മൃഗം – 10

കമ്പികഥ – മൃഗം – 10

സ്റ്റാന്‍ലി ഏതാനും ചുവടുകള്‍ മാത്രം അകലെ കൈയെത്തും ദൂരത്തെത്തിയ ദിവ്യയെ പിടിക്കാനായി കുതിച്ചു ചാടി.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

താന്‍ പിടിക്കപ്പെട്ടു എന്ന് ദിവ്യക്ക് ഏറെക്കുറെ ബോധ്യമായിക്കഴിഞ്ഞിരുന്നു.

“എന്റെ ദൈവമേ..എന്നെ രക്ഷിക്കൂ…എന്നെ രക്ഷിക്കൂ..”

അവള്‍ നിലവിളിച്ചുകൊണ്ട് സകല ശക്തിയുമെടുത്ത് ഓടി.

തൊട്ടടുത്ത് ആര്‍ത്തലച്ച് ഒഴുകുന്ന പുഴയുടെ ആരവം ദിവ്യ കേട്ടു. താന്‍ പുഴയുടെ കരയിലെത്തിയത് അവളറിഞ്ഞു. ഏതാണ്ട് പത്തു പന്ത്രണ്ടടി താഴെയാണ് പുഴ. മഴയത്ത് കലങ്ങി മറിഞ്ഞു സംഹാരരുദ്രയെപ്പോലെ ഒഴുകുന്ന പുഴ ഇരുളില്‍ അവള്‍ അവ്യക്തമായി കണ്ടു. പോകാന്‍ ഇനി മുന്‍പില്‍ വേറെ സ്ഥലമില്ല. തന്റെ സമീപത്തേക്ക് നീണ്ടു വന്ന കൈ അവള്‍ കണ്ടു. സ്റ്റാന്‍ലി അവളെ തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ ദിവ്യ ഒന്നുമാലോചിച്ചില്ല; ഇരുട്ടില്‍ അവള്‍ താഴേക്ക് ചാടി.

സ്റ്റാന്‍ലി ബ്രെക്കിട്ടതുപോലെ നിന്നു. ഒപ്പം ചാടാനായി ടോര്‍ച്ച് പോക്കറ്റിലേക്ക് തിരുകി മുന്‍പോട്ടാഞ്ഞ അവന്റെ മൊബൈല്‍ പെട്ടെന്ന് ശബ്ദിച്ചു. അവന്‍ വേഗം അതെടുത്ത് നോക്കി.

“ഹലോ..എന്താടാ” അവന്‍ ചോദിച്ചു.

“അളിയാ..കുറെ ആളുകള്‍ സംഘടിച്ച് ഇറങ്ങിയിട്ടുണ്ട്..സംഗതി പ്രശ്നമാകും..നീ വേഗം തിരികെവാ..അവളെ കിട്ടിയില്ലെങ്കില്‍ വിട്ടുകള..നമുക്ക് പിന്നെ നോക്കാം…നാട്ടുകാര്‍ എങ്ങനെയോ പ്രശ്നം അറിഞ്ഞെന്നാണ് തോന്നുന്നത്..ഈ കൊടും മഴയത്തും നായിന്റെ മോന്മാര്‍ ഇറങ്ങിയിരിക്കുന്നു..” അപ്പുറത്ത് നിന്നും അര്‍ജ്ജുന്റെ ഭീതി കലര്‍ന്ന ശബ്ദം അവന്റെ കാതിലെത്തി.
“ഛെ..അവളെ കൈയില്‍ കിട്ടിയതാണ്…” അവന്‍ പുഴയിലേക്ക് ടോര്‍ച്ച് അടിച്ചുകൊണ്ട് പറഞ്ഞു. വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ദിവ്യയെ അവന്‍ കണ്ടു.

“നീ വേഗം വാ..സമയം കളയാനില്ല”

അര്‍ജ്ജുന്‍ തിരക്കുകൂട്ടി. സ്റ്റാന്‍ലി പല്ലുകള്‍ ഞെരിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി ടോര്‍ച്ച് അടിച്ചു നോക്കി. അവളെ പക്ഷെ കാണാനില്ലായിരുന്നു. അവള്‍ വെളളത്തില്‍ മുങ്ങി മരിക്കും എന്നവന്‍ മനസ്സില്‍ പറഞ്ഞു. നായിന്റെ മോള്‍..ഇത്രയും നല്ലൊരു മുഖവും ശരീരവും വച്ച് ചാകാന്‍ പോയിരിക്കുന്നു..ശവം! നിരാശയോടെ അവന്‍ തിരികെ ഓടാന്‍ തുടങ്ങി. ദിവ്യയെ നഷ്ടമായതിന്റെ കോപം അവന്റെ ഓട്ടത്തിന്റെ ശക്തി കൂട്ടി.

വെള്ളത്തിലേക്ക് ചാടിയ ദിവ്യ താഴ്ന്നു പോയിരുന്നു. മൊബൈലും ടോര്‍ച്ചും വീടിന്റെ വരാന്തയില്‍ വച്ചിട്ടായിരുന്നു അവള്‍ ഇറങ്ങി ഓടിയത്. ചെറുപ്പത്തില്‍ അമ്മയുടെ ഒപ്പം വന്നു സ്ഥിരം കുളിച്ചിരുന്ന പുഴയില്‍ വീണപ്പോള്‍ അവള്‍ക്ക് രക്ഷപെടുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അവള്‍ നീന്താന്‍ പഠിച്ചത് ഇന്ന് തുണയായി. പക്ഷെ ഓടി തളര്‍ന്ന അവള്‍ക്ക് ഒഴുക്കിനെ മുറിച്ചു നീന്താന്‍ ശക്തി ഉണ്ടായിരുന്നില്ല. നീന്തി മറുകരയ്ക്ക് എത്തുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. അവന്‍ കൂടെച്ചാടി നീന്തിയാല്‍ താന്‍ അവന്റെ കൈയില്‍പ്പെടും എന്ന് മനസിലാക്കിയ അവള്‍ നീന്താന്‍ ശ്രമിക്കാതെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കിതപ്പ് മാറ്റാന്‍ വേണ്ടി ഒഴുക്കിനൊപ്പം കുറെ ദൂരം പോയി. വളരെ വേഗമാണ് വെള്ളം അവളെ ഒഴുക്കി കൊണ്ടുപോയത്. കുറെ ദൂരം ചെന്നപ്പോള്‍ തന്റെ പിന്നാലെ ആരുമില്ല എന്ന് ആശ്വാസത്തോടെ അവള്‍ തിരിച്ചറിഞ്ഞു. മെല്ലെ അവള്‍ കരയിലേക്ക് നീന്തി.

രുക്മിണി നെഞ്ചത്തടിച്ചു നിലവിളിക്കുകയയിരുന്നു. ശങ്കരന്‍ ചെന്നു നാട്ടുകാരില്‍ കുറേപ്പേരെ വിളിച്ച് ദിവ്യയെയും അവള്‍ക്ക് പിന്നാലെ പോയവരെയും തിരയാന്‍ പോയിരിക്കുകയായിരുന്നു. കനത്ത മഴയത്തും അവരെ സഹായിക്കാന്‍ ചിലര്‍ മനസു കാണിച്ചു. ആ വീട്ടിലെ പെണ്ണുങ്ങള്‍ രുക്മിണിയെ ആശ്വസിപ്പിക്കാന്‍ അവിടെ ഒത്തുകൂടി നില്‍പ്പുണ്ടായിരുന്നു. പലയിടത്തും ദിവ്യയെ തിരഞ്ഞ ശങ്കരനും കൂട്ടരും അവളില്ലാതെ തിരികെ വരുന്നത് കണ്ട രുക്മിണിയുടെ ആധി പതിന്മടങ്ങ്‌ കൂടി.

“അയ്യോ..എന്റെ മോളെവിടെ ചേട്ടാ..എനിക്കവളെ കാണണം..അയ്യയ്യോ എന്നെ രക്ഷിക്കാന്‍ എന്റെ കുഞ്ഞു സ്വയം ബലി കൊടുത്തല്ലോ ദൈവമേ…എന്റെ ഭഗവാനെ എന്റെ കുഞ്ഞിനൊരു ആപത്തും വരുത്തല്ലേ…..”
രുക്മിണി അലമുറയിട്ടു കരഞ്ഞു. കൂടെ നിന്ന പെണ്ണുങ്ങളും അവളുടെ വിഷമം കണ്ടു കരയുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയാമായിരുന്നു ഒരുപാട് നേര്‍ച്ചകള്‍ കഴിച്ച ശേഷം ഉണ്ടായ മകളാണ് ദിവ്യ എന്ന്. ശങ്കരന്‍ വന്നു കഠിനമായ ദുഖത്തോടെ രുക്മിണിയുടെ അരികിലായി വരാന്തയില്‍ കുന്തിച്ചിരുന്നു. അയാളുടെ ദേഹം മൊത്തം നനഞ്ഞു കുതിര്‍ന്നിരുന്നു. അലമുറയിട്ടു കരയുന്ന ഭാര്യയെ നോക്കി നിസ്സഹായനായി അയാളിരുന്നു.

“ഞങ്ങള്‍ എല്ലായിടത്തും തിരഞ്ഞു..അവളെ അവന്മാര്‍ പിടിച്ചുകൊണ്ടു പോയിക്കാണും.. എന്റെ പൊന്നുമോളോട് അല്പം പോലും സ്നേഹമില്ലാതെ പെരുമാറിയ എനിക്ക് ഇങ്ങനൊരു ശിക്ഷ ദൈവം തന്നല്ലോ..എന്റെ മോളെ ഈ അച്ഛനോട് ക്ഷമിക്കടി..നിന്റെ അമ്മയുടെ മാനം കാക്കാന്‍ നീ സ്വയം ബലി കൊടുത്തല്ലോ എന്റെ കുഞ്ഞേ..അയ്യോ ഞാനെന്തൊരു മഹാപാപിയാണ്..എന്റെ മോളെ ഒരു പുഴുവിനെപോലെയല്ലേ ഞാന്‍ കണ്ടിരുന്നത്..അവളിത്ര വലിയവള്‍ ആണെന്ന് ഞാനറിഞ്ഞില്ലല്ലോ എന്റെ ഭഗവാനെ..” ശങ്കരന്‍ നിയന്ത്രണം തെറ്റി അലമുറയിട്ടു. അയാളുടെയും രുക്മിണിയുടെയും നിലവിളി പക്ഷെ മഴയുടെ ആരവം മുക്കിക്കളഞ്ഞിരുന്നു.

“ശങ്കരാ..കരയാതെ..ഇങ്ങനെ വിഷമിച്ചാല്‍ എങ്ങനാ..അവള്‍ക്ക് ഒന്നും പറ്റിക്കാണില്ല..നീ ഇരിക്ക്..ഞങ്ങള്‍ ഒന്നുകൂടി നോക്കിയിട്ട് വരാം…”

നാട്ടുകാരില്‍ ഒരാള്‍ അവരുടെ സങ്കടപ്പെട്ടുള്ള നിലവിളി സഹിക്കാനാകാതെ മുന്‍പോട്ടു വന്നു പറഞ്ഞു.

“അയ്യോ..എന്റെ മോളെ എനിക്ക് നഷ്ടമായെ..ആ മൃഗങ്ങള്‍ അവളെ പിച്ചി ചീന്തിക്കാണും.. ഈ രാത്രിയില്‍ അവള്‍ എങ്ങനെ രക്ഷപെടാനാണ് ദൈവമേ…അയ്യയ്യോ……” ശങ്കരന് ദുഃഖം താങ്ങാനെ സാധിച്ചില്ല. കുറെ നാളുകളായി താന്‍ അവളോട്‌ സംസാരിക്കുന്നത് പോലും ഒഴിവാക്കിയിരുന്നല്ലോ എന്ന ദുഖമാണ് അയാളെ ഏറെ വേദനിപ്പിച്ചത്.

“വാടാ..നമുക്ക് ഒന്ന് കൂടി കറങ്ങിയിട്ട് വരാം”

ശങ്കരനോട് സംസാരിച്ച ആള്‍ മറ്റുള്ളവരോട് പറഞ്ഞു. അവര്‍ വീണ്ടും മഴയത്തേക്ക് ഇറങ്ങി. അവര്‍ റോഡിലേക്ക് ഇറങ്ങാന്‍ നേരമാണ് ഓടിയണച്ച് ദിവ്യ അവിടെത്തിയത്.

“ങേ..ദേ ദിവ്യ മോള്‍..മോളെ..നീ രക്ഷപെട്ടോ..ഭഗവാനെ നീ ഞങ്ങളുടെ കൊച്ചിനെ രക്ഷിച്ചല്ലോ..ശങ്കരാ ദാ മോളെത്തി..”

തിരയാന്‍ ഇറങ്ങിയവരുടെ നേതാവ് നിറ കണ്ണുകളോടെ വര്‍ദ്ധിച്ച സന്തോഷത്തോടെ വിളിച്ചുകൂവി. ഓടിത്തളര്‍ന്ന ദിവ്യ കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അവളെ കൈകളില്‍ താങ്ങി വീട്ടിലേക്ക് കൊണ്ടുപോയി.
ശങ്കരനും രുക്മിണിക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. നഷ്ടപ്പെട്ടു എന്ന് വിധിയെഴുതിയ തങ്ങളുടെ പൊന്നോമന വാടിയ ചേമ്പില പോലെ അയാളുടെ കൈകളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ അവര്‍ ഇറങ്ങിയോടി.

Leave a Reply

Your email address will not be published. Required fields are marked *