സമർപ്പണം – 4 1

” സോറി സർ ഞാൻ ശ്രദ്ധിച്ചിരുന്നില്ല, കോൺട്രാക്ട് ഒക്കെ ഇന്നലെ തന്നെ ക്ലിയർ ചെയ്തതാണല്ലോ,””

” ഒക്കെ സർ ,”

“വേണ്ട സർ “” അവൾ ഫോണിൽ മറുപടി കൊടുത്തു കൊണ്ടിരുന്നു

“ഞാൻ താഴേക്ക് വരാം ,റൂം വെക്കേറ്റ് ചെയ്യുകയാണോ ?!”

“ബൈ കാർ ആണോ?!”
” ഓക്കേ സർ ,ഞാൻ ആൾറെഡി ഫ്ലൈറ്റ് ബുക്ക് ചെയ്തായിരുന്നു ,”നാളേക്ക്”

” ഒക്കെ സർ “ഞാൻ ക്യാൻസൽ ചെയ്തോളാം” ഒരു 15 മിനിറ്റ് സാർ ഞാൻ താഴേക്ക് വരാം ,”
“ഓക്കേ”,,

“,ഷഫി ….ആകെ കുടുങ്ങിയാലോ ?!”

“എൻറെ എംഡിയാണ് അദ്ദേഹം റിസപ്ഷൻ ഇരിക്കുന്നുണ്ട് ,”ബൈകാർ ദുബായിലോട്ട് പോവുകയാണ് എന്നോട് കൂടെ വരാൻ പറഞ്ഞു,”

” ഷെഫീഖ് ഞാൻ നിന്റെ കൂടെ ഒരു ദിവസം ഫുൾ ഇവിടെ ചെലവഴിക്കണം എന്നു കരുതിയതാണ് ,’” അവൾ വിഷമ ഭാവത്തിൽ കീച്ചുണ്ട് പുറത്തേക്ക് തള്ളി പരിഭവം പറഞ്ഞു.

“ഇനി അദ്ദേഹം ഇങ്ങോട്ട് വന്നാൽ ആകെ പെട്ടു. നീ പെട്ടെന്ന് പോകാൻ നോക്ക് ,”

അണ്ടി പോയ അണ്ണാനെ പോലെ ഷെഫീക്ക് അവളെ നോക്കിയിരുന്നു ,

അവൻറെ അടുത്തേക്ക് വന്നു മുറുകെ കെട്ടിപ്പിടിച്ച ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .പുഞ്ചിരിച്ച മുഖവുമായി അവനോട് പറഞ്ഞു

“സാരമില്ല നമുക്ക് ഇനിയും കാണാം. ”
“ഐ വാണ്ട് യൂ മാൻ ബാഡ്‌ലി,”!
“ബട്ട് ഐ ഡോണ്ട് നോ വാട്ട് എബൗട്ട് യു ?!”

” വി വിൽ ടച്ച് ആപ് ടുമാറോ ഓണ് വർഡ്‌സ്,” യൂ ഹാവ് മൈ നമ്പർ റൈറ് ?!!

” യെസ്”
അവൻ പതിയെ തലയാട്ടിക്കൊണ്ട് തന്റെ ഡ്രസ്സ് എടുത്തിട്ടു, അതേസമയം അവളും ഡ്രസ്സ് ചേഞ്ച് ചെയ്തിരുന്നു,
ഷെഫീക്കിന് മുഖം കണ്ടതുകൊണ്ടാവണം അവൾ വീണ്ടും അവനെ വന്ന് ഗാഢമായി പുണർന്ന് അവൻറെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു,

” സോറി പൊന്നേ നിരാശയൊന്നും വേണ്ടല്ലോ?! ഇന്നലെ നമ്മൾ അടിച്ചു പൊളിച്ചില്ലേ?? ഒരു ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് പ്രത്യക്ഷമായി,

യാത്രയും പറഞ്ഞ ഷഫീഖ് തിരികെ പോന്നു, താഴെ എത്തിയ ഷെഫീഖ് ഊബർ വിളിച്ച് തന്റെ കാർ എടുക്കാൻ പോയി. തൊട്ടടുത്തുതന്നെയാണ് കാറെടുത്ത് വീട്ടിൽ പോകാൻ ചിന്തിച്ചപ്പോഴാണ് അങ്ങനെയൊരു ആശയം അവൻറെ തലയിൽ ഉടലെടുത്തത് , പെട്ടെന്ന് തന്നെ തന്റെ കാറുമെടുത്ത് അവൾ താമസിച്ച ഹോട്ടലിന്റെ പാർക്കിങ്ങിലേക്ക് പോയി. റിസപ്ഷനിൽ നിന്നും അവൾ ഇറങ്ങി വരുന്നത് കാണത്തക്ക രീതിയിൽ പുറത്ത് കാർ പാർക്ക് ചെയ്തു.
അല്പസമയത്തിനുശേഷം ഒരു പിങ്ക് ഷേർട്ടും അതേ കളർ പാന്റും ഇട്ട് ഒരു ട്രോളി ബാഗുമായി അവൾ ഇറങ്ങി വന്നു.
രണ്ട് മിനിറ്റുകൾക്കുള്ളിൽ ഒരു ലാൻഡ് ക്രൂയിസർ ദുബായ് രജിസ്ട്രേഷൻ വൈറ്റ് കളർ കാർ അവളുടെ മുൻപിൽ ഇരമ്പി നിന്നു. അവൾ പുറകിലെ ഡോർ തുറന്ന് അകത്ത് കയറി മുൻപിൽ രണ്ടു പേരുണ്ടായിരുന്നു, കുറച്ച് സ്ട്രോങ്ങ് കൂളിംഗ് ആയതു കാരണം ആളെ കാണാൻ കഴിഞ്ഞില്ല.
കട്ട പാകിയ റോഡിലെ കുഞ്ഞു കുഞ്ഞു വരമ്പുകളെ വകവക്കാതെ ആ ലാൻഡ് ക്രൂയിസർ ഇരമ്പി പാഞ്ഞു .
ഷെഫീഖ് തൻറെ കുണ്ണ കുട്ടനെ പതിയെ തലോടി കൊണ്ട് ചോദിച്ചു
“എന്താടാ ഇവിടെ സംഭവിച്ചത്”?!

ഒന്നും ഓർമ്മയില്ലെങ്കിലും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് പ്രതീധിയിൽ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. റൂമിൽ പോയി ഓർമ്മയുള്ളൂ കള്ളിന്റെയും കൂത്താടിയതിന്റെയും ക്ഷീണം കാരണം ഉറക്കത്തിലേക്ക് തെന്നി വീണു

പിന്നീടുള്ള ഒരു 15 ദിവസത്തേക്ക് ഷെഫീഖ് മറ്റൊരു ലോകത്ത് ആയിരുന്നു പ്രണയം എന്ന വസന്തത്തിന്റെ പൂമൊട്ടു വിരിഞ്ഞതും തളിർത്തതും സുഗന്ധം പരത്തിയും അവൻറെ ദിവസങ്ങൾ കൊഴിഞ്ഞുവീണു ഒരു മായികലോകത്ത് അകപ്പെട്ട പോലെ സൂര്യനെ പ്രതിക്ഷണം ചെയ്യുന്ന ഗ്രഹങ്ങളെ പോലെ അവളിൽ തട്ടിത്തടഞ്ഞ് ജീവിതത്തിൽ ഇതുവരെ കിട്ടാത്ത ആ സുഖമുള്ള ഇണക്കത്തിന്റെയും പിണക്കത്തിന്റെയും മധുര ആസ്വദിച്ച് ഒരു യവനികയിൽ എന്ന പോലെ സാഗരത്തിന്റെ താളത്തിനൊത്ത് തെന്നി നീങ്ങുന്ന ഒരു കൊച്ചു വള്ളത്തെപ്പോലെ കുറച്ചു മനോഹരമായ ദിനങ്ങൾ,

പിന്നെയെല്ലാം യാന്ത്രികമായിരുന്നു. അവൾക്ക് വേണ്ടിയാണ് ,അവളുടെ കൂടെ ജീവിക്കാൻ വേണ്ടിയാണ് വീട്ടുകാരെ പിണക്കിയതും ,സുൽഫിയുമായി ഇല്ലാത്ത കാരണം പറഞ്ഞ് വഴക്കിട്ടത് .
കഴിഞ്ഞ ഒരു വർഷക്കാലമായി അവളോട് ഒത്തുള്ള സുന്ദരമായ ജീവിതം സ്വപ്നം കണ്ട് കഴിയുകയായിരുന്നു.
അതിനുശേഷം ഒരിക്കൽ മാത്രമാണ് തമ്മിൽ കണ്ടത് .പക്ഷേ ഒന്ന് അടുത്ത് ഇടപഴകാനോ സംസാരിക്കാനോ പറ്റിയില്ല. നമുക്ക് നാട്ടിലേക്ക് പോകാമെന്നും കല്യാണം കഴിക്കാമെന്നും അവൾ വാക്ക് കൊടുത്തിരുന്നു .

അങ്ങനെയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് വന്നത് .അവൾ എന്നെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞയച്ച കാറിലാണ് കയറിയത് .പക്ഷേ പിന്നെ ഒന്നും ഓർമ്മയില്ല .

ഷെഫീഖ് ഓരോന്നോർത്തിരിക്കുമ്പോൾ അവൻറെ തലക്ക് മുകളിലായി ഒരു ബൾബ് പതുക്കെ ഒന്ന് കത്തി അണഞ്ഞു .പെട്ടെന്ന് വെളിച്ചം വന്നത്കൊണ്ട് കണ്ണിൽ ഇരുട്ട് കയറി. അവൻ തല ഉയർത്തി മുകളിലോട്ട് നോക്കി ലൂസ് കണക്ഷൻ ഉള്ള ബൾബ് കത്തുന്നത് പോലെ പതിയെ പതിയെ മിന്നി മിന്നി ആ 60 വോൾട്ടിന്റെ ബൾബ് ആ റൂമിൽ പ്രകാശം പരത്തി.
ആ ഇരുട്ടിൻറെ മണിയറയിൽ പെട്ടെന്ന് വന്ന പ്രകാശരശ്മികൾ അവൻറെ കണ്ണുകളെ ഒന്നു മൂടിക്കെട്ടിയെങ്കിലും പതിയെ കാഴ്ചയുടെ സിഗ്നലുകൾ അവൻറെ തലച്ചോറിലേക്ക് ഇരമ്പി കയറി. കണ്ണുകൾ ഭയം കൊണ്ട് വിറച്ചു വെള്ള ടൈൽസ് പാകിയ ചുമരുകളിൽ ചോരക്കറ കൊണ്ട് ആലേഖനം ചെയ്ത ചിത്രപാടുകൾ.
ഒരു ഓപ്പറേഷൻ തിയേറ്ററിന് അനുസ്മരിപ്പിക്കും വിധം സാമഗ്രികൾ, തറയിൽ അവിടെവിടങ്ങളിലായി കട്ടച്ചോര തളംകെട്ടി നിൽക്കുന്നു . ബൾബ് ഒന്നുകൂടെ മിന്നി, ഇരുട്ടിനെ പുൽകും മുമ്പേ വീണ്ടും പ്രകാശിച്ചു . ബന്ധനാവസ്ഥയിലാന്നെങ്കിലും അവൻറെ കൈകാലുകൾ വിറക്കാൻ തുടങ്ങി. അവൻ ഇതുവരെ അനുഭവിച്ച രൂക്ഷഗന്ധം ചോരയുടേതാണെന്ന് അവൻ തിരിച്ചറിഞ്ഞു.

പതിയെ തലതിരിച്ച് എതിർവശത്തേക്ക് നോക്കിയതും അവൻ ഒന്ന് പിടഞ്ഞു പോയി. അവനെ കിടത്തിയിരിക്കുന്ന ഇരുമ്പ് കട്ടിൽ അടക്കം ഒന്നു നിരങ്ങി നീങ്ങി. അവൻ കണ്ണുകൾ മുറുക്കി അടിച്ചു ഒരുവട്ടം നോക്കാനെ കഴിഞ്ഞുള്ളൂ , ഒരിക്കൽ കൂടി അങ്ങോട്ട് നോക്കാൻ ശ്രമിക്കാതിരുന്ന അവസ്ഥയിലും നല്ല പരിചിതമായ ഒരു മുഖം അവന്റെ ഓർമ്മയിൽ തെളിഞ്ഞു. ഒരിക്കൽ കൂടി കണ്ണുകൾ വലിച്ചു തുറന്നു സൂക്ഷിച്ചു നോക്കി . അവൻറെ നാവുകൾ അറിയാതെ പുലമ്പി ……..

“അബ്ദുല്ല!!!”……

“അബ്ദു” തൻറെ കളിക്കൂട്ടുകാരൻ, എന്തിനും ഏതിനും തൻറെ കൂടെയുണ്ടായിരുന്ന അമ്മായിടെ മകൻ.

ഇവൻ എങ്ങനെ ഇവിടെ, ?!!!!

അതും ഈ കോലത്തിൽ ,?!!!

താൻ കിടക്കുന്നതുപോലെ ഒരു ഉൾക്കുഴിഞ്ഞ ഇരുമ്പ് കട്ടിലിലാണ് അവനെയും കിടത്തിയത് .ശരീരത്തിന്റെ പകുതിയോളം രക്തം കൊണ്ട് നിറഞ്ഞിരുന്നു, മുഖത്ത് ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിട്ടുണ്ട്. കൈകളിൽ ബ്ലഡ് പമ്പ് കണക്ട് ചെയ്തിട്ടുണ്ട്.
കൈകളും കാലുകളും തന്നെപ്പോലെ തന്നെ ബന്ധിപ്പിച്ചിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *