ആ ചുണ്ടുകൾക്ക് ഇത്ര ഭംഗി…. കണ്ണുകളിലെ തിളക്കം…. അവന്റെ മുഖത്തേക്ക് നോക്കിയ അനുദ്രക്ക് എന്തോ ഹൃദയത്തിൽ വീണ് ഉടയുന്നതുപോലെ അനുഭവപ്പെട്ടു….
കോഫി യും കൈയിൽ പിടിച്ച് നടന്നുപോകുന്ന ജോഷ്വയെ അനുദ്ര കണ്ണെടുക്കാതെ നോക്കി നിന്നു…..
ഹാളിലേക്ക് വന്ന ജോഷ്വയെ കണ്ട്, കാശിയുടെ മുറിയിൽ നിന്ന് ഇറങ്ങി വന്ന നാൻസി പുഞ്ചിരിച്ചു…അവളോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുപ്പോലെ അവൻ അവളെ വെറുതെ നോക്കി…
“ജോഷ്വ നേരത്തെ എഴുന്നേറ്റോ…”
“എഴുന്നേറ്റു…..”
ജോഷ്വ അവളെ മറികടന്ന് മുകളിലേക്കുള്ള പടികൾ കയറി….
ഗൗരവം….നാൻസി ചിരിയോടെ അടുക്കളയിലേക്ക് നടന്നു…..
“ഞങ്ങൾക്ക് ചായ ഇല്ലേടി…..”
സ്ലാബിൽ ചാരി നിന്ന് കോഫി കുടിക്കുന്ന അനുദ്രയെ കണ്ട് നാൻസി തമാശപോലെ ചോദിച്ചു….
“ജോഷ്വ ഇട്ടതാ….”
കൈയിലിരുന്ന കോഫി അനുദ്ര നീട്ടിയതും നാൻസി അതുവാങ്ങി സിപ് ചെയ്തു..
“മ്മ്ഹ്ഹ് അടിപൊളി….”
സെഫന്യകൂടെ വന്നതും മൂവരും ചേർന്ന് പ്രഭാതഭക്ഷണം പാചകം ചെയ്തു തുടങ്ങി….ഇടക്ക് ഉറക്കം എഴുന്നേറ്റുവന്ന കാശി എല്ലാവർക്കും ചായ ഇട്ടു….
ഇതായിരുന്നു ഇവിടെ പതിവ്…..പക്ഷഭേദമില്ലാതെ അഞ്ചുപേരും ചേർന്നുള്ള ഭക്ഷണ പാചകം…. ഉച്ചത്തെ ഫുഡ് ക്യാന്റീനിൽ നിന്നാണ്…. അത്താഴത്തിന് കോളേജിൽ നിന്ന് വരുന്ന വഴിക്ക് എന്തെങ്കിലും വാങ്ങി വരും…
“അരുണേ…. നീ എന്റെ വണ്ടി എടുക്ക്….ഞാൻ അവളുടെ കാറ് വാഷിന് കൊടുത്തിട്ട് അങ്ങ് വന്നേക്കാം…”
സ്കോർപിയോയുടെ ചാവി അരുണിന് എറിഞ്ഞുകൊടുത്തുകൊണ്ട് കാശി പറഞ്ഞു….
അരുൺ വണ്ടി എടുക്കുന്ന സമയം നാൻസി കോഡ്രൈവർ സീറ്റിലും…. സെഫന്യയും അനുദ്രയും പിന്നിലും കയറി…. കാർ മുന്നിലേക്ക് നീങ്ങിയതും ഒരുൾപ്രേരണയിൽ അനുദ്ര തിരിഞ്ഞ് വിൻഡോയിലൂടെ ബൊഗൈൻ വില്ലയെ നോക്കി…
കറുത്ത ലോങ്ങ് ജാക്കറ്റ് അണിഞ്ഞ് ടെറസിൽ നിന്ന്, നിർവചനീയമായ ഭാവത്തോടെ തങ്ങളെ നോക്കുന്ന ഒരുവനെ അവൾ കണ്ടു….ആകാശത്ത് കിഴക്കുനിന്നും കുമിഞ്ഞുകൂടുന്ന മേഘങ്ങൾ വർഷിച്ച മിന്നലിന്റെ പ്രകാശത്തിൽ അവന്റെ രൂപം ഒരു അസുരനെപ്പോലെ തോന്നിച്ചു….
ജോഷ്വ….അനുദ്രയുടെ അധരം മന്ത്രിച്ചു
നാൻസിയുടെ കാർ സ്റ്റാർട്ട് ചെയ്ത് റിവേഴ്‌സ് എടുത്ത കാശിയും മിററിലൂടെ അവനെ കണ്ടിരുന്നു….അവന്റെ കണ്ണുകൾ കുറുകി
“Strange…..”
.
.
.
.
.
.
St തെരേസ കോളേജിന്റെ പാർക്കിംഗ് ഏരിയയിൽ അരുൺ കാർ നിർത്തി ….നാലുപേരും പുറത്തേക്ക് ഇറങ്ങി…. അവൻ തങ്ങളെ ശ്രദ്ധിക്കുന്ന കുട്ടികളെയും, ക്യാമ്പസും ആകമാനം ഒന്ന് വീക്ഷിച്ചു….
ഒരു വർഷത്തിനു മുമ്പ് തങ്ങൾ കണ്ടുമുട്ടിയ ഇടം….വന്ന നാൾ മുതൽ കാശി എല്ലാവരുടെയും കണ്ണിലൊരു ക്യാമ്പസ് ഹീറോ ആയിരുന്നു…. നാൻസിയെ റാഗിംഗ് ചെയ്തതിന്റെ പേരിൽ ആദ്യദിവസംതന്നെ സീനിയേർസുമായി തല്ലുപിടിച്ച… പെൺകുട്ടികൾ നെഞ്ചിലേറ്റി നടന്ന ഒരുവൻ….
അരുണും കാശിയും സ്വദേശമായ കൊല്ലത്തെ ഒരു സർക്കാർ സ്കൂളിൽ ഒന്നിച്ച് പഠിച്ചവരായിരുന്നു….കോളേജിന്റെ ആരംഭദിവസങ്ങളിൽ
എപ്പോഴോ അനുദ്രയും സെഫന്യയും കൂടെക്കൂടെ…. കണ്ട നാൾ മുതൽ അനുദ്ര പതുങ്ങിയ സ്വഭാവക്കാരിയാണ്….. ആഭരണങ്ങളെ വെറുക്കുന്ന, മിതമായി മാത്രം സംസാരിക്കുന്ന ഒരുവൾ….ആ സുന്ദരി എപ്പോഴോ ഹൃദയത്തിൽ കയറിപറ്റിയിരുന്നു… അനുദ്രയെ ഓർത്തതും അവന്റെ ഹൃദയം മുറുകി
പിന്നെയും ഒരുമാസത്തോളം കഴിഞ്ഞതിനു ശേഷമാണ് അഞ്ചുപേരും ഷെയർ ഇട്ട് ബൊഗൈൻ വില്ല റെന്റിനെടുത്തത്
