മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

അച്ചനെ കാണാൻ വന്നതാണെന്നറിഞ്ഞ കപ്യാർ ഭവ്യതയോടെ ചോദിച്ചു.

“ വേണ്ട…. ഞാൻ കറിയാച്ചന്റെ കടയിൽ നിന്നും ഇപ്പോൾ കുടിച്ചതേയുള്ളൂ. . “”

“ ശരി.. ഇരിക്കൂ.. അച്ചനിപ്പോൾ വരും…””

അത് പറഞ്ഞ് വറീത് കുഞ്ഞ് അകത്തേക്ക് പോയി. ടോണി വാതിൽക്കൽ വന്ന് പുറത്തേക്ക് നോക്കി. മൂടൽ മഞ്ഞിൽ ഒന്നും വ്യക്തമല്ല. ചെറിയൊരു പള്ളിയാണ്. പക്ഷേ അതി മനോഹരമായിരുന്നു അതിന്റെ രൂപകൽപന. ബ്രിട്ടീഷുകാർ പണിതതാവാമെന്ന് അതിന്റെ ആഢ്യത്വം കണ്ടപ്പോൾ ടോണിക്ക് തോന്നി.

“ ആരാ… എവിടുന്ന് വരുന്നു… “

സൗമ്യമായൊരു സ്വരം കേട്ട് ടോണി തിരിഞ്ഞ് നോക്കി. ഏകദേശം എഴുപത് വയസ് പ്രായം തോന്നിക്കുന്ന പരമസ്വാതികനായൊരു പുരോഹിതൻ. തേജസുള്ള മുഖം. കൈയില്ലാത്തൊരു ബനിയനും, കൈലിയും വേഷം. തോളിലൂടെ ഒരു ടർക്കി പുതച്ചിരിക്കുന്നു. കുളിച്ചിട്ടുള്ളവരവാണ്. തണുപ്പ് കൊണ്ട് അച്ചൻ ചെറുതായി വിറക്കുന്നുണ്ട്.

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, അച്ചോ.. “

ടോണി, അച്ചനെ അഭിവാദ്യം ചെയ്തു.

“” ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ…! എന്താ കുഞ്ഞേ കാര്യം… ? ഈ പുലർകാലത്ത് എവിടെ നിന്ന് വരുന്നു’… ?”

“” അച്ചോ… കുർബാനക്ക് സമയമായോ… എനിക്ക് കുറച്ച് സമയം അച്ചനുമായി സംസാരിക്കാനുണ്ട്… “

“” ആണോ… എങ്കിൽ കുർബാന കഴിഞ്ഞ് എന്റെ മുറിയിലേക്ക് വന്നോളൂ… അല്ലാ… പേരെന്താന്നാപറഞ്ഞത്… ?’

“”ടോണി…”

“ആട്ടെ…ടോണി കുർബാന കൂടുന്നുണ്ടോ.. “”

“” ഇല്ലച്ചോ… ആദ്യമൊന്ന് കുളിക്കണം… ഇവിടെയെന്തെങ്കിലും സൗകര്യമുണ്ടോ… ?””

“” സൗകര്യമൊക്കെയുണ്ട്… പക്ഷേ ഈ തണുപ്പത്ത് കുളിക്കണോ… ?
എനിക്ക് പിന്നെ ഇതൊക്കെ ശീലമായി…”

“” സാരമില്ലച്ചോ… ഏതായാലും ഒന്ന് കുളിക്കണം…”

Leave a Reply

Your email address will not be published. Required fields are marked *