സച്ചിനും നീരജയും – 3 1

ആന്റി : ഇതിന്റെ ഒക്കെ ആവശ്യം ഇല്ല മോനേ ഇവിടെ. ഞങ്ങൾ രണ്ടു പേരും അല്ലേ ഉള്ളു.

ഞാൻ : ഇതൊക്ക ഇവിടത്തേക്ക് ഉള്ളത് ആണ്. ഒന്നും ഇല്ലാത്ത വീട്ടിൽ ആന്റി നിക്കും പക്ഷെ എന്റെ അമ്മ സമ്മതിക്കില്ല.

ചേട്ടാ നിങ്ങൾ എല്ലാം സെറ്റ് ചെയ്തു തുടങ്ങിക്കോ എന്തേലും ഉണ്ടേൽ പറഞ്ഞാൽ മതി. എ സി താഴത്തെ രണ്ടു മുറിയിൽ വെച്ചാൽ മതി മുകളിൽ വേണ്ട

അവർ എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോ തന്നെ രാത്രി 8 മണി ആയി.

എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോ പൈസ കൊടുത്തപ്പോ വാങ്ങിക്കുന്ന മട്ട് ഇല്ല.

പയ്യൻ : ചേട്ടാ പൈസ ഒന്നും വാങ്ങിക്കരുത് എന്ന് ആണ് കിച്ചു സർ പറഞ്ഞെ

ഞാൻ : അത് അവൻ നിങ്ങളോട് പറഞ്ഞെ ആണ്. അവൻ അറിയണ്ട ഇത് നിങ്ങൾ വെച്ചോ.

പയ്യൻ : ചേട്ടാ സർ അറിഞ്ഞാൽ പ്രശനം ആകും

ഞാൻ : അവൻ ഒന്നും പറയില്ല നിങ്ങൾ വെച്ചോ

പയ്യൻ : ശെരി ചേട്ടാ

അവർക്കു പൈസയും കൊടുത്തു തിരിഞ്ഞപ്പോ സൂര്യ ആന്റി ഒക്കെ ആയി ഒരേ കളിയും ചിരിയും. നീരജ ആണേൽ ഒരു ഉഷാർ ഇല്ലാതെ പോലെ

ഞാൻ : എന്തു പറ്റിയാടോ തനിക്ക്

നീരജ : ഒന്നും ഇല്ല ചേട്ടാ. വെറുതെ എന്തിനാ പൈസ ചിലവാക്കുന്നെ. ഇവിടെ ആണേൽ അമ്മയും ഞാനും മാത്രം അല്ലേ ഉള്ളു.

ഞാൻ : പൈസ പറ്റി ഒന്നും ആലോചിക്കേണ്ട. അത് ഒക്കെ ഞാൻ നോക്കിക്കോളാം. നീ ഡിഗ്രി പാസ്സ് ആയെ അല്ലേ

നീരജ : അതേയ്

ഞാൻ : പി ജി ചെയ്യുന്നില്ലേ

നീരജ : അത്

ഞാൻ : നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ എടുത്ത് വെച്ചേക്ക് നമുക്ക് കോളേജ് ഇൽ അപ്ലൈ ചെയാം. ഒരു മാസം കൂടെ കഴിഞ്ഞാൽ അടുത്ത ബാച്ച് അഡ്മിഷൻ ആൻഡ് ക്ലാസ്സ്‌ ഒക്കെ തുടങ്ങും.

നീരജ് : ചേട്ടാ അത്

ഞാൻ : ഇത്രേം പഠിച്ചിട്ട് ചുമ്മാതെ ഇരിക്കാൻ ആണോ. ഒരു പി ജി എങ്കിലും വേണം. ഇല്ലേ നമുക്ക് ഒരിടത്തും നല്ല ജോലി കിട്ടില്ല. ഒന്നും ആലോചിക്കേണ്ട ഞാൻ എല്ലാം ശെരി ആക്കാം.

നീരജ : അത്…….

ഞാൻ : പൈസ ടെ കാര്യം ഒന്നും കാര്യം ആക്കണ്ട. ഞാൻ നോക്കിക്കോളാം

നീരജ : ശെരി ചേട്ടാ. ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ

ഞാൻ : ചോദിച്ചോ

നീരജ : ചേട്ടന് എന്നെ ഇഷ്ടം ആണോ. പെണ്ണ് കണ്ടു കഴിഞ്ഞു ഒന്നും പറഞ്ഞില്ല. നേരെ ഇങ്ങോട്ട് കൊണ്ട് വന്നില്ലേ

ഞാൻ : ( എനിക്ക് പെട്ടന്ന് എന്ത് പറയണം എന്ന് അറിയില്ല ) നിനക്ക് എന്താ തോന്നിയെ

നീരജ : ചേട്ടൻ പറഞ്ഞാൽ അല്ലേ അറിയാവൂ

ഞാൻ : എന്റെ കുട്ടി തല്ക്കാലം വീട് ഒക്കെ ചുറ്റി കാണു. ഞാൻ പിന്നെ എല്ലാം പറയാം. പിന്നെ വീട്ടു സാധങ്ങൾ എന്തൊക്കെ ആണ് വേണ്ടേ എന്ന് സൂര്യയോട് പറഞ്ഞാൽ മതി. നമുക്ക് ഓർഡർ ചെയാം.

നീരജ : മ്മ്മ്

നീരജ ആയി സംസാരിച്ചോണ്ട് ഇരുന്നപ്പോ ആന്റി അങ്ങ് വന്നു.

ആന്റി : മോനെ ഇത് എല്ലാം കൂടി കുറെ പൈസ ആയികാണുമല്ലോ വെറുതെ പൈസ കളയുന്നെ എന്തിനു ആ

ഞാൻ : ഒരു വീട് ആയാൽ ഇത് ഒക്കെ വേണ്ടേ. പിന്നെ ആന്റി തിങ്കൾ മുതൽ ആന്റി നമ്മുടെ കമ്പനിയിൽ വരണം. ആന്റിക്കു നമ്മുടെ കമ്പനിയിൽ ജോലി ശെരി ആക്കീട്ട് ഉണ്ട്.

ആന്റി : ജോലി എന്ന് പറയുമ്പോ. വലിയ കമ്പനി അല്ലേ ഞാൻ എന്താ അവിടെ ചെയെണ്ടേ

ഞാൻ : ആന്റി അക്കൗണ്ട് ഒക്കെ നോക്കുന്നെ അല്ലേ. അക്കൗണ്ട് സെക്ഷൻ ഇൽ ആണ് ആന്റിക്ക് പോസ്റ്റിങ്ങ്‌ ഇട്ടേക്കുന്നെ. പേടിക്കണ്ട സൂര്യയുടെ അമ്മയും അച്ഛനും ഒക്കെ ഉണ്ട് ആന്റിയുടെ സെക്ഷൻ ഇൽ എല്ലാം അവർ പറഞ്ഞു തരും. ഈ മടുപ്പ് ഒക്കെ മാറി ഉഷാർ ആകണ്ടേ നമുക്ക്. പിന്നെ ഫുഡ്‌ വീട്ടിൽ നിന്ന് കഴിക്കാം വാ എല്ലാരും.

സൂര്യ : ഞാൻ ഇല്ലടാ. അമ്മ വിളിച്ചിരുന്നു വീട്ടിൽ പോണം. ആ പിന്നെ നാളെ ക്ലയന്റ് മീറ്റിംഗ് ഉണ്ട് നമുക്ക് കുറച്ചു അപ്ഡേറ്റഡ് ഉണ്ട്

ഞാൻ : മറന്നു പോയി നോക്കാം

സൂര്യ പോയെ ഉടനെ ഞാനും ഇറങ്ങി വീട്ടിൽ ചെന്ന് ഫുഡ് ഒക്കെ കഴിച് ബാൽക്കണി നിന്നപ്പോ അച്ഛൻ അങ്ങോട്ടേക്ക് വന്നു.

അച്ഛൻ : നീ മോളോട് എന്തേലും സംസാരിച്ചോ

ഞാൻ : ഞാൻ പറയാൻ ഇരിക്കുവായിരുന്നു അടുത്ത മാസം നമ്മുടെ കോളേജ് ഇൽ അഡ്മിഷൻ തുടങ്ങും പിജി ക്ക് അവളെ അവിടെ ചേർക്കണം. പിന്നെ ആന്റി ടെ ജോലി കാര്യം ശെരി ആക്കി നമ്മുടെ അകൗണ്ട് സെക്ഷൻ ഇൽ ആണ്. അതാകുമ്പോ സൂര്യടെ അമ്മയും ഉണ്ടല്ലോ ഹെല്പ് ചെയ്യാൻ

അച്ഛൻ : ഡാ അത് അല്ല പെണ്ണ് കണ്ടിട്ട് ഉള്ള കാര്യം. നീ അവരെ ഇങ്ങു കൊണ്ട് വന്നത് സേഫ് ആക്കാൻ വേണ്ടി ആണ് എന്ന് എനിക്ക് അറിയാം. പിന്നെ നിനക്ക് അവനെ നിന്റെ തട്ടകത്തിൽ കിട്ടണം അത് കൊണ്ട് അല്ലേ.

ഞാൻ : എനിക്ക് എന്റെ രീതി ആണ് വേണ്ടത്

അച്ഛൻ : മനസിലായി. നീരജ മോൾടെ കാര്യം

ഞാൻ : എനിക്ക് അറിയില്ല. പക്ഷെ എന്തോ അവളുടെ കണ്ണുകൾ കാണുബോൾ എന്തോ എവിടെയോ പോലെ

അച്ഛൻ : നീ കിച്ചുവിന്റെ അവിടന്ന് ആണ് അല്ലേ വാങ്ങിയേ

ഞാൻ : കുറച്ചു നാൾ ആയി കണ്ടിട്ടും പിന്നെ സാധനങ്ങളും വാങ്ങാല്ലോ

അച്ഛൻ : എങ്ങനെ ഉണ്ട് ഡാ അവൻ. കട ഒക്കെ എങ്ങനെ പോകുന്നു

ഞാൻ : പഴയ ചിരി ഇല്ല. ആർക്കോ വേണ്ടി അവൻ ജീവിക്കുന്ന പോലെ. അറിയാല്ലോ പട്ടിയെ പോലെ പണി എടുത്താലും അവന്റെ അച്ഛന് ഒരു വില ഇല്ല. കട ഒക്കെ അവൻ നല്ല രീതിക്ക് കൊണ്ട് പോകുന്നുണ്ട്. എനിക്ക് അത് പോയപ്പോ മനസിലായി.

അച്ഛൻ : എല്ലാം ശെരി ആകും.

ഞാൻ : വീടിന്റെ രെജിസ്ട്രേഷൻ രണ്ടു ദിവസത്തിന്റെ അകത്തു നടത്തണം

അച്ഛൻ : പൈസ ഞാൻ കൊടുത്തോളം. നിന്റെകയിൽ ഉള്ളത് അവിടെ ഇരിക്കട്ടെ. അമ്മ ഇന്ന് ഗായത്രി ടെ അടുത്ത് രെജിസ്ട്രേഷൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. നിന്റെ പേരിൽ മതി എന്ന് ആണ് അവര് പറയുന്നേ. നീരജ മോളും ഗായത്രി ഒക്കെ. അമ്മ ആകുന്നതും പറഞ്ഞു നോക്കി

ഞാൻ : അമ്മ ഇത് ഒന്നും പറയണ്ടായിരുന്നു. ഞാൻ അത് സംസാരിക്കാം ആയിരിന്നു

അച്ഛൻ : പോട്ടേ നമുക്ക് പയ്യെ എന്താ എന്ന് വെച്ചാൽ ചെയാം

ഞാൻ : നാളെ തന്നെ ജോസഫ് ചേട്ടനെ വിളിച്ചു സംസാരിക്കാം. മറ്റന്നാ രേങിസ്ട്രഷനും നടത്താം.

അച്ഛൻ : പിന്നെ ആനി മോൾടെ ഓർമ ദിവസം ആണ് സൺ‌ഡേ

ഞാൻ : ഓർമ ഉണ്ട്. ഞാൻ മറക്കില്ല ഒന്നും

അച്ഛൻ : ഓർമിപ്പിച്ചേ അല്ല.

ഞാൻ : മനസിലായി.

അച്ഛൻ : അമ്മക്ക് എന്തോ സംശയം ഉണ്ട്. നിന്റെ കോളേജ് കാര്യങ്ങൾ ഒക്കെ ഇടക്ക് എന്നോട് സൂര്യയോട് ഒക്കെ ചോദിച്ചിട്ട് ഉണ്ടായിരുന്നു.

ഞാൻ : എപ്പോ

അച്ഛൻ : കുറച്ചു ആയി ഡാ. നിന്റെ യാത്ര പോക്ക് ഒക്കെ കാണുമ്പോ അവൾക്ക് വലിയ സങ്കടം ആണ്

ഞാൻ : ആരും ഒന്നും അറിയരുത്. ആനിടെ കാര്യം അച്ഛനും അവനും അല്ലാതെ വേറെ ആരും അറിയരുത്.

അച്ഛൻ : ഒരു നാൾ അവൾ അറിഞ്ഞാൽ

ഞാൻ : അറിയില്ല. അമ്മ അറിയണ്ട ഈ കാര്യങ്ങൾ ഒന്നും. മകൻ പണ്ട് ജീവന് തുല്യം പ്രേമിച്ച പെൺകുട്ടി മരിച്ചു പോയി എന്നും. അമ്മക്ക് വേണ്ടി ആണ് ഈ കല്യാണം എന്ന് ഒന്നും.

അച്ഛൻ : നീരജ മോൾ നല്ല കുട്ടി ആണുമോനെ

ഞാൻ : മ്മ്മ്മ്മ്.

അച്ഛൻ പോയി കഴിഞ്ഞും കുറെ നേരം ഞാൻ ആകാശം നോക്കി അവിടെ തന്നെ നിന്നു. അവളുടെ ഓർമകളും ആയി.

Leave a Reply

Your email address will not be published. Required fields are marked *