മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

ഇനിയും കയറ്റം കഴിഞ്ഞില്ലെന്ന് തോന്നുന്നു.
ഏതായാലും കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി നോക്കാം.. ബാക്കി അവിടെ ചെന്നിട്ട് തീരുമാനിക്കാം..
കൂരിരുട്ടും, കൊടും തണുപ്പും അസഹ്യമായപ്പോൾ ടോണി ഒരു സിഗററ്റെടുത്ത് കത്തിച്ചു.
ആഞ്ഞ് രണ്ട് പുകയെടുത്ത്, സിഗററ്റ് കുറ്റി നിലത്തേക്കിട്ട് ചവിട്ടിക്കെടുത്തി ബൈക്കിൽ കയറി.
ഒരു ഇരമ്പലോടെ ആ ബുള്ളറ്റ് ഇരുട്ടി നേയും, തണുപ്പിനേയും കീറി മുറിച്ച് മുന്നോട്ട് കുതിച്ചു.
കുത്തനെയുള്ള കയറ്റവും, കൊടുവളവുകളും താണ്ടി, ബുള്ളറ്റ് നാല് കിലോമീറ്റർ കൂടി മുന്നോട്ട് പോയി.
ദൂരെ നിന്നേ ടോണി കണ്ടു… ചെറിയൊരു വെളിച്ചം… ഒരു ബൾബ് മുനിഞ്ഞ് കത്തുന്നതാണ്.. ഈ കയറ്റം തുടങ്ങിയതിന് ശേഷം ഒരു വൈദ്യുതി വെളിച്ചം കണ്ടതായി ടോണി ഓർക്കുന്നില്ല..പിന്നെ ഇതെങ്ങിനെ..?
ഏതായാലും പോയി നോക്കാം…
തീരെ വെളിച്ചം കുറഞ്ഞ ആ ബൾബിന് ചുവട്ടിൽ ടോണി വണ്ടി നിർത്തിയിറങ്ങി.
പതിയെ ഉറക്കത്തിലേക്ക് വീഴുകയായിരുന്ന നാൻസി, ഒരു വണ്ടി വന്ന് നിന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഈ നേരത്തിതാരാണ്..? അതും ഈ മരം കോച്ചുന്ന തണുപ്പത്ത്..?
അവൾ പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ജനൽ വിരി നീക്കി പുറത്തേക്ക നോക്കി. പുറത്ത് ബൾബ് കത്തുന്നതിന്റെ ചെറിയ വെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ പുറത്ത് നിൽക്കുന്ന ആളെ കണ്ടവൾ ഞെട്ടിത്തരിച്ച് പോയി… വീഴാതിരിക്കാനായവൾ ജനലഴിയിൽ മുറുകെ പിടിച്ചു….
തൊണ്ടയിലേക്കെത്തിയ ആർത്തനാദം അവൾ കടിച്ചമർത്തി…
മാതാവേ… ഇത്… ഇത്… നാൻസിയുടെ ദേഹമാകെ തുള്ളി വിറക്കുകയാണ്..
ഇങ്ങിനെയൊക്കെ സംഭവിക്കുമോ… ?
ഇത് വിശ്വസിക്കാനാവുന്നില്ല..
തന്റെ സുന്ദരമായ സ്വപ്നങ്ങളിൽ വന്ന് തന്നെ ഇക്കിളിപ്പെടുത്ത ആ സുന്ദരന്റെ അതേ മുഖം.. അതേ രൂപം.. കർത്താവേ… ഇതാരാണ്..?
തന്റെ കൂട്ടുകാരി സൗമ്യ പറയാറുണ്ട്… ഇടക്കിടെ ഗന്ധർവൻമാർ ഭൂമിയിലേക്കിറങ്ങി വരാറുണ്ടെന്ന്.. ഇനിയിത് ഗന്ധർവനെങ്ങാനുമാവുമോ..?
സുന്ദരികളായ യുവതികളെ തേടിയാണത്രേ അവർ വരുന്നത്… ഇനി തന്നെ തേടി വന്നതാവുമോ… ?
ആണെങ്കിൽ… ആണെങ്കിൽ… ഹൂ… നാൻസിയൊന്ന് പുളഞ്ഞു.
പക്ഷേ ഗന്ധർവൻമാർ ബുള്ളറിലൊക്കെ വരുമോ… ? അപ്പോ ഇത് ഗന്ധർവനല്ല..
പക്ഷേ താൻ സ്വപ്നത്തിൽ കണ്ടയാളും, ഇയാളും തമ്മിൽ ഒരു വ്യത്യാസവുമില്ല.. ഇതെങ്ങിനെ സംഭവിച്ചു.. ഒന്നും മനസിലാകാതെ നാൻസി ജനലിൽ പിടിച്ച് അവനെത്തന്നെ നോക്കി നിന്നു .
അകത്ത് ഇരുട്ടായത് കൊണ്ട് അവൻ തന്നെ കാണില്ലെന്ന് അവൾക്കുറപ്പായിരുന്നു. അവനറിയാതെ നാൻസി കൊതിയോടെ ടോണിയെ നോക്കിക്കൊണ്ടിരുന്നു.
വണ്ടിയിൽ നിന്നിറങ്ങിയ ടോണി ചുറ്റും നോക്കി. ഒറ്റ നോട്ടത്തിൽ ഇതൊരു ചായക്കടയാണെന്ന് ടോണിക്ക് മനസിലായി. മനുഷ്യവാസമുള്ള സ്ഥലം തന്നെ. ഇനിയേതായാലും മുന്നോട്ട് പോവണ്ട. വരാന്തയിൽ ഒന്ന് രണ്ട് ബെഞ്ചും, ഡെസ്ക്കുമൊക്കെയുണ്ട്. തൽക്കാലം ഇവിടെയൊന്ന് കിടക്കാം. ബാക്കിയൊക്കെ രാവിലെ…

Leave a Reply

Your email address will not be published. Required fields are marked *