വില്ലൻ- 1

ഒരു കമ്പികഥ എഴുതി ഇവിടെ ഒരു തുടക്കമിടണം എന്നായിരുന്നു ആഗ്രഹം. പക്ഷെ എന്റെ മനസ്സിൽ കൊറേ നാളായി കിടക്കുന്ന ഒരു ആശയം മുന്നോട്ട് വെയ്ക്കാനാണ് ഞാൻ താൽപ്പര്യപ്പെടുന്നത്… ഞാൻ കഥ എഴുതുന്ന ആളൊന്നും ആയിരുന്നില്ല പക്ഷെ ഇവിടെ ഉള്ള ഹർഷൻ, നീന,അച്ചുരാജ്,മാസ്റ്റർ,മന്ദൻരാജ, സ്മിത അങ്ങനെയുള്ള ഓരോ എഴുത്തുകാരും ആണ് എന്റെ പ്രചോദനം… ഒരു തുടക്കക്കാരൻ ആണ് അതിന്റെ തെറ്റുകളും കുറവുകളും മനസ്സിലാക്കുക… നിങ്ങളുടെ വിമർശനങ്ങളും സപ്പോർട്ടും നൽകുക കാരണം നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഞാനീ ദൗത്യം മുന്നോട്ട് കൊണ്ടുപോവുകയുള്ളൂ…

വില്ലൻ… പേര് പോലെതന്നെ ഇതൊരു നായകന്റെ കഥ അല്ല…ഒരു വില്ലന്റെ കഥ ആണ്… ഒരു അസുരന്റെ ഒരു ചെകുത്താന്റെ കഥ…നമുക്ക് കഥയിലേക്ക് കടക്കാം…

ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ബസിന്റെ വിൻഡോ സീറ്റിൽ കമ്പിയിന്മേ ചാരി കിടന്നുറങ്ങുകയാണ് ഷഹന…കാറ്റ് അവളുടെ മുടിയിഴകളെ തഴുകുന്നുണ്ട്… കാറ്റത്ത് അവളുടെ മുടിയിഴകൾ പാറി കളിക്കുന്നുണ്ട്… ആകെ മൊത്തത്തിൽ പ്രകൃതി അവളുടെ ഉറക്കത്തെ മനോഹരമാക്കുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ മുഖം വിളറി വെളുത്തിരുന്നു…അവളുടെ മുഖത്ത് ഭയത്തിന്റെ ലാഞ്ജനകൾ കാണാനുണ്ടായിരുന്നു…അവൾ ഉറക്കത്തിൽ ഒരു ദുസ്വപ്നം കാണുകയായിരുന്നു…
പെട്ടെന്ന് അന്തരീക്ഷം ആകെ മാറിയപോലെ… അതുവരെ അവിടെ വീശിയിരുന്ന ആ മന്ദമാരുതൻ പോയി അവിടെ ആകെ ഇരുട്ട് നിറഞ്ഞു… ഒരു ഭയപ്പെടുത്തുന്ന തണുപ്പ് അന്തരീക്ഷത്തിൽ തളം കെട്ടിനിന്നു… ദൂരെ നിന്നും ഒരു രൂപം അവളുടെ അടുത്തേക്ക് വരുന്നതായി ഷഹനയ്ക്ക് തോന്നി…ഒരു കറുത്തരൂപം…അത് ഒരു കരിമ്പടം മൂടിപുതച്ചപോലെ… അല്ലാ…അതിന്റെ രൂപം തന്നെ ആണ് അത്… അതിന് മുഖമില്ല…അതിന്റെ മുഖത്തിന്റെ ഭാഗത്തു വെറും ഇരുട്ട്…നമ്മുടെ സന്തോഷം കെടുത്തുന്ന ഒരു അന്ധകാരം… അതിന്റെ ആ ഒഴുകിയുള്ള വരവ് കണ്ട് പ്രകൃതി ആകെ പേടിച്ചിരുക്കുവാണ്…
ചെടികളും പൂക്കളുമൊക്കെ വാടി… പറന്നു നടന്നിരുന്ന കിളികളൊക്കെ ചത്തുമലച്ച് നിലത്തു വീഴുന്നു… ആകെപ്പാടെ ഒരു ഭയാനകമായ അന്തരീക്ഷം… ഷഹന പേടിച്ചു വിറച്ചു…അത് ഒഴുകി അവളുടെ ജനാലയുടെ അടുത്ത് എത്തി…അവൾക്ക് ഒരു അക്ഷരം പോലും ഉരിയാടാൻ സാധിച്ചില്ല…ദാഹം കാരണം അവളുടെ തൊണ്ട വരണ്ടു…ജനാലായിന്മേലുള്ള ഗ്ലാസിൽ വിള്ളലുകൾ പൊട്ടിപ്പടർന്നു… ആ രൂപം അവളെ തന്നെ നോക്കുന്നപോലെ തോന്നി അവൾക്ക്… ആ ഭയാനകമായ രൂപം സംസാരിച്ചു തുടങ്ങി…

“നീ എന്തൊക്കെ ആഗ്രഹങ്ങളും പേറി ആണോ ഈ യാത്ര ആരംഭിച്ചത്…അതൊന്നും ഒരിക്കലും നിറവേറില്ല…നിന്റെ ലക്ഷ്യങ്ങളിലേക്കല്ല നിന്റെ യാത്ര…അവന്റെ അടുത്തേക്കാണ്… ചെകുത്താന്റെ അടുത്തേക്ക്…നീ അവനെയാണ് തേടി പോകുന്നത്…നിന്റെ ജീവിതം ധന്യമാക്കാൻ അവൻ മാലാഖയല്ല…ചെകുത്താന്റെ സന്തതിയാണ്…മരണമാണ് നിന്നെ കാത്തിരിക്കുന്നത്…എത്രയൊക്കെ കരഞ്ഞാലും ദൈവത്തോട് പ്രാർത്ഥിച്ചാലും ഈ വിധിയിൽ നിന്ന് നിനക്ക് രക്ഷപെടാൻ സാധിക്കില്ല…ജീവൻ വേണമെങ്കിൽ തിരിച്ചുപോ…”

പെട്ടെന്ന് ഷഹന കണ്ണുതുറന്നു… അവൾ സ്വപ്നത്തിൽ കണ്ട ആ രൂപം അവിടെ ഇല്ലായിരുന്നു… അവൾ ആകെ പേടിച്ച് വിയർത്തു…
“എന്താ പടച്ചോനേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം” അവൾ സ്വയം ഉള്ളിൽ ചോദിച്ചു.. അതിന് ഉത്തരമെന്നവണ്ണം ഒരു കാക്ക അവളുടെ അടുത്തൂടെ കരഞ്ഞുപറന്നുപോയി…എന്നാൽ അത് തനിക്ക് ഉള്ള ഉത്തരം ആണെന്ന് മനസ്സിലാക്കാൻ ആ പൊട്ടിപെണ്ണിന് സാധിച്ചില്ല…ബസ് അപ്പോഴും അതിന്റെ ലക്ഷ്യത്തെ തേടി പൊയ്‌ക്കൊണ്ടിരുന്നു…
ഷഹന…എല്ലാരും ഷാഹി എന്ന് വിളിക്കുന്ന ഒരു പാവം സുന്ദരി കാന്താരി…ചെറുപ്പത്തിൽ വളരെ കുസൃതിയും കുറുമ്പും കാട്ടി നടന്നിരുന്ന അവൾക്ക് അവളുടെ 16 ആം വയസ്സിനുശേഷം ആ സ്വഭാവം ഉപേക്ഷിക്കേണ്ടിവന്നു… അതിന് കാരണം അവളുടെ ഉപ്പയായ അബ്ദുവിന്റെ മരണം ആയിരുന്നു…ഒരു കാർ ആക്സിഡന്റ് ആയിരുന്നു…അബ്ദു ഓടിച്ചിരുന്ന കാറിനെ ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു…നിഗൂഢത അവിടെയും തളംകെട്ടിനിന്നിരുന്നു… എന്നാൽ എല്ലാവര്ക്കും അത് ഒരു സ്വാഭാവിക ആക്സിഡന്റ് ആയിരുന്നു… അതിനുശേഷം ഷെഹനയ്ക്ക് പഴയ ഷാഹി ആകാൻ സാധിച്ചില്ല…
അവൾക്ക് അവളുടെ അമ്മ ലക്ഷ്മിയും അനിയൻ ഷാഹിദും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ… അമ്മ ലക്ഷ്മി… അതെ നാട് ഇളക്കിമറിച്ച ഒരു കല്യാണം ആയിരുന്നു ലക്ഷ്മിയുടെയും അബ്‌ദുവിന്റേതും… അത് കൊണ്ട് തന്നെ അവർക്ക് വേറെ കുടുംബക്കാർ ആരും ഇല്ലായിരുന്നു…എല്ലാവരും അവരെ ഒഴിവാക്കിയിരുന്നു…ജീവിച്ചകാലത് അബ്ദു എല്ലാവര്ക്കും ഒരു പരോപകാരി ആയിരുന്നതുകൊണ്ട് അബ്ദു മരിച്ചതിന്ശേഷം നാട്ടുകാർ അവരെ നല്ലവണ്ണം സഹായിച്ചുപോന്നു…
നമ്മുടെ ഷാഹി ആള് കാന്താരി ആണെങ്കിലും പഠിക്കാൻ അവൾ മിടുക്കി ആയിരുന്നു..10 ഇലും പ്ലസ് ടുവിലും അവൾ ഫുൾ എ പ്ലസ്സിൽ തന്നെ പാസ്സായി…എൻട്രൻസ് എഴുതി അവൾ മേറിറ്റിൽ ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കരസ്ഥമാക്കി… എന്നാൽ അവളെ തുടർന്ന് പഠിപ്പിക്കാൻ പാവം ലക്ഷ്മിക്ക് ആവതില്ലായിരുന്നു…ഇത് കണ്ട നാട്ടുകാർ ഒരു സമിതി രൂപീകരിച്ച് അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു…അവിടേക്കാണ് അവളുടെ ഈ യാത്ര…
ഷാഹി തന്റെ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ചു…അവൾക്ക് ഒരു ആശ്വാസം തോന്നി… ആ സ്വപ്നം അവളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു…കോളേജ് തുടങ്ങാൻ ഇനി 2 ദിവസം കൂടി ഉണ്ട്… കോളേജിൽ അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ ഹോസ്റ്റൽ റൂം ശെരിയായിട്ടില്ലാർന്നു… അടുത്തതവണ വരുമ്പോ റൂം കിട്ടിയിരിക്കും എന്ന് ഹോസ്റ്റൽ വാർഡൻ സൂസൻ ഉറപ്പ് തന്നിരുന്നു…
ബസ് ബാംഗ്ലൂരിലേക്ക് എത്താനായിരുന്നു…അവൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരുന്നു… ആദ്യമായിട്ടാണ് ഷാഹി തന്റെ അമ്മയെ വിട്ട് ഇത്രയും ദൂരം പോയി നിക്കുന്നെ…അതിന്റെ എല്ലാ സങ്കടവും ലക്ഷ്മിയമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു…എന്നാൽ തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി അത് സഹിക്കാൻ ലക്ഷ്മി തയ്യാറായിരുന്നു…അത് കൊണ്ടുതന്നെ പലതവണ തികട്ടിവന്ന കരച്ചിൽ ലക്ഷ്മി ആരും കാണാതെ കടിച്ചമർത്തി…എന്നാൽ പോകാൻ നേരം കെട്ടിപ്പിടിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ടുമൂന്ന് തുള്ളി അറിയാതെ പുറത്തേക്ക് ചാടി ഷാഹിയുടെ തോൾ നനഞ്ഞു…അത് ഷാഹിക്ക് മനസ്സിലായെങ്കിലും അവൾ അത് അറിഞ്ഞഭാവം കാണിച്ചില്ല…കാരണം അത് കാണിച്ചാൽ അവളുടെ ലക്ഷ്മിക്കുട്ടിയുടെ കരയുന്ന മുഖം അവൾക്ക് കാണേണ്ടിവരും… അവൾ അത്രമേൽ തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ടായിരുന്നു…അവളുടെ ഉപ്പ മരിച്ചപ്പോൾ അവൾ അവളുടെ ഉപ്പാക്ക് കൊടുത്ത വാക്കാണ്…ഷാഹി കാരണം ഒരിക്കലും അബ്ദുവിന്റെ ലക്ഷ്മി കരയാൻ ഇടവരില്ല എന്ന്…
ബസ് അങ്ങനെ ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചു…
സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ഷാഹി അവിടെ നിന്ന് ഒരു ഓട്ടോ വിളിച്ച് കോളേജിലേക്ക് പോയി…ഒരു സിറ്റിയുടെ എല്ലാ തിരക്കും ബാംഗ്ലൂരിനുണ്ടായിരുന്നു…ആ തിരക്കിലൂടെ ഓട്ടോ അവൾ പഠിക്കാൻ പോകുന്ന കോളേജിന്റെ കവാടത്തിനു മുന്നിൽ എത്തി…ഓട്ടോ പൈസ കൊടുത്ത ശേഷം അവൾ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു…വേറെയും കുട്ടികൾ അവിടെ ഉണ്ടായിരുന്നു… അവസാന ദിവസങ്ങളിൽ കാശെറിഞ്ഞു സീറ്റ് ഉറപ്പാക്കാൻ വന്ന ധനികന്മാരുടെ മക്കൾ ആയിരുന്നു അത് മൊത്തവും…അവരുടെ ഇടയിലൂടെ അവൾ നടന്ന് ചെല്ലുമ്പോ എല്ലാവരും അവളെ ഒരു വേറെ കണ്ണിലൂടെ നോക്കുന്നുണ്ടായിരുന്നു…ഷാഹി ആണെങ്കിൽ ഈ ധനികരുടെ മക്കളുടെ വസ്ത്രവും വേഷവിധാനങ്ങളും കണ്ട് അസൂയ പൂണ്ടിരുന്നു… അല്ലെങ്കിലും അവൾക്ക് അതല്ലേ ചെയ്യാൻ പറ്റൂ…

Leave a Reply

Your email address will not be published. Required fields are marked *