മുംബൈയിലെ സ്വാപ്പിങ് – 6 15

മുംബൈയിലെ സ്വാപ്പിങ് 6

Mumbayile Swaping Part 6 | Author : Walter White

[ Previous Part ] [ www.kambi.pw ]


 

ഹായ്… ചിലർക്കെങ്കിലും പരിചയം കാണും.. പഴയ ആളാണ്. 6 മാസത്തിനു ശേഷം ആണ് പൊങ്ങുന്നത് എന്ന് മാത്രം. എഴുത്തു നിർത്തി ഇത്ര കാലമായിട്ടും വീണ്ടും ഈ കഥ എന്തിനു തുടരുന്നു എന്ന് തോന്നുന്നുണ്ടാകും.. കാരണമുണ്ട്.. 6-7 മാസത്തിനു ശേഷവും മുംബൈയിലെ സ്വാപ്പിങ് തുടരുമോ എന്ന ചോദ്യം കൊണ്ട് മെയിൽ ബോക്സ് ഇന്നും നിറയുന്നുണ്ട്. മാത്രമല്ല കുറച്ച കാലമായി ഇവിടെ നല്ല കഥകൾ കുറയുന്നോ എന്ന് എനിക്കും ഒരു സംശയം. എന്തെടുത്തു നോക്കിയാലും 4 ഉം 5 ഉം പേജ് ഉള്ള കഥകൾ, അതും പിന്നീട് യാതൊരു വിവരവും ഇല്ലാതെ ആകുന്നു..

 

ഇത്രയും കാലമായി കാത്തിരിക്കുന്ന കുറച്ച പേരെങ്കിലും അവർക്ക് വേണ്ടി തുടരാം എന്ന് കരുതി. അവസാന ഭാഗം ഓര്മ ഇല്ലാത്തവർ വീണ്ടും അതൊന്നു സന്ദർശിച്ചു വരുമല്ലോ..?

കമന്റ് ബോക്സ് ഓഫ് ചെയ്തു പോയതിനു ക്ഷമിക്കണം. ഡെയിലി ഡോസ് ആയി തെറി കേൾക്കണ്ട എന്ന് കരുതിയതാണ്. അതിനുള്ളത് കൂടി ഇതിന്റെ കൂടെ കേൾക്കാൻ ഞാൻ ബാധ്യസ്ഥനായത് കൊണ്ട് പരാതികളില്ല. അവസാന 5 ഭാഗവും സ്വീകരിച്ച വായനക്കാർ ഇതും ഇതിലും നിരാശരാകില്ല എന്ന വിശ്വാസത്തിൽ.. walter white


വീണയുമായുള്ള രതിക്ക് ശേഷം കൊറേ കൂടി വൈകിയാണ് രണ്ടാളും കിടന്നത്. കിടക്കുന്നതിനു മുമ്ബ് വീണ്ടും കലാപരിപാടികൾ ഉണ്ടായെന്ന് പ്രത്യേകം പറയണ്ടല്ലോ. പക്ഷെ അപ്പോളുമൊക്കെ എന്റെ ചിന്ത അപ്പുറത്തെ മുറിയിൽ എന്തെല്ലാം ആണ് നടക്കുന്നത് എന്ന ആലോചനയിൽ ആയിരുന്നു. വീണ പറഞ്ഞത് സത്യമാണോ.. ? ആകാതിരിക്കാൻ വഴിയില്ല. അവൾക്കെന്നോട് അങ്ങനെ ഒരു കള്ളം പറയണ്ട ആവശ്യം ഇല്ലല്ലോ. പക്ഷെ സന പറഞ്ഞതോ..? ഇനി അവളാണോ കള്ളം പറയുന്നത്. ആണെങ്കിൽ തന്നെ എന്നോട് എന്തിനു.

 

കിടന്നിട്ടും മറഞ്ഞിട്ടും ഉറക്കം വരുന്നില്ല. ബെഡിൽ നിന്നിറങ്ങി ബാൽക്കണി തുറന്നു കുറച്ചു നേരം ആ തണുപ്പിൽ അറബിക്കടലും നോക്കി നിന്ന്. ഷർട്ട് ഇല്ലാത്ത കൊണ്ട് മേൽ മുഴുവൻ വിറക്കാൻ തുടങ്ങിയപ്പോൾ തിരികെ ബെഡിൽ പോയി കിടന്നു. വീണ അപ്പോളും നല്ല ഉറക്കം ആണ്. രാവിലെ മുതൽ പണിയിലായിരുന്നല്ലോ അതാകും. ഒന്നും അറിയുന്ന പോലുമില്ല. ബ്ലാന്കെറ് കൊണ്ട് മേൽ മറച്ചിരുന്നെങ്കിലും ചെരിഞ്ഞു കിടക്കുമ്പോൾ വലത്തേ മുല അതിൽനിന്നു പുറത്തു വീണു കിടക്കുന്നുണ്ട്. അത് നോക്കി അൽപ്പ നേരം ഇരുന്നു. വെളിച്ചം കുറവാണ് ചെറിയ നിലാവിന്റെ വെളിച്ചം മാത്രമാണ് മുറിക്കുള്ളിൽ ഉള്ളത്.

 

അവളെ തന്നെ നോക്കി ഇരുന്നപ്പോൾ അടിയിൽ ഒരനക്കം വന്നു തുടങ്ങി എന്ന് ഞാൻ അറിഞ്ഞു. ഇനിയും ഇങ്ങനെ ഇരുന്നാൽ അവളെ ഞാൻ എണീപ്പിക്കും എന്ന ബോധം ഉള്ളതുകൊണ്ട് മനസ്സിനെ പിടിച്ചു നിർത്തി ഞാൻ അവൾക്കെതിരെ മുഖം തിരിച്ചു കിടന്നു.

 

എങ്ങനെയും നാളെ രാവിലെ തന്നെ സത്യമറിയണം. നേരം പുലരാൻ vendi ഞാൻ ആശിച്ചു എന്ന് വേണം പറയാൻ.

അടുത്ത ദിവസം

 

പുറത്തെ പക്ഷികളുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. ഫോണിൽ സമയം നോക്കുമ്പോൾ 7 മണി ആകുന്നെ ഉള്ളു. ഇത്ര നേരത്തെ എങ്ങനെ അങ്ങോട്ട് പോകും..? അവർ ഉറങ്ങുക ആണെങ്കിലോ…? എന്ത് ചെയ്യുമെന്ന് കരുതി വീണ്ടും കുറച്ച നേരം കടിച്ചു പിടിച്ചു ഇരുന്നു. അപ്പോളേക്കും മുറിയിലേലം നല്ല വെളിച്ചം വന്നിരുന്നു. ഞാൻ തിരിഞ്ഞു നോക്കി. വീണയുടെ മാറ് മുഴുവൻ ഇപ്പോൾ ബ്ലാങ്കറ്റിനു പുറത്താണ്.

 

അവ രണ്ടും എന്നെ തുറിച്ചു നോക്കി നിൽക്കുന്ന പോലെ എനിക്ക് തോന്നി. അൽപ്പം ഉടഞ്ഞതാണെകിലും ഒരുപാട് തൂങ്ങാത്ത മാറിടം. രാവിലത്തെ കണി കൊല്ലം. ഞാൻ കുറച്ചുകൂടെ അവൽക്കരികിലേക്ക് നീങ്ങി കിടന്നു. അവളുടെ ശ്വാസം എന്റെ നെറ്റിയിൽ തട്ടുന്ന രീതിയിൽ ഞാൻ കിടന്നു. എന്റെ നേരെ മുമ്പിൽ അവളുടെ വലത്തേ മുലഞെട്ടാണ്. കാപ്പി കളർ വട്ടത്തിൽ നടുവിലായി ചുവന്ന നിറത്തിലുള്ള ഞെട്ട്.

 

നോക്കി കിടക്കുന്തോറും കൊതി കൂടി കൂടി വരുന്നു,..

 

“ഹ്മ്മ്..? രാവിലെ തന്നെ അതാണോ ചിന്ത..” പെട്ടെന്നൊരു കൈ കൊണ്ട് ബ്ലാന്കെറ് എടുത്തു മാറിലൂടെ ഇട്ടുകൊണ്ട് അവൾ ചോദിച്ചു.

 

” ഏയ്.. കണ്ടപ്പോ വെറുതെ ഒന്ന് നോക്കിയതാ.. ” ഞാൻ മുഖത്ത് നോക്കാതെ പറഞ്ഞു.

 

” അഹ് അത് തന്നെ ചോദിച്ചത്. നോക്കിയാൽ കുറച്ച കഴിഞ്ഞാൽ രുചിക്കാൻ തോന്നും.. പിന്നെ മെല്ലെ മെല്ലെ താഴിട്ടു പോകും.. ഞാൻ ഇത് കണ്ടിട്ടുള്ളതാണല്ലോ.. ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

” ഇപ്പൊ തന്നെ വേണോ..? ഇനിയൊന്നു കുളിച്ചിട്ട് പോരെ..? ” അവൾ ചോദിച്ചു

 

” ഏയ് അതിനൊന്നും അല്ല.. അല്ലെങ്കിലും രാവിലെ തന്നെ ഒന്നും വേണ്ട.. ഇനി കുളിച്ച ഫ്രഷ് ആയി പോകാം.. ബാക്കി എല്ലാരും കൂടി ഇരുന്ന് പിന്നീടുള്ള കാര്യങ്ങൾ എന്താന്ന് വെച്ചാൽ ചെയ്യാം.. ”

മെല്ലെ ബെഡിൽ നിന്നെഴുന്നേറ്റു താഴെ കിടന്ന ട്രൗസര് ഇടാൻ നേരം ഞാൻ പറഞ്ഞു.

 

” ഹാ ” എന്ന പറഞ്ഞുകൊണ്ട് അവൾ ഫോൺ എടുത്തു നോക്കുന്നുണ്ട്.

” എന്തിനാ ഇത്ര നേരത്തെ എണീറ്റെ.. സമയം ഒന്നും ആയില്ലല്ലോ.. എന്നും ഇങ്ങനെ നേരത്തെ എണീക്കുവോ..?”

 

” ഏയ് ഇല്ല പുറത്തെ ശബ്ദം കേട്ട് എണീറ്റത.. പിന്നെ ഉറക്കം വന്നില്ല. ഞാൻ അങ്ങട്ട് പോകട്ടെ എന്ന..” ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു ഞാൻ പോകാൻ ഇറങ്ങി.

അവൾ ബെഡിൽ നിന്നെഴുന്നേറ്റു. ബ്ലാന്കെറ് മാറ്റി താഴെ കിടക്കുന്ന ബ്രാ എടുക്കാൻ കൈ നീട്ടി. ഉഫ് അതൊരു കാഴ്ച ആയിരുന്നു. മുലകൾ രണ്ടും താഴേക്കു തെറിച്ചു നില്കുന്നു. അവൾ വലിഞ്ഞു ബ്രാ എടുത്തു ബെഡിൽ തന്നെ ഇരുന്നു അതിടാൻ തുനിഞ്ഞു.. ഞാൻ അവളെ നോക്കുന്നത് അപ്പോളാണെന്ന് തോന്നുന്നു ശ്രദ്ധിക്കുന്നത്. മെല്ലെ എന്നെ നോക്കി ചെറുതായൊന്നു ചിരിച്ചു..

 

” ഇങ്ങോട്ടു നോക്കണ്ട.. നിനക്ക് വേണ്ടാത്തതൊക്കെ തോന്നും.. പിന്നെ പ്ലാൻ മാറ്റേണ്ടി വരും.. ” ചുണ്ടു രണ്ടും ഒരു സൈടിലേക്കായി ചായ്ച്ചു തിരിഞ്ഞിരുന്നു അവൾ ബ്രാ ധരിച്ചു.

 

ഞാൻ പിന്നെ ഒന്നും പറയാതെ ടോയ്‌ലെറ്റിൽ കേറി.. അവൾക്കറിയില്ലല്ലോ എനിക്ക് പോകാനുള്ള തിടുക്കം. ഇതിനേക്കാൾ വലുതൊന്നും അപ്പുറത്തെ റൂമിൽ കാണാനുണ്ട്.

മുഖവും കയ്യുമൊക്കെ കഴുകി ഞാൻ ടോയ്ലറ്റിനു പുറത്തിറങ്ങിയപ്പോളേക്കും വീണ ഒരു നൈറ്റ് ഗൗൺ എടുത്തിട്ടിരുന്നു. ഒരു ബ്ലാക്ക് കളർ ഗൗൺ.. ഇന്നലത്തേതല്ല.. അവൾ അതിട്ടു കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി മടയുകയാണ്. എന്നെ കണ്ടപ്പോൾ തിരിഞ്ഞു നിന്ന്

” അവർ എണീറ്റ് കാണുമോ..? ഇന്നലത്തെ പരിപാടി കഴിഞ്ഞു അവൻ അവളെ ഉറക്കിയോ ആവോ.. ”

Leave a Reply

Your email address will not be published. Required fields are marked *