മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

“” അച്ചോ… ഞാനും, പോൾസൺ അച്ചനും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ഈ മണിമല എന്ന സ്ഥലത്തെ പറ്റി ഞാനറിയുന്നത്..പണ്ടെന്നോ ഒരാറ് മാസം അച്ചനിവിടെ ജോലി ചെയ്തിട്ടുണ്ട്.. തണുപ്പ് സഹിക്കാൻ കഴിയാതെ അച്ചൻ പോവുകയായിരുന്നു… ആരും അറിയാത്തൊരു സ്ഥലം എന്ന നിലക്കാണ് ഞാനിവിടേക്ക് വന്നത്… “

“” ഇവിടെ എന്ത് ചെയ്യാനാണ് ടോണിയുടെ ഉദ്ദേശ്യം..?”

ഇപ്പഴും അവന്റെ വരവിന്റെ ഉദ്ദേശം മനസിലാവാതെ അച്ചൻ ചോദിച്ചു’

“ അറിയില്ലച്ചോ.. ഇവിടെ എന്തെങ്കിലും ചെയ്ത്, ഈ നാട്ടുകാരനായി ജീവിക്കാം എന്നാണ് ഞാൻ കരുതുന്നത്…”

“”ടോണീ.. നിന്റെ വിദ്യാഭ്യാസത്തിനോ,, യോഗ്യതക്കോ അനുസരിച്ചുള്ള ഒരു ജോലിയും ഇവിടില്ല.. മത്തായിച്ചനൊഴിച്ച് ബാക്കിയെല്ലാവരും പരമ സാധുക്കളാ.. ഇവിടെ നിനക്ക് ശരിയാവില്ല… ഞാൻ ബിഷപ്പ് ഹൗസിൽ വിളിച്ച് പുറത്തെവിടെയെങ്കിലും നിനക്ക് നല്ലൊരുജോലി വാങ്ങിത്തരാം.. ‘

“വേണ്ടച്ചോ… ഇനിയെനിക്ക് പുറത്തെവിടെയും പോണ്ട.. ഇവിടെയെന്തെങ്കിലും ചെയ്ത്, ഈ നാട്ടുകാരിൽ ഒരാളായി ജീവിച്ചോളാം.. ഈ നാടെനിക്ക് ഒരുപാട് ഇഷ്ടമായി.. “

“”ടോണീ.. സമയവും. തീയ്യതിയും നോക്കാതെ ജീവിക്കുന്ന പാവങ്ങളാണ് ഈ നാട്ടുകാർ.. അവരുടെ നീയെങ്ങിനെ.. “

അവന്റെ തീരുമാനം അച്ചന് ശരിയായി തോന്നിയില്ല.

“” സാരമില്ലച്ചോ… രാവിലെ കറിയാച്ചന്റെ കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ അയാൾ പറഞ്ഞു,. ഇവിടെ വേറെ കടകളൊന്നുമില്ല, സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോകണമെന്നൊക്കെ… “

“” അത് ശരിയാ.. പക്ഷേ ആൾക്കാർ പോയി വാങ്ങുകയല്ല.. ഇവിടെ മാത്തുക്കുട്ടി എന്നൊരുത്തനുണ്ട്.. മത്തായിച്ചൻ അവനൊരു ജീപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ട്,.. രാവിലെ കറിയാചന്റെ കടയിൽ മാത്തുക്കുട്ടി എത്തും.. സാധനം വേണ്ടവർപൈസയും, ബില്ലും മാത്തുക്കുട്ടിയെ ഏൽപ്പിക്കും. ഉച്ചയോടെ സാധനങ്ങളുമായി മാത്തുക്കുട്ടി ഓരോ വീട്ടിലുമെത്തും… ആവശ്യക്കാരുണ്ടെങ്കിൽ മാത്തുക്കുട്ടി ഉച്ചക്ക് ശേഷം ഒന്നുകൂടി പോയ് വരും.. ഇതാണ് ഇവിടുത്തെ രീതി…”

ടോണി കുറച്ച് നേരം ആലോചനയോടെ നിന്നു. പിന്നെ താൽപര്യത്തോടെ അച്ചനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *