. അഫ്സൽ ഇക്കാന്റെ കേസിൽ എന്ത് ചെയ്തിട്ട് ആണെങ്കിലും അവനെ തപ്പി എടുക്കണം എന്ന് പറഞ്ഞു. ഒഫീഷ്യൽ ആണെങ്കിലും അൻഒഫീഷ്യൽ ആണെങ്കിലും എന്ത് ഹെല്പിനും അയാളെ വിളിച്ചോളാൻ പറഞ്ഞു. ഇക്കയ്ക്ക് എങ്ങനെയാ അയാളെ പരിജയം?”
“കമ്മിഷണറോ? എനിക്കറിയില്ല… ഞാൻ ചോദിക്കട്ടെ അവനോട്”
കാൾ വച്ച് നിയാസ് അഭിനയോട് കാര്യങ്ങൾ പറഞ്ഞു രണ്ട് പേരും പെട്ടെന്ന് കുളിച്ചു മാറി. അഭിനയെ അവളുടെ വീട്ടിൽ വിട്ട് നിയാസ് ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു.
“ഡാ… പൊക്കണ്ടേ അവനെ?”
“വേണം… പക്ഷെ ഡോക്ടർ ഇന്നും കൂടെ ഇവിടെ നിൽക്കാൻ പറഞ്ഞിട്ടുണ്ട്. അവളെ തനിച്ചാക്കി എങ്ങനെ പോകും അത്രയും ദൂരം?”
“അതോർത്തു നീ ടെൻഷൻ ആവണ്ട. അവനെ പൊക്കികൊണ്ട് വരുന്ന കാര്യം ഞാനേറ്റു. അച്ചായന്റെ നമ്പർ ഇല്ലേ നിന്റെ കയ്യിൽ? അയാളെ വിളിക്ക്. അയാൾക്ക് മൂന്നാർ ഭാഗത്തൊക്കെ നല്ല ഹോൾടല്ലേ”
“മ്മ്മ്.. ഞാൻ വിളിക്കാം… പക്ഷെ നീ തനിച്ചു പോണോടാ?”
“നീ അച്ചായന്റെ നമ്പർ താ… ഞാൻ വിളിക്കാം”
അഫ്സലിനോട് നമ്പർ മേടിച്ചു നിയാസ് ഡയൽ ചെയ്തു.
“ഹലോ അച്ചായോ… നിയസാണ്… കോഴിക്കോടൻ”
“എടാ മോനെ… നീയൊക്കെ എവിടാടാ? അന്ന് മൂന്നാർ വന്ന് പോയെ പിന്നെ നിന്നെയൊന്നും കണ്ടില്ലലോ”
“തിരക്കായി അച്ചായാ… എവിടെയുണ്ട് ഇപ്പോ?”
“കൊച്ചിലാടാ മോനെ…”
“അച്ചായാ എനിക്കൊരു ഹെല്പ് വേണം…”
“എന്താടാ? എന്ത് പറ്റി?”
“മുന്നാറിൽ ഒരുത്തനെ പൊക്കണം”
“ആരെയാടാ? എന്താ പ്രശ്നം?”
“കുറച്ചു സീരിയസ് ആണ് അച്ചായാ…”
നിയാസ് അയാളോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
“എടാ നീയാ അഡ്രസ് അയക്ക്. അവനെ പൊക്കി എടുത്തു മുന്നിൽ എത്തിക്കുന്ന കാര്യം ഞാൻ ഏറ്റു. അതിനു വേണ്ടി നീ അത്രേം ദൂരം വരാനൊന്നും നിക്കണ്ട.”
“ശെരി അച്ചായാ… അഡ്രസ് ഞാൻ അയച്ചേക്കാം”
നിയാസ് അയാളുടെ നമ്പറിലേക്ക് ആതിര കൊടുത്ത അഡ്രസ് അയച്ചു കൊടുത്തു.
രാത്രി ബസ്സിൽ വച്ചു നടന്ന കളിയുടെ ക്ഷീണം തീർക്കാൻ ബെഡിലേക്ക് കിടന്നതും കോശിയുടെ മൊബൈൽ റിങ് ചെയ്തു. പരിജയം ഇല്ലാത്ത നമ്പറിൽ നിന്ന് വന്ന കാൾ കണ്ട് ശാപവാക്കുകളോടെ അയാൾ കാൾ അറ്റൻഡ് ചെയ്തു.
‘എടാ മോനെ… നീയൊക്കെ എവിടാടാ? അന്ന് മൂന്നാർ വന്ന് പോയെ പിന്നെ നിന്നെയൊന്നും കണ്ടില്ലലോ”
“കൊച്ചിലാടാ മോനെ…”
“എന്താടാ? എന്ത് പറ്റി?
“ആരെയാടാ? എന്താ പ്രശ്നം?”
“എടാ നീയാ അഡ്രസ് അയക്ക്. അവനെ പൊക്കി എടുത്തു മുന്നിൽ എത്തിക്കുന്ന കാര്യം ഞാൻ ഏറ്റു. അതിനു വേണ്ടി നീ അത്രേം ദൂരം വരാനൊന്നും നിക്കണ്ട.”
മൊബൈലിലേക്ക് വന്ന അഡ്രസ് മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്തു ചെയ്യേണ്ട ജോലിയും വിളിച്ചു പറഞ്ഞു അയാൾ ഉറക്കത്തിലേക്ക് വീണു.
(തുടരും)
