ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 15

കമ്പികഥ – ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 15

ഞാന്‍ എന്‍റെ കാര്‍ഡില്‍ നോക്കി. അതില്‍ രാസ ലീലകള്‍ ആടുന്ന കൃഷ്ണന്‍. ശില്‍പ എന്താ എന്ന മട്ടില്‍ അവളുടെ കാര്‍ഡ് എന്നെ കാണിച്ചു. കൃഷ്ണനു ഒപ്പം നില്‍ക്കുന്ന രുക്മിണി ദേവി. ഹീര അത് കണ്ടു. അവളുടെ കയ്യില്‍ നിന്നും കാര്‍ഡ് താഴെ വീണു. അതില്‍ ഒറ്റയ്ക്കിരിക്കുന്ന രാധ. അവള്‍ കരഞ്ഞു കൊണ്ട് എണീറ്റ്‌ പുറത്തേക്കോടി. ഹീരയുടെ അമ്മയും പിറകെ പോയി. ഒപ്പം ബാബയും. ശില്പക്ക് ഒന്നും മനസ്സിലായില്ല.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“അനീ എന്താ? എന്ത് പറ്റി? എന്താ ഇതിന്റെയൊക്കെ അര്‍ഥം? “

എന്തോ. എനിക്ക് എല്ലാം അവളോട്‌ പറയണം എന്ന് തോന്നി. എന്‍റെ ഓര്‍മ്മകള്‍ തെളിയാന്‍ തുടങ്ങിയത് മുതല്‍ ഉള്ള കാര്യങ്ങള്‍ ഞാന്‍ അവളോട്‌ പറഞ്ഞു. ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ നെഞ്ചില്‍ കിടന്നു അവള്‍ എല്ലാം കേട്ടു. അവള്‍ കരയുകയായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ ആ ഹൃദയം പിടയുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിറഞ്ഞു.

അത് അവളുടെ മുഖത്ത് വീണത്‌ കൊണ്ടാകാം അവള്‍ തലയുയര്‍ത്തി നോക്കിയത്.

“അയ്യേ ഈ കൊരങ്ങന്‍ കരയുകയാണോ? എനിക്കറിയാം ഈ കള്ള കൃഷ്ണന്‍റെ അവകാശം എനിക്കാ. രാധയും ഗോപികമാരും ഒന്നും ഇല്ലാത്ത ഈ കൃഷ്ണനെ എനിക്ക് വേണം. “

അവള്‍ എന്‍റെ ചുണ്ടുകളില്‍ മുത്തി. എനിക്ക് മനസ്സിലാകുമായിരുന്നില്ല എന്‍റെ ശില്പയെ. എന്നെ ഇത്രയും സ്നേഹിക്കാന്‍ ഇവള്‍ക്കെങ്ങനെ കഴിയുന്നു.

“ശില്പേ.. നിനക്ക് എന്നോട് ദേഷ്യം ഇല്ലേ? “

“ഉണ്ടല്ലോ? ഈ കൊരങ്ങനോട് എനിക്ക് ദേഷ്യം ഉണ്ട്. അതെ ഇതൊന്നും എന്നോട് നേരത്തെ പറയാതിരുന്നത് കൊണ്ടാ. ഈ കൊരങ്ങന് അസുഖം ഭേദമാവുന്നത് വരെ എന്ത് വേണേലും ആയിക്കോ. അത് വരെ ഞാന്‍ കാത്തിരിക്കാം. അത് കഴിഞ്ഞാല്‍ എന്‍റേത് മാത്രം. “ അവള്‍ എന്‍റെ നെഞ്ചില്‍ കിടന്നു കരഞ്ഞു.

ആ കിടപ്പ് ഞങ്ങള്‍ എത്ര നേരം കിടന്നെന്നു എനിക്കറിയില്ല. ഇടയ്ക്കെപ്പോഴോ അവള്‍ എന്‍റെ ദേഹത്തേക്ക് കൂടുതല്‍ കയറി.

“ശില്പേ. നീ ഉറങ്ങിയില്ലേ. “

“ഹ്മം.. “

“എന്തേ? “

“ഈ കൊരങ്ങനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം. എനിക്ക് മരിക്കുവോളം. “

“അപ്പോഴേക്കും ബാബ വന്നു. അനീ നിന്‍റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. ഞാന്‍ അവരെ അപ്പുറത്തിരുത്തിയിരിക്കുവാ. മോളെ ശില്പേ, മോള് അച്ഛന്‍റെ അടുത്തേക്ക് പൊയ്ക്കോ. “

“അത് വേണ്ടാ ബാബ. ഇനി എപ്പോഴും ഇവള്‍ എന്‍റെ കൂടെ വേണം. എന്‍റെ അച്ഛനും അമ്മയും കാണട്ടെ ഇവളെ. എന്‍റെ പെണ്ണിനെ. “

ശില്പയുടെ കണ്ണുകള്‍ കൂടുതല്‍ തിളങ്ങി.

ബാബ പോയി അമ്മയെയും അച്ഛനെയും കൊണ്ട് വന്നു. പക്ഷെ എനിക്ക് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്‍റെ ഓര്‍മ്മകളില്‍ എവിടെയും അവര്‍ ഇല്ല.

അമ്മ കുറെ കരഞ്ഞു. പഴയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. പക്ഷെ എനിക്കൊന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ അച്ഛന്‍ കുറെ ശകാരിച്ചു.

“മുംബൈയ്ക്ക് വണ്ടി കയറിയപ്പോള്‍ ഈ തെണ്ടി നന്നാവുമെന്നാ ഞാന്‍ കരുതിയെ. എന്നിട്ട് മൊബൈലും കളഞ്ഞു ട്രെയിനും കളഞ്ഞു എന്ന് ഫോണ്‍ ചെയ്തു ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു. എന്നിട്ട് ഇപ്പൊ ദേ മാസങ്ങള്‍ക്ക് ശേഷം അവന്‍ ഉള്ള ജോലിയും ഓര്‍മ്മയും കളഞ്ഞു ആരോഗ്യോം നശിപ്പിച്ചു ഒന്നുമറിയാത്ത പോലെ കിടക്കുന്നത് കണ്ടാ.. ഈ അലവലാതി ഒരിക്കലും ഗുണം പിടിക്കില്ല. “

ഞാനും ശില്‍പയും അത് കേട്ട് ഞെട്ടി. ഈ മനുഷ്യന് എങ്ങനെ ഇപ്പോള്‍ എന്നെ ഇത് പോലെ ശകാരിക്കാന്‍ ആകുന്നു. ആ നെഞ്ചു കല്ലാണോ?

ബാബ അച്ഛനെ പിടിച്ചു. “നിങ്ങള്‍ പുറത്തേക്കു വരോ. നമുക്ക് സംസാരിക്കാം. “

എന്നാല്‍ എല്ലാവരെയും പിന്നും അമ്പരപ്പിച്ചു കൊണ്ട് അച്ഛന്‍ ബാബയുടെ നെഞ്ചില്‍ കിടന്നു പൊട്ടിക്കരഞ്ഞു.

“ഇവനെ ഞാന്‍ ഇങ്ങനെ തെറി വിളിച്ചാല്‍ ആ നിമിഷം തറു തല പറയുന്നവനാ. ഇപ്പൊ ഒന്നും ഓര്‍മ്മയില്ലാതെ പ്രതികരണ ശേഷിയില്ലാതെ ഇവന്‍ ഇരിക്കുന്നത് കണ്ടപ്പോ എനിക്ക് സഹിക്കണില്ല ബാബാ.. “

ഒന്നും മനസ്സിലായില്ലെങ്കിലും ബാബ അച്ഛനെ ആശ്വസിപ്പിച്ചു.

പിന്നെ എല്ലാവരും കുറച്ചു നേരം കരഞ്ഞു. അത് കഴിഞ്ഞു ശില്പയെ പരിചയപ്പെടുത്തി. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അമ്മ അവളെ കെട്ടിപ്പിടിച്ചു. ഇവന് ഓര്‍മ്മ വന്നില്ലേലും നീ ഇനി എന്‍റെ മോളാ എന്നും പറഞ്ഞു അവള്‍ക്കു കഴുത്തില്‍ കിടന്ന മാല ഊരിയിട്ട് കൊടുത്തു. പിന്നെ അവളെയും വിളിച്ചു അവളുടെ അമ്മയെയും അച്ഛനെയും കാണാന്‍ പോയി.

അച്ഛന്‍ മാത്രം എനിക്കരികില്‍ ഇരുന്നു. ആ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ ഇറ്റു വീണു.

“അച്ഛാ.. എനിക്കറിയില്ല എന്ത് പറയണം എന്ന്. എന്‍റെ ഓര്‍മ്മകളില്‍ ഒരിടത്തും എന്‍റെ വീടോ എന്‍റെ പേരോ ഞാനെന്ന വ്യക്തിയോ ഇല്ല. ആകെയുള്ളത് ഇവിടെ മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വന്നപ്പോള്‍ ഉള്ള മൂന്നോ നാലോ മുഖങ്ങള്‍ ആണ്. എന്നോട് ക്ഷമിക്കൂ അച്ഛാ. “

അച്ഛന്‍ ഒന്നും പറഞ്ഞില്ല. എന്‍റെ കയ്യും പിടിച്ചു അതേയിരിപ്പ് ഇരുന്നു.

കുറെ കഴിഞ്ഞു അമ്മയും ശില്‍പയും ശില്പയുടെ അമ്മയും കൂടി വന്നു.

“അനീ.. ഞങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തീരുമാനിച്ചു, നിനക്കും ശില്പയുടെ അച്ഛനും ഭേദമായാല്‍ ഉടനെ നിങ്ങളുടെ കല്യാണം നടത്തണം. “

ഞാന്‍ ശില്പയെ നോക്കി. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്ന് അവള്‍ എന്നെ കൊഞ്ഞനം കാണിച്ചു.

“ഗോപികമാരൊക്കെ ഒത്തിരി കഷ്ടപ്പെടുമല്ലോ… “ അവള്‍ കളിയാക്കി.

“ഗോപികമാരോ? “ അമ്മ ചോദിച്ചു.

“അമ്മയ്ക്കറിയില്ലാ അമ്മേടെ മോന് ഒത്തിരി ഗോപികമാര്‍ ഇവിടുണ്ടമ്മേ. നാളെ നേരം വെളുക്കട്ടെ. അപ്പോള്‍ കാണാം ഓരോരുത്തരായി എഴുന്നള്ളുന്നത്. “

ആ നിമിഷം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു.

സൊണാലി മേഡം.

“ആ അത് മിക്കവാറും ആ മുതുക്കി ഗോപികയായിരിക്കും. എടുത്തു സൊള്ള്. “ ശില്‍പ കൊഞ്ഞനം കാട്ടി.

ഞാന്‍ ഫോണെടുത്തു അമ്മയോടായി പറഞ്ഞു. “എന്‍റെ മേഡമാ.. “

മേഡത്തോട് നാളെ രാവിലെ വരാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്തായാലും ഇന്നത്തോടെ എല്ലാം ഒരു വഴിക്കാക്കണം.

അന്ന് അമ്മ എനിക്ക് ഭക്ഷണം വാരി തന്നു. ശില്‍പ അവളുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ ഞാന്‍ വെറുതെ അമ്മയോട് എന്‍റെ കുട്ടിക്കാലത്തെ കുറിച്ച് ചോദിച്ചു.

എന്‍റെ മുടിയിഴകളില്‍ തഴുകി കൊണ്ട് അമ്മ എന്‍റെ കുസൃതിത്തരങ്ങള്‍ വിവരിച്ചു. അച്ഛനും കൂടെ കൂടി. ഒന്നും ഓര്‍മ്മയില്‍ വന്നില്ലെങ്കിലും അതൊക്കെ കേട്ട് ഞാന്‍ ഒത്തിരി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *