സച്ചിനും നീരജയും – 3 1

സച്ചിനും നീരജയും 3

Sachinum Neerajayum Part 3 | Author : Trendy

[ Previous Part ] [ www.kambi.pw ]


 

പൈസ ഒക്കെ കൊടുത്തു ജോസഫ് ചേട്ടനെ ഒഴുവാക്കി ഞാൻ നേരെ അച്ഛനെയും അമ്മയായും വിളിക്കാൻ ആയി അവിടെ ചെന്നപ്പോ എല്ലാരും കൂടെ ഒരേകളിയുംചിരിയും. എന്നെ കണ്ടപ്പോഴേ നീരജയും അമ്മയും ചിരിച്ചു ഞാനും ഒരു ചെറിയ പുഞ്ചിരി വിടർത്തി. എനിക്ക് അവളെ കാണുമ്പോ ഫേസ് ചെയ്യാൻ മടി പോലെ. അറിയില്ല ചിലപ്പോ പോകെ പോകെ എല്ലാം സെരിയാകും ആയിരിക്കും. കുറച്ചു നേരം അവിടെ ഇരുന്ന് ഒരു കട്ടൻ ഒക്കെ കുടിച് അവിടന്ന് ഇറങ്ങി നേരെ വീട്ടിൽ വന്നു.

വന്നുകേറി ഒരു കുളി അങ്ങ് പാസ്സാക്കി കിടന്നമാത്രമേ ഓർമ്മ ഉള്ളു. രാവിലെ എന്തോ കലപില ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. എണീറ്റു താഴെ വന്നപ്പോ അച്ഛനെയും അച്ഛന്റെകാറും കാണാനില്ല അപ്പോഴേ മനസിലായി അച്ഛൻ ഓഫീസിൽ പോയി എന്ന്. എനിക്ക് പിന്നെ എന്തു ഓഫീസ് തോന്നുമ്പോ പോകാം തോന്നുമ്പോ വരാം സ്വന്തം അല്ലേ. ഇങ്ങനെ ഒക്കെ ആണേലും എന്റെ ജോലി പെന്റിങ് ഒന്നും ഇല്ലാതെ അങ്ങ് പോകുന്നുണ്ട്.

എണീറ്റ പാടേ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചായ കിട്ടി. അടുക്കളയിൽ ആണേൽ അമ്മയും, ആന്റിയും, നീരജയും ഉണ്ടായിരുന്നു. ഞാൻ ഒന്നും അധികം മിണ്ടാൻ പോയില്ല. അമ്മക്ക് എന്തോ ഇപ്പൊ ആണ് ഒരു സന്തോഷം ഒക്കെ സംസാരിക്കാനും ഒക്കെ ആൾക്കാർ ആയപ്പോ. ചായ കുളികഴിഞ്ഞു ഞാൻ ഫോൺ എടുത്തു സൂര്യയെ വിളിച്ചു.

ഞാൻ : എണീറ്റോ സർ

സൂര്യ : നേരത്തെ എണീക്കണം മിസ്റ്റർ സച്ചിൻ

ഞാൻ : ഓത്തംബ്രാ. അതൊക്ക വിട് നീ ഇപ്പൊ എവിടെയാണ്.

സൂര്യ : കടയിൽ ഒക്കെ പോയിട്ടു ഇപ്പൊ വന്നേ ഉള്ളു ഡാ

ഞാൻ : നീ ഉച്ച ഒകെ ആകുമ്പോ വീട്ടിൽ വാ. കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്

സൂര്യ : ശെരി

അവനോടു സംസാരിച്ചു ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോ നീരജ അവിടെ നിൽക്കുന്നു. ഞാൻ എന്താ എന്ന് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന് പറഞ്ഞു അങ്ങുപോയി. രാവിലത്തെ ഫുഡ്‌ ഒക്കെ കഴിച് ഞാൻ നേരെ കാർ പോർച്ചിൽ പോയി എന്റെ ക്രൂസ് എടുത്ത് അങ്ങ് ഇറങ്ങി. കുറച്ചു ദിവസം ആയി എടുത്തിട്ട്. നേരെ പോയി ഫുൾ ടാങ്ക് ഡീസലും അടിച്ച് ഒന്ന് വാഷ് ഒക്കെ ചെയ്തു കുട്ടപ്പനാക്കി വീട്ടിൽ വന്നപ്പോ സൂര്യയും എത്തി. അവനോടു ഒരു 15 മിനിറ്റ് എന്ന് പറഞ്ഞുപോയി ഡ്രസ്സ്‌ ഒക്കെ മാറി നേരെ കാർ എടുത്ത് ഇറങ്ങി.

സൂര്യ : എങ്ങോട്ട് ആഹ് ഡാ

ഞാൻ : അവിടത്തെ വീട്ടിലേക്കു ഫുർണിച്ചർ വാങ്ങണ്ടേ. അവിടെ ആണേൽ ഒന്നോ രണ്ടോ ചെയറും പിന്നെ ആ ബെഡ് ഒക്കെ അല്ലേ ഉള്ളു.

സൂര്യ : എന്നാ പിന്നെ നേരെ നീ നേരെ നമ്മുടെ കിച്ചൂന്റെ കടയിൽ വിട്ടോ

ഞാൻ : ഞാനും അതാ ആലോചിച്ചേ. എന്നാ പിന്നെ അങ്ങോട്ട് പോകാം

വണ്ടി നേരെ കെ. ആർ ഫുർണിചർ ആൻഡ്ക ഹോംഅപ്ലിക്കാൻസസ്സ്മു കടയുടെ മുന്നിൽ നിർത്തി കീ സെക്യൂരിറ്റിടെ കൈയിൽ കൊടുത്തു കടയിൽ കേറിയപ്പോ അവൻ അവിടെ ഏതോ കസ്റ്റമർ ഒക്കെ ആയി ഡീൽ. പയ്യെ വന്നാ മതി എന്ന് കൈ കാണിച്ച് ഞങ്ങൾ ഓരോന്നും നോക്കി കൊണ്ട് ഇരുന്നു.

കിച്ചു : എന്താടാ പെട്ടന്ന് ഒരു വരവ് വിളിച്ചേ പോലും ഇല്ലല്ലോ

ഞാൻ : അത് എന്താടാ ഞങ്ങൾക്ക് വന്നൂടെ

കിച്ചു : അല്ലടാ. ഞാൻ അങ്ങനെ ചോദിച്ച അല്ല

ഞാൻ : (അവൻ സെന്റി ആകുന്ന കണ്ടപ്പോ. ഞാൻ നൈസ് ആയി അങ്ങ് അവനെ കൂൾ ആക്കി). നീ അത് വിട്. അളിയാ എനിക്ക് ഒരു കോർണർ സോഫ, ഒരു ഡയിനിങ് ടേബിൾ വിത്ത്‌ 4ചെയർ, ബെഡ്, 4പില്ലോ, 2ബീൻബാഗ്, ഡബിൾ ഡോർ ഫ്രിഡ്ജ്, രണ്ട് 1ടൺ എ സി, ഒരു ടി വി ഒക്കെ വേണം.

കിച്ചു : ഈ സാധനങ്ങൾ ഒക്കെ നിന്റെ വീട്ടിൽ ഉണ്ടല്ലോ. നീ എന്താ വേറെ വീട് വാങ്ങിയോ

ഞാൻ : വാങ്ങി ഡാ.

കിച്ചു : എപ്പോ ഇതൊക്ക എന്തിനു ആ വേറെ വീട്. ഇപ്പൊ താമസിക്കുന്ന വീടോ

ഞാൻ : നീ ഒന്ന് ശ്വാസം വിട്. ഞാൻ നിന്നോട് എല്ലാം പറയാം. ആദിയം നീ എല്ലാം എടുക്ക്.

കിച്ചു: ശെരി. നിനക്ക് ഏത് ബ്രാൻഡ് ആഹ് വേണ്ടേ

ഞാൻ : നിന്റെ ഇഷ്ടം പോലെ ബെസ്റ്റ് ഏതാ എന്ന് വെച്ചാൽ എടുത്തോ

കിച്ചു : ശെരി. നീ ഇവിടെ ഇരിക്ക് ഞാൻ പോയി ലിസ്റ്റ് കൊടുത്തു സാധനങ്ങൾ എടുക്കാൻ പറഞ്ഞിട്ട് വരാം. നിനക്ക് എന്നാ വേണ്ടേ

ഞാൻ : ഇപ്പൊ വേണം. ഇന്ന് തന്നെ എല്ലാം സെറ്റ് ആക്കണം

കിച്ചു : ബാക്കി എല്ലാം ഓക്കേ. അളിയാ എ സി

ഞാൻ : വെക്കണം ഡാ. എക്സ്ട്രാ പേയ്‌മെന്റ് ചെയാം

കിച്ചു : പൈസ അല്ലടാ. ഞാൻ നോക്കട്ടെ ശെരി ആക്കാം

സൂര്യ : ഇവൻ ഒരുപാട് മാറി പോയി ഡാm പണ്ടത്തെ കിച്ചുവെ അല്ല. ആ പഴയ ചിരിയും ഒന്നും ഇല്ലടാ

ഞാൻ : എല്ലാം നമുക്ക് അറിയാവുന്ന കാര്യം അല്ലേ. ശെരി ആക്കാം ഡാ

സൂര്യ : ഇതിനു കൊടുക്കാൻ പൈസ ഒക്കെ ഉണ്ടോ

ഞാൻ : അത് ഒക്കെ സെറ്റ് ആണ് മോനെ

കിച്ചു നേരെ ലിസ്റ്റ് ഒക്കെ ആയി പോയി ഓരോ സാധനങ്ങളും ഏതാ വേണ്ടേ എന്ന് ഒക്കെ അവിടെ ഉള്ള സലീസ്പയ്യനോട് പറഞ്ഞു സെറ്റ് ആക്കുന്നയൊക്കെ ഞങ്ങൾ കണ്ടു. അവൻ ആ പയ്യനെ ഏല്പിച്ച് ഞങ്ങളുടെ അടുത്ത് വന്നു.

കിച്ചു : da oru 20മിനിറ്റ് എല്ലാം വണ്ടിയിൽ ആക്കി വിട്ടേക്കാംm അഡ്രസ് പറ ഡെലിവറി ചെയ്യണ്ടേ

ഞാൻ : ഡാ നീ ആ ജോസഫ് ചേട്ടന്റെ പുതിയ വീട് ഇല്ലേ എന്റെ അവിടെ ഉള്ള. അവിടെ ഇറക്കാൻ പറ

കിച്ചു : നീ ആ വീട് ആണോ വാങ്ങിയത്

ഞാൻ : അതെ

കിച്ചു : ഡാ എല്ലാം ഇന്ന് തന്നെ ഫിറ്റ്‌ ചെയ്ത് തരും ഡാ. എക്സ്ട്രാ പൈസ ഒന്നും കൊടുക്കണ്ട

ഞാൻ : അത് ഓക്കേ. ബില്ല്എ ത്ര ആയി

കിച്ചു : അളിയാ നീ പിന്നെ തന്നാൽ മതി

ഞാൻ : വേണ്ട നിന്റെ അച്ഛൻ അറിഞ്ഞാൽ അത് മതി.

സൂര്യ : നീ എല്ലാം കൂടെ എത്ര ആയി എന്ന് പറ. നീ റേറ്റ് ഒന്നും കുറക്കണ്ട. ഓരോന്നിന്റെം പൈസ എത്ര ആണ് എന്ന് ഞങ്ങൾക്ക് അറിയാം

കിച്ചു : ഞാൻ നോക്കീട്ടു ഡിസ്‌കൗണ്ട് ഒക്കെ ഇട്ടിട്ട് ഇപ്പൊ പറയാമെ. എല്ലാം കൂടെ രണ്ടു ലക്ഷത്തി ഇരുപജിനായിരം രൂപ ആയി

ഞാൻ : card ധാ. വൈഫൈ ഉണ്ട്

കിച്ചു : ഇതാടാ ബില്ല്. എന്തു കംപ്ലയിന്റ് ഉണ്ടേലും നീ വിളിച്ചാൽ മതി അവിടെ വന്നു എല്ലാം ശെരി ആക്കും അവർ.

ഞാൻ : എന്നാ പിന്നെ ഞങ്ങൾ പോട്ടേ ഡാ

കിച്ചു : ഇത്ര പെട്ടന്ന്

സൂര്യ : ഇനിയും ഇവിടെ നിൽക്കുന്ന നിന്റെ അച്ഛൻ അറിഞ്ഞാൽ. വെറുതെ എന്തിനാ അളിയാ

കിച്ചു : വിളിക്കാം ഡാ ഫ്രീ ആകുമ്പോ

ഞാൻ : നീ വിളിച്ചാൽ മതി

( അവിടന്ന് ഇറങ്ങുന്നതിനു മുന്നേ അവനോടു ഞാൻ എല്ലാം പറഞ്ഞു. ഇത് വരെ നടന്നത് ഒക്കെ )

കടയിൽ നിന്ന് ഇറങ്ങി നേരെ പുതിയ വീട്ടിൽ ചെന്ന് കേറിയതും സാധനങ്ങളും ആയി വണ്ടി എത്തി.

ആന്റി : എന്താ മോനേ ഇതൊക്കെ

നീരജ : ഇത് എന്താ സച്ചിനേട്ടാ

ഞാൻ : ( ആദിയം ആയി ആ അവൾ എന്റെ പേര് വിളിക്കണേ ) നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ ഇത് ഒക്കെ ഇവിടത്തേക്ക് ഉള്ള സാധനങ്ങൾ ആണ്. അവർ എല്ലാം സെറ്റ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *