വല്യേട്ടൻ – 8

മലയാളം കമ്പികഥ – വല്യേട്ടൻ – 8

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വലേട്ടൻ

വണ്ടി അങ്ങോട്ട് കയറാൻ നന്നേ പാടുപെടുന്നത് കണ്ടിട്ട് ആവണം പ്രവീണ എന്നെ ഭയത്തോടെ നോക്കി …. എന്റെ ഉള്ളും ഭയം കൊണ്ട് പിടിക്കാൻ തുടങ്ങിയിരുന്നു. പക്ഷെ ഞാനത് പുറത്ത് കാണിച്ചാൽ അവൾ പാടെ തകർന്നു
പോകുമെന്ന് അറിയാവുന്നത് കൊണ്ട് ഞാനൊന്നും മിണ്ടാതെ മുന്നോട്ട് തന്നെ പോയി…. കഷ്ടിച്ച് ഒരു കിലോമീറ്റർ എത്തിയപ്പോ റോഡ് അവസാനിച്ചു വണ്ടിയുടെ ലൈറ്റ് ഓഫ് ആക്കി ഞാൻ പുറത്തേക്കിറങ്ങി ചുറ്റിലും വീക്ഷിച്ചു… ഇല്ല ഒരു വെട്ടം പോലും കാണാൻ ഇല്ല ഒന്ന് കൂടി മുന്നോട്ട് നടന്ന എന്റെ കാലിൽ ഒരു ഉരുളൻ കല്ല് തട്ടിയത് അറിഞ്ഞു നിന്നതും അത് താഴേക്ക് ഉരുണ്ടു
പോകുന്നതും ഇരുണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു… വേഗം കാറിന്റെ അടുത്തേക്ക് ചെന്ന് അയാളുടെ ബോഡി വലിച്ചു താഴെക്കിട്ടു. അവളെയും വിളിച്ച് ഞാൻ ആ ബോഡി എടുത്ത് ഡ്രൈവിംഗ് സീറ്റിലേക്ക് കയറ്റി വെച്ച് സീറ്റ് ബെൽറ്റ് ഇട്ടു… അയാളെ കൊണ്ട് വന്ന എല്ല സാമഗ്രികളും വണ്ടിയിലേക്ക് കയറ്റി ഇട്ട് നേരത്തെ വാങ്ങിയ പെട്രോളും അവിടുന്ന് എടുത്ത് മുളക്

പൊടിയും ഞാൻ കയ്യിൽ വെച്ചു… മുളക് പൊടി വണ്ടിക്കുള്ളിൽ നന്നായി വിതറിയ ശേഷം സ്റ്റിയറിങ്ങിലും ഡോറിലും പെട്രോളും ഒഴിച്ചു. ബാക്കി ഉണ്ടായിരുന്ന പെട്രോൾ അയാളുടെ ദേഹത്തും വണ്ടിയുടെ ഉള്ളിലും പുറത്തുമായി പാർന്നു… ഹാൻഡ് ബ്രേക്ക് ഒഴിവാക്കി ഞാനും പ്രവീണയും കൂടി വണ്ടി കുറച്ചു കൂടി മുന്നോട്ട് തള്ളി കുഴിയുടെ വക്ക് വരെ എത്തിച്ചു…

“”മോളെ ഞാൻ കത്തിക്കാൻ പോവുകയ
”ഏട്ടാ അത്…????
ഭാ”എന്തേ…???

‘വെളിച്ചം ആരെങ്കിലും കാണില്ലേ…??
”പിന്നെ എന്താ ചെയ്യ… നീ ഒരു കാര്യം ചെയ്യ് കുറച്ചങ്ങോട്ട് മാറി നിക്ക് കത്തിച്ച ഉടനെ ഞാൻ അങ്ങോട്ട് വരാം..””
‘അത് വേണ്ട ഏട്ടനെ ഒറ്റയ്ക്ക് ആക്കി ഞാൻ പോകില്ല…’”””
പിന്നെ അവളെ നിർബന്ധിക്കാൻ നിക്കാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു…
അവളോട് കുറച്ചു പിന്നിലേക്ക് നിക്കാൻ പറഞ്ഞു ഞാൻ പോക്കറ്റിൽ ഉണ്ടായിരുന്ന തീപ്പെട്ടി എടുത്ത് കയ്യിൽ കരുതി.. സർട്ടിങ്ങിൽ നിക്കുന്ന വണ്ടിയുടെ അടുത്തേക്ക് ചെന്ന് ഞാൻ ഫസ്റ്റ് ഗിയര് ഇട്ടതും വണ്ടി ഒന്ന് മുന്നോട്ട് ചാടി… ഓഫ് ആകത്തെ വീണ്ടും അത് പോലെ മുന്നോട്ട് നീങ്ങിയതും
തീപ്പെട്ടി കത്തിച്ച് ഞാൻ ഉള്ളിലേക്ക് ഇട്ട് പിറകോട്ട് മറിഞ്ഞു… ആളി പടർന്ന തീയുമായി കാർ താഴ്ചയിലേക് പോകുന്നത് ഞാൻ അവിടെ കിടന്ന് കൊണ്ട് കണ്ടു… അത് പോകുന്നത് കണ്ട് എന്തായാലും ഒരു കിണറിന്റെ താഴ്ച്ച ഉണ്ടെന്ന് എനിക്ക് തോന്നി… രണ്ടു മിനുറ്റ് ആളി കത്തിയ കാറിനുള്ളിൽ
അയാൾ വെന്തരിഞ്ഞു കാണുമെന്ന് എനിക്ക് ഉറപ്പായിരുന്നു… ഭീതിയോടെ ചുറ്റിലും നോക്കി ഞാൻ അവളുടെ കയ്യിൽ പിടിച്ച് വന്ന വഴി താഴേക്ക് ഓടി….
റോഡിലേക്ക് ഇറങ്ങിയതും ഞങ്ങൾ പതിയെ നടന്നു വിയർത്തു കുളിച്ച എന്നെ അവൾ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല….പ്രവീണയുടെ കയ്യിൽ

മുറുകെ പിടിച്ച് ഞാൻ എന്നിലേക്ക് ചേർത്ത് കൊണ്ട് മുന്നോട്ട് നടന്നു…..
”സമയം എന്തായി ചേട്ടാ….??
‘എഹ്…????
‘സമയം …????

കേ’ആ… 9 ആകുന്നു.”
മുന്നിൽ കണ്ട ചെറിയ ടൌൺ അവിടേക്ക് പോകാൻ എനിക്ക് തോന്നിയില്ല…. നാളെ വല്ല അനേഷണവും വന്നാലോ… വേണ്ട ഇവിടെ നിക്കാം എന്ന് കരുതി
റോഡിന്റെ ഒരറ്റത്തേക്ക് നിന്നതും ഒരു ഓട്ടോ വന്നു നിന്നു ഞങ്ങളുടെ അടുത്ത്… അതിൽ കയറി ഞാൻ അയാൾക്ക് സ്ഥലം പറഞ്ഞു കൊടുത്തു… എന്റെ കാറിന്റെ കുറച്ചപ്പുറമായി ഓട്ടോ നിർത്തി ഞങ്ങൾ ഇറങ്ങി നടന്നു
വണ്ടിയിലേക്ക്…..
ആകെ തളർന്നു പോയ മട്ടിൽ ആയിരുന്നു പ്രവീണ നടന്നത്. കഴിഞ്ഞ
നിമിഷത്തിൽ നടന്ന കാര്യങ്ങൾ മനസ്സിലേക്ക് ഓടി വന്നപ്പോ തല ചുറ്റുന്നത് പോലെ തോന്നി എനിക്ക്.. വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോ അവൾ പറഞ്ഞു…
“”ചേട്ടാ നമ്മൾ പിടിക്കപ്പെടുമോ…??
ഉത്തരം എന്ത് പറയണം എന്നറിയാതെ ഞാൻ മുന്നോട്ട് തന്നെ എടുത്തു… വീണ്ടും അവൾ എന്നെ നോക്കാതെ പറഞ്ഞു…
‘അങ്ങനെ എന്നെയും ചേട്ടനെയും പിടിച്ചാൽ നമ്മുടെ കുടുംബം തകരും എല്ലാവരുടെയും ഇടയിൽ നാണം കെടും അല്ലെ…??

”നീ എന്തിനാ അതൊക്കെ ആലോചിക്കുന്നത് അങ്ങനെ ഒന്നും സംഭവിക്കില്ല…”
”എന്താ ചേട്ടന് ഇത് ഉറപ്പ്…??
”എനിക്ക് അങ്ങനെ തോന്നി…’”””
“”പിടിക്ക പെടുന്നതും നമ്മൾ ആലോചിക്കണം… അപ്പോഴേ അതിൽ നിന്ന് രക്ഷപ്പെടാൻ വഴി ഉണ്ടാകു …’

“”ഞാൻ കുറ്റം ഏറ്റാൽ പോരെ..??
“”ആരും പിടിക്കപ്പെടാൻ പാടില്ല… ആ വഴിയാണ് നമ്മൾ ആലോചിക്കേണ്ടത്…???

”ഉം..????
”നേരെ വീട്ടിലേക്ക് ആണോ..??
“”ആ ശാലു അവിടെ എത്തിക്കാണുമോ…??
‘വിളിച്ചു നോക്കിയാലോ… ??
”നോക്ക്.. 1979
വണ്ടി മുന്നോട്ട് എടുക്കുമ്പോ പ്രവീണ ഫോണും ചെവിയിൽ വെച്ച് എന്നെ
നോക്കി എടുക്കുന്നില്ല എന്ന് പറഞ്ഞു… ഞാൻ വീണ്ടും അവളോട് വിളിക്കാൻ പറഞ്ഞിട്ടും അവൾ ഫോൺ എടുത്തില്ല. ഏകദേശം പതിനഞ്ചു മിനുറ്റ് ആയി കാണും പ്രവീണയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു….
”ഏട്ടാ ശാലു ആണ്..??
‘എന്താ പറയുന്നത് അവിടെ എത്തിയോ അവൾ..??
”എന്നെ വിളിക്കരുത് ഞാൻ അങ്ങോട്ട് വിളിക്കാം… നിങ്ങൾ പോയിട്ടില്ലെങ്കിൽ എന്നെയും കാക്കണം ഞാൻ ഇവിടെ തന്നെ ഉണ്ട്…””
‘ചേട്ടാ ഇതാണ് അവൾ അയച്ചത്….????
”അവൾ പോയിട്ടില്ല എന്നോ ….??

”ആ…”??
‘വിളിക്ക് അവൾക്ക്…???
‘വിളിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്…”

”അപ്പൊ അവൾ എവിടെ പോയി…?? “”ചിലപ്പോ

മറ്റേ ആളുടെ അടുത്തേക്ക് പോയതാകുമോ…??
‘അവൾ ഒറ്റക്കോ …??
”അവൾ പോകും എന്നോട് പറഞ്ഞതാ….???
‘എന്നെക്കൊണ്ട് വയ്യ…. ‘
ഞാൻ വണ്ടി റോഡിൽ നിന്ന് ഇറക്കി സൈഡ് ആക്കി…. എല്ലാം കൂടി ആലോചിച്ച് തല പുകയുന്നത് പോലെ എനിക്ക് തോന്നി. എന്താ അവളുടെ ഉദ്ദേശം… ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നെനിക്ക്….
‘ചേട്ടാ എന്താ ചെയ്യ…??
‘അറിയില്ല അവൾ വിളിക്കാതെ എവിടെ ആണെന്ന് പോലും നമുക്ക് അറിയില്ല…’
കാരം നി
‘മെസ്സേജ് അയച്ചാലോ…??
‘കോൾ മീ അത് മാത്രം അയക്ക്…???
”ഉം…’???
പ്രവീണ മെസ്സേജ് അയച്ച് അഞ്ചു മിനിറ്റ് ആയി കാണും അവൾ വിളിച്ചു..
‘ഹലോ …. ശാലു…’???
“”ചേച്ചി പോയോ… ??
”ഇല്ല… നീ എവിടെയാ..??
‘ഇവിടെ അടുത്ത് തന്നെ ഉണ്ട്…. കോ
ാാാാ
”സ്ഥ
ലം പറയ്….????

Leave a Reply

Your email address will not be published. Required fields are marked *