മദനപൊയിക – 4 5

മദനപൊയിക 4

Madanapoika Part 4 | Author : Kannettan

[ Previous Part ] [ www.kambi.pw ]


 

___________________________________________________________________
ആദ്യം തന്നെ എന്റെ സ്നേഹം നിറഞ്ഞ സുഹൃത്തുക്കൾക് ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ നേരുന്നു.🌼🏵💮🌸

നിങ്ങളുടെ സപ്പോർട്ടിനും പിന്നെ വിലമതിക്കാനാവാത്ത അഭിപ്രായങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എങ്കിലും ഞാൻ പറഞ്ഞു പോവുകയാണ്… നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തോട് ചേർത്ത് നന്ദി രേഖപ്പെടുത്തികൊണ്ട് കണ്ണേട്ടൻ തുടങ്ങട്ടെ…!

_____________________________________________________________________

വണ്ടി നിർത്തി പത്രോക്കെ കൊലയിൽ വെച്ച് അകത്തേക്ക് കയറുമ്പോൾ എൻ്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.. എടുത്ത് നോക്കിയപ്പോൾ എൻ്റെ കൈ വിറൈക്കാൻ തുടങ്ങി,

-മോഹനേട്ടൻ കോളിംഗ്….

ഞാനാകെ വിയർത്ത് കിലുളിച്ച്.. എല്ലാം ഇന്നത്തോടെ തീർന്നത് തന്നെ.. ഞാൻ ടെൻഷനോടെ ഫോൺ എടുത്തു…

“ഹലോ……”

“ഹലോ.. വിച്ചു അച്ഛനില്ലേ അവിടെ..?”
ദൈവമേ എന്തിനായിരിക്കും അച്ഛനെ അന്വേഷിക്കുന്നത്.. എനിക്ക് വല്ലാതെ പേടിയാവാൻ തുടങ്ങി.. നെഞ്ചിടിപ്പ് കൂടി കൂടി വന്നു..

“വിച്ചു… കേൾക്കുന്നില്ലേ..??” ഞാൻ പെട്ടന്ന് ഞെട്ടികൊണ്ട്,

“അറിയില്ല മോഹനേട്ടാ.. ഞാനിപ്പോ വന്നത്തെയുള്ളൂ, എന്തു പറ്റി..??” ടെൻഷനോടെ ചോതിച്ചു.

“കുറച്ച് സമയം ആയി ഞാൻ നിൻ്റെ അച്ഛനെ വിളിക്കുന്നു.. ഫോൺ എടുക്കുന്നില്ല.” മോഹനേട്ടൻ ഇച്ചിരി ഗൗരവത്തോടെ പറഞ്ഞു.

“ഞാൻ ഒന്ന് അമ്മയോട് ചോതിക്കട്ടെ..”

ഞാൻ അകത്തേക്ക് നടന്ന്, ” അമ്മേ.. അച്ഛനെവിടെ പോയി..?”

അമ്മ അടുക്കളയിൽ ചായയുടെ പണിയിലാണ്, “എടാ.. കുളം വൃത്തിയാക്കാൻ വന്നിട്ടുണ്ട്.. അച്ഛൻ അവിടെ ഉണ്ടാവും ചെലപ്പോ..”

പടച്ചോനെ.. ഇപ്പൊ അവിടെ പോയാ അച്ഛൻ്റെ വകയും കിട്ടും… കൊറെ ആയി പറയുന്നു കുളം വൃത്തിയാക്കാൻ രാജേട്ടനെ കൂട്ടി വരാൻ. പക്ഷെ ഇപ്പൊ അതിനേക്കാൾ വല്ല്യ പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഞാനത് അത്ര കാര്യമാക്കിയില്ല.

ഞാൻ വീണ്ടും മൊബൈൽ ചെവിയിൽ വെച്ച്, “മോഹനേട്ടാ.. അച്ഛൻ കുളത്തിൻ്റെ അടുത്താന്നു തോനുന്ന്.. എന്തായിരുന്നു കാര്യം? ഞാൻ പറഞ്ഞേക്കാം?”

ഇച്ചിരി ഗൗരവത്തിൽ, “അത് സാരമില്ല, നീയൊന്നു പോയി അച്ഛന് ഫോൺ കൊടുക്ക്..”

ദൈവമേ… അങ്ങനെ എൻ്റെ കാര്യത്തിൽ ഒരു തീരുമാനമായ മട്ടുണ്ട്.. എനിക്കാകെ ഒരു പരവേശം പോലെ ആവാൻ തുടങ്ങി.. ഞാൻ ഞങ്ങളുടെ പടിഞ്ഞാറുള്ള കുളത്തിൻ്റെ അടുത്തേക്ക് നീങ്ങി.. ടെൻഷൻ കാരണം കാലുകൾക്ക് വല്ലാത്തൊരു ഭാരം എനിക്കനുഭവപ്പെട്ടു, നടന്നിട്ടും നടന്നിട്ടും അവിടെ എത്തുന്നില്ല..

രാജേട്ടൻ്റെയും ബാബു എട്ടൻ്റെയും ശബ്ദം കേൾക്കുന്നുണ്ട്.. അമ്മയുടെ കുടുംബശ്രീയിലെ ശോഭേച്ചിയുടെ ഭർത്താവാണ് രാജേട്ടൻ, പിന്നെ നളിനിയേച്ചിയുടെ ഭർത്താവാണ് ബാബുവേട്ടൻ.

പടിപ്പുര കടന്ന് അകത്ത് കയറിയപ്പോൾ അച്ഛൻ പടിപ്പുരയുടെ തിണ്ണയിൽ ഇരിപ്പുണ്ട്.. രാജേട്ടനും ബാബു ഏട്ടനും കുളത്തിലെ ചമ്മിയും ചേറും വലിച്ച് മാറ്റുന്ന തിരക്കിലാണ്.

എന്നെ കണ്ടപാടെ രാജേട്ടൻ, “എടാ… വിച്ചു..”

“എന്തൊക്കെയുണ്ട് രാജേട്ടാ…?”

“നിനക്കല്ലേടാ വിശേഷങ്ങൾ ഒക്കെ, ഞങ്ങൾക്ക് ചെലവൊന്നും ഇല്ലേടാ…??” രാജേട്ടനും ബാബു ഏട്ടനും ഓരോരുത്തരായി ചൊതിച്ചു.

എൻ്റെ മനസ്സ് മുഴുവനും മോഹനേട്ടൻ്റെ കോളിലായിരുന്നു. ഞാൻ ഫോൺ അച്ഛന് നേരെ നീട്ടി,
“അച്ഛാ.. ഫോൺ..”

“ആരാ..?”

“മോഹനേട്ടനാ… അച്ഛനെ കൊറെ സമയായി വിളിക്കുന്നുപോലും..!”

“അഹ്… ചാർജ് കുറവയതൊണ്ട് വീട്ടിൽ കുത്തിയിട്ടിട്ടാ ഞാൻ ഇങ്ങു പൊന്നെ, എന്താ കാര്യം ?” എൻ്റെ കൈയിൽ നിന്ന് മൊബൈൽ വാങ്ങിക്കൊണ്ട്

“അറിയില്ല അച്ഛാ.. ”

അച്ഛൻ മൊബൈൽ ചെവിയിൽ വെച്ച്, ” ആഹ്… മോഹനാ.. എന്തല്ലാ വർത്താനം?”

“ഓ.. ഇങ്ങനെ പോണ് രാമേട്ടാ..”

“എന്തെ.. അത്യവിശ്യമായിട്ട് വിളിച്ചു?”
എനിക്കാകെ ടെൻഷൻ ആയി, അവർ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ ഒന്നും അത്ര വെക്‌തമല്ല. ഇച്ചിരി കഴിഞ്ഞപ്പോൾ അച്ഛൻ,
“ഓ… എന്നാ പിന്നെ ശരി.. ” അച്ഛൻ ഫോൺ വെച്ചു.

എന്നിട്ട് രാജേട്ടനേ നോക്കി, “എടാ.. രാജാ.. അതവിടെ ഇടണ്ട, വഴയത്ത് പിന്നേം ഒലിച്ച് കുളത്തിലേക്ക് തന്നെ വരും. അതും പറഞ്ഞ് അച്ഛൻ എന്നെ നോക്കി,

“എടാ നിന്നോട് എന്ന് മുതൽ പറയുന്നതാ ഇവരെ വിളിച്ച് ഈ കുളമൊന്ന് വൃത്തിയാക്കാൻ..വേനൽക്കാലം കഴിഞ്ഞ് ഇപ്പൊ ഏകദേശം മഴക്കാലവും തുടങ്ങി..വെറുതെ കുതിര കളിച്ച് നടക്ക്കുന്നത്തിൻ്റെ ഇടയിക് ഇവരുടെ അടുത്ത് പോയി പറയുന്നതിന് എന്തായിരുന്നു നിനക്ക് പ്രശ്നം?”

“പിള്ളേരല്ലേ രാമേട്ടാ… ഇച്ചിരി കുതിര കലിയൊക്കെയാവം.!” ബാബു ഏട്ടൻ എന്നെ സുപ്പോർട്ട് ചെയ്തു.

“ഹും.. പിള്ളേര്.. കെട്ടിച്ചാ രണ്ട് പിള്ളേരവനായി..!” അച്ഛൻ എന്നെ ചെറുതായൊന്ന് ഊക്കി വിട്ടു.

എനിക്ക് ആകെ മൊത്തം ടെൻഷൻ അയതോണ്ട്, ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ നിന്നു.

“ജോലി ഏകദേശം ശരിയായ സ്ഥിതിക്ക് കെട്ടിക്കുന്നതിൽ തെറ്റില്ല!!” രാജേട്ടൻ എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടൊന്നൊരു സംശയം.

“ആദ്യം ഇവൻ്റെ പോസ്റ്റിംഗ് ഒക്കെ കഴിയട്ടെ..” അച്ഛൻ അതും പറഞ്ഞ് തിണ്ണയിൽ നിന്നും എഴുന്നേറ്റ് കുളത്തിൻ്റെ പടവുകൾ ഇടങ്ങി കാല് കഴുകൻ തുടങ്ങി.

മോഹനേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാതെ എനിക്കൊരു മനസ്സമാധാനം ഇല്ലായിരുന്നു,
“മോഹനേട്ടൻ എന്തിനാ അച്ഛാ വിളിച്ചേ?”

“അത് പറഞ്ഞപ്പോഴാണ്… നീ കോട്ടമുക്കിൽ പോവുന്നുണ്ടോ?”

“എന്താ അച്ഛാ…?” അച്ഛൻ്റെ മട്ടും ഭാവവും കണ്ടിട് വലിയ സീനില്ലെന്നാ തോന്നുന്നേ..

“നീ പോയി സ്റ്റോർ റൂമിൽ നിന്ന് എംസി ൻ്റെ ഒരു ബ്രാണ്ടി എടുത്ത് മോഹനന് കൊണ്ടുപോയി കൊടുക്കണം.. 300rs അതികം വാങ്ങിക്കോ.”

അത് കെട്ടപ്പോഴാ എൻ്റെ ശ്വാസം നേരെ വീണത്, “ആയിക്കോട്ടെ അച്ഛാ..”

“എന്നാ ഞാൻ വീട്ടിലേക്ക് പോവുന്നാ..”

അച്ഛൻ മുഖം കഴുകി തോർത്ത് കൊണ്ട് തുടച്ച്, “ഞാൻ ആ പറഞ്ഞ സാധനം മാത്രേ എടുക്കാവു..കേട്ടല്ലോ..?”

ഞാൻ തലയാട്ടി വീട്ടിലേക്ക് നടന്നു. എനിക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും തോന്നി.. കുറച്ച് നേരത്തേക്ക് രാധികേച്ചിയുടെ മുഖം ഒന്ന് മങ്ങിയെങ്കിലും ഇപ്പൊ പഴയതിലും വെക്‌തത വരുന്നതായി എനിക്കനുഭവപ്പെട്ടു.

ഒരുകാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, ഇനി എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യണം, ഇല്ലേൽ എല്ലാം അതോടെ തീരും..!!

എന്നാലും എന്തിനായിരിക്കും അവർ വഴക്കിട്ടത്.. ഞാൻ സ്വയം ആലോചിച്ചു. എന്തായാലും അവസരം കിട്ടിയാൽ രാധികേച്ചിയോട് തന്നെ ചോതിക്കാം..

Leave a Reply

Your email address will not be published. Required fields are marked *