മഞ്ഞുരുകും കാലം – 3

തുണ്ട് കഥകള്‍  – മഞ്ഞുരുകും കാലം – 3

ലൈബ്രറി കാർഡ് എടുക്കാൻ രണ്ടുതവണ അവിടെ കയറി ഇറങ്ങിയതല്ലാതെ ഞാനിതു വരെ വേറൊരു ആവശ്യത്തിനും അവിടെ കയറിയിട്ടില്ല. ആ എന്നെ ആണ് അവൾ ഒഴുവു ദിവസം, അതും പഠിക്കാനാണെന്നും പറഞ്ഞു കണ്ണ് കാണിച്ചു വരുത്തിയത്.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ ഞാൻ പറഞ്ഞിരുന്നുവല്ലോ. പെണ്ണ് വിഷയത്തിൽ ഞാൻ അന്നും ഇന്നും വീക്കാണെന്നു. ഉത്സാഹമോ ആശയോ ഇല്ലാഞ്ഞിട്ടല്ല. അത്യാവശ്യം കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല. പേടി. ആരെങ്കിലും കാണുമോ? ആരെങ്കിലും പിടിക്കുമോ? പിന്നെ ആത്മവിശ്വാസക്കുറവും. ഇതെല്ലാം ഒരു വല്ലാത്ത കോമ്പിനേഷൻ ആണ്. കയ്യിൽ ബാറ്റ് ഉണ്ടായിട്ടും വിക്കറ്റ് പോകുമോ എന്ന പേടി കാരണം വീശാത്തവൻ. ഏതാണ്ട് 99ഇൽ നിക്കുന്ന സച്ചിനെ പോലെ.

ഞാനൊരു ഒന്പതരയോടടുത്ത് കോളേജിൽ എത്തി. ക്യാമ്പസ്സിന് പുറത്താണ് ലൈബ്രറി. വിശാലമായ രണ്ടുനില കെട്ടിടം. കൂടാതെ ഭൂമിക്ക് അടിയിൽ ഒരു നില. ഞാൻ ബാഗും തൂക്കി മെല്ലെ അങ്ങോട്ട് നടന്നു. ശനിയാഴ്ച ആയോണ്ടായിരിക്കും, നല്ല തിരക്ക്. ബാഗ് പുറത്തു വെച്ചിട്ട് രെജിസ്റ്ററിൽ ഞാൻ പേരെഴുതി. എനിക്ക് മുൻപേ വന്നവരുടെ പേരുകളുടെ കൂട്ടത്തിൽ ചിഞ്ചുവും, രേഷ്മ, സൗമ്യ, പിന്നെ ഹോസ്റ്റലിൽ താമസിക്കുന്ന മൈമൂന (NRI , ഒമാൻ), ശ്രീജിത്ത് (കണ്ണൂർ), ശശാങ്കൻ (കോന്നി) എന്നിവരുടെ പേരും ഞാൻ ശ്രേദ്ധിച്ചു. ഒരു പടയ്ക്കുള്ള ആളുണ്ട് ഇപ്പഴേ അകത്തു. എന്തരായാലും വരട്ടെ, ഞാനും കയറി അകത്തു. എല്ലാണ്ണവും ഒത്തു കൂടി ഇരിപ്പുണ്ട് ഒരു മേശയുടെ ചുറ്റും. പഠിത്തം തുടങ്ങിയിട്ടില്ല. ചിലർ പത്രം വായിക്കുന്നു. ചിലർ ശബ്ദമുണ്ടാക്കാതെ സംസാരിക്കുന്നു. ഞാൻ മേശക്കടുത്ത വന്നപ്പോൾ രണ്ടുമൂന്നു പേർ തലയുയർത്തി നോക്കി.

“ആഹ്, വിശ്വാമിത്രൻ വന്നുവോ!! അല്ലയോ ഗുരോ, എന്താ താമസിച്ചത്?”

സ്വതവേ തന്റേടിയും നമ്മളെയൊക്കെക്കാളും മൂത്തതും ആയ മൈമൂന ചോദിച്ചു.

“വിശ്വാമിത്രനെന്നു തങ്ങളുടെ പിതാശ്രീയെ സംബോധന ചെയ്യൂ വത്സെ”

ഞാനും വിട്ടുകൊടുത്തില്ല.

മേശയുടെ ഒരറ്റത്ത് ഞാൻ ഇരുന്നു. ക്ലാസ്സിലെ ആസ്ഥാന നർത്തകിയും പഠിപ്പിസ്റ്റുമായ രേഷ്മ ബുക്കുകൾ കൊണ്ടുണ്ടാക്കിയ ഒരു ഗോപുരത്തിനു പിന്നിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അവളുടെ സന്തതസഹചാരിയും മറ്റൊരു പഠിപ്പിസ്റ്റുമായ സൗമ്യയും കൂടെ തന്നെ ഉണ്ടായിരുന്നു.
അവർക്ക് എതിരായിട്ടാണ് ഞാനിരുന്നത്. എന്റെ കർണരേഖക്ക് എതിരായി ചിഞ്ചുവും. ഞാൻ വന്നതിനു ശേഷം അവൾ മുഖമുയർത്തി നോക്കിയിട്ടില്ല. സൗമ്യയുടെ കണക്ക് നോട്ട് എടുത്ത് ഞാൻ വരാഞ്ഞ ദിവസത്തെ ഭാഗം എഴുതിയെടുക്കാൻ തുടങ്ങി. കൂടെയുള്ളവർ ആദ്യം തൊട്ടു പഠിക്കാനും. ഒരു പന്ത്രണ്ടര ആയിക്കാണും നിർത്തിയപ്പോൾ. ഹോസ്റ്റലിൽ ഉള്ളവർ അതാത് ഹോസ്റ്റലിലേക്ക് ഊണ് കഴിക്കാണെന്നും പറഞ്ഞു പോയി. ഞാൻ കഴിക്കാനൊന്നും കൊണ്ടുവന്നില്ലായിരുന്നു. അടുത്തൊരു ചായക്കടയുണ്ട്. അവിടെ കിടിലൻ ബീഫ് വരട്ടിയത് കിട്ടും. അതും മനസ്സിലിട്ടായിരുന്നു ഞാൻ വന്നത്.

ഞാൻ പതുക്കെ വലിയാണ് തുടങ്ങി.

“ഡാ, നീ എങ്ങോട്ടാ? ഞാനും വരുന്നു, എനിക്ക് ഒരു സെറ്റ് നോട്ട്സ് ഫോട്ടോകോപ്പി എടുക്കണം” എന്നും പറഞ്ഞു ചിഞ്ചുവും കൂടെ കൂടി. ക്യാമ്പസ്സിനകത്തു കോർപറേറ്റീവ് സ്റ്റോറിൽ ഫോട്ടോസ്റ്റാറ് എടുത്തു കൊടുക്കും. അങ്ങോട്ട് ഞങ്ങൾ നടന്നു. പകർത്തിയെടുക്കേണ്ട ഭാഗങ്ങൾ കാണിച്ചു കൊടുത്തിട്ട് ചിഞ്ചു ഇറങ്ങി. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റൊപ്പം എത്തിയിട്ട് അവൾ എന്റെ തോളത്തു തൊണ്ടിയിട് പറഞ്ഞു, “ഡാ നീ എന്റെ കൂടെയെന്ന് സ്റ്റാഫ് റൂം വരെ വാ. എന്റെ പഴയ അസ്സൈൻമെന്റ് സാർ ഇന്നലെ തരാമെന്ന് പറഞ്ഞതാ. അതൊന്നു എടുക്കണം”. “അതിനു ഇന്ന് ശനിയാഴ്ച അല്ലെ?”. “എങ്ങാനും ടീച്ചേർസ് ആരേലും വന്നാലോ?”. “എന്നാ പോയി നോക്കാം”. ഞങ്ങൾ ഞങ്ങടെ ഡിപ്പാർട്മെന്റിലോട്ടു നടന്നു.

ഒറ്റക്കുഞ്ഞില്ലാർന്നു സ്റ്റാഫ് റൂമിൽ. വെറുതെ നടന്നു വന്നു. “നമ്മുക്ക് HODയുടെ റൂമിൽ പോയി നോക്കാം. അങേരു വന്നിട്ടുണ്ടേൽ ചാവി ചോദിക്കാം” എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് അവൾ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് നടന്നു. HODയുടെ മുറിക്കെതിർവശം ഒരു ചെറിയ റൂമുണ്ടായിരുന്നു. പഴയ കസേരകളും, വല്ല സെമിനാറോ മറ്റോ ഉണ്ടാവുമ്പോൾ ഉപയോഗിക്കുന്ന മൈക്ക് സെറ്റും മറ്റും. അവിടെത്തിയപ്പോൾ HODയുടെ മുറി പൂട്ടിക്കിടക്കുന്ന. നിരാശ മുഖത്തിൽ വരുത്തി അവളെന്നെ നോക്കി. “ഛെ, അങേര് വന്നില്ലല്ലോ. വന്നായിരുന്നേൽ താക്കോലെങ്കിലും വേടിക്കാമായിരുന്നു. കൂടാതെ ചിലരുടെയൊക്കെ ഒളിഞ്ഞുനോട്ടവും പറഞ്ഞു കൊടുക്കാമായിരുന്നു”, എന്നെ നോക്കികൊണ്ട് അവൾ പറഞ്ഞു. ഒരു ഹൃദ്രോഗി ആയിരുന്നേൽ ഞാനൊപ്പം അവിടെ വെച്ചു സ്പോട്ടിൽ ഹാർട്ടറ്റാക്ക് വന്നു മരിച്ചേനെ. അത്രയ്ക്ക് വേഗത്തിൽ എന്നെ ചങ്കിടിക്കാൻ തുടങ്ങി. വിയർക്കാനും. “അത്, ഞാൻ…നീ അങ്ങനൊന്നും” എന്നൊക്കെ പറഞ്ഞൊപ്പിക്കുന്നതിനു മുൻപേ അവളെന്നെ തള്ളി ആ കുടുസ്സു മുറിയിലാക്കി,
എനിക്കെന്തെങ്കിലും ചെയ്യാനാകുന്നതിനു മുൻപേ വാതിലിന്റെ രണ്ടു പാളിയും അകത്തുന്നു പൂട്ടി. റൂമിലുള്ള അത്യാവശ്യം വെളിച്ചത്തിൽ അവളെന്നോട് അടുക്കുന്നത് ഞാൻ കണ്ടു.

“നീ ഒളിഞ്ഞിരുന്നു വായിനോക്കുമല്ലെടാ” എന്നും പറഞ്ഞൊരു അടി ആണ് ഞാൻ പ്രതീക്ഷിച്ചത്. കൊണ്ടില്ല. അടിയും പ്രതീക്ഷിച്ചു കണ്ണുമടച്ചു നിന്ന ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. എന്റെ തൊട്ടടുത്ത അവൾ. “എന്താടാ, ഇത്രേം അടുത്ത കണ്ടപ്പോൾ പേടിച്ചു പോയോ?”. അവളെന്നെ കളിയാക്കാനെന്നപോലെ ചോദിച്ചു. തിരിച്ചു ഞാനൊന്നും പറയാതായപ്പോൾ അവൾ മെല്ലെ ഉപ്പൂറ്റികളിൽ ഊന്നി അവളുടെ മുഖം എന്റെ മുഖത്തോടു അടുപ്പിച്ചു. അവളുടെ കൈകൾ എന്റെ തലക്കു പിന്നിലേക്ക് പോയി എന്റെ മുഖം അവളോട് അടുപ്പിച്ചു. മെല്ലെ, വളരെ മെല്ലെ, അവളുടെ അധരങ്ങൾ എന്റേതുമായി മുട്ടി. അരനിമിഷത്തെ സ്പർശനത്തിനു ശേഷം ഞാൻ പിൻവാങ്ങി. ഒരു തരം ഗർജ്ജനം പുറപ്പെടുവിച്ചുകൊണ്ട് അവൾ എന്നെ വീണ്ടും അവളുടെ അടുത്തേക്ക് അടുപ്പിച്ചു. ഇത്തവണ അധരപാനം അല്പനേരം കൂടി നീണ്ടു. ഇപ്പ്രാവശ്യം പുറകോട്ടുനീങ്ങിയത് അവളായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു. എത്ര കൊച്ചുപുസ്തകങ്ങൾ വായിച്ചെന്നു പറഞ്ഞാലും, എത്ര ബ്ലൂ ഫിലിം കണ്ടെന്ന് വീമ്പിളക്കിയാലും യഥാർത്ഥ സാഹചര്യം വരുമ്പോൾ പകച്ചു പോകും. “അവളുടെ അടുത്തേക്ക് പോടേയ് മണ്ടാ”, എന്റെ തലക്കകത്തെ ചെറിയ ശബ്ദം പറഞ്ഞു. ഇത്രേം നല്ല ഉപദേശം അത് ഇത് വരെ എനിക്ക് തന്നിട്ടില്ലായിരുന്നു. ഞാൻ അതിനെ അനുസരിച്ചു. മെല്ലെ ചിഞ്ചുന്റടുത്തേക്ക് നീങ്ങി. അവളുടെ രണ്ടു കൈകളും എന്റതിലാക്കി. മെല്ലെ വീണ്ടും ഞാനെന്റ മുഖം അവളോടടുപ്പിച്ചു. കവിളത്തൊരു മുത്തം കൊടുത്തു. എന്റെ ചുണ്ടുകൾ അവളുടെ മുഖത്ത് പറന്നു നടന്നു. ചുണ്ടുകളിൽ…കണ്ണുകൾക്കിടയിൽ…നെറ്റിയിൽ…കവിളുകളിൽ…താടിയിൽ….ചെവികളിൽ.

Leave a Reply

Your email address will not be published. Required fields are marked *