മദനപൊയിക – 4 5

“അത് ശരിയാവില്ല മോളെ.. കുമാരന് അതൊന്നും ഇഷ്ടമായില്ല..” അമ്മ നിരാശയോടെ പറഞ്ഞു.

“വീടിലെ കാര്യങ്ങളൊക്കെ ഏടത്തിക്ക് അറിയാവുന്നതല്ലേ.. ഇവിടെ വരുമ്പോഴാണ് എനിക്ക് ഇച്ചിരിയെങ്കിലൂം സന്തോഷവും സ്വസ്ഥതയും കിട്ടുന്നത്… പിന്നെ കുമാരേട്ടന് നിങ്ങളെയൊക്കെ വല്ല്യ കാര്യമാണ് അങ്ങേർക്ക് എതിർപ്പൊന്നും കാണില്ല”

“എന്നാലും…”

“ഒരെന്നാലും ഇല്ല… അല്ലടാ വിച്ചു, ഞാൻ പറഞ്ഞതല്ലേ ശരി..?”
പെട്ടന്ന് ഞാനാകെ തപ്പി തടഞ്ഞ്.. ജബ ജബ ആയിപ്പോയി..

“പിന്നെ.. അതാ.. അങ്ങനെയാ ശരി..”

“നീ ഇത് എന്തൊക്കെയാ പറയണേ..” അമ്മ അലോസലപെട്ട് ചോതിച്ചു. ചേച്ചിക്കാണേൽ ചിരി നിർത്താനും പറ്റാണ്ടായി..!!

“ചേച്ചി പറഞ്ഞതാ ശരിയെന്ന് പറയാൻ വന്നതാ..അപ്പോഴേക്കും നാവുളുക്കി.!”
അപ്പോഴേക്കും എല്ലാവരും ചിരി തുടങ്ങി..

“ഹും… നീ ഇങ്ങനൊക്കെ പറഞ്ഞാ പിന്നെ ഞാൻ എന്താ ഓമനേ പറയാ..”
അമ്മയുടെ തീരുമാനം കേട്ടപ്പോ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി..

“എന്നാ ഇനി മുതൽ പാല് വൈകിട്ട് മാത്രം കറന്നാൽ മതി.. എല്ലാം കൂടി നിനക്ക് ഒറ്റയ്ക്ക് ആവില്ല…കേട്ടോ..”

“അതൊക്കെ ഇനി വേണ്ടപോലെ ഞാൻ കൈകാര്യം ചെയ്തോളാം ഏടത്തി” ഓമനേച്ചി അധികാരത്തിൽ പറഞ്ഞു.

“അമ്മേ… അമ്മയുടെ സ്ഥാനവും അതികരവും കയിക്കലാക്കിയ മട്ടുണ്ടല്ലോ…!!!” ഞാൻ അമ്മയെ കളിയാക്കി.

“അതിനെന്താ.. അവളെന്നെ അമ്മേന്നു വിളിക്കുന്നില്ലെന്നെയുള്ളു.. എനിക്കവൾ സ്വന്തം മോള് തന്നയാ..” അമ്മ വത്സല്ല്യതോടെ പറഞ്ഞു.

“ഫ്രീ ആയിട്ട് ഒരമ്മയെ കിട്ടിയാ സ്ഥിതിക്ക് ഓമനേച്ചിക്ക് അമ്മേന്ന് വിളിച്ചൂടെ…” ഞാൻ കാര്യമായി ഒരു ചെറുതമാശ പറഞ്ഞു, എന്നിട്ട് പയ്യെ കണ്ണാടിയിലൂടെ ഓമനേച്ചിയേ നോക്കി. ആ പാവത്തിൻ്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടായി, കണ്ണുകൾ കലങ്ങി മുഖമാകെ വാടി മനസ്സ് വേദനിച്ച്, തനിക്ക് അമ്മേന്ന് വിളിക്കാൻ ഒരാളില്ലാത്ത സങ്കടം ആ മുഖത്ത് വെക്‌തമായി കാണാമായിരുന്നു. അതെന്നെ വല്ലാതെ വേദനപ്പെടുത്തി.. ഒരു തരി സ്നേഹത്തിനും ലാളനയിക്കും വേണ്ടി കൊതിക്കുന്ന ഒരു പാവം സ്ത്രീ. അത് എന്നിൽ, ഓമനേച്ചിയോടുള്ള സ്നേഹം 100 മടങ്ങ് ഇരട്ടിയാക്കി.

ഓമനേച്ചി കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കിയിരുന്നു.

“കര്യങ്ങൾക്കോക്കെ ഒരു തീരുമാനമായി സ്ഥിതിക്ക്.. ഇന്നെന്താ ഓമനേച്ചി സ്പെഷ്യൽ..??” അതുവരെയുണ്ടായിരുന്ന മൂകതയിക്ക് വിരാമമിട്ട് കൊണ്ട് ഞാൻ പറഞ്ഞു.

“എടാ വിച്ചു.. നീ അവളെ ബുദ്ധിമുട്ടിച്ചാ എൻ്റെ കയ്യിൽനിന്നു വാങ്ങുവേ, അവൾക് വരാൻ പട്ടുമ്പോൾ മാത്രം വന്നാമതി, അതുവരെ ഞാൻ എങ്ങനേലും നോക്കിക്കോളാം” അമ്മ എനിക്കൊരു താക്കീത് തന്നു.

“അയ്യോ.. ഞാൻ എപ്പോൾ വേണമെങ്കിലും വരാൻ തയ്യാറാണ് കേട്ടോ..!” ചേച്ചി വല്ലാത്ത ആഗ്രഹത്തോടെ പറഞ്ഞു.

“ഇന്നെന്തയാലും വേണ്ട.. പറ്റുമെങ്കിൽ നാളമുതലിങ്ങ് പോരെ.. പിന്നെ എന്ത് സഹായത്തിനും വിച്ചു ഉണ്ടാവും.”

അത് കേട്ടപ്പോൾ എൻ്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല.. അങ്ങനെ എല്ലാം പറഞ്ഞ് ഡീലാക്കി, അപ്പോഴേക്കും ഞങൾ വീട്ടിൽ എത്തി. ആദ്യം ഓമനേച്ചിയെ ഇറക്കി,

“അപ്പോ നാളെ കാണാം ഓമനേച്ചി” ഞാൻ വളരെ സന്തോഷത്തോടെ ചേച്ചിയുടെ മുഖത്ത് നോക്കി പറഞ്ഞു.

“ശരി..” ഓമനേച്ചി വളരെ സ്നേഹത്തോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി.

“എന്നാ സൂക്ഷിച്ച് പൊയ്ക്കോ മോളെ..” അമ്മ സ്നേഹത്തോടെ പറഞ്ഞു.

അങ്ങനെ ഞങ്ങളുടെ കാർ പയ്യെ നീങ്ങി അകലുന്നതും നോക്കി ഓമനേച്ചി അവിടെ തന്നെ നിന്നു..
അപ്പൊൾ എനിക്ക് ഓമനേച്ചിയോട് ഒരേ സമയം സഹതാപവും ആദരവും തോന്നി, എതെന്നിലെ പ്രണയത്തിൻ്റെ തീവ്രത വർദ്ധിച്ചു.!

അങ്ങനെ ഞാനും അമ്മയും വീട്ടിൽ എത്തി, അമ്മ കിടക്കാനായി പോയി. വൈകുന്നേരം ആയതൊണ്ട് ഞാനും ഇങ്ങോട്ടും പോയില്ല, നല്ല മഴയും വരുന്നുണ്ട്. ഞാനൊരു കട്ടൻ ചായ ഇട്ട് മുകളിലെ ചാരുപടിയിൽ ഇരുന്ന് സന്ധ്യസമയത്തെ മഴയും തണുപ്പും ആസ്വദിച്ച് കട്ടൻ കുടിച്ചു.
ഇനിയെന്നും എനിക്കെൻ്റെ ഓമനേച്ചിയെ തൊട്ടടുത്ത് കാണാമല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആവേശവും തോന്നി.
അങ്ങനെ ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോഴാണ് കോച്ചിംഗ് സെൻ്ററിലെ ഷിബിൻ വിളിച്ചത്, നാളെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസ് വരെ പോണം എന്നും പറഞ്ഞിട്ട്..അങ്ങനെ അവനോട് കുറച്ച് സമയം സംസാരിച്ച് സമയം പോയതറിഞ്ഞില്ല..

അമ്മയ്ക്ക് കാലിന് വയ്യാതത്തുകൊണ്ട് അച്ഛൻ ഫുഡ് വങ്ങിച്ചോണ്ടാ വന്നത്.. ഞങൾ ഒരുമിച്ചിരുന്ന് അത് കഴിക്കുകയായിരുന്നു.. അപ്പോൾ അമ്മ ഓമനേച്ചി വരുന്ന കാര്യത്തെപ്പറ്റി അച്ഛനോട് പറഞ്ഞു, അച്ഛന് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ലാരുന്നു…. അങ്ങനെ എല്ലാം കൊണ്ടും എനിക്ക് ശുക്ര ദശ തന്നെ!!
ഭക്ഷണവും കഴിച്ച് ഒരു പ്രത്യേക ഫീലിൽ ഞാൻ കിടക്കാൻ പോയി..

സമയം 9മണി ആയതേയുള്ളൂ, സന്തോഷം കാരണം ഉറക്കം വന്നില്ല, അപ്പോഴാണ് രാധികേച്ചിക്ക് ഒന്ന് മെസ്സേജ് അയച്ചാലോന്ന് ആലോചിച്ചത്.. മൊബൈൽ എടുത്ത് കയ്യിൽ പിടിച്ചു,
അല്ലെങ്കിൽ വേണ്ട..ഇന്ന് അവിടെ മോഹനേട്ടൻ ഉള്ളത് കൊണ്ട് വെറുതെ ആവശ്യമില്ലാത്ത പ്രശനങ്ങൾ വിളിച്ച് വരുതണ്ടെന്ന് വിചാരിച്ചു.
കുറച്ച് സമയം ഫോണിൽ റീൽസ് ഒക്കെ കണ്ട് അങ്ങനെ ഇരുന്നപ്പോൾ ഒരു വാട്ട്സ്ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു, തുറന്ന് നോക്കിയപ്പോൾ,

“ഹലോ… ഗന്ധർവൻ ഉറങ്ങിയോ!!?”🙋‍♀

പെട്ടന്ന് ആ മെസ്സേജ് കണ്ടപ്പോ എൻ്റെ കാലിൻ്റെ അടിയിൽ നിന്നും ഒരു തരിപ്പ് കേറി മിന്നൽ വേഗത്തിൽ അത് തലയുടെ ഉച്ചിയിലെത്തി!

പെട്ടന്ന് തന്നെ വാട്ട്സ്ആപ്പ് ഓൺ ആക്കി,

“ഇതാണ് മോളെ മനപ്പോരുത്തം…😍😍😍. ഫോൺ എടുത്ത് മെസ്സേജ് അയച്ചാലൊന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.” വല്ലാത്തൊരു എക്സൈറ്റ്മെൻ്റോടെ ഞാൻ മെസ്സേജ് അയച്ചു.

“എന്നിട്ടെന്തേ അയകഞ്ഞേ..?”

“പിന്നെയാണ് ഓർത്തത്, മോഹനേട്ടൻ അവിടെ ഉണ്ടല്ലൊന്ന് 😜”

“അപ്പോ സാറിന് പേടിയൊക്കെയുണ്ടല്ലേ..!!!?”

“പിന്നില്ലാണ്ട്..!! വെറുതെ എന്തിനാ ആവിഷ്യമില്ലത്ത പുലിവാല് പിടിക്കണേ! അതാ ഇങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ ഫോണും പിടിച്ച് ഇരിക്കുകയായിരുന്നു.”

“ഇങ്ങനൊരു പേടിക്കോടലൻ 😂😂😂😂”

“അപ്പോ മോഹനേട്ടൻ അവിടെയില്ലേ..? പോയാ?”

“പോയിട്ടില്ല, ഇവിടെ ഉണ്ട്, കൊടുക്കണോ?”

ചേച്ചി ഇത് എന്ത് ഭാവിച്ചാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല,
” എന്നിട്ടാണോ എനിക്ക് മെസ്സേജ് അയക്കണേ..?🙄”

“അതിന് മോശമായൊന്നും ഞാൻ അയച്ചില്ലാലോ!!”
രാധികേച്ചി രണ്ടും കൽപ്പിച്ചാണെന്ന് മനസ്സിലായി. ഇനി കുൽസായിമ കാണിച്ചാൽ ശരിയാവില്ല, ഗുഡ് നൈറ്റ് പറഞ്ഞ് കിടന്നുറങ്ങുന്നത നല്ലത്, ഇല്ലേൽ നെഞ്ചത്ത് ടയർ കേറും.!

Leave a Reply

Your email address will not be published. Required fields are marked *