മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

എന്നാ ശരി.. എന്ന് പറഞ്ഞ് അച്ചൻ വറീത് കുഞ്ഞിനെ വിളിച്ചു.

“ കുഞ്ഞേ… ഇദ്ദേഹത്തിന് നമ്മുടെ കുളിമുറിയും സൗകര്യങ്ങളുമൊക്കെ ഒന്ന് കാണിച്ച് കൊടുത്തേക്ക്.. ‘“

കുഞ്ഞിന്റെ പിന്നാലെ പുറത്തേക്ക് നടക്കുമ്പോൾ മൂടൽ മഞ്ഞ് ഏകദേശം മാറിയിരുന്നു. കാഴ്ചകൾ കുറേകൂടി വ്യക്തമായി കാണാം. പള്ളിയുടെ കുറച്ച കലെയായി ചെറിയ ചില വീടുകളൊക്കെ കാണാം.

“” ഇതാണ് കുളിമുറി… അലക്കുകയോ, കുളിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം.. “”

കുളിമുറി ചൂണ്ടിക്കാണിച്ച് വറീത് കുഞ്ഞ് പറഞ്ഞു.
പള്ളിക്ക് ചാരി ചെറിയൊരു കെട്ടിടം. അതിൽ നിരനിരയായി ബാത്ത്റൂമുകൾ. അതിന്റെ ചുവരിൽ ഒരു മാർബിൾ ഫലകം. അതിൽ കൊത്തിവെച്ചത് ടോണി വായിച്ചു.
‘കത്തീഡ്രൽ ചർച്ച്, ബാത്ത്റൂം കോംപ്ലക്സ്.. സംഭാവന ചെയ്തത്, മാളിയേക്കൽ മത്തായി..’

ഏതായാലും ഇത്രയും സൗകര്യമുള്ള ബാത്ത്റും പള്ളിക്ക് സംഭാവന ചെയ്ത മത്തായിക്ക് നന്ദി പറഞ്ഞ് ടോണി ഉള്ളിലേക്ക് കയറി. വസ്ത്രങ്ങൾ അഴിച്ച് വെച്ച് ബാഗെടുത്ത് തുറന്ന് ഒരു സിഗററ്റ് പാക്കറ്റെടുത്തു. ആദ്യം ഒന്ന് വലിക്കാം, എന്നിട്ടാകാം കുളി. ടോണി ബാത്ത്റൂമിന്റെ അകം ഒന്ന് നോക്കി.വളരെ വൃത്തിയായി പരിപാലിക്കുന്നതാണെന്ന് ടോണിക്ക് മനസിലായി. ഇവിടെ നിന്ന് വലിക്കുന്നത് ശരിയല്ലെന്ന് ടോണിക്ക് തോന്നി. സിഗററ്റ് ബാഗിൽ തന്നെ വെച്ച് തണുത്ത വെള്ളത്തിൽ നന്നായി കുളിച്ചു.
പിന്നെ ബാഗിൽ നിന്നും ഒരു വെള്ളമുണ്ടും, ചുവപ്പ് ഷർട്ടും ധരിച്ച് ബാഗുമെടുത്ത് പുറത്തിറങ്ങി.
സേവ്യറച്ചന്റെ സൗമ്യമായ സ്വരം കേൾക്കാം.

“ അത്യുന്നതങ്ങളിൽദൈവത്തിന് സ്തുതി.. ഭൂമിയിൽ സൻ മനസുള്ളവർക്ക് സമാധാനം.. ‘

ബൈബിളിലെ മഹത്തായ വചനം കേട്ടുകൊണ്ട് ടോണി പള്ളിയുടെ പിറകിലേക്ക് നടന്നു. അവിടെയെത്തിയ ടോണി അൽഭുതപ്പെട്ടു പോയി. രണ്ട് വശത്തും അഗാധമായ ഗർത്തം. അതിന്റെ വക്കിലാണ് പള്ളി പടുത്തുയർത്തിയിരിക്കുന്നത്. ഗർത്തത്തിന്റെ അരികിൽ ഒരു പടവുണ്ട്. പള്ളിയുടെ ചുവരിനും, ആ പടവിനുമിടയിൽ ഒരാൾക്ക് നടന്ന് പോവാനുള്ള വീതിയിൽ ഒരു വഴി. ഒരു സിഗററ്റ് കത്തിച്ച് വലിച്ചു കൊണ്ട് ടോണി താഴേക്ക് നോക്കി. ഇനിയും മാറിയിട്ടില്ലാത്ത മൂടൽമഞ്ഞിനിടയിലൂടെ താഴ്വാരം മുഴുവൻ കാണാം. അതി മനോഹരമായ ഒരു കാഴ്ച. പിൻ ഭാഗത്ത് നിന്നും ആ ചെറിയ വഴിയിലൂടെ നടന്ന് ടോണി പള്ളിയുടെ മുൻ വശത്തെത്തി. മുൻവശം വിശാലമായ മുറ്റമാണ്. രണ്ട് മൂന്ന് ജീപ്പും, കുറച്ച് ബൈക്കും, കുറേസൈക്കിളുകളും മുറ്റത്തുണ്ട്. താൻ വന്നപ്പോൾ ഒരു വണ്ടിയും ഇവിടെ കണ്ടിരുന്നില്ല. കുർബാന കൂടാൻ വന്നവരാകും. നല്ലതണുത്ത കാറ്റേറ്റ് ടോണി പള്ളി മുറ്റത്ത് കുർബാന തീരുന്നതും കാത്ത് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *