മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 3

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 3

ഞാൻ വൈകുന്നേരം ചെല്ലുമ്പോൾ മൃദുല വാതിൽക്കലില്ല! വസുന്ധരാ മാഡം എടുത്തിട്ട് കുടഞ്ഞോ ആവോ…!
ആ ഭയപ്പാടോടെയാണ് ഞാൻ ബൈക്കിൽ നിന്നിറങ്ങി നടന്ന് സിറ്റൌട്ടിലേയ്ക് കയറിയത്. ഞാൻ നടയിലേയ്ക് കാൽ എടുത്ത് വെച്ചതും വാതിൽ തുറക്കപ്പെട്ടു…!
മുന്നിൽ കണ്ട മൃദുലയെ കണ്ട് ഞാൻ ഞെട്ടിയോ അതോ കോരിത്തരിച്ചോ..? ആ എനിക്കറിയില്ലത്…!
നാല് വിരൽ വീതിയിൽ കസവും ഒപ്പം രണ്ട് വിരൽ വീതിയിൽ നീല കരയും കൂടിയ സെറ്റുസാരി ഉടുത്തിരിക്കുന്നു..!
സാരിയുടെ കരയുടെ അതേ നീല ബ്ളൌസ് ..! അതും പഴയരീതിയിൽ കുടുക്കകൈയുമായി തൈപ്പിച്ചത്….!
ബ്ളൌസിന്റെ കൈയിലും കഴുത്തിലും കസവുണ്ട്..! കാതിൽ ചുവന്ന മുത്തുകളുള്ള വലിയ ജിമിക്കി…!
വലംകൈയിൽ ഒരു സ്വർണ്ണക്കാപ്പും ഇടംകൈയിൽ നാല് ചെറിയ വളകളും!

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 1

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 2

 

ഇടംകൈയിലെ മോതിരവിരലിലും ചെറുവിരലിലുമായി രണ്ട് മോതിരങ്ങൾ…! ഇതൊന്നുമല്ല എന്നെ വായ് പൊളിച്ച് നിർത്തിയത്….
ആ ശംഖുപോലെ അഴകാർന്ന കഴുത്തിൽ കിടന്ന മാല! അത്….???
അമ്മയുടെ പന്ത്രണ്ടര പവന്റെ “പാലയ്കാമോതിരം”…!!!
“കുട്ടാ അമ്മ എന്നേംകൊണ്ട് പോയി വാങ്ങിച്ചതാ ഇതെല്ലാം! അഞ്ച് സാരീം വാങ്ങി! രണ്ടെണ്ണം കാഞ്ചീപുരം
പട്ടുസാരി…! ദേ സ്വർണ്ണക്കൊലുസൂണ്ട്..!”
കാലിലെ പാദസരം അവൾ ഉയർത്തിക്കാട്ടി ….!
മിഴിഞ്ഞ കണ്ണുകളുമായി ആംഗ്യങ്ങളുടെ അകമ്പടിയോടെ കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയുടെ കൌതുകത്തോടെ മൃദുല വാതോരാതെ പറഞ്ഞ് കൊണ്ടിരുന്നു…..
“പെണ്ണിനോട് ഞാമ്പറഞ്ഞതാ കണ്ണേറ് കിട്ടാണ്ട് ഒരു മറുക് തൊടാൻ പെണ്ണ് കേട്ടില്ല!”
പറഞ്ഞുകൊണ്ട് കമലാക്ഷിചേച്ചി അകത്ത് നിന്നും വന്നു..!
ആ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയുമായിരുന്നു..! ആ വേഷഭൂഷാദികളിൽ കത്തിജ്വലിയ്കുകയായിരുന്നു ആ മുഗ്ദസൌന്ദര്യം..!
“ഞാനെന്നാൽ പോയിട്ട് വേഗം വരാം! വിശേഷങ്ങളൊക്കെ പിന്നെ…!”
ഞാൻ യാത്രപറഞ്ഞ്
ഇറങ്ങി. കഥാകാരൻ ഉമ്മറത്ത് തന്നുണ്ട്! അമ്മ എന്തിയേ എന്ന് ഞാൻ ആംഗ്യത്തിലൂടെ ചോദിച്ചു. കുളിയ്കുകയാണ്….
“മിന്നൂന് പാലയ്കാ കൊടുത്തല്ലോ അച്ചാ..!”
“അത് അവടെ സ്വാതന്ത്യം…! ഈ വീട്ടിൽ ആദ്യം കേറിവരുന്ന മരുമോളല്ലേ അവൾ. മൂത്ത മരുമോൾ..! അതാവും കൊടുത്തത്..!”
അച്ചൻ ചിരിച്ചു. ഇതൊന്നും തന്നെ ബാധിയ്കുന്ന പ്രശ്നമേയല്ല എന്ന മട്ടിൽ.
“അച്ചൻ വെറും നൊണയനാ അല്ലേ! ഇന്നലെയാ അമ്മ അറിഞ്ഞേന്ന് പറഞ്ഞത് നൊണയല്ലേയച്ചാ..! ഇന്നലെയാ അറിഞ്ഞേ അമ്മയിന്നുപോയി ഇക്കണ്ട സ്വർണ്ണം മുഴുവൻ വാങ്ങുവോ..?”
“ഞാൻ നിന്നെപ്പോലല്ലടാ ചെക്കാ! എന്റെ ഭാര്യ അറിയാത്ത ഒരു രഹസ്യോം എനിക്കില്ലടാ …! കൈമളും ആയി വന്ന് അവളെ കണ്ടതും ഞാനിവക്ക് സൂചന കൊടുത്തതാ..! ഞാൻ പറയുന്നേന് മുന്നേ മൈഥിലി അവളോട് പറഞ്ഞെടാ മണുക്കൂസേ..!”
എന്നെ തോളിലൂടെ ചേർത്ത് പിടിച്ച് അച്ചൻ മുറ്റത്തേയ്കിറങ്ങി…..
“മോങ്കുട്ടാ… തെക്ക് എന്റെയൊരു സുഹൃത്തുണ്ട് ഒരു തോമാച്ചൻ! വലിയ അബ്കാരിയാ…! ഞാൻ നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. സത്യണ്ണൻ ധൈര്യായിട്ട് ഇങ്ങ് ഏൽപിച്ചേക്കാനാ പറഞ്ഞേ…!
ഒരു കൊച്ചു പട്ടണമാ. മൈഥിലിയുടെ അവിടെ നിന്നും അറുപത് കിലോമീറ്ററേയുള്ളു! തമിഴ്നാടിന് നാൽപ്പതും! തോമാച്ചൻ വിൽപ്പനയ്കായി പണീപ്പിച്ച ഒരു വീട് പുള്ളീടെ കാഴ്ചവട്ടത്ത് തന്നെയുണ്ട്. കച്ചവടം ഏതാണ്ട് ഉറപ്പിച്ചപോലായതാ. അതിനി വിൽക്കുന്നില്ല!
നിനക്ക് ടൌണിൽ എന്തെങ്കിലും ഒരു കടേമിടാം അവക്ക് പള്ളിവക സ്കൂളിൽ ജോലീം വാങ്ങിക്കാമെന്ന്.”
ഞാൻ അമ്പരപ്പിൽ ചോദിച്ചു:
“അല്ലഛാ…! ഈ കടേം
ജോലീം എന്നൊക്കെ പറയുമ്പോൾ…..? അവിടെ സ്ഥിരതാമസമാക്കാനോ..? ആ വീട് നമുക്കിങ്ങ് വാങ്ങാനാന്നോ…?”
“അതാടാ മോനേ നല്ലത് കൈമളുടെ പ്രശ്നമല്ല! നീ പോയാൽ തപ്പിപ്പിടിച്ച് വീട്ടിൽ കൊണ്ടുവരണം അവനതാ ഇഷ്ടമെങ്കിൽ ആയിക്കോട്ടെ സത്യാ നമുക്കവരെ പോയി വിളിച്ചോണ്ടുവരാം എന്നേ കൈമൾ പറയൂ..! പക്ഷേ…! ഈ നാട്ടുകാരുടെ മുന്നിൽ കൈമളുടെ ഭാര്യയാ അവൾ…!
നിന്നെക്കാട്ടിലും ഒരുപാട് പ്രായമുള്ളവൾ! നാട്ടാര് അവജ്ഞയോടെയേ നിങ്ങളെ കാണൂ…!
അതെനിക്ക് സഹിയ്കില്ല!
അങ്ങ് അമേരിക്കേലൊന്നും അല്ലല്ലോടാ..! ഞങ്ങള്
ഇടയ്കിടെ അങ്ങ് വന്നോളാം…”
അച്ചൻ പറഞ്ഞത് വളരെ ശരിയാണ്! ആരാധ്യനായ ആറ്റുപുറം സത്യവ്രതന്റെ മകൻ സ്വന്തം അപ്പന്റെ പ്രായമുള്ള ആളുടെ രണ്ടാംഭാര്യേം കൊണ്ട് നാട്ടിൽ ജീവിക്കുക എന്ന് പറഞ്ഞാൽ…!
‘സൂപ്രണ്ട്’ കുളീം തേവാരോം കഴിഞ്ഞിറങ്ങി…..!
“ആഹാ…..! അമ്മച്ചീടെ പൊന്നുമോനിങ്ങെത്തിയോ..? ഇന്ന് മക്കക്ക് ട്യൂഷനൊന്നുവില്ലേ..”
അമ്മ കളിയാക്കി.
“മരുമോളായിട്ട് വാഴിച്ച് കഴിഞ്ഞില്ലേ! ഇനിയിപ്പം ഞാനെന്തോ പറയാനാ…
നാണമില്ലേയമ്മേ…! ഇങ്ങനെ കെട്ടിയൊരുക്കി…! അവളെയെന്താ ഫാഷൻഷോയ്ക് കൊണ്ടോവാണോ…?”
“പോടാ നീയ്..! എന്റെ മോളെ ഞാൻ എനിക്കിഷ്ടമുള്ള പോലെ ഒരുക്കും കൊണ്ടുനടക്കും ….”
വാദി പ്രതിയായി…! ഇതാണ് ഞങ്ങളുടെ പുണ്യം ഞങ്ങളുടെ നന്മ എന്റെ വസുന്ധരാമ്മ..!
ഞാൻ ചെല്ലുമ്പോൾ മൃദുല പതിവുപോലെ കാത്തുനിൽപ്പുണ്ട്. ഞാൻ സിറ്റൌട്ടിലേയ്ക് കയറിയതും ഒരു മയവുമില്ലാത്ത ചോദ്യം വന്നു….
“ബുക്കെന്തിയേ കുട്ടാ….?”
അവൾ തനി ടീച്ചറായപ്പോൾ ഞാൻ നിന്ന് പരുങ്ങി…
“ഓടിച്ചെന്ന് എടുത്തോണ്ട് വാടാ കള്ളത്തിരുമാലീ…. പുസ്തകം കണ്ടിട്ട് രണ്ടീസായി..!”
ഞാൻ തിരികെ പോയി! അല്ലാതെന്ത് ചെയ്യാൻ..!
കളിയാക്കിയിട്ട് ചങ്കുംവിരിച്ച് ഇറങ്ങിപ്പോയവൻ ഗ്യാസുംപോയി ശൂന്ന് വന്ന് പുസ്തകം തപ്പിയപ്പോൾ അമ്മനിന്ന് വായ് പൊത്തിച്ചിരിച്ചു.
ഞാൻ തിരികെ ചെല്ലുമ്പോൾ അമ്മയുടെ അതേ ചിരിയുമായി പൂതനയും നിൽപ്പുണ്ട്…!
ഞാൻ ഒന്നും മിണ്ടാതെ ചെന്ന് മൃദുലയുടെ മുറിയുടെ കതകിൽ തള്ളിയതും പിന്നിൽ നിന്ന് കൈയിൽ പിടി വീണു….!
“എവിടേയ്കാ മോനേ….! ഇവിടിരുന്ന്…!”
ആ ദുഷ്ട എന്നെ പിടിച്ച് ഹാളിലെ സെറ്റിയിലിരുത്തി…. ഞാൻ ദയനീയമായി ആ മുഖത്തേയ്ക് നോക്കി. യാതൊരലിവും അവിടെ കണ്ടില്ല!
“കഷ്ടോണ്ട് മിന്നൂ…! സത്യായിട്ടും ഞാനവിടിരുന്ന് പഠിച്ചോളാം! …… വല്യ ഗമേ സംബന്ധത്തിന് ചൂട്ടും വീശി പോന്ന പോക്കാ! അമ്മേടടുത്ത് തിരിച്ചുചെന്ന് നാണം കെട്ടുപോയി!”
“ആ നാണക്കേട് ഞാനങ്ങ് സഹിച്ചു! നല്ല ഞുള്ള് വേണ്ടെങ്കിൽ മര്യാദയ്കവിടിരുന്ന് പഠിയെടാ…!”
“നാളെ ശനിയല്ലേടീ…. പ്ളീസ്…”
ഞാൻ കെഞ്ചി…
“കുട്ടനോട് മര്യാദയ്ക് പറഞ്ഞാ മനസ്സിലാകില്ലേ! ഇനി ഞാൻ വടിയെടുക്കണോടാ…!”
മൃദുലയുടെ ശബ്ദമുയർന്നു.
സ്വന്തം ഭാര്യയുടെ കൈയിൽ നിന്നും തല്ല് വാങ്ങുന്നത് അത്ര അഭിമാനകരമായി

Updated: March 18, 2017 — 10:38 am

Leave a Reply

Your email address will not be published. Required fields are marked *