വില്ലൻ- 5

എല്ലാവര്ക്കും ഓർമ്മ ഉണ്ടാകും എന്ന് കരുതുന്നു…ക്ലാസും മറ്റു പ്രശ്നങ്ങളുമായി വളരെ വൈകിപ്പോയി…ക്ഷമിക്കുക…പിന്നെ 4 ദിവസം കൊണ്ട് തട്ടിക്കൂട്ടിയതാണ്…അതിനുകാരണം കോറോണയും… അതിന്റെ ലീവിൽ ആയതുകൊണ്ടാണ് എഴുതാൻ സാധിച്ചത്…പിന്നെ എല്ലാവരും സേഫ് ആയി ഇരിക്കുക…ഗവണ്മെന്റ് പറയുന്ന കാര്യങ്ങൾ അനുസരിക്കുക…നമ്മൾ ഇതിനെയും ഈസിയായി അതിജീവിക്കും…രണ്ട് പ്രളയം വന്നിട്ട് കുലുങ്ങിയിട്ടില്ലാ പിന്നാ ഇത് അല്ലെ….

എല്ലാവരും നിർബന്ധമായും അഭിപ്രായം അറിയിക്കുക…

കുറെ പേർ ഇതിനായി നല്ലപോലെ കാത്തിരുന്നു എന്നറിയാം…സോറി എഗൈൻ…

തിരക്കുകളിൽ ആണ്… പിടിച്ചിട്ട് കിട്ടുന്നില്ല…അടുത്തപാർട്ടും ഇതുപോലെ തന്നെയാകും..പറ്റുന്ന അത്ര വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം…

I really missed you all and It’s good to be Back🖤🖤

അപ്പൊ തുടങ്ങാം…അല്ലെ…🤗

“മുഖത്തുനോക്കി നുണ പറയുന്നോ….”…സമർ അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു…ലളിതയും ലോകത്തോട് വിടപറഞ്ഞു…

സമർ കത്തിയും കയ്യിൽ പിടിച്ചു വാതിൽക്കലേക്ക് നടന്നു…ഒരു അസുരചിരിയുമായി….☠️☠️☠️☠️☠️

◆◆◆◆◆◆◆◆◆◆◆◆◆◆◆

“ഞാൻ അവനെ കണ്ടു…!”…അജയൻ ഭയപ്പാടോടും ഭീതിയും നിറഞ്ഞ മുഖത്തോടെ അവരോട് പറഞ്ഞു…അവർ..മൂന്നുപേർ..മൂന്നുപേരും വ്യത്യസ്ത വയസ്സുള്ളവർ…ഒരുവൻ 21 ആണെങ്കിൽ മറ്റൊരുവൻ 32 അടുത്തവൻ 40…ഈ വ്യത്യാസം അവരുടെ ചിന്തകളിലും വാക്കുകളിലും പ്രവർത്തിയിലും കാണും…കാരണം ഏറ്റവും വലിയ സമ്പത്ത്…അനുഭവം…അത് മൂന്ന് പേർക്കും വ്യത്യസ്തമാണ്…തല്ക്കാലം നമുക്ക് അവരെ ഒന്നാമൻ രണ്ടാമൻ മൂന്നാമൻ എന്ന് സംബോധന ചെയ്യാം…ചെറിയ വയസ്സുള്ളവൻ ഒന്ന്..ചെറുതിൽ നിന്ന് വലിയതിലേക്ക് എന്ന ക്രമത്തിൽ…

“ആരെ…”..ഒന്നാമൻ ചോദിച്ചു…
“അവനെ….ആ ചെകുത്താന്റെ സന്തതിയെ…”…ആ വാക്കുകൾ ഓരോന്നും അജയൻ പറഞ്ഞത് വളരെ സമയം എടുത്താണ്…അത് ഒന്ന് പറയാനുള്ള അവന്റെ ഭയം അതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം അവൻ അവനെ എത്രത്തോളം ഭയക്കുന്നുണ്ട് എന്ന്…

“ആര്…”…ഒന്നാമൻ ദേഷ്യത്തോടെ വീണ്ടും ചോദിച്ചു…

അജയൻ ഉത്തരം പറയാൻ ആവാതെ കുഴങ്ങി…ഭയം…അത് നമ്മുടെ വാക്കുകളെപോലും നിർത്തിക്കും…ശ്വാസം വിടാൻ പോലും മറക്കും…ധൈര്യം എന്ന വാക്കിന്റെ അർഥം വേറെ പലതും ആവും…

അജയൻ നിസ്സഹായനായി മൂന്നാമനെ നോക്കി…മൂന്നാമന് ആരാണെന്ന് മനസ്സിലായി.. അവനോ എന്ന് മുഖത്തിന്റെ ഭാവങ്ങളിലൂടെ മൂന്നാമൻ അജയനോട് ചോദിച്ചു…അജയൻ അതെ എന്ന് തലയാട്ടി…അജയന്റെ മുഖത്തെ ഭീതിയുടെ കുറച്ചു മൂന്നാമനിലേക്കും കാര്യം മനസ്സിലാക്കിയ രണ്ടാമനിലേക്കും പടർന്നു…നിശബ്ദത…

“ആരാണത്…”…കാര്യം മനസ്സിലാവാത്ത ദേഷ്യത്തോടെ ഒന്നാമൻ ചോദിച്ചു…

“അവൻ….”…മൂന്നാമൻ ഒച്ചയുയർത്തി ഒന്നാമനോട് പറഞ്ഞു…അവൻ പേടിച്ചു…അവനും ആളാരാണെന്ന് മനസ്സിലായി…അവൻ തിരിഞ്ഞു അജയനോട്…

“എന്നിട്ട് നീയെന്താ അവനെ വിട്ടുകളഞ്ഞേ…തല്ലികെട്ടി കൊണ്ടുവരണ്ടേ…”..

അവന്റെ ആ ചോദ്യം മറ്റു മൂന്നുപേരിലും ചെറിയ പുഞ്ചിരിയും പുച്ഛവും വിടർത്തി…
“തുടൽ പൊട്ടിച്ചുപോയ പശുവായിരുന്നേൽ ഞാൻ കെട്ടികൊണ്ടു വന്നേനെ..പക്ഷെ ഇത് പോകുന്ന ഇടമെല്ലാം അവന്റെ സാമ്രാജ്യമാക്കുന്ന കാട്ടിലെ സിംഹരാജാവ് ആണ്… കെട്ടി കൊണ്ടുവരാൻ നോക്കിയാൽ എന്നെ വെള്ള പുതപ്പിച്ചു കെട്ടി കൊണ്ടുവരേണ്ടി വരും…”..അജയൻ അവനോട് മറുപടി പറഞ്ഞു…

“അജയാ…”…മൂന്നാമൻ ശബ്ദമുയർത്തി വിളിച്ചു…അജയൻ മിണ്ടാതിരുന്നു…നിശബ്ദത പടർന്നു..മൂന്നാമൻ എന്തൊക്കെയോ കണക്കുകൂട്ടി…

പെട്ടെന്ന് ഒരു ഭ്രത്യൻ അവിടേക്ക് ഓടി വന്നു…

“എന്താടാ…”..രണ്ടാമൻ അവനോട് ചോദിച്ചു…

“അയ്യാ…രാംദാസ് സർ…”…അവൻ നിന്ന് വിക്കി…

“എന്താടാ…”..

“ന്യൂസ് ചാനൽ പൊടുങ്കെ”…അവൻ പറഞ്ഞു…

അവർ ന്യൂസ് ചാനൽ വെച്ചു…

“അശ്വതി…സംഭവം നടക്കുന്നത് ഇന്നലെ രാത്രിയാണ്…അഡ്വ.രാംദാസിന്റെ ഫ്ലാറ്റിൽ വെച്ച് ആണ് സംഭവം…കൂടെ കൊല്ലപ്പെട്ടത് വനിതാകമ്മിഷൻ സെക്രട്ടറി ലളിതാ മേനോൻ ആണ്…വളരെ കൊടൂരമായി ആണ് ഇവർ കൊല ചെയ്യപ്പെട്ടിട്ടുള്ളത്…അതിൽ രാംദാസിന്റെ കൊലപാതകം വളരെ പൈശാചികമാണ്…കൊലപാതകി കത്തി കൊണ്ട് ഹൃദയത്തിന്റെ സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കി അതിലൂടെ രക്തം പതുക്കെ പതുക്കെ കളഞ്ഞാണ് കൊന്നിട്ടുള്ളത്…മരണത്തിന്റെ മുന്നേ രാംദാസിന്റെ ശരീരം മുഴുവനും സ്‌ട്രോക്കിന് അടിമയായിരുന്നു…വളരെ ക്രൂരമായ ഒരു കൊലപാതകം…രാംദാസ് ഈയിടെ ഒരു പീഡനക്കേസിൽ പ്രതി ആയിരുന്നു…ആ കേസ് വനിതാ കമ്മീഷന് കീഴിലാണിപ്പോൾ ഉള്ളത്…അതിന്റെ ചർച്ചയ്ക്ക് ആയിട്ടാണ് ലളിതാ മേനോൻ രാംദാസിന്റെ ഫ്ലാറ്റിൽ എത്തിയത് എന്ന് അനുമാനിക്കാം…ബോഡി പോസ്റ്റുമോർട്ടത്തിനായി….”

രണ്ടാമൻ ടിവി ഓഫാക്കി…അവരെല്ലാം ഭയന്നിരുന്നു രാംദാസിന് വന്ന ഗതിയിൽ…അവർ തലയിൽ കൈവെച്ചിരുന്നു…കുറച്ചുനേരത്തെ നിശബ്ദത…

പ്രിയപ്പെട്ടവരുടെ സാധാരണ മരണം പോലും നമ്മിൽ ഒരു വിങ്ങലുണ്ടാക്കും.. അപ്പോൾ അവർ മരിക്കുന്നത് മരണത്തിന്റെ ക്രൂരത തന്റെ ഓരോ അണുവിലും ബോധ്യപ്പെടുത്തുന്ന പൈശാചികമായ കൊലപാതകങ്ങളിലാണെങ്കിലോ അത് തീർച്ചയായും അവന്റെ സമനില തെറ്റിക്കും…മൂന്നാമൻ കണക്കുകൂട്ടലുകളിലായിരുന്നു…കുറച്ചു കഴിഞ്ഞു മൂന്നാമൻ അജയനോട് ചോദിച്ചു..
“നീ എവിടെ വെച്ചാണ് അവനെ കണ്ടത്…”

“ഡൽഹി…”…അജയൻ വിക്കിക്കൊണ്ട് മറുപടി നൽകി…

“രാംദാസ് മരിച്ചത് ഹൈദരാബാദിൽ…അപ്പോൾ ഡൽഹിയിൽ…”…മൂന്നാമൻ സ്വയം ചോദിച്ചു…ശേഷം അജയനെ നോക്കി..

“അവരിൽ ആരാണ് ഡൽഹിയിൽ ഉള്ളത്…”…മൂന്നാമൻ അജയനോട് ചോദിച്ചു…

അജയൻ ഒരുത്തരത്തിനായി തല പരതി…പെട്ടെന്ന് രണ്ടാമൻ…

“ഇക്കാ… അസീസ്…അവൻ അവൻ അവിടെയാ ഉള്ളത്…”…രണ്ടാമൻ വിക്കി വിക്കി മൂന്നാമനോട് പറഞ്ഞു…

“വിളിക്കേടാ അവനെ…”…മൂന്നാമൻ അജയനോട് ആക്രോശിച്ചു…അജയൻ ഫോൺ എടുത്ത് അസീസിനെ വിളിച്ചു…പക്ഷെ അസീസിന്റെ ഫോൺ തല്ക്കാലം ഈ നമ്പർ വിച്ഛേദിച്ചിരിക്കുന്നു എന്ന മറുപടിയാണ് അജയന് കിട്ടിയത്…

“അവന്റെ ഭാര്യയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്…”..രണ്ടാമൻ പറഞ്ഞു…

അവർ ആ നമ്പറിൽ വിളിച്ചു…ഫോൺ റിങ് ചെയ്തു…രണ്ടാമൻ ഫോൺ മൂന്നാമന് കൊടുത്തു…

അപ്പുറത്ത് നിന്ന് കാൾ എടുത്ത സൗണ്ട് അവർ കേട്ടു…മൂന്നാമനും അവളും കുറച്ചു സംസാരിച്ചു…പക്ഷെ സംസാരിച്ചതൊന്നും കേൾക്കാൻ സുഖമുള്ളതല്ല എന്ന് മൂന്നാമന്റെ മുഖത്തിൽ നിന്ന് മറ്റുള്ളവർക്ക് മനസ്സിലായി…മൂന്നാമന്റെ മുഖത്ത് ഭീതിയുടെ നിഴലുകൾ നിറഞ്ഞുനിന്നു…

രണ്ടാമൻ എന്തുപറ്റി എന്ന് ചോദിച്ചു..മൂന്നാമൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു…

(ഇനി അവൾ പറയുന്നത് എന്റെ വാക്കുകളിലൂടെ കേട്ടാലെ ഒരു മജ ഒള്ളു..അത് നേരിട്ട് പറയാനും ഒരു രസമില്ല.. സൊ..കുറച്ചുകാര്യങ്ങൾ അവൾ പറയുന്നതല്ലാത്തതായി സംഭവിക്കുന്നുണ്ട്…നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരമാണ്…പിന്നെ കുറച്ചുപേരുടെ എഴുന്നള്ളതും ഉണ്ട്…അവനെ പറയുന്ന അവൾക്ക് അറിയില്ലെങ്കിലും കേൾക്കുന്ന അവർക്കും വായിക്കുന്ന നിങ്ങൾക്കും അറിയാം…നല്ലപോലെ…പിന്നെ അവന് ഒരു നാമം ആണ് പ്രശ്നം എന്നുണ്ടെൽ അത് ഞാൻ നിങ്ങളുടെ ചിന്തയിലേക്ക് വിട്ടിരിക്കുന്നു..അത് എന്തും ആവാം…നായകൻ..ഹീറോ…അസുരൻ..പിശാച്…ചെകുത്താൻ…എന്തിന് വില്ലൻ വരെ ആവാം…സൊ ലെറ്റ് ദി ആക്ഷൻ ബിഗിൻ…)
“ഇമ്മച്ചീ എനിക്ക് ആ മിട്ടായി മതി…”…ഒരു ചെറിയ കുട്ടി അവൻറെ ഉമ്മാനോട് പറഞ്ഞു…അവൻ അവന്റെ ഉമ്മാന്റെ ഒക്കത്തിരിക്കുകയായിരുന്നു..അവൾക്ക് ഒരു 29 വയസ്സ് പ്രായമേ ഉണ്ടാകൂ…കുട്ടിക്ക് ഏറിപ്പോയാൽ രണ്ട് വയസ്സും…അവൾ തന്റെ മുഷിഞ്ഞ സാരിയുടെ തലപ്പുകൊണ്ട് നെറ്റി തുടച്ചു… എവിടെ നിന്നോ പണിയെടുത്ത് വരുവാണ് അവൾ…പക്ഷെ ആ ക്ഷീണത്തിലും വിയർപ്പിലും അവളുടെ സൗന്ദര്യത്തിന്റെ പലലക്ഷത്തിൽ ഒരു മടങ്ങ് കുറയ്ക്കാനെ ദൈവത്തിന് സാധിച്ചുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *