മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

“” അച്ചോ… ഞാനിവിടെയൊരു കടതുടങ്ങിയാലോ… ? എല്ലാ സാധനങ്ങളും കിട്ടുന്നൊരു കട.. ? “”

അച്ചൻ ടോണിയുടെ മുഖത്തേക്ക് കുറച്ച് നേരം നോക്കി.

“” വളരെ നല്ല കാര്യം… ഇവിടുത്തെ പാവങ്ങൾക്ക് അതൊരു ആശ്വാസമാകും… പക്ഷേ ടോണീ…
അതിന് ഒരു കടമുറിവേണ്ടേ… ?
ഈ നാട്ടിൽ ആകെയുള്ള ഒരേയൊരു കടമുറി കറിയാച്ചന്റെ ചായക്കട മാത്രമാണ്… “”

“” അച്ചോ… കറിയാച്ചന്റെ കടയുടെ അടുത്തൊക്കെ ഒരു പാട് കാലിസ്ഥലങ്ങളുണ്ടല്ലോ… അതൊക്കെ ആരുടേതാണ്… ?”

“ മുൻവശം മുഴുവൻ സർക്കാർ ഭൂമിയാണ്… കറിയാച്ചന്റെ പത്ത് സെന്റ് കഴിഞ്ഞാൽ ആ ഭാഗം മുഴുവൻ മത്തായിച്ചന്റെതാണ്… അയാൾക്കാണിവിടെ കൂടുതൽ ഭൂമിയുള്ളത്… “

“” മത്തായിച്ചന്റേതിൽ നിന്നും കുറച്ച് സ്ഥലം വാടകക്ക് കിട്ടുമോ അച്ചോ.. “ ?”

ടോണി ചോദിച്ചത് കേട്ട് അച്ചൻ അൽപ നേരം ഒന്നാലോചിച്ചു.

“”ടോണീ… ഇവിടെയങ്ങിനെ വാടകക്ക് സ്ഥലം കൊടുക്കുന്ന ഏർപ്പാടൊന്നുമില്ല.. പിന്നെ നിനക്ക് സ്ഥലം മാത്രം കിട്ടിയിട്ടും കാര്യമില്ലല്ലോ.. കടമുറിവേണ്ടേ.. ഇനി പുതിയൊരു കടമുറി ഉണ്ടാക്കുകയാണെങ്കിൽ തന്നെ കുറേ സമയവും, ഒരു പാട് പൈസയും വേണ്ടേ…”

“” അത്യാവശ്യം പൈസയൊക്കെ വീട് വിറ്റതിന്റെ ബാക്കി എന്റെ കയ്യിലുണ്ട്… പിന്നെ കടമുറി വലുതായിട്ടൊന്നും വേണ്ടച്ചോ… കുറച്ച് ഇരുമ്പ് പൈപ്പും, ഷീറ്റും കൊണ്ട് നാലഞ്ച് ദിവസം കൊണ്ട് തീർക്കാം.. അച്ചൻ, മത്തായിച്ചനോട് ചോദിച്ച് അനുവാദം വാങ്ങിത്തന്നാൽ മതി…”

ടോണിപ്രതീക്ഷയോടെ അച്ചനെ നോക്കി.

“ ടോണീ.. നിനക്കിത് നടക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്കിപ്പോ തന്നെ പോയി മത്തായിച്ചനെ കാണാം.. “”
അത് പറഞ്ഞ് അച്ചൻ എഴുന്നേറ്റു. ടോണിയും.. പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിലെ തൂണിൽ പിടിച്ച് അച്ചനൊന്ന് നിന്നു.

“” വേറെയും ഒരു പ്രശ്നമുണ്ടല്ലോ ടോണിച്ചാ….ആ മാത്തുക്കുട്ടി.. അവന്റെ

Leave a Reply

Your email address will not be published. Required fields are marked *