മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

ജോലിക്ക് കയറിയ ഞാൻ ഏഴ് വർഷം അവിടെ വിശ്വസ്ഥതയോടെജോലി ചെയ്തു. നല്ല ശമ്പളം ഉണ്ടായിരുന്നത് കൊണ്ട് പോൾ സൺ അച്ചൻ മുൻകൈ എടുത്ത് എനിക്കൊരു വീടും സ്ഥലവും വാങ്ങിത്തന്നു. മുഴുവൻ പൈസയും ഇല്ലാത്തത് കൊണ്ട് ഔസേപ്പിന്റെ കയ്യിൽ നിന്നും അച്ചൻ ഇടപെട്ട് ബാക്കി പൈസ എനിക്ക് വാങ്ങിത്തന്നു. മാസാമാസം എന്റെ ശമ്പളത്തിൽ നിന്നും പിടിക്കും എന്ന വ്യവസ്ഥയിലായിരുന്നത്…
സ്വന്തമായി ഒരു വീടായത് കൊണ്ട് ഇനി എന്നെക്കൊണ്ടൊരു കല്യാണം കഴിപ്പിക്കാനായി അച്ചന്റെ ശ്രമം..
പക്ഷേ,അപ്പോഴേക്കും ഔസേപ്പിന്റെ മകൾ റീനയുമായി ഞാൻ വേർപിരിയാനാകാത്ത വിധം അടുത്തിരുന്നു… ഈ വിവരം ഞാൻ അച്ചനോട് പറയുകയും, അച്ചൻ ഔസേപ്പിനെ കണ്ട് സംസാരിക്കുകയും ചെയ്തു..
അത് വരെ അനാഥൻ എന്നതിന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലാത്ത ഞാൻ,ആദ്യമായി എന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നത് കണ്ട് അമ്പരന്നുപോയി…
മകളെ കെട്ടുന്നവന്റെ തറവാട്ടു മഹിമയായിരുന്നു ഔസേപ്പിന് വേണ്ടിയിരുന്നത്.. എനിക്കില്ലാത്തതും അതായിരുന്നു…
പക്ഷേ, റീനയെ മറക്കാൻ എനിക്കോ, എന്നെ മറക്കാൻ റീനക്കോ കഴിഞ്ഞില്ല… അവസാനം ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു.അച്ചന്റെ മൗനാനുവാദവും അതിനുണ്ടായിരുന്നു.
പക്ഷേ അത് മണത്തറിഞ്ഞ ഔസേപ്പ് എന്റെ വീട്ടിൽ വന്ന് വലിയ പ്രശ്നമുണ്ടാക്കി… ഇനിജോലിക്ക് വരേണ്ടെന്നും, കൊടുത്ത് തീർക്കാനുള്ള പൈസ ഉടൻ കൊടുക്കണമെന്നും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് ഞാൻ റീനയെ കാണാൻ കുറേ ശ്രമിച്ചെങ്കിലും,അവളെ കാണാനോ, ഒന്ന് ഫോൺ ചെയ്യാനോ പോലും ഔസേപ്പ് സമ്മതിച്ചില്ല. അതിനിടെ റീനയുടെ കല്യാണം ഉറപ്പിച്ചതായി ഞാനറിഞ്ഞു…
കല്യാണത്തിന്റെ പിറ്റേന്ന് തന്നെ ചെറുക്കന്റെ കൂടെ റീനയെ അമേരിക്കയിലേക്ക് കൊണ്ടുപോകുന്ന രീതിയിലായിരുന്നു, ഔസേപ്പ് കാര്യങ്ങൾ നീക്കിയത്.. റീനയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നറിഞ്ഞ ഞാൻ പോൾസൺ അച്ചനെ കണ്ട് ഇനി എനിക്കീ നാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞു. എന്നെ പിന്തിരിപ്പിക്കാൻ അച്ചൻ ഒരു പാട് ശ്രമിചെങ്കിലും എന്റ വാശി മൂലം നല്ലൊരു തുകക്ക് എന്റെ വീട് വിറ്റ് ഔസേപ്പിന്റെ കടം വീട്ടി… അച്ചനോട് മാത്രം പറഞ്ഞ് ഞാനാ നാട്ടിൽ നിന്നും പോരുകയായിരുന്നു.. “

തന്റെ ജീവിത കഥ ടോണി പറഞ്ഞ് നിർത്തി അച്ചന്റെ മുഖത്തേക്ക് നോക്കി. എല്ലാം ശ്രദ്ധിച്ച് കേട്ട അച്ചൻ ചോദിച്ചു.

“ ടോണിയെങ്ങിനെ കൃത്യമായി ഇവിടെയെത്തി…”

Leave a Reply

Your email address will not be published. Required fields are marked *