പാവം ദിവ്യ – 3 30

പാവം ദിവ്യ 3
Paavam Divya Part 3 | Author : Jabbar Nair

[ Previous Part ] [ www.kambi.pw ]


 

ആദ്യ പെഗ്ഗ് കഴിഞ്ഞ ഉടനെ തന്നെ സാർ അടുത്ത പെഗ്ഗ് ഒഴിച്ചു. ഇന്ന് ഒരു പ്രേത്യേക ദിവസം ആണ് ഒരുപാട് നാളായി ഞാൻ കാത്തിരുന്ന അവസരം കണ്മുന്നിൽ നിൽക്കുന്ന ദിവസം…. തുടരുന്നു

 

എങ്ങനെ എങ്കിലും ഫോൺ വിളിച്ചു ടീച്ചറെ റൂമിനു വെളിയി ഇറക്കണം, പിന്നീട് തന്റെ റൂമിലേക്ക് എത്തിക്കണം. ഇതായിരുന്നു സോമൻ സാറിന്റെ പ്ലാൻ. ഈ രാത്രി എത്ര റിസ്ക് എടുക്കേണ്ടി വന്നാലും മിസ്സ് ആക്കാൻ സാറിനു പറ്റില്ലായിരുന്നു.

 

പുറത്തെ സ്ഥിതി മനസിലാക്കാൻ സാറ് വെളിയിലേക്കിറങ്ങി. ഇറങ്ങിയ ഉടനെ ഇടത്തെ സൈഡിലേക്ക് നോക്കിയാ സാറിന്റെ ഹൃദയമിടിപ്പ് കൂടി, ദേ തേടിയ വള്ളി കാലിൽ ചുറ്റി. ദിവ്യ ടീച്ചർ കുറച്ചു മാറിയുള്ള ബാൽക്കണിയിൽ നിന്ന് ഫോൺ സംസാരം ആണ്.

 

സാർ ടീച്ചറെ ഒന്ന് അടിമുടി വീക്ഷിച്ചു, ഒരു ഇളം നീല നിറത്തിലുള്ള നൈറ്റ് ഡ്രെസ് ആണ് വേഷം, പാലാസാ പാന്റ്സും, സ്ലീവ് ലെസ്സ് ആയുള്ള ഒരു ഇന്നർ ബനിയനും അതിനു മേൽ ഫുൾ കൈ ഉള്ള ഒരു ജാക്കെറ്റും ഉള്ള നൈറ്റ് ഡ്രെസ്.

ടീച്ചറുടെ മാദക ശരീരം ആ ഡ്രെസ്സിൽ എടുത്തു കാണിച്ചു, ആ മുലകളുടെ വലിപ്പവും ചന്തിയുടെ തള്ളലും അൽപ്പം ദൂരെയാണെങ്കിലും സാറിനു നന്നായി കാണാമായിരുന്നു. അഴിച്ചിട്ട മുടി ചന്തി വരെ നീണ്ട്ടീ കിടക്കുന്നു. മുടി കൂടി അഴിച്ചിട്ടപ്പോ ശെരിക്കുമൊരു മാതകത്തിടമ്പായി നിന്ന ടീച്ചറെ നോക്കി സാർ അറിയാതെ പറഞ്ഞുപോയി “ഇവളെ പടച്ചുവിട്ട കടവുള്ക്കു പത്തിൽ പത്തു” …. ഏതായാലും ഹോട്ടൽ ആണ്, മറ്റു താമസക്കാരുണ്ട്, അതുകൊണ്ടു തന്നെ ധൃതി വെക്കാൻ സാറിനു താല്പര്യം ഇല്ലായിരുന്നു.

 

“ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കു, ഞാൻ ഇവിടെ അടിച്ചുപൊളിച്ചു നടക്കുവല്ല, പിള്ളേരെ മേയ്ക്കുന്ന കാര്യം തന്നെ തലവേദന ആണ, കൂട്ടത്തിൽ ഒടുക്കത്തെ നടത്തവും ആയിരുന്നു”

 

“ശെരി അതൊക്കെ ഒക്കെ സോമൻ സാറ് എവിടെ, നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടായോ സാറിനെ കൊണ്ട്”

 

“ചേട്ടന് വിശ്വാസം ഉള്ള ആളല്ലേ, പിന്നെ എന്താ ഇത്ര സംശയം”

 

“ഏയ് സംശയം ഒന്നും ഇല്ല, ചോദിച്ചെന്നെ ഉള്ളു, ആ ഡ്രൈവർ ദിലീപോ അവൻ എങ്ങനെ ഉണ്ട്?”

 

“എന്റെ ചേട്ടാ എനിക്കറിയില്ല ദിലിപും കുലീപും ഒക്കെ എങ്ങനെ ഉണ്ടെന്നു എന്നോട് ചോദിച്ചാൽ ഞാൻ എന്താ പറയേണ്ടത്?”

 

“ഡീ നമുക്ക് ഒരിക്കൽ വണ്ടർലായിൽ പോകണം, മോനേം കൂട്ടി”

 

“എന്നിട്ടു എന്ത് ചെയ്യാനാ, അവിടെ സാരി ഉടുത്തു ആളെ കേറ്റുമോ?”

 

ദിവ്യ കാര്യമായി ചോദിച്ചതാണോ അതോ തന്നെ ആക്കിയതാണോ എന്ന് ബിജു സാറിനു മനസിലായില്ല.

 

“എടി ഞാൻ പറയുന്ന കേൾക്കു ഇന്ന് എന്തൊക്കെയാണ് നടന്നെതെന്നു നിനക്ക് അറിയണ്ടേ, ലീല ലീല ടീച്ചറിന് നല്ല ഒരു പണി കിട്ടി ഇന്ന്”

 

“എന്റെ ചേട്ടാ ഇതൊക്കെ നാട്ടിൽ വന്നിട്ട് പറഞ്ഞാൽ പോരെ, എനിക്ക് നല്ല ഉറക്കം വരുന്നു. നാളെ രാവിലെ എഴുനേൽക്കാൻ ഉള്ളതാണ്. ഞാൻ പോയി കിടന്നോട്ടെ പ്ലീസ്”

 

ടീച്ചർക്ക്‌ സാറിന്റെ കഥ കേട്ടിരിക്കാൻ ഉള്ള ഒരു മൂടും ഇല്ലായിരുന്നു. അല്ലെങ്കിൽ തന്നെ ഒരു ഭ്രാന്തമായ അവസ്ഥയിൽ ആണ് താൻ, ഇങ്ങേർ നല്ല ചൊവ്വായിരുന്നെങ്കിൽ ഈ പ്രെശ്നം വല്ലതും ഉണ്ടായിരുന്നോ?

 

“ശെരി നീ എങ്കിൽ കിടന്നോ……. നിക്ക് നിക്ക്, നീ റൂമിൽ അല്ലല്ലോ, റൂമിൽ ചെന്ന് കിടന്നിട്ടു എന്നെ വിളിച്ചിട്ടു ഉറങ്ങിയാൽ മതി ഓക്കേ”

 

“ശെരി ശെരി ഞാൻ വെക്കട്ടെ”

 

ദിവ്യക്കു നല്ല ദേഷ്യം ആണ് വന്നത്, പക്ഷെ അവൾ അത് പുറത്തു കാട്ടിയില്ല. എങ്ങനെ എങ്കിലും റൂമിൽ കയറി കിടന്നു ഉറങ്ങണം. തണുപ്പാണെങ്കിൽ സഹിക്കാൻ പറ്റാത്ത രീതിയിൽ കൂടി വരുന്നു.

 

എങ്ങനെ എങ്കിലും ഫോൺ വെച്ച് ദിവ്യ റൂമിലേക്ക് നടന്നു, സമയം പതിനൊന്നരയായി, വേഗം കിടക്കണം, തന്റെ എല്ലാ മൂടും ബിജു സാറുമായുള്ള ഫോൺ സംഭാഷണത്തോടെ തീർന്നു കിട്ടി. അങ്ങനെ ഓരോന്നാലോചിച്ചു നടന്ന ദിവ്യയെ പെട്ടെന്നൊരു കൈ വന്ന് പിടിച്ചു ഒറ്റ വലി, ചിന്തിക്കാൻ സമയം കിട്ടുന്നതുനു മുൻപ് ദിവ്യ ഒരു റൂമിനുള്ളിൽ വന്നു നിന്നു, സോമൻ സാറ്, തന്നെ ഒറ്റവലിക്ക് ഒരു മുറിക്കാലത്തേക്കു വലിച്ചിട്ടിരിക്കുകയാണ്, കണ്ണടച്ച് തുറക്കുന്നതിനു മുൻപ് റൂമിന്റെ ഡോർ അടച്ചു കൂട്ടിയിട്ട സാറ് ടീച്ചറിന് നേരെ തിരിഞ്ഞു നിന്ന്. ടീച്ചറുടെ രണ്ടു സൈഡിലും കൈകൾ കുത്തി ഭിത്തിയോട് ചേർത്ത് ലോക്ക് ആക്കി മുഘാമുഖം നിൽക്കുകയാണ് സാറ്.

 

“എന്താ ടീച്ചറെ ഫോൺ വിളിയിക്കേ കഴിഞ്ഞോ”

 

“എന്താ സാറേ ഇത്, ഞാൻ പോവട്ടെ പ്ലീസ്”

 

“എന്താണെന്ന് മനസിലാവാത്ത അത്ര പൊട്ടിയാണോ ടീച്ചർ, ഞാൻ വൈകിട്ടു പറഞ്ഞതല്ലേ, ഞാൻ ഒരുപാട് മോഹിച്ചതാണെന്നു.”

 

ഒരു കുട്ടി ഷോർട്സും സ്ലീവ് ലെസ്സ് സ്പോർട്സ് ടി ഷർട്ടും ആയിരുന്നു സാറിന്റെ വേഷം, പൊതുവെ നല്ല പൗരുഷ ലുക്ക് ഉള്ള സാറ് ആ വേഷത്തിൽ കുറച്ചു ചെറുപ്പമായും തോന്നിച്ചു. സാറിന്റെ രോമാവൃതമായ കയ്യും കാലും നെഞ്ചും ഒക്കെ എടുത്തു കാണിക്കുന്ന ഒരു വേഷം.

 

“സാറേ പ്ലീസ്, ഇങ്ങനെ ഒന്നും വേണ്ട സാറേ ഞാൻ പൊക്കോട്ടെ പ്ലീസ്”

 

സോമൻ സാറ് ടീച്ചറെ തൊട്ടിട്ടില്ല, പക്ഷെ ടീച്ചർ ലോക്ക് ആണ്. ടീച്ചറിന്റെ മുഴുത്ത മുലകൾ സാറിന്റെ നെഞ്ചിൽ തൊട്ടു തൊട്ടില്ല എന്ന പോലെ നിക്കുന്നു, സാറിന്റെ മുഖം ടീച്ചറുടെ മുഴത്തിനോട് ചേർന്ന് ഉയരത്തിൽ നിൽക്കുന്നു. സാറ് കുനിഞ്ഞു ടീച്ചറുടെ കണ്ണുകളിലേല് നോക്കി, സാറിന്റെ ശ്വാസം ടീച്ചറുടെ മുഖത്തു അടിക്കുന്ന രീതിയിൽ നിന്ന് ഒന്ന് ചിരിച്ചു.

 

“ടീച്ചർ പേടിക്കണ്ട, ടീച്ചറിന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല, ടീച്ചറിന് നല്ല ഇഷ്ട്ടം ഉണ്ടെന്നു എനിക്ക് ഇന്ന് വൈകിട്ട് മനസിലായതാണ്. എന്നാലും ഞാൻ ചോദിക്കാം, ടീച്ചറിന് പോണോ? കുറച്ചു സമയം ഇവിടെ ഇന്ന് സന്തോഷമായി പോയാൽ പോരെ?”

 

“എനിക്ക് പോണം, പ്ലീസ് സാറേ ഞാൻ പോട്ടെ”

 

ടീച്ചറിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, പേടിച്ചു പോയി പാവം. ടീച്ചറെ പോലെ ഒരു പെണ്ണ് പോവണ്ട ഇവിടെ നിന്നാൽ മതി എന്ന് പറയുമോ? ഒരിക്കലും ഇല്ല. പക്ഷെ സോമൻ സാറ് ഇതൊക്കെ ഒരുപാട് കണ്ടു തഴമ്പിച്ച വില്ലൻ ആണെന്ന് ടീചെർക്കറിയില്ലല്ലോ.

 

“എങ്കിൽ പിന്നെ ഞാൻ ടീച്ചറെ പിടിച്ചു വെക്കുന്നില്ല, പക്ഷെ ടീച്ചറോട് ഞാൻ പറഞ്ഞല്ലോ ടീച്ചറെ ഞാൻ ഒരുപാട് മോഹിച്ചതാണെന്നു, ഈ സ്യൂട്ട് റൂം എടുത്തത് പോലും ടീച്ചർക്ക്‌ വേണ്ടിയാണ്, അതുകൊണ്ടു പോന്നതിനു മുൻപ് എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്”

Leave a Reply

Your email address will not be published. Required fields are marked *