മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

ഒരു ചായ കിട്ടാൻ എന്താണ് മാർഗം എന്നാലോചിച്ച് ടോണി നിൽക്കുമ്പോൾ, പള്ളി പിരിഞ്ഞ് വിശ്വാസികൾ പുറത്തേക്ക് വന്നു. കുറേ പേർ അവർ വന്ന വണ്ടികളിലും, ബാക്കിയുള്ളവർ നടന്നും പോകുന്നത് ടോണിനോക്കിനിന്നു.
എല്ലാരും പിരിഞ്ഞ് പോയപ്പോൾ ടോണി അകത്തേക്ക് കയറി.

“”അച്ചൻ മുറിയിലുണ്ട്… ചെല്ലാൻ പറഞ്ഞു…”.

വറീത് കുഞ്ഞ് വന്ന് അറിയിച്ചു.
ടോണി അച്ചന്റെ മുറിയിലേക്ക് കയറിച്ചെന്നു.
അച്ചൻ ഒരു കസേരയിലിരുന്ന്, മേശയിൽ വെച്ച ഭക്ഷണപാത്രത്തിൽ നിന്നും രണ്ട് പ്ലേറ്റിൽ ഭക്ഷണം വിളമ്പി.നല്ല ചൂട് പത്തിരിയും, ചിക്കൻ കറിയും കണ്ട് ടോണി സംശയത്തോടെ നോക്കുന്നത് കണ്ട് അച്ചൻ പറഞ്ഞു.

“ ദാ… ആ കാണുന്ന വീട് അബൂബക്കർ എന്നയാളിന്റെയാ… അയാളുടെ മകന്റെ വീടിന്റെ കുറ്റിയടിക്കൽ ആയിരുന്നു.. അവർ കൊണ്ട് വന്ന് തന്നതാ…”

ദൂരെയുള്ള ഒരു ചെറിയ വീട് ചൂണ്ടിക്കാണിച്ച് അച്ചൻ പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ടോണിക്ക് ഈ നാടിനെ പറ്റിയും, നാട്ട്കാരെ പറ്റിയും ഏകദേശ ധാരണയുണ്ടായി.
ഒരു മുസ്ലീമായ അബൂബക്കറിന്റെ വീട്ടിലെ ചടങ്ങിന്റെ ഭക്ഷണം, ഒരു ക്രിസ്തീയ ദേവാലയത്തിലെ പുരോഹിതന് കൊണ്ട് വന്ന് കൊടുക്കണമെങ്കിൽ, പുറം ലോകത്തുള്ള ഒരു കാപട്യവും ഈ നാട്ടുകാരിൽ എത്തിയിട്ടില്ലെന്ന് ടോണിക്ക് തോന്നി.
ഒരു കസേര തന്റടുത്തേക്ക് നീക്കിയിട്ട് അച്ചൻ പറഞ്ഞു.

“ ഇങ്ങോട്ടിരുന്ന് ഈ ഭക്ഷണം കഴിക്കൂ.. ”

“” അയ്യോ… എനിക്ക് വേണ്ടിയിരുന്നില്ല
അച്ചോ… “

“” അതെന്താ… ഞാൻ തന്നാൽ താൻ കഴിക്കില്ലേ… അതോ ഒരു മുസ്ലിമിന്റേത് കഴിക്കില്ലേ… ?”

“” പൊന്നച്ചോ… എന്തും കഴിക്കും… ആര് തരുന്നതും കഴിക്കും…”

ടോണി കസേരയിലേക്കിരുന്ന് കൊണ്ട് പറഞ്ഞു.. നല്ല വിഷപ്പുണ്ടായിരുന്നത് കൊണ്ട് ആ രുചിയൂറും വിഭവം ആസ്വതിച്ച് കഴിച്ചു.
ഭക്ഷണത്തിനിടക്ക് അച്ചൻ ഒന്നു പറഞ്ഞില്ല. ചോദിച്ചതുമില്ല.
കഴിച്ച് കഴിഞ്ഞ് പാത്രമെടുത്ത് എഴുന്നേറ്റ ടോണിയോട് ‘അതവിടെ വെച്ചേക്കൂ.. കുഞ്ഞ് എടുത്തോണ്ട് പൊയ്ക്കോളും ‘ എന്ന് പറഞ്ഞ് അച്ചൻ എഴുന്നേറ്റ്കൈ കഴുകാൻ പോയി. പിന്നാലെ പോയ ടോണിയുംകൈ കഴുകി വന്നു. ഒരു സോഫയിലിരുന്ന അച്ചൻ എതിർ വശത്തുള്ള ഇരിപ്പിടം ചൂണ്ടിക്കാണിച്ച് ടോണിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *